
'മടുപ്പ്, മാനസിക സമ്മർദ്ദം', സിനിമ വിടാനൊരുങ്ങി തൃഷ?
തൃഷ സിനിമ വിടുന്നുവെന്ന വാർത്തകൾ പ്രചരിക്കുന്നു. മാനസിക സമ്മർദ്ദം കാരണമാണ് താരം സിനിമ വിടുന്നതെന്നും, പുതിയ പ്രോജക്ടുകൾ ഒന്നും ഏറ്റെടുക്കുന്നില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇപ്പോൾ കമ്മിറ്റ് ചെയ്ത സിനിമകൾക്കപ്പുറം പുതിയ കഥകൾ കേൾക്കാൻ തൃഷ താല്പര്യപ്പെടുന്നില്ല. ഇത്രയും തിരക്കുള്ള താരം സിനിമ വിടാൻ പോകുന്നുവെന്നത് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നുണ്ട്