ഉരുള്‍പൊട്ടുന്നതിന് മുമ്പ് അസ്വാഭാവിക മണം; അപകടം മുന്‍കൂട്ടി മനസ്സിലാക്കി ആദിവാസികള്‍ രക്ഷപ്പെട്ടു

എട്ടാം തീയതി രാത്രി എട്ട് മണിയോടെ കവളപ്പാറ മണ്ണിനടിയിലാകുന്നതിന് 15 മിനിറ്റ് മുമ്പ് ദുരന്തം മുന്‍കൂട്ടി മനസ്സിലാക്കി ആദിവാസി വിഭാഗത്തിലെ കുട്ടനും കുടുംബവും. കുത്തിയൊലിച്ചുവന്ന വെള്ളത്തിന് ചീഞ്ഞ മണ്ണിന്റെ മണമുണ്ടെന്ന് തോന്നിയതോടെ 10 മിനിറ്റ് കൊണ്ട് ഇവര്‍ വീടുവിട്ടിറങ്ങുകയായിരുന്നു. എന്നാല്‍ തൊട്ടുമുകളിലെ വീട്ടിലെ അച്ഛനെയും അമ്മയെയും രക്ഷിക്കാനായില്ലെന്ന ദുഃഖത്തിലാണ് കുട്ടന്‍. 

Video Top Stories