ഭൂമിയിൽ ജീവൻ എത്രനാള്‍ കൂടി? പുതിയ പഠനങ്ങൾ പറയുന്നത് ഇങ്ങനെ | Life Span | Earth
സൂര്യന് പ്രായം കൂടുന്തോറും അത് കൂടുതൽ ചൂടും തിളക്കവും ഉള്ളതായി മാറുമെന്ന് പഠനം പറയുന്നു. ഇത് ഭൂമിയുടെ കാലാവസ്ഥയിൽ അതിന്‍റെ സ്വാധീനം വർധിപ്പിച്ചുകൊണ്ടിരിക്കും. വർദ്ധിച്ചുവരുന്ന ചൂട് കാരണം, ഭൂമിയിലെ ജലം ക്രമേണ നീരാവിയായി മാറാൻ തുടങ്ങുകയും ഭൂമിയുടെ ഉപരിതലത്തിന്‍റെ താപനില വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇത് കാർബൺ ചക്രത്തെ ദുർബലപ്പെടുത്തുകയും സസ്യങ്ങൾ ഇല്ലാതാവാന്‍ കാരണമാവുകയും ചെയ്യും. തൽഫലമായി, ഭൂമിയിലെ ഓക്സിജൻ ഉത്പാദനം നിലയ്ക്കും.