
ഹൃദയ സരസ്സിലെ സിനിമാക്കാരൻ
'ഹൃദയ സരസ്സിലെ പ്രണയ പുഷ്‍പമേ ഇനിയും നിൻ കഥ പറയൂ' എന്ന് എഴുതുമ്പോൾ കേവലം 27 വയസ് മാത്രമായിരുന്നു ശ്രീകുമാരൻ തമ്പിക്ക് പ്രായം.16 വയസിനുള്ളിൽ എഴുതിയത് മുന്നൂറോളം കവിതകൾ. ഭാസ്കരൻ മാഷും വയലാറും എതിരില്ലാതെ തിളങ്ങുമ്പോഴായിരുന്നു ശ്രീകുമാരൻ തമ്പിയുടെ സിനിമാ അരങ്ങേറ്റം.