
പേഴ്സണൽ ലോണും ഫ്ലെക്സി പേഴ്സണൽ ലോണും; വ്യത്യാസങ്ങളറിയാം
പെട്ടെന്നൊരു സാമ്പത്തിക ബുദ്ധിമുട്ട് വരുമ്പോൾ പേഴ്സണല്‍ ലോണാണ് എല്ലാവരും ആശ്രയിക്കാറുള്ളത്. ഉയർന്ന പലിശ നിരക്കാണ് പേഴ്സണൽ ലോണുകളിലെ വെല്ലുവിളി. എന്നാല്‍ നേരത്തെ അനുവദിക്കപ്പെട്ട വായ്പകളില്‍ നിന്ന് നിങ്ങളുടെ ആവശ്യത്തിന് പണം എടുത്ത് ഉപയോഗിക്കാന്‍ സാധിച്ചാലോ..? അതും പിന്‍വലിക്കുന്ന തുകയ്ക്ക് മാത്രം പലിശ നല്‍കാനുള്ള ഓപ്ഷനുണ്ടെങ്കിലോ? എന്നാലങ്ങനെയൊരു ഓപ്ഷനുണ്ട്. ഇവയാണ് ഫ്ലെക്സി പേഴ്സണല്‍ ലോണ്‍.