വാക്കുല്‍സവത്തില്‍ ഇന്ന് ആറ് മറുദേശ കവിതകള്‍. ഫിന്നിഷ് കവിതയുടെ സംഗീതാത്മകതയും ആഴവും തൊട്ടറിയാം ഈ കവിതകളില്‍.


 

സ്വീഡിഷ് ഭാഷയിലെഴുതുന്ന രണ്ട് ഫിന്നിഷ് കവികള്‍ രണ്ട് കാലങ്ങളില്‍ എഴുതിയതാണ് ഇവ. ഗോസ്ത ആഗ്രെന്‍ എഴുതിയ നാലു കവിതകള്‍. സോള്‍വെയ്ഗ് വോണ്‍ ഷൌള്‍സ് എഴുതിയ രണ്ടു കവിതകള്‍. വിവര്‍ത്തനം ചിത്ര കെ. പി. 

 

ഗോസ്ത ആഗ്രെന്‍  
(Gösta Ågren - Swedish Language Finnish author). 
1936ല്‍ ജനിച്ചു. ഫിന്‍ലന്‍ഡിലെ പ്രശസ്ത കവി. 
1988ല്‍ ഫിന്‍ലന്‍ഡിയ പ്രൈസ് ലഭിച്ചു.

 

......................................


ഡിസംബര്‍ രാത്രി

ഞാന്‍ പുറത്തെ പടികളിലേക്കിറങ്ങി. 
തെക്കന്‍ കാറ്റിനു
രക്തത്തിന്റെ ചൂട്. ആരോ
ആരെയോ
കീഴ്‌പ്പെടുത്തിയിരിക്കുന്നു.
പതിയെ പരക്കുന്ന
പുകയില്‍ ജ്വലിക്കുന്നു
നിലാവിന്റെ വെളുത്ത കിണര്‍.
രക്ഷപ്പെട്ടോടുന്ന കുരുന്നുകളുടെ
വിരിഞ്ഞ മുഖങ്ങള്‍ക്കുടന്‍ തന്നെ
കാഠിന്യമേറും. പത്രങ്ങളില്‍ 
ഇനിയും മനുഷ്യര്‍  മരിക്കും,
അച്ചടി മഷിയുടെ രക്തം
അവരില്‍ പുരളും.
ഭാവിയെന്ന് പേരിട്ട
പുരാതനമായ തൃഷ്ണയിലേക്ക്
നോക്കുന്നു ഞാന്‍, ഇനി പ്രതിരോധത്തിനു
മറ്റൊരുപാധിയുമില്ല.
കണ്ണീരിന്റെയും രക്തത്തിന്റെയും ഉപ്പില്‍
ഭൂമി തിളയ്ക്കുന്നു, നിഴലുകള്‍ക്കും
പട്ടിണിക്കുമിടയിലൂടെ
നിലാവസ്തമിക്കുന്നു.
ഞാനകത്തേക്ക് ചെന്ന്
ഈ കവിതയെഴുതുന്നു.


സമ്മര്‍ദം

അറ്റ ചിറകുകള്‍ പോലെ
കത്തുകള്‍ നിലം പതിക്കുന്നു.
കലണ്ടറില്‍ നീ
സമയവും ദിവസവും കുറിക്കുന്നു.
പതുക്കെപ്പതുക്കെ
നിന്റെ ജീവിതം
നിന്നേക്കാള്‍  പ്രധാനമായിത്തീരുന്നു.

കുട്ടിക്കാല വേനല്‍

ചെറുതായനങ്ങുന്ന
നിഴലുകള്‍ക്കിടയിലൂടെ
പശുക്കള്‍ വരുന്നു,
വൈകുന്നേരത്തിന്റെയിളം
ചൂടുള്ള അമ്മമാര്‍, അവര്‍ക്ക്
പോകണമെന്നില്ല. അവരുടെ കണ്ണുകള്‍
വലിയ പൂവുകള്‍, അവരുടെ ശരീരം
നിറഞ്ഞ് പുല്ല്. മിക്കവാറും
ചെടികളാണവ, പതിഞ്ഞു  നടക്കുന്ന
വേരുകളാലവരുടെ വീട് തേടി പോകുന്നു.

വേനലായിരുന്നു. വേനല്‍.


ജനല്‍

പകല്‍. ഇരുളില്‍ നിന്നും
മരങ്ങളുദിക്കുന്നു, കിളിയൊച്ചകള്‍
വെള്ള കീറുന്നു. സൂക്ഷ്മങ്ങള്‍ക്ക്
വലിപ്പമേറുന്നു.
ഉടന്‍ തന്നെ പുല്‍ച്ചെടികള്‍ തെളിയും,
മേഘങ്ങളും. നമ്മള്‍ വീണ്ടും
ഉള്ളിലകപ്പെട്ടിരിക്കുന്നു. ആരോ
ഇരുളില്‍ ഒരു കവിത തുറക്കുന്നു.

 

 

സോള്‍വെയ്ഗ് വോണ്‍ ഷൌള്‌സ്  
(Solveig von Schoultz - Swedish Language Finnish author). 
ഫിന്‍ലന്‍ഡിലെ പ്രശസ്ത എഴുത്തുകാരി. 
പതിനഞ്ചോളം കവിതാ സമാഹാരങ്ങള്‍. 
നിരവധി സാഹിത്യപുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
1907 ല്‍ ജനിച്ച് 1996 ല്‍ അന്തരിച്ചു.

......................................


മരം

കൂടുതല്‍ മരമാവുകയെന്നല്ലാതെ
മറ്റൊന്നുമതിനു  ചെയ്യാനില്ല.
ഭൂമിയോടൊത്ത് ചേരുക.
മണ്ണെന്നുമൊരു പോലെ.
കല്ലുകളൊരു പോലെ.
മണലൊരു പോലെ.
എന്നന്നേക്കുമായി തറയ്ക്കപ്പെട്ടിവിടെ.
ഈ നിശ്ചലത
മരത്തിന്റെ ദിശയില്‍ വളരുന്നു,
ആഴങ്ങളില്‍.

കൊടുങ്കാറ്റിനെ പ്രണയിക്കുന്ന
ഒരു മരത്തിനു കൊടുങ്കാറ്റാവാനാകുമോ?
തല തല്ലി പിളര്‍ക്കാമെന്നല്ലാതെ
കാഴ്ചകളാല്‍ വിറയ്ക്കാമെന്നല്ലാതെ
നിലവിളികളാല്‍ പുകയാമെന്നല്ലാതെ
മരത്തിനൊന്നും ചെയ്യാനില്ല.
വേരൂന്നിയലറി
മരമാവാനായി ജനിച്ച്
അഭിലാഷങ്ങളെല്ലാമത് ഉള്ളിലേക്കെടുക്കുന്നു
മരത്തിന്റെ രൂപത്തില്‍.

ഇരുള്‍ നിഴലുകള്‍ പരത്തി
അത് പന്തലിക്കുന്നു.
വീതിയുള്ള കാതലായി താഴേക്ക്
പതറാതെ ഉയര്‍ന്ന് മേഘങ്ങളിലേക്ക്
അതിന്റെ ഇലഹൃദയം
സ്വയം പാട്ട് പാടി വളര്‍ത്തുന്നു.
ചിറകുള്ള യാത്രികര്‍ക്ക് താവളം
പറവകള്‍ക്കും വിത്തുകള്‍ക്കും കാവല്‍.
എന്നന്നേക്കും സഞ്ചാരി
സ്വന്തം കാതലിന്റെ ആഴങ്ങളില്‍.

കൂടുതല്‍ മരമാവുകയെന്നല്ലാതെ
മറ്റൊന്നുമതിനു ചെയ്യാനില്ല.


ഗുഹ

പരസ്പരം മുറിവേല്‍പ്പിക്കാന്‍
ഏറെ കഴിവുണ്ട് പ്രണയികള്‍ക്ക്.
അവര്‍ക്ക്
ഓരോരുത്തരുടെയും
എകാന്തതയിലേക്കുള്ള വാതായനങ്ങളറിയാം
ഗുഹാകവാടങ്ങള്‍ മൂടുന്ന ചില്ലകളറിയാം
അവര്‍ക്കറിയാം വീതി കുറഞ്ഞ വഴികളില്‍
കറുത്ത ഓര്‍മ്മകള്‍ പതിയിരിക്കുന്നതെങ്ങനെയെന്ന്.
അവര്‍ക്കറിയാം
ഒരു കാല്‍വയ്പ്പില്‍ വാടുന്ന ചെടികളെ.
അവര്‍ക്കറിയാം
അരുവികള്‍ കണ്ണീര്‍ പോലെ പ്രവഹിക്കുന്നതെവിടെയെന്ന്.
അവര്‍
ഗുഹാ കവാടത്തിലുള്ള
ചെറിയൊരുറവയില്‍ നിന്ന്
കൈകള്‍ കൊണ്ട്
തെളിഞ്ഞ ഒരു മനസ്സ് കോരിക്കുടിച്ച്
കനത്ത കാലുറകളൂരി
നഗ്‌നമായ കാലുകളുമായി
അകത്തേക്ക് പോകുന്നു.

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍

'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍

യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം

യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍;  സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍

പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍

ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ

സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍

ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം 

വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ

പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍

വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി

കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍

 പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ് 

എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

 പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