Asianet News MalayalamAsianet News Malayalam

ഒരു വേലി പോലുമില്ല,  ലോകത്തെ ഏറ്റവും  നീളം കൂടിയ ഈ രാജ്യാതിര്‍ത്തിക്ക്!

  • ദേശാന്തരത്തില്‍ ഡോ. സലീമ അബ്ദുല്‍ ഹമീദ് 
Deshantharam Dr Saleema Abdul hameed

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

Deshantharam Dr Saleema Abdul hameed

കാനഡയിലെ ഒന്റാറിയോ പ്രവിശ്യയുടെ ഏറ്റവും തെക്ക്, അമേരിക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഒരു പട്ടണമാണ്  വിന്‍സര്‍. ഞങ്ങളുടെ താമസവും എന്റെ ജോലി സ്ഥലവും ഇതിന്റെ കിഴക്ക് ഭാഗത്തുള്ള ബെല്‍ റിവര്‍ എന്ന ചെറിയ പട്ടണത്തിലാണ്. അത് കൊണ്ടു് ഒരു ആഴ്ചയില്‍ കുറഞ്ഞത് ഒരു പ്രാവശ്യമെങ്കിലും വിന്‍സറില്‍ പോകാതിരിയ്ക്കില്ല. അങ്ങനെ നോക്കുമ്പോള്‍ ഇത് എന്റെ 'Home city' ആണ്. ഇംഗ്ലണ്ടിലെ ധാരാളം സ്ഥലപ്പേരുകള്‍ ഇവിടങ്ങളില്‍ കാണാം. വടക്കേ അമേരിക്കയിലെ ആദ്യ കാല കുടിയേറ്റക്കാര്‍ പ്രധാനമായും ഇംഗ്ലണ്ടില്‍  നിന്ന് വന്നവര്‍ ആയതിനാല്‍  അവരവരുടെ വേരുകളുടെ ഓര്‍മ്മ നില നിര്‍ത്താനായി ഇംഗ്ലീഷ് സ്ഥലനാമങ്ങള്‍  തന്നെ സ്വീകരിച്ചു. ലണ്ടന്‍, വിന്‍സര്‍, കെന്റ് തുടങ്ങിയവ അവയില്‍ ചിലത് മാത്രം. ഇവിടെ അടുത്ത് തന്നെ ഒരു തെംസ് നദി കൂടി ഉണ്ടെന്നു അറിയുമ്പോള്‍  അവരുടെ നൊസ്റ്റാള്‍ജിയയുടെ ആഴം എത്ര അധികമായിരുന്നു എന്ന് മനസ്സിലാക്കാം .

കാനഡയുടെ ചരിത്രത്തില്‍ വളരെ പ്രധാന പങ്ക് വഹിച്ച ഒരു സ്ഥലമാണിത്. പതിനെട്ടാം നൂറ്റാണ്ടില്‍ കാനഡ ബ്രിട്ടിഷ് രാജ്ഞിയുടെ നേരിട്ടുള്ള ഭരണത്തില്‍ കീഴിലായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ അമേരിക്കയുമായി നടന്ന രണ്ടു് യുദ്ധങ്ങളില്‍ ഈ പട്ടണം വളരെ  തന്ത്രപ്രധാന പങ്കൂ വഹിച്ചു. അന്നത്തെ ബ്രിട്ടിഷ് സൈനിക ആസ്ഥാനമായിരുന്ന കോട്ടയും മററും അത് പോലെ തന്നെ സംരക്ഷിച്ചിട്ടുണ്ടു്.

