
50 ഗ്രാം സ്വർണത്തിനും 1 കിലോ കുങ്കുമപ്പൂവിനും ഒരേ വില
രാജ്യത്ത് സ്വർണ വിലക്കൊപ്പം തന്നെ കുതിച്ചുയരുകയാണ് കുങ്കുമപ്പൂവിന്റെ വിലയും. പഹൽഗാമിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ അട്ടാരി- വാഗ അതിർത്തിയിലൂടെയുള്ള വ്യാപാരം നിർത്തിവച്ചതിനെത്തുടർന്നാണ് വില കുത്തനെ ഉയർന്നത്. നിലവിൽ സ്വർണത്തേക്കാൾ വേഗത്തിലാണ് കുങ്കുമപ്പൂവിന്റെ വില കുതിച്ചുയരുന്നത്. ഇപ്പോൾ, ഒരു കിലോ കുങ്കുമപ്പൂവിന്റെ വില 5 ലക്ഷം രൂപ കടന്നെന്നാണ് റിപ്പോർട്ട്.