
ഓസീസ് മണ്ണില്‍ കരിയര്‍ എരിഞ്ഞടങ്ങിയ ഇന്ത്യൻ ഇതിഹാസങ്ങള്‍
ലോകക്രിക്കറ്റിന്റെ ഭൂമികയില്‍ ബാറ്റര്‍മാര്‍ ഏറ്റവുമധികം പരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്ന മൈതാനങ്ങള്‍ ഓസ്ട്രേലിയയിലാണെന്ന് പറയാറുണ്ട്
ലോകക്രിക്കറ്റിന്റെ ഭൂമികയില്‍ ബാറ്റര്‍മാര്‍ ഏറ്റവുമധികം പരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്ന മൈതാനങ്ങള്‍ ഓസ്ട്രേലിയയിലാണെന്ന് പറയാറുണ്ട്. പ്രതാപകാലത്തുപോലും അവിടെ തിളക്കം കാക്കാൻ കഴിയാതെ പോയവരുണ്ട്. കരിയറിന്റെ അസ്തമയകാലത്തിന്റെ ദൈര്‍ഘ്യം ഇനിയുമുണ്ടെന്ന് തോന്നിച്ച പലരുടേയും പടിയിറക്കം വേഗത്തിലാക്കിയെന്ന മണ്ണെന്ന പേരുകൂടിയുണ്ട് ഓസ്ട്രേലിയക്ക്. പ്രത്യേകിച്ചും ഇന്ത്യൻ ബാറ്റര്‍മാരുടേത്.