
മനുഷ്യനെ പോലെ കാലുകള്‍ മടക്കി ചാടിയിറങ്ങും റോബോട്ട്
ചന്ദ്രൻറെ വിദൂര വശത്ത് നിന്ന് ഐസ് പാളികൾ കണ്ടെത്താൻ 'പറക്കും റോബോട്ടിനെ' അയക്കാനൊരുങ്ങുകയാണ് ചൈന എന്ന് രാജ്യത്തെ ഔദ്യോഗിക മാധ്യമങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. ചൈനയുടെ 2026ലെ Chang'e-7 ചാന്ദ്ര ദൗത്യത്തിൻറെ ഭാഗമായാവും ഈ റോബോട്ടിൻറെ യാത്ര. ചന്ദ്രൻറെ ദക്ഷിണധ്രുവത്തിലെ, സൂര്യപ്രകാശം കടന്നുചെല്ലാത്ത ഇരുണ്ട ഗർത്തങ്ങളിൽ ഐസ് ഉണ്ടാകും എന്ന കണക്കുകൂട്ടലിലാണ് ചൈനീസ് ശാസ്ത്രജ്ഞർ