Asianet News MalayalamAsianet News Malayalam

അനുഭവമെഴുത്തുകള്‍ നോവലായി വായിക്കപ്പെടുന്നതിന്റെ സമവാക്യങ്ങള്‍

പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. വാക്കുല്‍സവത്തില്‍ ഇന്ന് രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ്. 
 

Literature festival literary note by rahul radhakrishnan
Author
Thiruvananthapuram, First Published Sep 27, 2019, 8:03 PM IST

എഴുത്തുകാരുടെ ഓര്‍മയും വിഷാദവും ആനന്ദവും നിരാശയും അവരുടെ  സ്വകാര്യമായ അധ്യായങ്ങളാണ്. അത്തരം വികാരങ്ങളുടെ സന്തോഷവും നീറ്റലും വാക്കുകളായി പെയ്തു തുടങ്ങിയാല്‍, അത് 'അനുഭവമെഴുത്ത്' മാത്രമേ ആകുകയുള്ളു. അനുഭവങ്ങളുടെ ആഖ്യാനങ്ങള്‍ നോവലായി വായിക്കപ്പെടുന്ന സമവാക്യം ഉരുത്തിരിയുന്നത് വേറെ വിധത്തിലാണ്. അങ്ങനെയുള്ള സാഹചര്യങ്ങളെ കുറിച്ചുള്ള ചില ആലോചനകളാണ് ഈ ലേഖനത്തില്‍ സൂചിപ്പിക്കാന്‍ ശ്രമിക്കുന്നത്

Literature festival literary note by rahul radhakrishnan


വാക്കുകളിലൂടെ പുതിയൊരു ലോകം സൃഷ്ടിക്കുന്ന എഴുത്തുകാര്‍ അനുഭവങ്ങളുടെ ആഴം പദാനുപദ പരാവര്‍ത്തനം ചെയ്യുകയല്ല പതിവ്. സ്വാനുഭവങ്ങളുടെ തഴക്കവും പഴക്കവും ജീവിതത്തിന്റെ പരുക്കന്‍ വഴികളിലെ യാത്രയും സര്‍ഗാത്മകപര്യടനമാക്കി മാറ്റുകയാണ് അയാളുടെ ലക്ഷ്യം. നോവല്‍ എന്ന സാഹിത്യരൂപം വായനയ്ക്കായി തെരഞ്ഞെടുക്കുമ്പോള്‍ എന്തെല്ലാം ഘടകങ്ങളാണ് ഒരാള്‍ പ്രതീക്ഷിക്കുക എന്നത് ആപേക്ഷികമാണ്. എഴുത്തുകാര്‍  കൂര്‍പ്പിച്ചെടുക്കുന്ന അനുഭവങ്ങളാണോ മെനഞ്ഞെടുക്കുന്ന ഭാവനകളാണോ സങ്കല്‍പ്പവും യാഥാര്‍ഥ്യവും കൂടിക്കലര്‍ന്ന കഥകളാണോ വായനക്കാരെ ആകര്‍ഷിക്കുക എന്നതിന് നിയതമായ വ്യവസ്ഥകളില്ല. എഴുത്തുകാരുടെ ഓര്‍മയും വിഷാദവും ആനന്ദവും നിരാശയും അവരുടെ  സ്വകാര്യമായ അധ്യായങ്ങളാണ്. അത്തരം വികാരങ്ങളുടെ സന്തോഷവും നീറ്റലും വാക്കുകളായി പെയ്തു തുടങ്ങിയാല്‍, അത് 'അനുഭവമെഴുത്ത്' മാത്രമേ ആകുകയുള്ളു. അനുഭവങ്ങളുടെ ആഖ്യാനങ്ങള്‍ നോവലായി വായിക്കപ്പെടുന്ന സമവാക്യം ഉരുത്തിരിയുന്നത് വേറെ വിധത്തിലാണ്. അങ്ങനെയുള്ള സാഹചര്യങ്ങളെ കുറിച്ചുള്ള ചില ആലോചനകളാണ് ഈ ലേഖനത്തില്‍ സൂചിപ്പിക്കാന്‍ ശ്രമിക്കുന്നത്

ഭയാനകമായ അനുഭവങ്ങള്‍ ഭാവനയെ വെല്ലുന്ന തരത്തില്‍ മനുഷ്യനെ  തകര്‍ത്തു കളയുന്നത് ഏതൊരു ഫിക്ഷനും സങ്കല്പിക്കാവുന്നതിലും അപ്പുറമാണ്.   ഓര്‍മയും അനുഭവവും ചരിത്രത്തെ പുന'വ്യാഖ്യാനം ചെയ്യുന്നതിന്റെ ബോധ്യപ്പെടുത്തലുകള്‍ ഹോളോകോസ്റ്റിലെ പീഡനങ്ങള്‍ സംബന്ധിച്ച കൃതികളില്‍ നിന്നു വ്യക്തമാണ്. സാധാരണ മനുഷ്യര്‍ ഉപയോഗിക്കുന്ന വാക്കുകളും അനുഭവിക്കുന്ന വികാരങ്ങളും മറ്റൊരു തലത്തിലാണ് കോണ്‍സെന്‍ട്രേഷന്‍ ക്യാംപിലെ  പീഡനമുറയില്‍ കഴിഞ്ഞവര്‍ക്ക് അനുഭവപ്പെട്ടിരുന്നത്. വിശപ്പ്, വേദന, ക്ഷീണം, ഭയം, തണുപ്പ് എന്നീ വാക്കുകളുടെ അര്‍ത്ഥതലം ഭീതിദമായ തടവറയുടെ അന്തരീക്ഷത്തില്‍ മാറുന്നതിനെ പറ്റി പ്രിമോ ലെവി ഓര്‍മ്മക്കുറിപ്പുകളില്‍ സൂചിപ്പിക്കുന്നുണ്ട്. ഹോളോകോസ്റ്റിന്റെ ഇരയായ അദ്ദേഹത്തിന്റെ ആത്മകഥാംശങ്ങളുള്ള പുസ്തകങ്ങളായ 'If this is a man'ലും   'Truce'ലും പറഞ്ഞു ഫലിപ്പിക്കാവുന്നതിലും അധികമായിട്ടുള്ള അനുഭവങ്ങളാണുള്ളത്.

ഫിക്ഷന്റെ സാധ്യതാലോകത്തിന് ഇപ്പറഞ്ഞതിലും വലുതായുള്ള മാനങ്ങളുണ്ട്. ആയിരത്തൊന്നു രാവുകളില്‍ ഷെഹറസാദിന്റെ കഥപറച്ചില്‍ വ്യക്തമാക്കുന്നത് മറ്റൊന്നല്ല. കഥ പറയുന്നയാളുടെ ഭാവനയും അനുഭവവും ചേര്‍ത്തു വെക്കുമ്പോളാണ് 'കഥപറച്ചിലി'ന്റെ മാസ്മരികത സംജാതമാവുന്നത്; വാക്കുകളുടെ മാന്ത്രികത അതിന്റെ തുടര്‍ച്ചയും. മൂകമായ സന്ധ്യകള്‍ മറന്നുകൊണ്ട് പ്രത്യാശാഭരിതമായ നാളുകളെ തിരികെ കൊണ്ടുവരുന്ന ആഖ്യാനങ്ങളില്‍ അനുഭവങ്ങളുടെ  ഉണ്മയും  സങ്കല്‍പ്പത്തിന്റെ പൊയ്യും ഉണ്ട്. മിഥ്യാപ്രപഞ്ചത്തിന്റെ സൗന്ദര്യവും നേരായ ലോകത്തിന്റെ ആശയഗരിമയും ഒത്തു കൂടിയ ആഖ്യാനതലങ്ങള്‍ ഫിക്ഷന്റെ മനോഹാരിതയെയാണ് വെളിപ്പെടുത്തുന്നത്. വിളക്കുമാടത്തിലെ ഒരു തരി വെളിച്ചത്തിന്റെ പ്രഭയില്‍ ലോകം എങ്ങനെയാണ് മാറ്റിപ്പണിയപ്പെടുന്നത് എന്നത് പോലെ ആഖ്യാനത്തിന്റെയുള്ളില്‍ ഒളിച്ചിരിക്കുന്ന സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും പുസ്തകത്തിന്റെ ചട്ടവട്ടത്തില്‍ നിന്ന് പുറത്തുവന്നു നമ്മെ തൊട്ടുതലോടുന്ന അഭൗമ സ്ഥിതിവിശേഷമാണ് നോവലിന്റെ ശക്തി. ജീവിതത്തിനും മരണത്തിനും ഇടയില്‍ ഉലയുന്ന കഥാപാത്രങ്ങളുടെ മാനസികാവസ്ഥ ആഖ്യാനത്തില്‍ പല തവണ ആവര്‍ത്തിക്കപ്പെടാമെങ്കിലും അവ എഴുത്തുകാര്‍ നേരിട്ട് അനുഭവിച്ചതാണോ എന്നോര്‍ത്തു നാം ഉത്കണ്ഠപ്പെടാറില്ല. മറിച്ച് നമ്മുടെ ആധി പ്രസ്തുത കഥാപാത്രങ്ങളെ കുറിച്ചാണ്. അവരുമായി താദാത്മ്യം  പ്രാപിക്കാനാണ് നാം ശ്രമിക്കാറുള്ളത്. സാഹചര്യങ്ങളുടെ ഇരകളായ കഥാപാത്രങ്ങളുടെ നൊമ്പരങ്ങളെ ആവാഹിച്ചു കൊണ്ട് നാം അവര്‍ക്ക് ആശ്വാസം നല്‍കുന്നു. എന്തിനാണെന്നറിയാതെ പിടിക്കപ്പെട്ട കാഫ്കയുടെ ജോസഫ് കെയും ദുരിതസാഗരത്തിലെ നായകനായ കുറ്റ്‌സിയുടെ മൈക്കല്‍ കെയും അങ്ങനെയാണ് പ്രിയങ്കരരാവുന്നത്. തീവ്രരാഷ്ട്രീയത്തിന്റെ തീച്ചൂളയില്‍ വിങ്ങുന്ന 'മയ്യഴിപ്പുഴയുടെ തീരങ്ങളി'ലെ  ദാസനോടൊപ്പം നാം തേങ്ങുന്നത്   അയാള്‍ ഒരു സാങ്കല്പിക കഥാപാത്രമാണെന്ന്  അറിയാഞ്ഞിട്ടല്ല; അയാളുടെ അനുഭവലോകം അത്രകണ്ട് നമ്മെ സ്പര്‍ശിക്കുന്നത് കൊണ്ടാണ്  അത് സംഭവിക്കുന്നത് . 'പാണ്ഡവപുര'ത്തിലെ ദേവിയോടൊപ്പം ഭ്രമാത്മകയാത്ര നടത്തുമ്പോള്‍  മിഥ്യയും തഥ്യയും തമ്മിലുള്ള അതിര്‍വരമ്പുകളുടെ അതിലംഘനം നടക്കുന്നത് പോലെ അവരുടെ അനുഭവത്തിന്റെ അടരുകള്‍ക്കും  പ്രാധാന്യം  വരുന്നുണ്ട്.  ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായി സ്വന്തം ജീവിതത്തെ ഫിക്ഷന്റെ രൂപത്തില്‍ എഴുതുന്ന വിധത്തെ വിശകലനം ചെയ്യുന്നത് ചില  ഘടകങ്ങളുടെ അടിസ്ഥാനത്തിലാവണം. ആത്മകഥയോ ഓര്‍മ്മക്കുറിപ്പോ ആയി ചുരുങ്ങാതെ സാഹിത്യത്തിന്റെ ലാവണ്യാനുഭൂതി ആഖ്യാനത്തില്‍ ലയിപ്പിക്കാന്‍ ആത്മനിഷ്ഠമായി എഴുതപ്പെടുന്ന കൃതികള്‍ക്കാവണം.

പതിനെട്ടാം നൂറ്റാണ്ടോടെ കൃത്യമായി ചുവടുറപ്പിച്ച നോവല്‍ ശാഖയുടെ പരിണാമത്തിന്റെ വിവിധ ദശകളില്‍ അനുവര്‍ത്തിച്ച ശൈലികള്‍ പലതാണ്. പഴയകാല നോവലിസ്റ്റുകളുടെ ഉപജീവനമാര്‍ഗം പരിഗണിക്കുകയാണെങ്കില്‍, ചാള്‍സ് ഡിക്കന്‍സും ദസ്തയോവ്‌സ്‌കിയും ടോള്‍സ്‌റ്റോയും പത്രപ്രവര്‍ത്തകരായി ജോലി ചെയ്തിട്ടുണ്ട്.  ഹെമിംഗ് വേയും ഫോക്‌നറും മാര്‍കേസും തകഴിയും ബഷീറും പത്രവുമായി ബന്ധപ്പെട്ട ജോലി ചെയ്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിങ് സ്വഭാവത്തില്‍ നിന്നും വേറിട്ടുകൊണ്ടുള്ള സാഹിത്യപ്രവര്‍ത്തനം നടത്താന്‍ ഇവരെ പ്രാപ്തരാക്കിയത്  കണ്ട അനുഭവങ്ങളെ സ്വാംശീകരിച്ചു വേറൊരു തലത്തില്‍ എഴുതാനുള്ള പ്രതിഭ ഇവര്‍ക്കുണ്ടായിരുന്നതു മൂലമാണ്. പ്രമേയദൗര്‍ബല്യം ആണോ അനുഭവങ്ങളെ ആധാരമാക്കി സാഹിത്യകൃതികള്‍ രചിക്കാന്‍ എഴുത്തുകാരെ പ്രേരിപ്പിക്കുന്നത്? അപര്യാപ്തമായ ഭാവനയും സൃഷ്ടിക്കാവശ്യമുള്ള അവശ്യഘടകങ്ങളുടെ ലഭ്യതക്കുറവും സ്വന്തം ജീവിതമോ അടുത്തറിയുന്ന ജീവിതമോ ഇതിവൃത്തമാക്കുവാന്‍ പ്രേരണ ചെലുത്തുന്നുണ്ടാവുമോ ? ഈ ചോദ്യങ്ങളുടെ അകവും പുറവും അന്വേഷിക്കുന്നത് ബാലിശമാണ്. പ്രസിദ്ധമായ അനവധി നോവലുകള്‍ എഴുതിയ സല്‍മാന്‍ റുഷ്ദിയുടെ 'ജോസഫ് ആന്റണ്‍' എന്ന ഓര്‍മകളുടെ  ബൃഹദാഖ്യാനത്തെ നോവല്‍ എന്ന് വിശേഷിപ്പിച്ചാലും ആരും പരിഭവിക്കുമെന്നു തോന്നുന്നില്ല. എഴുത്തുരീതി, ഭാഷ, ഉള്ളടക്കം തുടങ്ങിയ ചേരുവകള്‍ എപ്രകാരം പൊരുത്തപ്പെടുന്നു എന്നതാണ് മുഖ്യം.

 

...........................................................................

സ്വാനുഭവങ്ങളെ  ഭാവനയില്ലാതെ എഴുതുന്നത് അനുഭവമെഴുത്ത് ആണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ചുരുക്കം ചില എഴുത്തുകാര്‍ ഈ ചിന്താഗതിയെ മറികടന്നു കൊണ്ട് അനുഭവങ്ങളെ നോവലാക്കി മാറ്റിയവരാണ്. നോര്‍വേയിലെ എഴുത്തുകാരനായ കാള്‍ ഓവ് നോസ്ഗാര്‍ഡ് ഇതിന്റെ മികച്ച മാതൃകയാണ്.

Literature festival literary note by rahul radhakrishnan
കാള്‍ ഓവ് നോസ്ഗാര്‍ഡ് . Image courtesy:  Martin Lengemann / laif / Redux

 

സാഹിത്യം സൃഷ്ടിക്കുന്ന വികാരവിചാരങ്ങളില്‍ ഓര്‍മയും ഭാവനയും നിറം പകരുന്ന ഒരു സംയുക്തചിത്രം എന്നുമുണ്ട്. എഴുത്തുകാരുടെ  അനുഭവങ്ങളും ഓര്‍മയും സര്‍ഗാത്മകതയുമായി കൂടിച്ചേരുന്ന വിധത്തില്‍ എഴുതപ്പെടുന്ന കൃതികള്‍ക്കുള്ള മിഴിവ് വേറിട്ടതാണ്. എന്നാല്‍ അവരുടെ ജീവിതം തന്നെ ഫിക്ഷന്‍ ആയി മാറുന്ന കാഴ്ചയും അപൂര്‍വമല്ല.  സ്വാനുഭവങ്ങളെ  ഭാവനയില്ലാതെ എഴുതുന്നത് അനുഭവമെഴുത്ത് ആണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ചുരുക്കം ചില എഴുത്തുകാര്‍ ഈ ചിന്താഗതിയെ മറികടന്നു കൊണ്ട് അനുഭവങ്ങളെ നോവലാക്കി മാറ്റിയവരാണ്. നോര്‍വേയിലെ എഴുത്തുകാരനായ കാള്‍ ഓവ് നോസ്ഗാര്‍ഡ് ഇതിന്റെ മികച്ച മാതൃകയാണ്. ആറ് വാല്യങ്ങളുള്ള അദ്ദേഹത്തിന്റെ ആത്മകഥാപരമായ പരമ്പര 'My Struggles' ലോകപ്രശസ്തമാണ്. തന്റെ ജീവിതത്തിലെ ഓരോ ചെറിയ സംഭവങ്ങള്‍ പോലും കൂട്ടിവെച്ചു കൊണ്ട് എഴുതിയ നോവല്‍ പരമ്പരയില്‍ പിതാവിന്റെ മരണവും സ്ത്രീകളുമായുള്ള ബന്ധവുമൊക്കെ വിശദമാക്കിയിട്ടുണ്ട്. അടുപ്പമുള്ളവര്‍ക്കും ബന്ധുജനങ്ങള്‍ക്കും അലോസരം ഉണ്ടാക്കുന്ന തരത്തിലുള്ള ഈ പരമ്പരയിലെ എഴുത്തുരീതി ജീവിതവും ഫിക്ഷന്‍ ആയി മാറുന്നതിന്റെ മികച്ച ഉദാഹരണമാണ്. അനുഭവങ്ങളെ 'സാങ്കല്പിക' ആഖ്യാനം പോലെ മാറ്റി പ്രതിഷ്ഠിക്കുന്ന സാഹചര്യത്തില്‍, ജീവിതം ഭാവനയെ വെല്ലുന്ന രംഗങ്ങള്‍ നിറഞ്ഞതാണെന്ന വിശ്വാസം ബലപ്പെടുത്താന്‍ എഴുത്തിലൂടെ സാധിക്കണം. ഇറ്റലിയിലെ എഴുത്തുകാരിയായ എലീന ഫെറാന്റെയുടെ നാല് വാല്യങ്ങളുള്ള നോവലുകളില്‍ അജ്ഞാതയായ എഴുത്തുകാരിയുടെ ജീവിതത്തിന്റെ ആഖ്യാനമാണ് അവതരിപ്പിക്കുന്നത്. എഴുത്തുകാരിയായി തീരാനുള്ള സഞ്ചാരത്തില്‍ മുഖ്യകഥാപാത്രത്തിന്റെ ചുറ്റുപാടുകളും സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം എങ്ങനെയെല്ലാം അവരോട് പെരുമാറുന്നു എന്നതിന്റെ രേഖാചിത്രം കൂടി ഈ പുസ്തകങ്ങളില്‍ കാണാം.

