11:51 PM (IST) Jan 06

Malayalam News Live:3 മാസത്തെ ആസൂത്രണം, കുടുംബം ക്രിസ്മസ് അവധി ആഘോഷിക്കാൻ പോയപ്പോൾ പദ്ധതി നടപ്പാക്കി, കവർന്നത് അരക്കിലോ സ്വർണം; 4 പേർ അറസ്റ്റിൽ

ഡിസംബർ 24ന് വിദ്യാരണ്യപുര പൊലീസ് സ്റ്റേഷന്റെ പരിധിയിലെ ലക്ഷ്മിപുര ക്രോസിലെ വില്ലയിൽ നടന്ന വൻ കവർച്ചയിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

Read Full Story
11:38 PM (IST) Jan 06

Malayalam News Live:രഹസ്യവിവരത്തെ തുടർന്ന് വലവിരിച്ച് ഡാൻസാഫ്; 2 ഇടങ്ങളിലെ പരിശോധനയിൽ വൻലഹരിവേട്ട, 4 പേർ അറസ്റ്റിൽ

കോഴിക്കോട് പാലാഴിയിൽ ഡാൻസാഫ് നടത്തിയ മറ്റൊരു പരിശോധനയിൽ എംഡിഎംഎയുമായി വിമുക്ത ഭടനും പെണ്‍സുഹൃത്തുമടക്കം മൂന്ന് പേർ പിടിയിലായി.

Read Full Story
11:04 PM (IST) Jan 06

Malayalam News Live:സുബിൻ ബസിൽ കയറി പോകുന്നത് കണ്ടെന്ന് നാട്ടുകാർ; വീടിനുള്ളിൽ യുവതി മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസിന്റെ പ്രാഥമിക നി​ഗമനം

ഉപ്പുതറ എം. സി. കവല സ്വദേശി മലയക്കാവിൽ സുബിന്റെ ഭാര്യ രജനിയാണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

Read Full Story
10:49 PM (IST) Jan 06

Malayalam News Live:വാഹനാപകടത്തിലെ വമ്പൻ ട്വിസ്റ്റ്! എല്ലാം പ്രണയിനിക്ക് വേണ്ടി, പക്ഷേ പിടിവീണു; നരഹത്യക്കേസിൽ അറസ്റ്റിൽ

വാഹനാപകട കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതിനിടെയാണ് മനപ്പൂർവം ഉണ്ടാക്കിയ അപകടമാണെന്ന് പോലീസ് കണ്ടെത്തിയത്.

Read Full Story
10:43 PM (IST) Jan 06

Malayalam News Live:ഇന്ത്യ-പാകിസ്ഥാൻ ശത്രുത അവസാനിപ്പിക്കണമെന്ന് പറയുന്നത് രാജ്യദ്രോഹമല്ല; സുപ്രധാന ഉത്തരവുമായി ഹിമാചൽ ഹൈക്കോടതി, പ്രതിക്ക് ജാമ്യം

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണമെന്ന് പറയുന്നത് രാജ്യദ്രോഹമല്ലെന്ന് ഹിമാചൽ ഹൈക്കോടതി. പാകിസ്താൻ പതാകയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടയാൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു

Read Full Story
10:03 PM (IST) Jan 06

Malayalam News Live:മോദിയുടെ ഇടപെടലിന് പിന്നാലെ കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം, ഫെബ്രുവരി 14 ന് ഐഎസ്എൽ കിക്കോഫ്; 14 ടീമുകളും കളത്തിലിറങ്ങും, മത്സരങ്ങൾ കൊച്ചിയിലും

14 ടീമുകളും പങ്കെടുക്കുന്ന ടൂർണമെന്റിലെ മത്സരങ്ങൾ വിവിധ ഹോം ഗ്രൗണ്ടുകളിലായി നടക്കുമെന്നും, കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്ക് കൊച്ചിയും വേദിയാകുമെന്നും കേന്ദ്ര കായിക മന്ത്രി അറിയിച്ചു

Read Full Story
09:43 PM (IST) Jan 06

Malayalam News Live:പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളിൽ തുണി; വയനാട് മെഡിക്കൽ കോളേജിനെതിരെ ചികിത്സപിഴവ് ആരോപണം, പരാതി

പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിനകത്ത് കോട്ടൺ തുണി പുറത്തെടുത്തില്ലെന്നാണ് ആരോപണം.

