
മുസ്തഫിസൂറില്‍ തുടങ്ങി, ബിസിസിഐയും ബംഗ്ലാദേശും തമ്മില്‍ സംഭവിക്കുന്നതെന്ത്?
രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നതകൾ രാഷ്ട്രീയപരമായി മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല എന്ന് ചരിത്രം പറയുന്നു. അത് സമസ്ഥമേഖലകളിലേക്കും പടരും. ക്രിക്കറ്റില്‍ ഒരിക്കല്‍ക്കൂടി കളത്തിന് പുറത്തെ കാര്യങ്ങള്‍ കളിയെ ബാധിക്കുകയാണ്. ഇക്കുറിയും ഒരു വശത്ത് ഇന്ത്യയാണ്, മറുവശത്ത് ബംഗ്ലാദേശും. ഇതിനിടയില്‍ ബംഗ്ലാദേശിന്റെ സ്റ്റാര്‍ പേസര്‍ മുസ്തഫിസൂര്‍ റഹ്മാനും ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും.