
'ജയിച്ച' മത്സരം തോറ്റ ഇന്ത്യ, ലീഡ്‌സില്‍ പിഴച്ചതെവിടെ?
വരും മത്സരങ്ങള്‍ കൂടുതല്‍ കടുപ്പമാകുമെന്ന മുന്നറിയിപ്പുകൂടിയായിരുന്നു ഒന്നാം ടെസ്റ്റ്
ലീഡ്‌സില്‍ എല്ലാം ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു. ഇംഗ്ലീഷ് മേഘങ്ങള്‍പ്പോലും പുതുയുഗപ്പിറവിക്ക് കുടപിടിക്കുകയായിരുന്നു. ഓപ്പണര്‍മാരും നായകനും ഉപനായകനും ലോക ഒന്നാം നമ്പര്‍ ബൗളറും ഒരുപോലെ തിളങ്ങിയ മത്സരം. എന്നിട്ടും, അഞ്ചാം ദിനം കളി അവസാനിക്കുമ്പോള്‍ പരമ്പരയില്‍ 1-0ന് പിന്നിലേക്ക് തള്ളപ്പെട്ടു ഇന്ത്യ. എന്തുകൊണ്ട് ഈ തോല്‍വി?