'Underground railroad' എന്നറിയപ്പെടുന്ന കറുത്ത വര്‍ഗക്കാരുടെ പലായനം പ്രധാനമായും വിന്‍സറും അതിനടുത്ത പ്രദേശങ്ങളും കേന്ദ്രികരിച്ചായിരുന്നു. അമേരിക്കയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ  അടിമകളെ തിരികെപ്പിടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരില്‍ നിന്ന് രക്ഷപെടാനായി ഏകദേശം മുപ്പതിനായിരത്തോളം പേര്‍ ഡെറ്റ് റോയിറ്റ് നദി കടന്ന് വിന്‍സറിലെത്തി എന്ന് കണക്കുകള്‍ പറയുന്നു. ഇവര്‍ പിന്നെ കാനഡയുടെ പല ഭാഗങ്ങളിലായി താമസം ഉറപ്പിച്ചു. ഈ നാട്ടിലെ കുറുത്ത വര്‍ഗക്കാരുടെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അദ്ധ്യായമാണ്. ആട്ടോ മൊബൈല്‍ വ്യവസായം പുരോഗതി പ്രാപിച്ചപ്പോള്‍ ഇവരില്‍ കൂടുതല്‍ പേരും അമേരിക്കയിലെ ഡെട്രൊ യിറ്റിലേക്ക് തിരികെപ്പോയി.

1920 - ല്‍  അമേരിക്കല്‍ പട്ടണമായ മിഷിഗണില്‍ മദ്യനിരോധനം നിലവില്‍ വന്നു. എന്നാല്‍ തൊട്ടടുത്ത് കിടക്കുന്ന വിന്‍സറില്‍ മദ്യം സുലഭമായിരുന്നു. ഇത് നിമിത്തം അക്കാലങ്ങളില്‍ ഇതിന്റെ കള്ളക്കടത്തും വില്പനയും  ഒരു വലിയ 'വ്യവസായം' ആയി വളര്‍ന്നു. ഈ അധോലോക സാമ്രാജ്യത്തിന്റെ നേതാവായിരുന്നു അല്‍ കാപ്പോണ്‍.  ഇറ്റാലിയന്‍ വംശജനായിരുന്ന ഇയാളുടെ പ്രവര്‍ത്തന കേന്ദ്രവും മറ്റും അടുത്ത കാലം വരെ വിന്‍സറില്‍ നിലനിന്നിരുന്നു. ഒരു സാധാരണ ബൗണ്‍സറായി ജീവിതം ആരംഭിച്ച ഇയാള്‍  പിന്നീട് ഒരു റോബിന്‍ ഹുഡ് പരിവേഷം ആര്‍ജിച്ചു. എങ്കിലും നിയമത്തിന്റെ നീണ്ട കരങ്ങള്‍ അയാളെ പിടി കൂടുക തന്നെ ചെയ്തു.  വിന്‍സറിന്റെ ഒരു കറുത്ത അദ്ധ്യായത്തിന് അവസാനം കുറിച്ച് കൊണ്ട് ആ കെട്ടിടം അടുത്ത കാലത്ത് പൊളിച്ച് മാറ്റി.അയാളെ ഹീറോ ആയി കണ്ടിരുന്ന പലരും അന്ന് അവിടെ നിന്ന് ലേലം ചെയ്തു വിറ്റ പല വസ്തുക്കളും മൊമെന്റോ ആയി വാങ്ങുകയുണ്ടായി.

ഇന്നും കാനഡയിലെ മദ്യപിക്കാന്‍ അനുവദനീയമായ പ്രായം 18 ഉം അമേരിക്കയിലേത്് 21 ഉം ആണ്. അത് കൊണ്ട്് അമേരിക്കന്‍ ധാരാളം യുവതിയുവാക്കള്‍ അമേരിക്കയില്‍ നിന്ന് കാനഡയിലേക്ക് വരിക പതിവാണ്, പ്രത്യേകിച്ചും അവധി ദിവസങ്ങളില്‍. അതിര്‍ത്തിക്ക് തൊട്ട് തന്നെയുള്ള 'Ceasers Casino 'ആണ് ഇവരുടെ പ്രധാന ആകര്‍ഷണകേന്ദ്രം. മദ്യപിക്കാനും ചൂതാട്ടത്തിനും മററ് പലതരം വിനോദങ്ങള്‍ക്കും ഉള്ള വിപുലമായ സൗകര്യങ്ങള്‍ ഉള്ള ഇവിടുത്തെ ഭക്ഷണവും വളരെ രുചികരമാണ്. Hiram Walker distillery യെ പറ്റി പറയാതെ ഈ ചരിത്ര കഥനം പൂര്‍ണമാകില്ല. ഇവിടെ നിര്‍മിക്കപ്പെടുന്ന ആല്‍ക്കഹോള്‍ ആണ് രുചിയിലും കടുപ്പത്തിലും വ്യത്യാസത്തോടെ കുപ്പിയിലടച്ച് പല മദ്യക്കമ്പനികളും വില്‍ക്കുന്നത്. 150 വര്‍ഷത്തില്‍ കൂടുതല്‍ ചരിത്രം അവകാശപ്പെടാവുന്ന ഈ കമ്പനിയുടെ പരിസരം മുഴുവന്‍ മദ്യത്തിന്റെ നേരിയ മണം നിറഞ്ഞതാണ്. വായുവിലുള്ള ഈ മദ്യത്തിന്റെ സാന്നിദ്ധ്യം കൊണ്ടാകാം ഇതിനുടുത്തുള്ള എല്ലാ മരങ്ങളുടെയും പുറം കറുത്ത നിറമാണ്. അത് വര്‍ഷങ്ങളായി അങ്ങനെ തന്നെയാണെന്നും ഒരു വ്യത്യാസവും കാണാറില്ല എന്നും അതിന് അടുത്ത് താമസിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.   

 

അമേരിക്കയിലേക്ക് പോകുന്നതിനുള്ള  windsor detroit Border Crossing  വിന്‍സറിന്റെ  പ്രധാന്യം ഒന്ന് കൂടി വര്‍ദ്ധിപ്പിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും സുതാര്യവുമായ അന്താരാഷ്ട്ര ക്രോസിംഗുകളില്‍ ഒന്നാണ് ഇത്. കനേഡിയന്‍ പൗരത്വം ഉള്ളവര്‍ക്ക് പാസ്‌പോര്‍ട്ട് മാത്രം കാണിച്ചാല്‍ മതി, വിസയുടെ ആവശ്യം ഇല്ല. സെപ്തംബര്‍ 11ന് ശേഷം ആണ്  ഇത് നിര്‍ബന്ധമാക്കിയത് അതിന് മുന്‍പ് ഡ്രൈവിംഗ് ലൈസന്‍സ് മാത്രം മതിയായിരുന്നു അതിര്‍ത്തി കടക്കാന്‍ ഇത് കാരണമാകാം ഇവിടെയുള്ള പല മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഇന്നും പാസ് പോര്‍ട്ട് ഇല്ല. ഒരു ദിവസം ഈ അതിര്‍ത്തി കടക്കുന്ന വാഹനങ്ങളുടെ എണ്ണം 1.5 ലക്ഷവും ആളുകളുടെ എണ്ണം 3 ലക്ഷവും ആണ് എന്ന് പറയുമ്പോള്‍ ഒരു ഏകദേശ രൂപം കിട്ടിയിരിക്കുമല്ലോ. വിന്‍സറിനെയും ഡെറ്റ് റോയിറ്റിനെയും ബന്ധിപ്പിക്കുന്ന  അംബാസഡര്‍ പാലമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.  Manuel Moroun എന്ന ഒരു കോടീശ്വരന്‍േറതാണ്.ഈ പാലം. ഏകദേശം അര മണിക്കൂര്‍ കൊണ്ട് ഇത് വഴി അമേരിക്കയില്‍ എത്താം 

ഒരു പ്രവശ്യം യാത്രക്കായി അഞ്ച് ഡോളര്‍ ഫീസ് കൊടുക്കണം. നീണ്ട അവധിക്കാലങ്ങളില്‍ ക്യൂവിനു നീളം കൂടും. ഇതിലൂടെ പലരും  ജോലിക്കായി ദിവസേന ഡെട്രേയിറ്റില്‍ പോയി വരുന്നുണ്ട്. 

