കുവൈത്തില്‍ പുതിയ ട്രാഫിക് നിയമ ഭേദഗതികള്‍ ഏപ്രില്‍ 22 മുതല്‍ പ്രാബല്യത്തില്‍

നിലവിൽ ട്രാഫിക് പിഴകൾ ഉള്ളവർ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപുള്ള മൂന്ന് മാസത്തിനുള്ളിൽ അടച്ചുതീർക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Share this Video

48 വർഷത്തിന് ശേഷം കുവൈത്തിലെ ഗതാഗത നിയമത്തിൽ മാറ്റം വരുന്നു. പുതിയ ഭേദഗതികള്‍ ഏപ്രില്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും. ജനുവരി 19-ന്, ട്രാഫിക് സംബന്ധിച്ച 1976-ലെ ഡിക്രി-നിയമം നമ്പർ 67-ലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് 2025-ലെ നിയമം നമ്പർ (5) പുറപ്പെടുവിച്ചിരുന്നു. ഔദ്യോ​ഗിക ​ഗസറ്റിൽ പ്രസിദ്ദീകരിച്ചതോടെ 90 ദിവസത്തിന് ശേഷമാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്. നിലവിൽ ട്രാഫിക് പിഴകൾ ഉള്ളവർ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപുള്ള മൂന്ന് മാസത്തിനുള്ളിൽ അടച്ചുതീർക്കണമെന്നാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Related Video