Asianet News MalayalamAsianet News Malayalam

പ്രവാസിയുടെ ബസ്!

  • ദേശാന്തരത്തില്‍ ഐശ്വര്യ പ്രസാദ് 
Deshantharam Aishwarya Prasad

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

Deshantharam Aishwarya Prasad

പ്രവാസി ആയതിനു ശേഷമാണ് ഞാന്‍ ഇത്ര അധികം  ബസില്‍ യാത്ര ചെയ്യാന്‍ തുടങ്ങിയത് .ഒരു പക്ഷെ അത് കൊണ്ടായിരിക്കും നാട്ടിലെ ബസ് യാത്ര ഞാന്‍ ഓര്‍ക്കാത്തത് .

ഇവിടെ വന്നതിനു ശേഷം ആദ്യമായി ബസില്‍ കയറിയത് ഓഫീസില്‍ പോകാന്‍ പപ്പയുമായിട്ടാണ്. മൂന്നു വര്‍ഷം കഴിഞ്ഞു ഈ പ്രവാസ ജീവിതവും ബസ് യാത്രയും.

പല തരത്തിലുള്ള ആളുകള്‍. പല രാജ്യക്കാര്‍. രാവിലെയും വൈകുന്നേരവും അപരിചതരായ കുറെ ആളുകളെ കാണുന്നു. പക്ഷെ അന്നും ഇന്നും മാറ്റം ഇല്ലാത്തത് ആയിട്ട് ഒന്ന് മാത്രമേ ഉള്ളു. അത് ഈ കുനിഞ്ഞ തലകള്‍ ആണ്.

ഈ കുനിഞ്ഞ തലകള്‍ക്ക് ഒക്കെ പിന്നില്‍ ഒന്നേയുള്ളു-മൊബൈല്‍ ഫോണ്‍! നാട്ടിലെ ബസിലും ഇങ്ങനെയാണോ എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല.പക്ഷെ ഇവിടെ എന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ് ഈ കുനിഞ്ഞ തലകളും ഫോണും.

ബസില്‍ വെച്ചു കാണാറുള്ള ഒരു ചേച്ചി പറയുക ഉണ്ടായി- ഒരു ബസില്‍ ഫ്രീ ആയി വൈഫൈ കൊടുക്കുന്നെണ്ടെന്ന്. ആ ബസില്‍ കയറിയാല്‍ ആരുടേയും തല ഉയര്‍ന്നു ഇരിക്കാറില്ലെന്നും. അങ്ങനെ ഒരു ദിവസം ഞാനും കയറി ആ ബസില്‍. ഫ്രീ ഇന്റര്‍നെറ്റ് കിട്ടുമല്ലൊന്നു കരുതി. എവിടുന്ന്? അവര് അതൊക്കെ നിര്‍ത്തിയെന്നു തോന്നുന്നു.

ഈ കുനിഞ്ഞ തലകള്‍ ഒക്കെ ഞാന്‍ ശ്രദ്ധിക്കാന്‍ കാരണം എന്റെ ഫോണില്‍ ഇന്റര്‍നെറ്റ്  ഇല്ലാത്തതാണ് കേട്ടോ. വീട്ടില്‍ വൈഫൈ ഉള്ളത് കൊണ്ട് ഫോണില്‍ ഇന്റര്‍നെറ്റ് ഇല്ല. അത് മാത്രമല്ല, ബസില്‍ പോകുമ്പോള്‍ എനിക്ക് എന്‍േറതായ ലോകത്ത് ജീവിക്കാന്‍ ആണ് ഇഷ്ടം. പുറത്തെ കാഴ്ചകള്‍ ഒക്കെ കണ്ട്, അത്രയും നേരം മനസ്സ് റീലാക്‌സ്ഡ് ആയി ഇരിക്കാന്‍ ആണ് എനിക്ക് ഇഷ്ടം. വേറൊരു ടെന്‍ഷനും ഇല്ലാതെ. ബസിലെ വിന്‍ഡോ സീറ്റും പാട്ടും പിന്നെ ഇങ്ങനെ പുറത്തോട്ട് നോക്കി ഇരിക്കുന്നതും വല്ലാത്തൊരു കോമ്പിനേഷന്‍ തന്നെയാ .പിന്നെ കുറച്ച് മഴയും കൂടെ ഉണ്ടേല്‍ സൂപ്പര്‍ ആയിരിക്കും. പക്ഷെ  ഈ പ്രവാസ ജീവിതത്തില്‍ മഴ ഞാന്‍ വളരെ അപൂര്‍വമായേ കണ്ടിട്ടുള്ളു. അല്ലെങ്കില്‍ കണ്ടിട്ടില്ല എന്ന് തന്നെ പറയാം. ഇവിടുത്തെ പൊടിയും ചൂടും ഒക്കെ സഹിച്ചു മടുത്തു.

