
ഒടുവിൽ ആദി മഹേഷിനെ വിളിക്കുന്നു. ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ
ആദിയുടെ പിറന്നാൾ ഗംഭീരമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ആകാശും രചനയും. അത് വഴി ആദിയെ മഹേഷിനെതിരെ തിരിക്കാനുള്ള നീക്കമാണ് ആകാശിന്റേത്. ഇനി പുതിയ കഥ.
ഇഷിത അമ്മയെയും അച്ഛനെയും കാണാൻ പോയ ഗ്യാപ്പിൽ മഹേഷിന്റെ ഫോണിലേക്ക് ഒരു കാൾ വരുന്നു. ആളാരാ എന്ന് വല്ല പിടിയും ഉണ്ടോ ? പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാൾ ആയിരുന്നു കേട്ടോ അത്. ആദി . തന്റെ പിറന്നാൾ ആണെന്നും ഡാഡി എന്തായാലും വരണമെന്നും ആദി മഹേഷിനോട് പറയുന്നു . അത് മാത്രമല്ല അന്ന് കോടതിയിൽ ആകാശ് അങ്കിൾ ആണ് അങ്ങനെയൊക്കെ പറയിപ്പിച്ചത് എന്നും എനിക്ക് ഡാഡിയെ ഇഷ്ടമാണെന്നും ആദി പറയുന്നു. മകന് പിറന്നാൾ ആശംസകൾ നേരുകയും ആഘോഷങ്ങൾക്ക് ചിപ്പിയേയും കൂട്ടി എത്താമെന്ന് ആദിക്ക് വാക്കു കൊടുക്കുകയും ചെയ്ത ശേഷം മഹേഷ് ഫോൺ വെക്കുന്നു. ആ സന്തോഷമാണ് ഇഷിത വന്നപ്പോൾ അവിടെ കണ്ട ഡാൻസും പാട്ടുമെല്ലാം. പാവം മഹേഷ്. എത്ര നാളായി മോനെ കണ്ടിട്ട്...ആദി മഹേഷിനടുത്തേക്ക് തന്നെ തിരികെയെത്തും എന്നാണ് തോന്നുന്നത്