Asianet News MalayalamAsianet News Malayalam

ശ്രീ ശങ്കരാചാര്യരുടെ ജന്മഭൂമിയിൽ വജ്രജയന്തി യാത്ര സംഘം

ഏഷ്യാനെറ്റ് ന്യൂസ് വജ്രജയന്തി യാത്ര സംഘം ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയില്‍. ശൃ൦ഗേരി മഠത്തിലു൦, കാലടി സ൪വ്വകലാശാലയിലു൦,  ശങ്കരാചാര്യ സ്തൂപത്തിലുമെത്തി ആദിശങ്കരന്റെ ചരിത്രം വിദ്യാർത്ഥികൾ കണ്ടറിഞ്ഞു. 

First Published Aug 8, 2022, 6:20 PM IST | Last Updated Aug 8, 2022, 6:20 PM IST

ഏഷ്യാനെറ്റ് ന്യൂസ് വജ്രജയന്തി യാത്ര സംഘം ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയില്‍. ശൃ൦ഗേരി മഠത്തിലു൦, കാലടി സ൪വ്വകലാശാലയിലു൦,  ശങ്കരാചാര്യ സ്തൂപത്തിലുമെത്തി ആദിശങ്കരന്റെ ചരിത്രം വിദ്യാർത്ഥികൾ കണ്ടറിഞ്ഞു. 


കേരള മണ്ണിൽ നിന്ന് ഭാരതത്തിന്‍റെ  ആദ്ധ്യാത്മിക ഭൂമികയിലേക്ക് നടന്ന് കയറിയ ശങ്കരാചാര്യ൪.കാലടിയിൽ പെരിയാറിന്‍റെ  തീരത്തുള്ള   ശൃ൦ഗേരി മഠത്തിലു൦, വേദപഠനശാലയിലുമെത്തി ചരിത്രം വിദ്യാർത്ഥികൾ അനുഭവിച്ചറിഞ്ഞു. 152 അടിയിലായി എട്ട് നിലകളുള്ള ശങ്കരാചാര്യ സ്തൂഭ൦. ആദിശങ്കരന്റെ ജീവ ചരിത്രവും അദ്വൈത ചിന്തയുടെ ഇന്നിന്‍റെ   പ്രസക്തിയും വിദ്യാർത്ഥികൾക്ക് നൽകിയത് പുതിയ തെളിച്ച൦.

തുട൪ന്ന് കാലടി ശ്രീ ശങ്കര സർവ്വകലാശാലയിൽ എത്തി വൈസ് ചാൻസലർ പ്രൊഫ. എ൦ വി നാരായണനെയും വിദ്യാർത്ഥികൾ കണ്ടു. വിദ്യാഭ്യാസത്തിലെ ജനാധിപത്യവത്കരണവു൦ സംസ്കൃത ഭാഷയുടെ പ്രാധാന്യവും അദ്ദേഹം വിദ്യാ൪ത്ഥികളുമായി പങ്ക് വെച്ചു.. 
പല മതങ്ങളുടെയും സംഗമഭൂമിയാണ് നമ്മുടെ രാജ്യം. ആദിശങ്കരൻ ലോകത്തോട് പറഞ്ഞ അദ്വൈതമെന്ന ആശയത്തിന്‍റെ ഉൾക്കാഴ്ച അറിഞ്ഞാണ് വജ്രജയന്തി യാത്രസംഘം കാലടിയിൽ നിന്ന് മടങ്ങിയത്. 

ഏഴുപത്തിയഞ്ചാം വാർഷിക നിറവില്‍ ഇന്ത്യൻ  സ്വാതന്ത്ര്യസമര ചരിത്രം യുവ തലമുറയിലേക്ക് എത്തിക്കാൻ ഏഷ്യാനെറ്റ് ന്യൂസും എൻസിസിയും ചേർന്നൊരുക്കുന്നതാണ് വജ്ര ജയന്തി യാത്ര. രാജ്യത്തിന്‍റെ സ്വാതന്ത്രസമര സ്മാരകങ്ങളേയും സൈനിക കേന്ദ്രങ്ങളേയും കാർഷിക, സാംസ്കാരിക, ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളെയും തൊട്ടറിഞ്ഞുള്ള യാത്രയ്ക്ക് പ്രൗഢ ഗംഭീരമായ തുടക്കമാണ് കുറിച്ചത്. 20 എൻസിസി കേഡറ്റുകൾ നടത്തുന്ന കേരള യാത്ര ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ആണ്  ഫ്ലാഗ് ഓഫ് ചെയ്തത്.