Money Laundering : മലപ്പുറത്ത് വീണ്ടും കുഴൽപ്പണ വേട്ട, രണ്ടുപേർ കസ്റ്റഡിയിൽ

മലപ്പുറത്ത് ഒരുകോടി 45 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി, കാറിൽ രഹസ്യ അറ ഉണ്ടാക്കി ഒളിപ്പിച്ച നിലയിലാണ് പിടികൂടിയത്

Share this Video

മലപ്പുറത്ത് ഒരുകോടി 45 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. കാറിൽ രഹസ്യ അറ ഉണ്ടാക്കി ഒളിപ്പിച്ച നിലയിലാണ് പണം പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി സ്വദേശികളായ രാജാറാം എന്ന രാജു, അനില്‍ എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ അഞ്ച് കോടി രൂപയുടെ ഹവാല പണമാണ് മലപ്പുറത്ത് നിന്ന് മാത്രം പൊലീസ് പിടിച്ചെടുത്തത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലപ്പുറത്ത് കുഴൽപ്പണ മാഫിയ സജീവമാകുന്നുവെന്നാണ് കരുതേണ്ടത്. വരും ദിവസങ്ങളിൽ മലപ്പുറത്ത് പരിശോധന ശക്തമാക്കുമെന്നാണ് പൊലീസ് പറയുന്നത്.

Related Video