അങ്ങനെ ബസില്‍ സൈഡ് സീറ്റ് ഒന്നും കിട്ടാത്തപ്പോഴാണ് ഞാന്‍ ഈ കുനിഞ്ഞ തലകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഈ കുനിഞ്ഞ തലകള്‍ തന്നെ പല തരത്തിലുണ്ട്. വീഡിയോസ് കാണുന്നവര്‍. ഗെയിം കളിക്കുന്നവര്‍. ചാറ്റ് ചെയ്യുന്നവര്‍. ഫേസ്ബുക്കില്‍ ന്യൂസ്ഫീഡ് സ്‌ക്രോള്‍ ചെയ്ത ഇരിക്കുന്നവര്‍. എനിക്ക് തോന്നുന്നത് ബസിലെ കൂടുതല്‍ ആളുകളും ഈ ന്യൂസ്ഫീഡ് സ്‌ക്രോള്‍ ചെയ്യുന്നവര്‍ ആണെന്നാണ്. പിന്നെ പാട്ടു കേട്ട് ഇരിക്കുന്നവര്‍. വാട്ട്‌സാപ് ചാറ്റ് ചെയ്യുന്നവര്‍. പിന്നെ വേറൊരു കൂട്ടരുണ്ട്.വല്ലാതെ വെറുപ്പിക്കുന്നവര്‍. ബസില്‍ കയറി പരിസര ബോധം ഇല്ലാതെ ഉറക്കെ ഫോണില്‍ സംസാരിക്കുന്നവര്‍. അവര്‍ ബസില്‍ കയറി ഇറങ്ങി കഴിയുമ്പോഴേക്കും അവരുടെ ജീവിതം അവര് പറയാതെ തന്നെ നമുക്ക് മനസ്സിലായിട്ടുണ്ടാകും. ഇതൊന്നും തന്നെ ശ്രദ്ധിക്കാന്‍ വേണ്ടി ശ്രദ്ധിക്കുന്നത് അല്ല. അല്ലാതെ തന്നെ ശ്രദ്ധിച്ചു പോകുന്നതാണ്.

ഈ ഉറക്കെ സംസാരിക്കുന്ന കൂട്ടരെ പലപ്പോഴും ബസിലെ ഡ്രൈവര്‍ വഴക്ക് പറയാറുണ്ട്. ആ കുട്ടര്‍ക്കാണെങ്കില്‍, അതൊന്നും ഒരു പ്രശ്‌നമേയല്ല.

പിന്നെ വേറൊരു കൂട്ടരുണ്ട്. വളരെ പതുക്കെ സംസാരിക്കുന്നവര്‍. അവര്‍ പറയുന്നത് എന്താണെന്നു അവര്‍ക്ക് പോലും കേള്‍ക്കാന്‍ കഴിയുന്നില്ല. ഇതൊക്കെ എങ്ങനെ കഴിയുന്നു. പിന്നെ ബസില്‍ കയറിയാല്‍ ഇറങ്ങുന്നത് വരെ ഫോണില്‍ സംസാരിച്ച അവരുടേതായ ലോകത് ഇരിക്കുന്നവരും ഉണ്ട്.

വേറൊരു രസകരമായ സംഭവം ഇതോടൊപ്പം ഓര്‍ക്കണം. ഒരു ദിവസം രാവിലെ ബസില്‍ പോകുമ്പോള്‍ ദൂരെ ഏതോ ഒരു കെട്ടിടത്തില്‍ തീ പിടിച്ചിട്ട  പുക ഉയരുന്നു. ഞാന്‍ അത് ലൈവ് ആയി കണ്ടോണ്ട് ഇരിക്കുകയാണ്.

ബസ് ഇറങ്ങി കഴിഞ്ഞപ്പോള്‍ എന്റെ കൂടെ ഉണ്ടാകന്ന ചേച്ചി പറയുകയാ,  ഡീ അവിടെ ഒരു ബില്‍ഡിംഗിനു തീ പിടിച്ചു, ഞാന്‍ ഫേസ്ബുക്കില്‍ കണ്ടെന്ന്. ഞാന്‍ ലൈവ് ആയി കണ്ടത് ചേച്ചി ഫേസ്ബുക്കില്‍ കണ്ടു. ഈ കുനിഞ്ഞ തലയുടെ ഒരു കാര്യമേ!

വേറൊരു കൂട്ടരുണ്ട്.എനിക്ക് അവരോടു അസൂയ ആണ്. ബസില്‍ ഇരുന്നു ഉറങ്ങുന്നവര്‍. എങ്ങനെ കഴിയുന്നു അവര്‍ക്ക് ഇങ്ങനെ ഉറങ്ങാന്‍. എനിക്ക് അങ്ങനെ ഉറങ്ങാന്‍ കഴിയാറേ ഇല്ല. ബസില്‍ കയറിയിട്ട് ഇറങ്ങുന്നത് വരെ ഉറങ്ങുന്നവര്‍.