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച ജപ്പാനിലെ കെന്‍സാബുറോ ഓയി മകന്റെ ഓട്ടിസവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ നോവലുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മകന് ഒരു വയസ്സായപ്പോള്‍ എഴുതിയ 'A Personal Matter' എന്ന നോവലിലാണ് ഭിന്നശേഷി സംബന്ധിച്ച ചുറ്റുപാടുകള്‍ ആദ്യമായി അദ്ദേഹം ആദ്യമായി അവതരിപ്പിക്കുന്നത്. നോവലിലെ കഥാപാത്രമായ ബേര്‍ഡ് നിരുത്തരവാദപരമായ സ്വപ്നങ്ങളില്‍ അഭിരമിക്കുന്നവനും അസ്തിത്വവാദിയും ആയിരുന്നു.  അയാളുടെ മകന് ജനിച്ചപ്പോഴേ തലച്ചോറുവീക്കം സംഭവിച്ച അവസ്ഥയിലായിരുന്നു. സ്വന്തം ജീവിതസ്ഥിതികളെ ഫിക്ഷന്‍രൂപത്തില്‍ കൊണ്ട് വരാനുള്ള ശ്രമമായിരുന്നു ഇതിലൂടെ കെന്‍സാബുറോ നിര്‍വഹിച്ചത്.  Father, Where are you Going?, Teach Us to Outgrow Our Madness, The Day He Himself Shall Wipe My Tears Away  എന്നീ നോവലുകള്‍ ഹികാരി  എന്ന ഓട്ടിസം ബാധിച്ച മകന്‍ എഴുത്തുകാരനായ  അച്ഛന്റെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളെ പ്രതിപാദിക്കുന്നതാണ്. സ്വന്തം കുടുംബജീവിതത്തിലെ ചില വിഷമപര്‍വങ്ങളെ എഴുത്തിലേക്ക് ഉചിതമായി  സന്നിവേശിപ്പിച്ചാല്‍, ഒരു വേള, എഴുത്തിലൂടെ അതിനുള്ള ആശ്വസം കൈവരിക്കാന്‍ സാധിക്കും എന്നതിന്റെ ദൃഷ്ടാന്തമാണ് കെന്‍സാബുറോയുടെ കൃതികള്‍. സ്വകീയമായ അനുഭവമണ്ഡലങ്ങളെ വിശാലമായ വായനയ്ക്ക് സമര്‍പ്പിക്കുന്നതിന്റെ സന്ദര്‍ഭങ്ങളാണ് ഇത്തരം  രചനകള്‍ എന്ന് കരുതാം. മകന്റെ പ്രത്യേകാവസ്ഥയില്‍ ആകുലനായ അച്ഛന്റെ കാഴ്ചകളുടെ പ്രതിഫലനമായി ഈ ആഖ്യാനങ്ങളെ വിശകലനം ചെയ്യണം.  ഏകാഗ്രവും ധ്യാനലീനവും ആയ നേരറിവുകളുടെ സഞ്ചയത്തെ കഥാതന്തുക്കള്‍ ആക്കുന്നത് വഴി ജീവിതത്തെ തൊടുന്ന എഴുത്തുണ്ടാവുന്നു. ആത്മനിഷ്ഠമായ എഴുത്തിന് മറ്റൊരു തലം കൂടി കല്‍പ്പിച്ചു നല്‍കാനുള്ള എഴുത്തുകാരുടെ ഉദ്ദേശ്യത്തിന്റെ ഫലശ്രുതിയാണ് സ്വാനുഭവം ചേര്‍ന്ന ആഖ്യാനങ്ങള്‍. സ്വജീവിതത്തിലെ പ്രയാസങ്ങള്‍ തരണം ചെയ്യുന്നതിനോ ജീവിതത്തില്‍ സഹതാപം പിടിച്ചു വാങ്ങാതിരിക്കാനോ വേണ്ടി എഴുത്തിലൂടെ മറ്റൊരു ലോകം നിര്‍മിക്കുകയാവില്ലേ ഇത്തരത്തിലുള്ള ആഖ്യാനങ്ങളിലൂടെ എഴുത്തുകാര്‍ ഉന്നം വെക്കുന്നത്? വൈചിത്ര്യത്തിന്റെ പരകായപ്രവേശങ്ങളാവുന്ന അനുഭവങ്ങള്‍ പെയ്‌തൊഴിയാതെ അന്തരീക്ഷത്തില്‍ മൂടിക്കെട്ടുമ്പോഴും അനുഭവങ്ങള്‍ക്കും ആഖ്യാനങ്ങള്‍ക്കും മധ്യേയുള്ള ഇടപ്പാത   സംഭവബഹുലമാണ് എന്നതിന്റെ ഉദാഹരണങ്ങളാണ്  നൊസ്ഗാര്‍ഡിന്റെയും മറ്റും സാഹിത്യജീവിതം സ്പഷ്ടമാക്കുന്നത്.

