'പലരും വേണ്ടെന്ന് പറഞ്ഞു, തലയണമന്ത്രത്തിൽ കാഞ്ചനയെ ചെയ്യാൻ ത്രില്ലായിരുന്നു'

Share this Video

'തലയണമന്ത്രത്തിലെ കാഞ്ചനയെ അവതരിപ്പിക്കാൻ പോകുമ്പോൾ ചുറ്റുമുള്ളവർ എതിർത്തിരുന്നു. കരിയറിന്റെ ഏറ്റവും നല്ല സമയത്ത് വില്ലത്തി വേഷം ചെയ്യണ്ട എന്നായിരുന്നു അവരുടെ വാദം. എന്നാൽ ഞാൻ വലിയ ത്രില്ലിലായിരുന്നു. വില്ലത്തിയ്ക്ക് ആവശ്യമുള്ള മാനറിസവും മുഖഭാവവുമൊക്കെ ചെയ്യാം എന്ന് കരുതി. പക്ഷെ സത്യേട്ടൻ ഉർവശിയായി സാധാരണമായി അഭിനയിച്ചാൽ മതിയെന്നാണ് പറഞ്ഞത്. സിനിമ റിലീസായപ്പോഴാണ് ആ കഥാപാത്രത്തിന്റെ ഷെയ്ഡ് മനസിലാവുന്നത്' - ഭർത്താവ് ശിവാസ് ആദ്യമായി സംവിധാനം ചെയ്യുന്ന 'എൽ ജഗദമ്മ 7B സ്റ്റേറ്റ് ഫസ്റ്റ്' എന്ന ചിത്രത്തിൻ്റെ റിലീസുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് സംസാരിക്കുകയായിരുന്നു ഉർവശി.

Related Video