കൈപ്പുണ്യമുള്ള ഒരു പാചകക്കാരന്റെ അടുക്കളയാണ് നജീബ് റസ്സലിന്റെ കവിതകള്‍.  ജീവിതത്തിന്റെ ഏതു രുചിയ്ക്കും അവിടെ പറ്റിയ ചേരുവകളുണ്ട്. ഏതു വിഭവത്തിനും അവിടെ ഭാവനയുടെ തൊങ്ങല്‍. അസാധാരണമായ ചേരുവകള്‍ അനിതരസാധാരണമായ കൈയൊതുക്കത്തോടെ നജീബിന്റെ കവിതകളില്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ചരിത്രവും മിത്തുകളും ഭാവനയും യാഥാര്‍ത്ഥ്യവും യുക്തിയും അയുക്തിയും ആ വാക്കുകള്‍ക്കു പിന്നാലെ നടക്കുന്നു. 

ഹാംലിനിലെ കുഴലൂത്തുകാരനെപ്പോലെ കവി മുന്നില്‍ നടക്കുമ്പോള്‍ വരികള്‍ സ്വപ്‌നാഭമായ ഒരിടം തൊടും. ഉടലിളക്കങ്ങളുടെ കടലുകള്‍ അയാള്‍ക്കു വഴിമാറും. വന്യവും ഭ്രാന്തവുമായ രതിയിലൂടെ കവിത പിണയും. മടുക്കാത്ത പ്രമേയങ്ങളും വാക്കുകളും അയാള്‍ ചുട്ടെടുക്കും. ഒന്നു തൊടുമ്പോള്‍ രസമുകുളങ്ങള്‍ ഉണരുന്ന കാമനയുടെയും വിഭ്രാന്തിയുടെയും ഉന്‍മാദങ്ങളുടെയും രുചികള്‍ വായനയില്‍ പതയും. ആധുനികതയുടെ തറയില്‍ പണിത് പില്‍ക്കാലത്ത് മുകളിലേക്ക് ഉയര്‍ത്തിയ പച്ചപ്പുള്ള ഇടങ്ങളായി നജീബ് റസ്സലിന്റെ കവിതകള്‍ തുളുമ്പും.
 

 

പോകുമാകാശമാണ് ഞാന്‍ 

രണ്ടു കുട്ടികള്‍
സ്‌കൂളുവിട്ടുമടങ്ങുന്ന
സ്മരണകളിലെവിടെയോ
ഇടവഴിയിലെവിടെയോ
കരിയിലകളിലെവിടെയോ
ഇഴഞ്ഞുനീങ്ങും
നിഴലുകളിലെവിടെയോ
അഴിച്ചെറിഞ്ഞ
അസ്വസ്ഥത
പോലെയൊരു
പാമ്പിന്‍ വഴുക്കുമുടല്‍
വെയില്‍ കായുന്നതും കണ്ടൊരു
മുരിക്കിന്‍ കൊമ്പിലിരിക്കും
മയിലിനു മുകളില്‍
മഴക്കോളിന്‍
വിഷാദത്തിലേക്കിരുണ്ടിരുണ്ട്
പോകുമാകാശമാണ് ഞാന്‍ 

 


എന്റെ മേരീ നിന്നെ ഞാനിന്ന്

നീയുടനെ വരുമോ?
പ്രേമം മൂത്ത്പഴുത്ത്
പറങ്കിമാവിന്‍ തോപ്പിലേക്ക്
മുടിയഴിച്ചിറങ്ങുമ്പോള്‍
നാം കണ്ടുമുട്ടിയാല്‍
ചിത്രശലഭങ്ങളുടെ ചിറകുകള്‍കൊണ്ട്
നിനക്കുതരാനൊരു അടിവസ്ത്രം
തുന്നിവെച്ചിട്ടുണ്ട്

അതിനൊന്നും നേരമില്ല
ഞാന്‍ നിന്റെ അടുക്കള ത്തോട്ടത്തിലെ
മുരിങ്ങ മരങ്ങള്‍ക്കും
മൈലാഞ്ചി ചെടികള്‍ക്കും 
ഇടയിലൂടെ വരാം 

അടുക്കള വാതില്‍
തുറന്നാണോ കിടക്കുന്നത്?

നീ രഹസ്യങ്ങളുടെ ഉദ്യാനമല്ലേ
നിന്റെ ഉടലിലെ ഓരോ
മരത്തില്‍നിന്നും ഞാന്‍
വിലക്കപ്പെട്ട പഴങ്ങള്‍ പറിച്ചുതിന്നും
കുറച്ചു നീര്‍മാതളങ്ങള്‍
നട്ടുപിടിപ്പിച്ചുകൂടെ?

