സുരേഷ് കുമാറിൻ്റേത് എടുത്തുചാട്ടം, പ്രേക്ഷകർക്ക് ഉള്ള സ്നേഹം പോകും'
'താരങ്ങൾ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള എല്ലാ അവകാശവും നിർമ്മാതാക്കൾക്കുണ്ട്. പ്രേക്ഷകർക്ക് സിനിമയിലെ സമരമൊന്നും ചിന്തിക്കാൻ സമയമില്ല. അവരുടെ പ്രശ്നങ്ങൾക്കിടയിൽ എല്ലാം മറന്ന് സന്തോഷിക്കാനാണ് സിനിമ കാണുന്നത്. ഇതൊക്കെ പറഞ്ഞ് ചെന്നാൽ ഉള്ള സ്നേഹം കൂടി പോകുമെന്ന ഭയമുണ്ട്. സുരേഷ് കുമാർ പറഞ്ഞത് എടുത്തു ചാട്ടമായി എന്നു തന്നെയാണ് അഭിപ്രായം,' സിനിമ മേഖലയിൽ നടക്കുന്ന തർക്കങ്ങളിൽ പ്രതികരണവുമായി കലാഭവൻ ഷാജോൺ.