എട്ടെണ്ണം, ചാള്‍സ് ബുക്കോവ്സ്‌കി എഴുതിയ കവിതകള്‍

Published : Nov 11, 2019, 06:59 PM ISTUpdated : Jan 28, 2025, 04:40 PM IST
എട്ടെണ്ണം, ചാള്‍സ് ബുക്കോവ്സ്‌കി എഴുതിയ കവിതകള്‍

Synopsis

വാക്കുല്‍സവത്തില്‍ ഇന്ന് ചാള്‍സ് ബുക്കോവ്സ്‌കി എഴുതിയ രണ്ട് കവിതകള്‍. വിവര്‍ത്തനം. ഡോ. ടി വി സജീവ് 

''പച്ചയായ ജീവിതത്തെ യാതൊരു തൊങ്ങലുമില്ലാതെ അദ്ദേഹം ആവിഷ്‌കരിച്ചു. മാലാഖമാര്‍പോലും ബുക്കോവ്‌സ്‌കി വിളിച്ചപ്പോള്‍ മണ്ണിലിറങ്ങി'' എന്ന് കവിയും നോവലിസ്റ്റും ഗായകനുമായ ലേനഡ് കോഹന്‍.

 

 

നീലക്കിളി 

എന്റെ നെഞ്ചിലൊരു നീലക്കിളിയുണ്ട് 
പുറത്തു കടക്കാന്‍  ഇഷ്ടപ്പെടുന്നത് .
പക്ഷെ ഞാനതിനെ വരുതിക്ക് നിര്‍ത്തും 
പറയും ''ആരും നിന്നെക്കാണാന്‍ 
സമ്മതിക്കില്ല 
ഞാന്‍.''

പുറത്തു കടക്കാന്‍ കൊതിക്കുന്ന ഒരു നീലക്കിളിയുണ്ട്  നെഞ്ചില്‍ 
പക്ഷെ അവനു മേല്‍ ഞാന്‍ വിസ്‌കിയോഴിക്കും 
സിഗരറ്റ് പുക അകത്തേക്ക് വലിച്ചെടുക്കും 
വേശ്യകളും ബാര്‍ ജീവനക്കാരും കടക്കാരും 
അറിഞ്ഞതേയില്ല 
അവന്‍ 
അവിടുണ്ടെന്ന്.

നെഞ്ചിലൊരു നീലപ്പക്ഷിയുണ്ട്
പുറത്തു കടക്കാന്‍  വെമ്പുന്നത്.
പക്ഷേ എന്റെ വരുതിയിലാണത്
ഞാന്‍ പറയും ''അവിടെ കിടക്ക് , നിനക്കെന്നെ വഴിതെറ്റിക്കണോ?
എന്റെ പണി കളയണോ?
ഏറി വരുന്ന എന്റെ പുസ്തകത്തിന്റെ വില്പന തകര്ത്തു് കളയണോ?''

പുറത്തു കടക്കാന്‍  വെമ്പുന്ന 
നീലക്കിളിയുണ്ടെന്‍ നെഞ്ചില്‍.
പക്ഷെ എനിക്കാണ് ബുദ്ധിയേറെ. ഞാനവനെ 
രാത്രിയേ പുറത്ത് വിടാറുള്ളൂ 
എല്ലാവരും ഉറങ്ങി കഴിഞ്ഞ്
ഞാന്‍ പറയും ''നീ അവിടുണ്ടെന്ന് എനിക്കറിയാം 
അതുകൊണ്ട് 
സങ്കടപ്പെടെണ്ടതില്ല 
നീ.''

എന്നിട്ട് 
അവനെ തിരുച്ചുവയ്ക്കും.  
അപ്പോള്‍ അവനിത്തിരി പാടും. 
അവനെ മരിക്കാന്‍ വിട്ടിട്ടില്ല ഞാന്‍
ഞങ്ങളങ്ങിനെ ഒരുമിച്ചു കിടക്കും
തമ്മിലുള്ള രഹസ്യ ഉടമ്പടി മേല്‍
എങ്കിലും രസമാണ് ഒരു മനുഷ്യനെ 
കരയിക്കുക എന്നത് .
ഞാന്‍, പക്ഷെ കരയാറില്ല.
നീയോ? 


 


എട്ടെണ്ണം

എന്റെ  കിടക്കയില്‍ നിന്ന് 
എനിക്ക് കാണാം
വൈദ്യുത കമ്പിമേല്‍
മൂന്നു പക്ഷികള്‍.

ഒന്ന്
പറന്നു.
പിന്നെ
മറ്റൊന്നും.

ഒന്ന്
ബാക്കിയായി.
പിന്നെ
അതും പറന്നു.

എന്റെ ടൈപ്പ് റയിട്ടര്
ഒരു സ്മാരകശില പോലെ
നിശബ്ദം.

ഞാന്‍
പക്ഷിനീരിക്ഷണത്തിലേക്ക്
ചുരുങ്ങിയിരിക്കുന്നു.

നിന്നോടിത് 
പറയാമെന്ന് കരുതി
മൈരേ.