 

...........................................................................

ഫിക്ഷനെ വെല്ലുന്ന അനുഭവങ്ങള്‍ നോവലായി വായിക്കപ്പെടണമെങ്കില്‍ എഴുത്തില്‍ സര്‍ഗാത്മകമായ കൃതഹസ്തത കൂടിയുണ്ടാവണം. ബെഹ്റൂസ് ബൂചാനിയുടെ No Friend But the Mountains എന്ന കൃതി ആ തലത്തില്‍ പൂര്‍ണ വിജയമാണ്.

Literature festival literary note by rahul radhakrishnan
ബെഹ്റൂസ് ബൂചാനി. Image Courtesy: Jason Garman/EPA-EFE/Shutterstock

 

സാഹിത്യരൂപത്തിന്റെ ഭാവുകത്വം വ്യവസ്ഥാപിതമായ ശിലകളില്‍ മാത്രമല്ല വിന്യസിച്ചിരിക്കുന്നതെന്നു കൂടി നോവലുകള്‍ സ്ഥാപിക്കുന്നു. ഫിക്ഷനെ വെല്ലുന്ന അനുഭവങ്ങള്‍ നോവലായി വായിക്കപ്പെടണമെങ്കില്‍ എഴുത്തില്‍ സര്‍ഗാത്മകമായ കൃതഹസ്തത കൂടിയുണ്ടാവണം. ബെഹ്റൂസ് ബൂചാനിയുടെ No Friend But the Mountains എന്ന കൃതി ആ തലത്തില്‍ പൂര്‍ണ വിജയമാണ്. ബഹുസ്വരമായ അനുഭവങ്ങളെ കരുതലോടെയും കരുത്തോടെയും പുനാരാവിഷ്‌കരിച്ചാല്‍ നല്ല ആഖ്യാനങ്ങള്‍ ഉണ്ടാവും  എന്ന്   ബോധ്യപ്പെടുത്തുന്ന നോവലാണ് ഇത്. ഇറാനില്‍ നിന്ന് രാഷ്ട്രീയാഭയം തേടി പലായനം തുടങ്ങുകയും, ഒടുവില്‍ ആസ്‌ട്രേലിയയിലെ മാനസ് ദ്വീപില്‍ തടവുകാരനായി അകപ്പെടുകയും ചെയ്ത  കവിയും മാധ്യമപ്രവര്‍ത്തകനുമായ ബെഹ്റൂസ് ബൂചാനിയുടെ ഈ നോവലിന് 2019ലെ വിക്ടോറിയന്‍ പുരസ്‌കാരം ലഭിച്ചു. വാട്‌സാപ്പ് മാധ്യമമാക്കി എഴുതിയ നോവലില്‍ ബൂചാനിയുടെ ജയില്‍ അനുഭവങ്ങളാണ് പരാമര്‍ശിക്കുന്നത്. എം ഇ ജി 45 എന്ന പേരില്‍ ജയിലില്‍ കഴിയുന്ന ബൂചാനിയുടെ ദുരിതപൂര്‍ണമായ അനുഭവങ്ങളും, അധികൃതര്‍ അയാള്‍ അടക്കമുള്ള തടവുകാരോട് കാണിക്കുന്ന ക്രൂരതയും, ഭക്ഷണത്തിലും മറ്റു അടിസ്ഥാനസൗകര്യങ്ങളിലും ഉള്ള പ്രയാസങ്ങളും ഒക്കെ പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. മാനസ് ദ്വീപിലേക്ക് തടവുകാരെ ഇന്തോനേഷ്യയില്‍ നിന്ന് കൊണ്ടുവരുന്ന രംഗം നോവലില്‍ വിവരിച്ചിട്ടുണ്ട്. കടലിലൂടെ ബോട്ടിലുള്ള യാത്രയ്ക്കിടയില്‍ കാലാവസ്ഥ മോശമാവുകയും ബോട്ടില്‍ വെള്ളം കേറുകയും ചെയ്തു.  അതില്‍ നിന്നും കര കേറാനായി നടത്തുന്ന ശ്രമങ്ങളും മറ്റും അനുഭവങ്ങള്‍ ആഖ്യാനരൂപമായി മാറുന്നതിന്റെ തീവ്രതയെയാണ് ബോധ്യപ്പെടുത്തുന്നത്. ബൂചാനി അടക്കമുള്ളവരെ കൊണ്ടുപോകുന്ന വാഹനങ്ങളെ മരണത്തിന്റെ സന്ദേശവാഹകരായി കണക്കാക്കാവുന്നതാണ് എന്ന് നോവലില്‍ പറയുന്നുണ്ട്. സുരക്ഷിതമല്ലാത്ത    അവസ്ഥയിലൂടെ യാത്ര ചെയ്യുന്ന  അഭയാര്‍ഥികളുടെ  അവസ്ഥയെയാണ് ബൂചാനി അവതരിപ്പിച്ചിട്ടുള്ളത് പ്രക്ഷുബ്ധമായ, കാറ്റും കോളും നിറഞ്ഞ അന്തരീക്ഷത്തില്‍, ബോട്ട് യാത്ര നടത്തേണ്ടി വരുന്ന, വീടും നാടും വിട്ട ഒരാളുടെ അനുഭവം വായനക്കാര്‍ക്ക് ഭാവനയില്‍ കാണാനാകും. . എന്നാല്‍ അത് അനുഭവിച്ചറിഞ്ഞതിന്റെ ഉപ്പും ഉത്കണ്ഠയും സാങ്കല്‍പ്പികചിത്രത്തിന് ഉണ്ടാകുകയില്ല.

''ഞാന്‍ പെട്ടെന്ന് ഞെട്ടിയെഴുന്നേറ്റു. എങ്ങും ഇരുട്ടാണ്. അത് എന്നെ കൂടുതല്‍ പേടിപ്പെടുത്തി. വളരെ ദൂരെ നിന്ന് ഒരു പൊടി വെളിച്ചം അടുത്തേക്ക് വരുന്നത് പോലെ തോന്നി. ആ വെളിച്ചം പതുക്കെ തെളിഞ്ഞു കൊണ്ടിരുന്നു. ഞാന്‍ ഒരു ഇരുട്ടറയില്‍ ആണ്. താഴെ നിന്ന് ഉച്ചത്തിലുള്ള  നിലവിളികള്‍ കേട്ടു കൊണ്ടിരുന്നു. തിരമാലകളുടെ ഇരമ്പം ചുറ്റും കേള്‍ക്കാന്‍ കഴിഞ്ഞു, അടിക്കടി അവ ശക്തി പ്രാപിക്കുകയും  എന്നെ ആഴത്തിലേക്ക് പിടിച്ചു കൊണ്ട് പോകുകയും ചെയ്യുന്നത് പോലെ തോന്നി. ഞാന്‍ പൂര്‍ണമായും കീഴ്‌പ്പെട്ടിരിക്കുകയാണ്.'' ബൂചാനിയുടെ ഈ വാക്കുകള്‍ അയാളുടെ നേരനുഭവം തന്നെയാണ്.എന്നാല്‍ 'അനുഭവമെഴുത്തില്‍' നിന്ന് ഇത് വേറിട്ട് നില്‍ക്കുകയും ചെയ്യുന്നു. അനുഭവങ്ങളെ വാക്കുകളുടെ വാസ്തുവിദ്യ കൊണ്ട് പരാവര്‍ത്തനം ചെയ്യുന്ന രീതിയാണ് ഇവിടെ ബൂചാനി അവലംബിച്ചിരിക്കുന്നത്. ഭാവനയില്‍ നിന്നും പൂര്‍ണമായി വിടുതല്‍ നേടി, എന്നാല്‍ അനുഭവതീക്ഷ്ണതയുടെ പ്രതലം ഉപരിപ്ലവമാവാതെ നിര്‍ത്താനുള്ള സാമര്‍ഥ്യം പ്രകടമാക്കിയാലേ അനുഭവങ്ങളുടെ ആഖ്യാനം ഭാവസമഗ്രമാവുകയുള്ളു.

ജീവിതം നോവല്‍രൂപങ്ങള്‍ ആവുന്നതിന്റെ 'അഴകളവുകള്‍' പരിശോധിക്കുന്നത് കൗതുകകരമാണ്. ഒരു 'near death' അനുഭവത്തെ സാങ്കല്‍പികമായി അനുമാനിച്ച് കൊണ്ട് എഴുതുന്നത് എത്ര മാത്രം യഥാതഥമായിരിക്കും എന്നതിന് പരിമിതികളുണ്ട്. അപ്രകാരമുള്ള അവസ്ഥയിലൂടെ കടന്നുപോകാത്ത എഴുത്തുകാര്‍  ഭാവനയുടെ ആ ചിത്രം വരച്ചെടുക്കുന്നത് യുക്തിപൂര്‍വ്വമായിരിക്കും; പക്ഷെ തന്മയത്വത്തിന്റെ അഭാവം അവിടെ മുഴച്ചു നിന്നേക്കാം. കപ്പല്‍ച്ചേതം വന്ന നാവികന്റെ കഥ ഫീച്ചറായി എഴുതാന്‍ എളുപ്പമാണ്. (മാര്‍കേസിന്റെ ഇതേ പേരിലുള്ള ഫീച്ചര്‍ ഓര്‍ക്കുന്നു) എന്നാല്‍ സൃഷ്ടിപരമായ എഴുതാന്‍ കഴിവുള്ളയാള്‍ക്കാണ് ഇത് സംഭവിക്കുന്നതെങ്കില്‍, മരണത്തെ  മുഖാമുഖം  നേരിടുന്ന ഒരു പ്രതിസന്ധിഘട്ടത്തെ വാക്കുകളിലേക്ക്  ആവാഹിക്കാന്‍ സാധിക്കും എന്നുറപ്പാണ്.  അനുഭവത്തിന്റെ ബോധമണ്ഡലം ഭാവനയുമായി സംലയനം ചെയ്താലേ ഒരു പ്രത്യേക മുഹൂര്‍ത്തത്തെ സാഹീതീയരൂപമാക്കി തീര്‍ക്കാന്‍ കഴിയുകയുള്ളു. ബൂചാനിയുടെ  വാക്കുകള്‍ ഈ ഒരു ഘട്ടത്തിലും മികച്ച മാതൃകയാണ്. 'ഞാന്‍ മറ്റുള്ളവരുടെ അടുത്തേക്ക് നീന്തിത്തുടങ്ങി. അവരുടെ നിലവിളികള്‍ കടലിരമ്പത്തില്‍ കേള്‍ക്കാതായി. അടുത്തേക്ക് നീങ്ങുന്തോറും ആര്‍ത്തലച്ചുവരുന്ന തിരമാലകള്‍ എന്നെ പിന്നോക്കം വലിച്ചിട്ടു.എന്റെ മാംസപേശികള്‍ മരവിച്ചിരുന്നു. ചുറ്റും ഒഴുകി നടക്കുന്ന ശവശരീരങ്ങള്‍ ഓര്‍ത്തു ഞാന്‍ ചിന്താധീനനായി. . എന്റെ മുന്നില്‍ അടിഞ്ഞു കൂടിയ വലിയ മരക്കഷ്ണങ്ങളെ വരെ ഞാന്‍ കണ്ടിരുന്നില്ല. എന്നാല്‍ മറ്റുള്ളവര്‍ വളരെ ദൂരെ നിന്ന് എന്തോ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്റെ രക്ഷകനായി ആ തടിക്കഷ്ണത്തെ കാണാമെന്നു ക്ഷണനേരത്തില്‍, ഒരു ചിന്ത എന്നിലുണ്ടായി' ഇങ്ങനെയുള്ള ജീവന്മരണ പോരാട്ടങ്ങളെ അനുഭവിച്ചറിഞ്ഞ ഒരാള്‍ വാക്കുകളെ 'ജീവനോടെ' അവതരിപ്പിക്കുമ്പോള്‍ അതുത്പാദിപ്പിക്കുന്ന ഭാവലയം ഒന്നു വേറെ തന്നെയാണ്. നേരിട്ട് അനുഭവിച്ച സന്ദര്‍ഭങ്ങള്‍ അല്ലെങ്കില്‍ക്കൂടി കേട്ട കഥകള്‍ സങ്കല്പവുമായി ഉടമ്പടിയില്‍ ഒപ്പു വെക്കുമ്പോളാണ് വാക്കുകളും ബിംബങ്ങളും പ്രകാശിക്കുന്നത്. മാധവിക്കുട്ടിയുടെ 'എന്റെ കഥ' ഭാവനയില്‍ കെട്ടിയുയര്‍ത്തിയ ജീവിതമായിരുന്നുവെന്ന തിരിച്ചറിവ് ആത്മനിഷ്ഠമായ ആഖ്യാനത്തില്‍ സാങ്കല്‍പികലോകം  ഉരുവം കൊള്ളിക്കുന്ന അലയൊച്ചകളുടെ ദൃഷ്ടാന്തമാണ്.