ഇനി ഞങ്ങള്‍ തല ഉയര്‍ത്തിയിരിക്കുന്നവര്‍. അവരും പല തരത്തിലുണ്ട്. എന്നെ പോലെ മറ്റുള്ളവരെ നിരീക്ഷിച്ചിരിക്കുന്നവര്‍. ഞങ്ങള്‍ അങ്ങനെ വായിനോക്കികള്‍ ഒന്നും അല്ല കേട്ടോ. വെറുതെ ഒരു പണിയും ഇല്ലാത്തത് കൊണ്ട് നോക്കി പോകുന്നതാ. വേറെ പണി ഇല്ലാത്തത് കൊണ്ട് മാത്രം അല്ല. എനിക്ക് ഇഷ്ടമാണ്, പല തരത്തിലുള്ള ആളുകളെ കാണാന്‍. അവരുടെ സ്വഭാവം, അവരുടെ ഡ്രസിങ്, അവരുടെ സംസാരരീതി എല്ലാം നിരീക്ഷിക്കാന്‍. പല രാജ്യക്കാര്‍ ആയത് കൊണ്ട് തന്നെ പല ഭാഷകള്‍ കേള്‍ക്കാം .പല തരത്തിലുള്ള വേഷവിധാനങ്ങള്‍ കാണാം. സത്യം പറഞ്ഞാല്‍ പലരുടെയും ഡ്രസ്, ഹെയര്‍ സ്‌റ്റൈല്‍ ഒക്കെ കാണുമ്പോള്‍ ചിരി വരാറുണ്ട് കേട്ടോ..

മറ്റ് ചില 'ഉയര്‍ന്ന തല'ക്കാരുണ്ട്. വായിനോക്കികള്‍ ആണിവര്‍. അതിനു കേരളം ഇന്ത്യ എന്നൊന്നും ഇല്ല. എവിടെ പോയാലും ഉണ്ട് ഈ കൂട്ടര്‍. അവരെ കുറിച്ച് പറഞ്ഞാലും തീരില്ല. അത്രക്കുണ്ട്. ബാക്കില്‍ എത്ര സീറ്റ് ഉണ്ടേലും ലേഡീസ് സീറ്റിന്റെ അവിടെ മാത്രം നില്‍ക്കാന്‍ ആയി കയറുന്നവര്‍. പലപ്പോഴും ദേഷ്യം തോന്നാറുണ്ട് അവരോട് 
 
പിന്നെ ഇവിടെ ബസില്‍ ലേഡീസിന് സീറ്റ് കിട്ടാറുണ്ട്. നാട്ടിലെ പോലെയല്ല.സ്ത്രീകളെ കാണുമ്പോള്‍ മാക്‌സിമം പുരുഷന്മാര്‍ എഴുന്നേറ്റ കൊടുക്കാറുണ്ട്.

കുനിഞ്ഞ തലകളും ഉയര്‍ന്ന തലകളും എല്ലാം ഉണ്ടേലും പ്രവാസം ഞങ്ങളെ പോലെയുള്ള സാധാരണക്കാര്‍ക്ക് വിരഹവും പ്രാരാബ്ധവും കഷ്ടപ്പാടും എല്ലാം നിറഞ്ഞതാണ്. ബസില്‍ ഓഫിസില്‍ വര്‍ക്ക് ചെയ്യുന്നവരും ലേബേഴസും വീട്ടില്‍ ജോലിക്ക് പോകുന്നവരുംഷോപ്പില്‍ നില്‍ക്കുന്നവരും അല്ലാത്ത ആവശ്യങ്ങള്‍ക് പോകുന്നവരും എല്ലാം ഉണ്ടേലും എല്ലാ പ്രവാസികള്‍ക്കും പറയാന്‍ കാണും അവരുടേതായ ഓരോ കഷ്ടപ്പാടിന്റെ കഥകള്‍.

 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!

ആ കത്തിന് മറുപടി കിട്ടുംവരെ  ഒരു പ്രവാസി എങ്ങനെ ഉറങ്ങും?

മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!

സൗദിയിലെ ആ നല്ല മനുഷ്യര്‍!

സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!

ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!

പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!

മലയാളി വായിക്കാത്ത  മറ്റൊരു ആടുജീവിതം!

മരുഭൂമിയിലെ ആ നന്‍മമരങ്ങള്‍!

കാശുണ്ടെങ്കിലേ കൂട്ടുള്ളൂ!

ആ കാറും ആത്മഹത്യകളും തമ്മില്‍ എന്താണ് ബന്ധം?

അബൂദാബിയിലെ തടവറ!

പിന്നെയവര്‍ മലയാളമേ മറന്നു!

'ഉമ്മ കല്യാണം കഴിക്കാതെ  എനിക്കൊരു വിവാഹം വേണ്ട'

'ഞാന്‍ മരിച്ചാല്‍ നീയെന്ത് ചെയ്യും?'
 

Follow Us:
Download App:
  • android
  • ios