
വരും, കളി തിരിക്കും, മടങ്ങും; അക്സർ പട്ടേല്‍, എ സൈലന്റ് കില്ലർ
ബാറ്റുകൊണ്ടോ പന്തുകൊണ്ടോ അക്സര്‍ കളിതിരിച്ച ഒരു നിമിഷമെങ്കിലും എല്ലാ മത്സരങ്ങളിലുമുണ്ടാകും
അക്സര്‍ പട്ടേലിന്റെ മൂല്യം അളക്കാനാകുന്നതാണോ? റണ്‍സിന്റേയും വിക്കറ്റിന്റേയും കോളങ്ങളില്‍ വലിയ നമ്പറുകള്‍ പേരിനൊപ്പം ഉണ്ടാകില്ല. എറിയുന്ന ഓവറുകളും നേരിടുന്ന പന്തുകളുടേയും എണ്ണവും കുറവായിരിക്കും. പക്ഷേ, അക്സറിന്റെ കൈകളില്‍ ബാറ്റും പന്തുമിരിക്കുന്ന ആ സമയം, ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിക്കുന്ന ഒരു മൊമന്റെങ്കിലും അവിടെ ജനിക്കും