അമേരിക്കയുടെയും കാനഡയുടെയും ഉള്‍ നാടുകളിലേക്കുള്ള ചരക്കു ഗതാഗതം പ്രധാനമായും ഡെറ്റ് റോയിറ്റ് നദിയിലൂടെയാണ്. പഞ്ച മഹാ തടാകങ്ങളായ ഈറി, ഹ്യൂറോണ്‍,  ഒന്‍േററിയോ, സുപ്പിരിയര്‍,  മിഷിഗണ്‍ എന്നിവയെ കൂട്ടിയിണക്കുന്ന ഒരു കണ്ണിയാണ് ഈ നദി. ഡെറ്റ് റോയിറ്റ് നദിക്ക് അടിയില്‍ കൂടി റോഡ് ക്രോസിംഗ് ഉണ്ട്. കൂടാതെ ഒരു റെയില്‍ ലൈനും രണ്ട് രാജ്യങ്ങളെ കൂട്ടി യോജിപ്പിക്കുന്നു.

വിന്‍സര്‍ കാനഡയുടെ മോട്ടോര്‍ സിറ്റി എന്നാണ് അറിയപ്പെടുന്നത്. ദശകങ്ങള്‍ക്ക് മുന്‍പ് ഫോര്‍ഡ്, ക്രൈസ്ലര്‍, ജനറല്‍ മോട്ടോര്‍ കമ്പനി എന്നിവയുടെ പ്രധാന ഫാക്ടറികളെല്ലാം ഇവിടെയായിരുന്നു. നിര്‍മാണച്ചിലവ് കുറയ്ക്കുക എന്നത് ഒരു പ്രധാന ഉദ്ദേശമായിരുന്നു. പിന്നീട് പല കാരണങ്ങള്‍ കൊണ്ടു് പലതും ഇവിടെ നിന്ന് മെക്‌സിക്കോയിലേക്കും ചൈനയിലേക്കും മാറ്റി സ്ഥാപിക്കപ്പെട്ടു. എന്നാലും ഇന്നും ഇവിടെയുള്ള ക്രൈസ്ലറിന്റെ മിനിവാന്‍ അസംബ്ലിങ്് പ്ലാന്റ് ഇവിടുത്തുകാര്‍ അഭിമാനത്തോടെ  ഉച്ചരിക്കുന്ന ഒരു പേരാണ്. കാര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട പല വ്യവസായങ്ങളും ഇവിടെ ശക്തമാണ് ഇവിടുത്തെ ഏറ്റവും പ്രധാന തൊഴില്‍ ദാതാക്കളാണ് ഈ കമ്പനികള്‍ 

വിന്‍സറില്‍ നദിക്കരയില്‍ നിന്നാല്‍ കാണുന്ന ഡെറ്റ് റോയിറ്റിന്റെ നഗരക്കാഴ്ച വളരെ മനോഹരമാണ്. ജനറല്‍ മോട്ടോഴ്‌സിന്റെ ആസ്ഥാനം അവിടെ തലയുയര്‍ത്തി നില്‍ക്കുന്നു. വിന്‍സറില്‍ വരുന്നവര്‍ക്ക് ഇതിന്റെ പശ്ചാത്തലത്തില്‍  ഫോട്ടോ എടുക്കുന്നത് നിര്‍ബന്ധമാണ്.

കാനഡയിലെ കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറവുള്ള പട്ടണങ്ങളില്‍ ഒന്നാണിത്. 

രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന വിന്‍സര്‍  ഡെറ്റ് റോയിറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ ആഘോഷങ്ങള്‍ സമാപിക്കുന്നത് രണ്ടു് പട്ടണങ്ങളും ചേര്‍ന്ന് നടത്തുന്ന വെടിക്കെട്ടോടെയാണ്. ഒരു കാലത്ത് കാനഡയില്‍ നിന്ന് യുദ്ധപരാജയം ഏറ്റുവാങ്ങിയിട്ടുള്ള അമേരിക്കയുമായിട്ടുള്ള സൗഹൃദം ഇന്ന് രണ്ട്് രാജ്യങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ അതിര്‍ത്തി ഒരു വേലി പോലും ഇല്ലാതെ സുരക്ഷിതമായി പരിപാലിക്കപ്പെടുന്നു. Jully1 ന് കാനഡയുടെയും July4 ന് അമേരിക്കയുടെയും ദേശീയ ദിനം ഇരു രാജ്യങ്ങളും ചേര്‍ന്ന് ഒരു വെടിക്കെട്ടോടെ ആഘോഷിയ്ക്കപ്പെടുന്നു. ഞങ്ങള്‍ മിക്കവാറും എല്ലാ വര്‍ഷവും ഈ വെടിക്കെട്ട് കാണാന്‍ പോകാറുണ്ട് . നദിയുടെ മദ്ധ്യത്തില്‍ ഉള്ള ഒരു ബാര്‍ജില്‍ വച്ച് നടത്തുന്ന വെടിക്കെട്ട് കാണാന്‍ ഏകദേശം 10 ലക്ഷം പേര്‍  ഇരുകരകളിലുമായി  തടിച്ച്  കൂടാറുണ്ട്. 

ശില്‍പ്പങ്ങള്‍ക്കായുള്ള Odette Sculpture park  ഡെറ്റ് റോയിറ്റ് നദിയുടെ കരയിലാണ് സ്ഥിതി ചെയ്യുന്നത് . ലോക പ്രസിദ്ധരായചില  ശില്പികളുടെ സൃഷ്ടികള്‍  ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

 ചൂതാട്ടത്തില്‍  താല്പര്യമുള്ള  വിനോദ സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്ന ഒരു കേന്ദ്രമാണ് സീസര്‍ കാസിനോ. ആയിരക്കണക്കിനു ബൂത്തുകളിലായി പല തരം  ഗെയിംസ് കാണാം. ചൂതാട്ടഭ്രമമുള്ള പലരും ഇവിടെ വന്നു ധാരാളം സമയവും പണവും പാഴാക്കാറുണ്ട് . ഞങ്ങള്‍ പോയ സമയത്ത്  സ്തീകളും  പുരുഷന്മാരുമായ  ധാരാളം മുതിര്‍ന്ന പൗരന്‍മാരെ അവിടെ കണ്ടു. എകാന്തതയാണ്  ഒരു  പ്രധാന കാരണം. 

 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!

ആ കത്തിന് മറുപടി കിട്ടുംവരെ  ഒരു പ്രവാസി എങ്ങനെ ഉറങ്ങും?

മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!

സൗദിയിലെ ആ നല്ല മനുഷ്യര്‍!

സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!

ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!

പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!

മലയാളി വായിക്കാത്ത  മറ്റൊരു ആടുജീവിതം!

മരുഭൂമിയിലെ ആ നന്‍മമരങ്ങള്‍!

കാശുണ്ടെങ്കിലേ കൂട്ടുള്ളൂ!

ആ കാറും ആത്മഹത്യകളും തമ്മില്‍ എന്താണ് ബന്ധം?

അബൂദാബിയിലെ തടവറ!

പിന്നെയവര്‍ മലയാളമേ മറന്നു!

'ഉമ്മ കല്യാണം കഴിക്കാതെ  എനിക്കൊരു വിവാഹം വേണ്ട'

'ഞാന്‍ മരിച്ചാല്‍ നീയെന്ത് ചെയ്യും?'

പ്രവാസിയുടെ ബസ്!
 

Follow Us:
Download App:
  • android
  • ios