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍

'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍

യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം

യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍;  സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍

പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍

ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ

സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍

ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം 

വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ

പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍

വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി

കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍

ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍

യമ എഴുതിയ കഥ, ഒരു വായനശാലാ വിപ്ലവം

 സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍

അയ്മനം ജോണ്‍ എഴുതിയ കഥ,  ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍

തൊടുക എന്നതിലും വലിയ മരുന്നില്ല, അരുണ ആലഞ്ചേരി എഴുതിയ നാല് കവിതകള്‍

മനോജ് ജാതവേദര് എഴുതിയ കഥ, ഘര്‍വാപസി

ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ, ചിന്‍ ഓ അസം 

ജലസങ്കീര്‍ത്തനം, രാജേഷ് ചിത്തിര എഴുതിയ കവിതകള്‍

വ്യാകുലമാതാവും പുത്രനും, സ്മിതാ ഗിരീഷ് എഴുതിയ കവിതകള്‍

ലീല, സുവിശേഷം അറിയും വിധം; ആരതി അശോക് എഴുതിയ കഥ

ആണുറക്കം, അന്‍വര്‍ അലിയുടെ അഞ്ച് കവിതകള്‍

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ കഥ, രണ്ട് എളേപ്പമാര്‍

കാടകപ്പച്ചകള്‍, ഡോ. എം പി പവിത്രയുടെ ആറ് കവിതകള്‍ 

 എന്റെ മേരീ നിന്നെ ഞാനിന്ന്, നജീബ് റസ്സല്‍ എഴുതിയ അഞ്ച് കവിതകള്‍

ജി. ആര്‍. ഇന്ദുഗോപന്‍ എഴുതിയ കഥ, ഉള്ളിക്കുപ്പം!

മടുപ്പേറിയന്‍ ഭൂപടത്തില്‍ നിന്നൊരു സഞ്ചാരിയുടെ കുറിപ്പുകള്‍, അയ്യപ്പന്‍ മൂലേശ്ശെരില്‍ എഴുതിയ കവിതകള്‍

കടലെറങ്കണ പെണ്ണുങ്കോ, ഡി അനില്‍കുമാര്‍ എഴുതിയ കവിതകള്‍

വെസ്റ്റീജിയല്‍ ഓര്‍ഗന്‍സ്, ഡോ. മനോജ് വെള്ളനാട് എഴുതിയ കഥ

ഒരു അപസര്‍പ്പക ഫലിതം, പ്രദീപ് എം. നായര്‍ എഴുതിയ കഥ

അരിനെല്ലിമരം, മീരാ രമേഷ് എഴുതിയ കവിതകള്‍ 

സുഖിയന്‍, ലാസര്‍ ഷൈന്‍ എഴുതിയ കഥ

ഹര്‍ഷാ മണി, വി ടി ജയദേവന്‍ എഴുതിയ ആറ് കവിതകള്‍

പൂജാ ഷോട്ട്, ശ്രീബാല കെ മേനോന്‍ എഴുതിയ കഥ

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍

 പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ് 

എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?

കെട്ടുകാഴ്ച്ചകളുടെ ഒറ്റുകാര്‍;ഫിക്ഷനിലെ സൈബര്‍ ഇടങ്ങള്‍

 

    നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

    വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

    കോമപ്പന്റെ ഹനുമാന്‍യോഗം

     പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ

    മീരയുടെ വിലാപങ്ങള്‍ 

    PREV
    ST
    About the Author

    Sajeev TV

    എറണാകുളം ജില്ലയിലെ വടവുകോട് സ്വദേശി. അമ്പലമേട് ഹൈസ്‌കൂള്‍, മഹാരാജാസ് കോളജ്, കോഴിക്കോട് സര്‍വകലാശാലയിലെ ജന്തുശാസ്ത്ര വിഭാഗം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 'സ്ഥലരാശിയില്‍ തേക്കില ശലഭത്തിന്റെ വ്യാപനത്തിന്റെ പാറ്റേണും കാരണങ്ങളും' എന്ന വിഷയത്തില്‍ ഡോ. കെ. എസ് എസ് നായരുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തിന് കൊച്ചി സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി. തമിഴ്‌നാട് കാര്‍ഷിക യൂനിവേഴ്‌സിറ്റി, ഇംഗ്ലണ്ടിലെ ഇംപീരിയല്‍ കോളജിലെ പെസ്റ്റിസൈഡ് ആപ്ലക്കേഷന്‍ റിസര്‍ച്ച് സെന്റര്‍, എന്നിവിടങ്ങളില്‍നിന്ന് പ്രൊഫഷണല്‍ ട്രെയിനിംഗ് നേടി. ഏഷ്യാ പസിഫിക് ഭാഗത്തുള്ള 43 രാജ്യങ്ങളുടെ കൂട്ടായ്മയായ ഏഷ്യാ പസിഫിക് ഫോറസ്റ്റ് ഇന്‍വേസീസ് സ്പീഷീസ് നെറ്റ് വര്‍ക്കിന്റെ കോഡിനേറ്റര്‍ ആയിരുന്നു. നിലവില്‍ പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രത്തില്‍ ചീഫ് സയന്റിസ്റ്റ്.Read More...
    click me!

    Recommended Stories

    Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
    Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത