
ഇന്ത്യക്ക് ട്രംപിന്റെ അടുത്ത പ്രഹരമോ? ഇറാനുമായുള്ള വാണിജ്യ ബന്ധം ബാധിക്കുമോ?
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ശിക്ഷയായി ഇപ്പോൾത്തന്നെ 50 ശതമാനം തീരുവയാണ് യുഎസ് ഇന്ത്യക്ക് മേൽ ചുമത്തിയിരിക്കുന്നത്. എന്നാൽ, ട്രംപിന്റെ പുതിയ പ്രഖ്യാപനം ഇന്ത്യക്ക് അടുത്ത തലവേദനയായിരിക്കുകയാണ്. ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങൾക്കുമേൽ 25 ശതമാനം തീരുവ പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. നേരത്തെയുള്ള 50 ശതമാനത്തിന് പുറമേയാണ് പുതിയ ഭീഷണി.