Read Full Story
08:44 PM (IST) Jan 06

Malayalam News Live:ശബരിമല സ്വർണക്കൊള്ള - ദേവസ്വം മിനുട്സിൽ തിരുത്തൽ വരുത്തിയത് മനഃപൂർവം, പിച്ചളപ്പാളിയെന്നത് മാറ്റി ചെമ്പുപാളിയെന്ന് എഴുതി; പത്മകുമാറിനെതിരെ എസ്ഐടി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പത്മകുമാറിനെതിരെ എസ്ഐടി. ദേവസ്വം മിനുട്സിൽ തിരുത്തൽ വരുത്തിയത് മനപൂർവ്വമാണെന്നാണ് എസ്ഐടി കണ്ടെത്തൽ.

Read Full Story
08:13 PM (IST) Jan 06

Malayalam News Live:'യുഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാൽ ആഭ്യന്തരം ഭരിക്കുക ജമാഅത്തെ ഇസ്‌ലാമി'; ബാലന്‍റെ വിവാദ പ്രസ്താവനക്കെതിരെ നിയമനടപടിയെന്ന് സംഘടന

യുഡിഎഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തരം ജമാഅത്തെ ഇസ്‌ലാമി ഭരിക്കുമെന്ന എ കെ ബാലന്റെ പ്രസ്താവനക്കെതിരെ സംഘടന നിയമനടപടിക്ക് ഒരുങ്ങുന്നു. ഇത് വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്നും ഇസ്‌ലാം ഭീതി സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ജമാഅത്തെ ഇസ്‌ലാമി ആരോപിച്ചു

Read Full Story
07:38 PM (IST) Jan 06

Malayalam News Live:വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങൾ കവർന്നു; സഹോദരങ്ങളടക്കം ഒരു കുടുബത്തിലെ മൂന്നു പേർ പിടിയിൽ

വണ്ടൂർ അമ്പലപ്പടി സ്വദേശി ജിജേഷ്, സഹോദരി ഭര്‍ത്താവ് നിധിൻ, സഹോദരൻ നിഖിൽ, എന്നിവരാണ് വയോധികയുടെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ പിടിയിലായത്. തനിച്ചു താമസിച്ചിരുന്ന ചന്ദ്രമതിയെന്ന വയോധികയായ വീട്ടമ്മയെയാണ് സംഘം ആക്രമിച്ച് കവര്‍ച്ച നടത്തിയത്. 

Read Full Story
07:26 PM (IST) Jan 06

Malayalam News Live:കേരളത്തിൽ വീണ്ടും യെല്ലോ അലർട്ട്, പുതിയ ന്യൂനമർദ്ദം 24 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും; ശനിയാഴ്ച 2 ജില്ലകളിൽ മഴ സാധ്യത

കേരളത്തിൽ ജനുവരി 9, 10 തീയതികളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Read Full Story
06:52 PM (IST) Jan 06

Malayalam News Live:അബുദാബി കാറപകടം; നാലു സഹോദരങ്ങൾക്കും ദുബായിലെ അൽ ഖിസൈസ് ഖബറിടത്തിൽ അന്ത്യവിശ്രമം

ദുബായിലെ അൽ ഖിസൈസ് ഖബറിടത്തിലാണ് ഖബറടക്കം നടന്നത്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സ്വദേശിയും വ്യാപാരിയുമായ അബ്ദുൽ ലത്തീഫും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്.

Read Full Story
06:22 PM (IST) Jan 06

Malayalam News Live:അമിത് ഷാക്ക് പിന്നാലെ മോദിയും, തിരുവനന്തപുരത്ത് വമ്പൻ പ്രഖ്യാപനം ഉണ്ടാകുമോയെന്ന് ആകാംക്ഷ; 2026 ൽ 'മിഷൻ 35' ലക്ഷ്യമിട്ട് ബിജെപി പടയൊരുക്കം

വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഒരുക്കങ്ങൾ ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തിരുവനന്തപുരത്ത് എത്തും

Read Full Story
06:15 PM (IST) Jan 06

Malayalam News Live:2 ദിവസമായി അലീമയെ വീടിന് പുറത്തേക്ക് കണ്ടില്ല, മകളെ വിളിച്ചപ്പോൾ അവിടെയുമില്ല; വാതിൽ ചാരിയ നിലയിൽ, വയോധികയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർ

കല്ലടിക്കോട് ചുങ്കംകാട് മുതുപറമ്പിൽ അലീമയെ ആണ് കിടപ്പുമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

Read Full Story
05:39 PM (IST) Jan 06

Malayalam News Live:അധ്യാപകൻ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു, പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്ക് നോട്ടീസ്

മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ സ്‌കൂൾ മാനേജരെ അയോഗ്യനാക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ശുപാർശ. വിഷയം അറിഞ്ഞിട്ടും മറച്ചുവെച്ചെന്ന കാരണം ചൂണിക്കാട്ടിയാണ് മാനേജർക്കെതിരെ ശുപാർശ നൽകിയത്. സംഭവത്തിൽ അധ്യാപകർക്കും നോട്ടീസ്. 

