
'എന്ത് വിശ്വസിച്ചാണ് മുന്നോട് പോവുക?'
അനശ്വര രാജനെതിരെ ആരോപണം.
ചിത്രീകരണം പൂർത്തിയായി റിലീസിനോട് അടുക്കുന്ന സിനിമയുടെ പ്രൊമോഷനുമായി നായിക സഹകരിക്കുന്നില്ലെന്ന് ആരോപണം. 'മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്ലർ' സിനിമയുടെ സംവിധായകൻ ദീപു കരുണാകരൻ ആണ് നടി അനശ്വര രാജനെതിരെ ആരോപണം ഉന്നയിക്കുന്നത്. അനശ്വര രാജനൊപ്പം ഇന്ദ്രജിത്ത് സുകുമാരനാണ് നായക വേഷത്തിൽ.