
പടക്കളത്തിന് കിട്ടുന്ന ഓരോ കയ്യടിയും സന്ദീപിനും കൂടിയുള്ളത്
ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളം തിയേറ്ററുകളിൽ ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും മുന്നേറുമ്പോൾ സന്ദീപ് പ്രദീപ് അവതരിപ്പിച്ച ജിതിൻ എന്ന കഥാപാത്രം ശ്രദ്ധേയമാവുന്നു. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ സന്ദീപ് അന്താക്ഷരി, ഫാലിമി, ആലപ്പുഴ ജിംഖാന തുടങ്ങിയ ചിത്രങ്ങളിലും ഗംഭീര വേഷങ്ങൾ അവതരിപ്പിച്ചും കയ്യടി നേടി.