Read Full Story
05:04 PM (IST) Jan 06

Malayalam News Live:സ്കൂളില്‍ മോഷണം നടത്തിയ കള്ളന് ഇടയ്ക്ക് വെച്ച് മനസ്താപം; ഒരാഴ്ചക്കു ശേഷം മോഷ്ടിച്ച മുതൽ തിരികെ നൽകി, പൊലീസ് അന്വേഷണം

കുളത്തൂപ്പുഴ ചെറുകര രാജീവ് ഗാന്ധി മെമ്മോറിയല്‍ ട്രൈബല്‍ സ്കൂളിലാണ് കവർച്ച. സ്കൂള്‍ അധികൃതരുടെ പരാതിയില്‍ കുളത്തൂപ്പുഴ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മോഷ്ടിച്ച സാധനങ്ങൾ ക്ലാസ് റൂമിന് മുന്നിൽ തിരികെ വെച്ച് കള്ളൻ കടന്നുകളഞ്ഞത്. 

Read Full Story
04:53 PM (IST) Jan 06

Malayalam News Live:നഷ്ടമാകുന്നത് ജനങ്ങള്‍ക്കിടയില്‍ നിന്ന് വളര്‍ന്ന നേതാവിനെ, മുസ്ലീം ലീഗിലെ ജനകീയമുഖം, തുടക്കം എംഎസ്എഫിൽ, 2 തവണ മന്ത്രി

മലബാറില്‍ വേരൂന്നിയ മുസ്‍ലിം ലീഗിനെ മധ്യകേരളത്തിലേക്ക് പടര്‍ത്താന്‍ ഓടിനടന്ന് പ്രവര്‍ത്തിച്ച കൊങ്ങോര്‍പള്ളിക്കാര്‍ വി.കെ. ഇബ്രാംഹിം കുഞ്ഞ്. തട്ടകം എറണാകുളമാണെങ്കിലും പാണക്കാട് കുടുംബത്തിന്‍റെ വിശ്വസ്തന്‍.

Read Full Story
04:50 PM (IST) Jan 06

Malayalam News Live:ഗഡ്കരി ഉറപ്പ് നൽകി, വെളിപ്പെടുത്തി രാജീവ് ചന്ദ്രശേഖർ; കേരളത്തിലെ ദേശീയ പാത നിർമ്മാണത്തിൽ സംരക്ഷണ ഭിത്തി മോഡൽ ഔട്ട്, മേൽപ്പാലങ്ങൾ ഇനി തുണുകളിൽ!

കേരളത്തിലെ ദേശീയ പാത നിർമ്മാണത്തിൽ പൂർത്തിയാകാനുള്ള മേൽപ്പാലങ്ങൾ ഇനി തൂണുകളിൽ നിർമ്മിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പുനൽകിയതായി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. പലയിടത്തും സംരക്ഷണ ഭിത്തികൾ തകർന്ന പശ്ചാത്തലത്തിലാണ് പുതിയ നിർമ്മാണരീതി

Read Full Story
03:50 PM (IST) Jan 06

Malayalam News Live:കടുപ്പിച്ച് കെ ജയകുമാർ, ശബരിമലയിലെ 'മുറി' മാഫിയയെ പൂട്ടാൻ കർശന നടപടി, ഒപ്പം ഓൺലൈൻ ബുക്കിംഗും; 'മകരവിളക്ക് ഒരുക്കങ്ങൾ പൂർത്തിയായി'

ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മുറി മാഫിയയെ തടയാൻ ഓൺലൈൻ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തുമെന്നും ദർശന പാസുകൾ ഫോട്ടോ പതിച്ചവയാക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു

Read Full Story
03:40 PM (IST) Jan 06

Malayalam News Live:ശബരിമല സ്വർണ്ണക്കൊള്ള - പ്രതികൾ പദ്ധതിയിട്ടത് വൻ കവർച്ചയ്ക്ക്, ജാമ്യഹർജിയെ എതിർത്ത് ഹൈക്കോടതിയിൽ എസ്ഐടി റിപ്പോർട്ട്

വൻകവർച്ച നടത്താനായി പങ്കജ് പണ്ടാരിയും, ഗോവർദ്ധനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ആസൂത്രണം നടത്തിയെന്നാണ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഗോവർദ്ധൻ്റെ ജാമ്യഹർജി എതിർത്ത് എസ്ഐടി നൽകിയ റിപ്പോർട്ടിലാണ് ആസൂത്രണത്തെ കുറിച്ച് പറയുന്നത്.

Read Full Story