
ഇന്ത്യയുടെ 'ബാലൻസ്' ആ കരങ്ങളില്‍, മോസ്റ്റ് വാല്യുബിള്‍ ഹാർദിക്ക് പാണ്ഡ്യ
നേടിയ വിക്കറ്റുകളുടെ എണ്ണത്തിലോ റണ്‍സിന്റെ വലിപ്പത്തിലോ അല്ല ഹാര്‍ദിക്കിനെ വിലയിരുത്തേണ്ടത്. ഹാര്‍ദിക്ക് സാന്നിധ്യത്തിലും അഭാവത്തിലും ഇന്ത്യയുടെ പ്രകടനത്തിലുണ്ടായ കയറ്റിറക്കങ്ങള്‍ക്കൊണ്ടാണ്. 2023ല്‍ വിശ്വകിരീടം അകന്നതും 2024ല്‍ ട്വന്റി 20 ലോകകപ്പ് രോഹിതിന്റെ കൈകളിലെത്തിയതിനുമെല്ലാം ഇതിനോട് ചേര്‍ത്ത് വെക്കാം