Asianet News MalayalamAsianet News Malayalam

മൂന്നാം ചന്ദ്രയാൻ ദൗത്യം അടുത്ത മാസം പകുതിയോടെയെന്ന് ISRO ചെയർമാൻ

ഗഗൻയാൻ ദൗത്യത്തിൽ മനുഷ്യരെ അയക്കുമ്പോൾ വെല്ലുവിളികളെല്ലാം കണക്കിലെടുത്ത് അവരെ സുരക്ഷിതരായി തിരിച്ചിറക്കാനുള്ള ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്‍റെ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്നും എസ് സോമനാഥ്

രണ്ടാം ചന്ദ്രയാൻ ദൗത്യത്തിൽ ലാൻഡിംഗിന് തൊട്ടുമുമ്പാണ് വിക്രം ലാൻഡർ പൊട്ടിച്ചിതറിയത്. അതും ഉപരിതലത്തിന് ഏതാണ്ട് രണ്ട് കിലോമീറ്റർ ഉയരത്തിൽ വച്ച്. ഒരു ഭാഗിക വിജയമല്ല, പൂർണവിജയം തന്നെയാണ് ഇത്തവണ ഇസ്രോ സ്വപ്നം കാണുന്നത്. 

ഘടനാപരമായ പരിഷ്കാരങ്ങളോടെ കൂടുതൽ കരുത്തുറ്റ രീതിയിലാണ് മൂന്നാം ചന്ദ്രയാൻ ദൗത്യത്തിലെ ലാൻഡറും മറ്റ് ഘടകങ്ങളും രൂപകൽപന ചെയ്തിരിക്കുന്നത്. എന്തൊക്കെയാണവ? സൂര്യനെക്കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശാധിഷ്ഠിത ഇന്ത്യൻ ദൗത്യമായ ആദിത്യ എൽ 1 എന്ന് കുതിച്ചുയരും? മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യൻ ദൗത്യത്തിനിനി എത്ര നാൾ? എന്തെല്ലാമാണ് വെല്ലുവിളികൾ? ചോദ്യങ്ങൾക്ക് മറുപടിയുമായി ISRO ചെയർമാൻ എസ് സോമനാഥ്