ഒന്നും ചെയ്യാനാവില്ലെന്ന വെല്ലുവിളിച്ച ഉദ്യോഗസ്ഥനും അകത്ത്, തൂത്തുക്കുടി കൊലപാതകത്തില്‍ വഴിത്തിരിവ്

കടയടക്കാന്‍ 15 മിനിറ്റ് വൈകിയതിന്റെ പേരിലാണ് തൂത്തുക്കുടിയില്‍ ജയരാജിനെയും ബെനിക്‌സിനെയും പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചത്. സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ ലാത്തിയും കമ്പിയും കയറ്റിയുള്ള മര്‍ദ്ദനത്തിനൊടുവിലാണ് ഇരുവരും മരിച്ചത്. ക്രൈംബ്രാഞ്ച് കേസേറ്റെടുത്തതോടെ, മര്‍ദ്ദനത്തില്‍ ഇന്‍സ്‌പെക്ടര്‍ക്ക് ഉള്‍പ്പെടെ പങ്കുണ്ടെന്ന് വനിതാ കോണ്‍സ്റ്റബിള്‍ മൊഴി കൊടുത്തത് അന്വേഷണത്തില്‍ നിര്‍ണ്ണായകമായി.
 

Video Top Stories