 

...........................................................................

ഓര്‍മയുടെ രാഷ്ട്രീയവും അനുഭവത്തിന്റെ ആര്‍ജവവും ചരിത്രത്തിന്റെ നിലപാടുകളും (നിലപാടില്ലായ്മകളും) വ്യാഖ്യാനിച്ചു കൊണ്ടുള്ള എഴുത്തിന്റെ  നല്ല ദൃഷ്ടാന്തമാണ് ആമോസ് ഓസിന്റെ ഓര്‍മ്മക്കുറിപ്പുകള്‍.

Literature festival literary note by rahul radhakrishnan
ആമോസ് ഓസ്. 

 

ചില ഓര്‍മ്മക്കുറിപ്പുകള്‍ ഫിക്ഷന്‍ പോലെ വായിക്കാമെന്നതില്‍ തര്‍ക്കമില്ല. ഓര്‍മയുടെ രാഷ്ട്രീയവും അനുഭവത്തിന്റെ ആര്‍ജവവും ചരിത്രത്തിന്റെ നിലപാടുകളും (നിലപാടില്ലായ്മകളും) വ്യാഖ്യാനിച്ചു കൊണ്ടുള്ള എഴുത്തിന്റെ  നല്ല ദൃഷ്ടാന്തമാണ് ആമോസ് ഓസിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. രണ്ടാം  ലോകയുദ്ധത്തിന് ശേഷം ,  1948ല്‍ ഇസ്രായേല്‍ എന്ന സ്വതന്ത്രരാജ്യം അറബ്  രാജ്യങ്ങളിലെയും കിഴക്കന്‍ യൂറോപ്പിലെയും ജൂതന്മാര്‍ക്ക്  'വാഗ്ദത്ത' ഭൂമിയായി തീര്‍ന്നു. അത്തരം ഒരു സംഘര്‍ഷഭരിതമായ സാഹചര്യത്തിലേക്ക് തന്റെ ഓര്‍മ്മകള്‍ കൂട്ടിവെക്കുന്ന ആമോസ് ഓസ് എന്ന മഹാനായ എഴുത്തുകാരനെയാണ് A Tale of Love and Darkness എന്ന ആത്മകഥാപരമായ കൃതിയില്‍ കാണുന്നത്. പ്രാഥമികമായും ഓര്‍മക്കുറിപ്പുകള്‍ ആണെങ്കിലും സര്‍ഗാത്മകതയുടെ  ആഴവും പരപ്പും ഓരോ വരിയിലും വായിച്ചെടുക്കാവുന്ന തരത്തിലാണ് ഓസിന്റെ ഈ ആഖ്യാനം.

ഇതോടൊപ്പം മറ്റൊരു കാര്യം കൂടെ പറയേണ്ടതുണ്ട് .സമൂഹത്തിലെ ചില പ്രത്യേക മേഖലകളിലെ അനുഭവം നേരിട്ടവതരിപ്പിക്കാന്‍ അവിടെ നിന്നുള്ള സര്‍ഗ്ഗധനര്‍ക്ക് കഴിയാറുണ്ട്. സര്‍ഗാത്മകശേഷിയുള്ള അനുഭവസ്ഥര്‍ വിഷയങ്ങളെ ഫിക്ഷനായി രൂപകല്‍പ്പന ചെയ്യുന്നത് സാഹിത്യത്തില്‍ ഉണര്‍വുണ്ടാക്കുമെന്ന് ഉറപ്പാണ്.   സര്‍ക്കസ് തമ്പിലെ സംഘര്‍ഷങ്ങളും ഐ ടി ലോകത്തെ രാഷ്ട്രീയവും അതാത് മേഖലകളില്‍ ഉള്ളവര്‍ക്കേ എളുപ്പം വഴങ്ങുകയുള്ളു. പുറത്തു നിന്നുള്ളവര്‍ക്ക്  മേല്‍സൂചിപ്പിച്ച തുറകളുടെ സൂക്ഷ്മതലങ്ങള്‍ പൂര്‍ണമായും മനസിലാകണമെന്നില്ല  എന്നാല്‍ ഇതില്‍ നിന്ന് വിഭിന്നമായി അപൂര്‍വമായി കാണുന്ന കാഴ്ചകള്‍  എഴുത്തുകാരുടെ ഭാവനയിലാണ് വികസിക്കുന്നത്. ഒരു വനിതയെ കപ്പിത്താന്‍ (കപ്പിത്താള്‍) ആയി അവതരിപ്പിച്ച ബിജു സി പി യുടെ 'കപ്പിത്താള്‍' എന്ന കഥ പോലെ.

