Asianet News MalayalamAsianet News Malayalam

Kilimanoor Death : തിരുവനന്തപുരം കിളിമാനൂരില്‍ വ്യാപാരിയുടെ അപകടമരണത്തില്‍ ദുരൂഹത

തിരുവനന്തപുരം കിളിമാനൂരില്‍ വ്യാപാരിയുടെ അപകടമരണത്തില്‍ ദുരൂഹത; തലയില്‍ മുറിവെന്ന് പൊലീസ്, ശരീരത്തില്‍ വെട്ടേറ്റതുപോലെയുള്ള പാടുകളെന്ന് ഡോക്ടര്‍മാര്‍

First Published Mar 22, 2022, 11:33 AM IST | Last Updated Mar 22, 2022, 11:50 AM IST

തിരുവനന്തപുരം കിളിമാനൂരിൽ വ്യാപാരിയുടെ മരണത്തിൽ ദുരൂഹത. മരിച്ച കല്ലറ ചെറുവോളം സ്വദേശി മണികണ്ഠന്റെ ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍ കണ്ടെത്തി. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് വെട്ടേറ്റ മുറിവുകള്‍ കണ്ടെത്തിയത്. മണികണ്ഠന്റെ തലയിലും മുറിവുണ്ട്. വിശദമായ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം പുറത്തുവരികയുള്ളു. സംഭവ സ്‌ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മണികണ്ഠൻ ബൈക്കിൽ നിന്ന് തെറിച്ച് വീണതിന് ശേഷം പ്രദേശത്ത് ഒരു ബൈക്ക് എത്തിയിരുന്നു എന്ന് വ്യക്തമാണ്. ഇതാണ് ദുരൂഹത വർധിപ്പിക്കുന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് നാട്ടുകാർ പറയുന്നത്.