
Union Budget 2026
Finance Partner

LIVE NOW
Feb 01 2026, 12:30 PM IST
Union Budget 2026 Highlights: കേരളത്തിന് നിരാശ, അതിവേഗ റെയിൽ ഇടനാഴിയും എയിംസും ഇല്ല, പ്രത്യേക സാമ്പത്തിക പാക്കേജുമില്ല, അപൂര്‍വ ധാതു ഇടനാഴി മാത്രം
12:30 PM (IST) Feb 01
ഒരു മണിക്കൂര്‍ 26 മിനുട്ട്..... ബജറ്റ് അവതരണം പൂര്‍ത്തിയായി
ധനമന്ത്രി നിര്‍മല സീതാരാമൻ ബജറ്റ് അവതരണം പൂര്‍ത്തിയാക്കി. ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്. കേരളത്തിന് അതിവേഗ റെയിൽ പാതയും എയിംസ് അടക്കവും ഇല്ലാതെയാണ് ബജറ്റ് പ്രഖ്യാപനം. അപൂര്‍വ ധാതു ഇടനാഴിയും നാളികേര പ്രോത്സാഹനവും കടലാമ സംരക്ഷണ കേന്ദ്രവും ആയുര്‍വേദ ചികിത്സാ പ്രോത്സാഹനവും ഒഴിച്ചു നിര്‍ത്തിയാൽ മറ്റു വലിയ പ്രഖ്യാപനങ്ങളൊന്നും കേരളത്തിനില്ല.
12:26 PM (IST) Feb 01
ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല
- ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല.
- ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് പരിധി കൂട്ടും
12:25 PM (IST) Feb 01
ക്ലൗഡ് സര്‍വീസുകള്‍ക്ക് 2047വരെ ടാക്സ് ഹോളിഡേ
- ക്ലൗഡ് സര്‍വീസുകള്‍ക്ക് 2047വരെ ടാക്സ് ഹോളിഡേ
- ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്കാണ് ടാക്സ് ഹോളിഡേ പ്രഖ്യാപിച്ചത്
12:24 PM (IST) Feb 01
കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി
- 17 കാൻസര്‍ മരുന്നുകള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി. ഇതോടെ കാൻസര്‍ മരുന്നുകളുടെ വില കുറയും.
- മൈക്രോവേവ് ഉപകരണങ്ങളുടെ ഭാഗങ്ങള്‍ക്കും നികുതി കുറയ്ക്കും. ഇത്തരം ഉപകരണങ്ങളുടെ വിലയും കുറയും
12:21 PM (IST) Feb 01
ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് ശിക്ഷ പിഴ മാത്രമാകും
ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് ശിക്ഷ പിഴ മാത്രമാകും

CHEAPERvsDEARER
Budget News
Opinion Poll
SIP Calculator
Your Budget, Your Investments: Try our SIP Calculator for Smart Planning
Monthly Investment
₹
Expected Annual Return
%
Investment Duration
Yr
Total Amount(Invested + Return)₹ 0
- Total Amount invested
₹ 0 - Expected Returns
₹ 0 - Expected maturity amount
₹ 0
Expected ReturnsTotal Amount invested