...........................................................................

ഇതില്‍ നിന്ന് വിഭിന്നമായി അപൂര്‍വമായി കാണുന്ന കാഴ്ചകള്‍  എഴുത്തുകാരുടെ ഭാവനയിലാണ് വികസിക്കുന്നത്. ഒരു വനിതയെ കപ്പിത്താന്‍ (കപ്പിത്താള്‍) ആയി അവതരിപ്പിച്ച ബിജു സി പി യുടെ 'കപ്പിത്താള്‍' എന്ന കഥ പോലെ.

Literature festival literary note by rahul radhakrishnan
ബിജു സി പി

 

അനുഭവസ്ഥര്‍/ കഥാപാത്രങ്ങള്‍ എന്നിങ്ങനെയുള്ള ഉഭയസ്വത്വം ആത്മപരമായ ആഖ്യാനങ്ങളില്‍ പ്രകടമാകുക സ്വാഭാവികമാണ്. ഇവിടെ അനുഭവത്തിനു മേല്‍ക്കൈ വരുന്ന അവസ്ഥയാണ് പൊതുവെ കാണാറുള്ളത്. അനുഭവകേന്ദ്രീകൃതമായ ആഖ്യാനഘടന ഫിക്ഷന്റെ സുതാര്യഘടനയുമായി നടത്തുന്ന വ്യവഹാരമാണ് ഇത്. എഴുതുന്നവരുടെ  കാഴ്ച സ്വാനുഭവത്തില്‍ നിന്ന് സ്ഫുടം ചെയ്ത് കഥാഗാത്രമായി ഭവിക്കുന്ന പ്രക്രിയയില്‍ നടന്നതും നടക്കാത്തതുമായ വിനിമയങ്ങള്‍ ഒരേ ദിശയില്‍ സഞ്ചരിക്കുന്നു.  'അനുഭവങ്ങളെ ആര്‍ക്കാണ് പേടി' എന്ന ലേഖനത്തില്‍ ഇ വി രാമകൃഷ്ണന്‍ നടത്തുന്ന ചില നിരീക്ഷണങ്ങള്‍ ഇവിടെ പ്രസക്തമാണ്. അനുഭവങ്ങളില്ലാത്ത സമൂഹമായി നാം മാറുകയാണെന്ന് അദ്ദേഹം പറയുന്നു. അനുഭവമുണ്ടെങ്കില്‍ മാത്രമേ കര്‍തൃത്വമുള്ളൂ. ആശയപരമായ സംഘര്‍ഷങ്ങളിലൂടെ സമൂഹം പുനര്‍നിര്‍മ്മിക്കണമെങ്കില്‍ അനുഭവത്തിന്റെ രാഷ്ട്രീയം സക്രിയമാവേണ്ടതുണ്ട് എന്നും ഇ വി രാമകൃഷ്ണന്‍ അഭിപ്രായപ്പെടുന്നു.  അനുഭവങ്ങളെ ഫിക്ഷന്റെ പ്രതലത്തിലേക്ക് കൊണ്ടുവരുമ്പോള്‍ അനുഭവമെഴുത്തായി വായിക്കപ്പെടാതെയിരിക്കാന്‍ വാക്കുകളുടെ ശില്പകലയില്‍ മാന്ത്രികത്വം സ്ഥാപിക്കാന്‍ എഴുത്തുകാര്‍ക്ക്  കഴിയണം. ബഷീറിന്റെയും കോവിലന്റേയും അനുഭവലോകം അവരുടെ ഫിക്ഷനുകളുടെ അസ്തിവാരമാണ്.

പൊതുയിടങ്ങള്‍ ഗണാത്മകവും ഗുണാത്മകവുമായ അനുഭവസ്ഥലങ്ങള്‍ ആണ്. സ്വകീയവും ബഹുലവുമായ വിഷയങ്ങളെ അധികരിച്ചുള്ള  നോവലുകളെ  പൊതുവെ ആസ്വാദകലോകം അംഗീകരിച്ചിട്ടുണ്ട്. ചിഹ്നങ്ങളുപയോഗിച്ച് ആശയവിനിമയം സാധ്യമാകുന്നത് പോലെ അനുഭവങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ കലര്‍ന്ന സാഹിത്യരൂപത്തിന്റെ സംവേദനത്വത്തെ തിരിച്ചറിയാനാവണം.  ശരീരവും മനസ്സും ആത്മാര്‍ത്ഥമായി സമര്‍പ്പിച്ചു കൊണ്ടെഴുതുന്ന നോവലുകള്‍ സ്വാനുഭവങ്ങളില്‍ അധിഷ്ഠിതമാണോ അല്ലയോ എന്നത്  യുക്തിയുടെ  സൂചികയില്‍ താരതമ്യം ചെയ്യേണ്ട കാര്യമില്ല. പുതിയ ചിന്താലോകത്തെ നോവലിസ്റ്റ് എങ്ങനെ ക്രിയാത്മകമായി കൊണ്ടുവരുന്നു  എന്നതാണ് ഫിക്ഷന്‍ പ്രദാനം ചെയ്യേണ്ട  വിസ്മയം. ചുരുക്കിപ്പറഞ്ഞാല്‍  അനുഭവങ്ങള്‍ ആഖ്യാനരൂപം സ്വീകരിക്കുന്നത് ശരിയായ രാഷ്ട്രീയവിശകലനത്തോടെയും ഭാവുകത്വത്തോടെയും  കൂടെയാവണം.  

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍

'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍

യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം

യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍;  സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍

പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍

ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ

സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍

ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം 

വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

ഫെര്‍ണാണ്ടോ പെസൊവയുടെ 'അശാന്തിയുടെ പുസ്തകത്തിന്റെ'  (The Book of Disquiet)  വായനാനുഭവം.

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

 പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ

Follow Us:
Download App:
  • android
  • ios