തുടയുടെ താഴ്‌വരയില്‍
ഞാന്‍തന്നെ മുല്ല, ചെമ്പകം,
പനിനീര്‍ നട്ടുനനച്ചാലെന്ത് 
മാറിടത്തില്‍ നീ ഉറക്കിക്കിടത്തിയ
രണ്ടു മാടപ്രാവുകളെ
വിളിച്ചെഴുന്നേല്‍പ്പിച്ച്
ആപ്പിള്‍ മരത്തിന്റെ
ചില്ലകളിലേക്ക് പറത്തിവിടട്ടെയോ? 

തത്തകളെ ജീവനോടെ 
കുഴിച്ചിട്ട നിന്റെ
ചുണ്ടുകള്‍ക്കുള്ളില്‍
കര്‍പ്പൂര ഗന്ധമുള്ള
വാക്കുകള്‍ കലപിലകൂട്ടി
പുകയുന്നത് കേള്‍പ്പിക്കൂ

നിന്റെ അപ്പനും അമ്മയും
പള്ളിവിട്ടു വരുംമുമ്പേ
ഞാന്‍ പണിപറ്റിക്കും

ശരീരത്തിലെ രണ്ടു
വിളക്കുകളിലും
തീ കോരിനിറച്ച് കുരിശേറിയിട്ടും
ജീവിച്ചിരിക്കുന്ന നിന്റെ
ദൈവത്തെ അതില്‍ എരിച്ചുകൊല്ലും

അവന്‍ ഒന്നും കാണേണ്ട
നിന്റെ അപ്പന്റെ
മണ്ണെണ്ണ മണമുള്ള
പരുത്തി മെത്തയില്‍
കര്‍ത്താവേ കര്‍ത്താവേ
എന്നു നീ നെടുവീര്‍പ്പിടുവോളവും
എന്റെ കടവിലെ
അണലികള്‍ നിന്റെ
വീടിനുള്ളില്‍ ആയിരക്കണക്കിന്
കുഞ്ഞുങ്ങളെ പ്രസവിച്ചു കൂട്ടുന്നു

നിന്റെ അപ്പന്റെ
വളര്‍ത്തുപാമ്പുകള്‍ക്ക്
അതത്ര രസിക്കുന്നില്ലതന്നെ 

കടവിലെ കഞ്ഞിപ്പശ കണക്കുള്ള
എന്റെ കെണിയില്‍ 
പിടഞ്ഞു പിടഞ്ഞു നീ 
പ്രാചീന മാംസയുഗത്തിന്റെ ഗുഹയിലേക്ക്
പ്രളയം വരുന്നത് അറിയും.

 

കാവല്‍ക്കാരായ കെരൂബുകള്‍*

പട്ടണത്തില്‍ കെരൂബുകളെ ഈയിടെയാണ് ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

ജൂതശ്മശാനത്തിലേക്കുള്ള ഇടവഴിയിലൂടെ പോകുമ്പോള്‍ അവര്‍ 'തേനെടുപ്പുകാരന്റെ കല്യാണം' എന്ന ഒരു നാടോടിപ്പാട്ടിന്റെ താളത്തില്‍ നൃത്തംവെക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവരില്‍ ആണ്‍പെണ്‍ വിത്യാസങ്ങള്‍ ഉണ്ടായിരുന്നില്ല പകല്‍ അവര്‍ തെരുവുകളില്‍ അലയുകയും കടല്‍തീരത്ത്
കൂട്ടംകൂടിയിരുന്ന് ചോളം പുഴുങ്ങുകയും ചെയ്തുപോന്നു. രാത്രികളില്‍ പട്ടണത്തിന്റെ കിഴക്കേ അതിര്‍ത്തിയിലുള്ള വെള്ളിമൂങ്ങകളുടെ തുരുത്തില്‍ അവര്‍ ഒരുമിച്ചു കൂടും. അപ്പോള്‍ അവരിലൊരാള്‍ വായിക്കുന്ന പുല്ലാംകുഴല്‍ നിദ്രബാധിച്ച തെരുവിനുമുകളില്‍ ഒരു വിലാപമായ് അലയുമ്പോള്‍ മറ്റുള്ളവര്‍ അവരവരുടെതന്നെ മാംസക്കഷ്ണങ്ങളെ മുറിച്ച് കടലിലേക്ക് വലിച്ചെറിഞ്ഞു കൊണ്ടിരിക്കും,അതിപ്രാചീനമായ ഒരുഅനുഷ്ഠാനം കണക്ക്.

കെരൂബുകളുടെ പേരുകള്‍ വിചിത്രമായ രഹസ്യങ്ങളെ വഹിക്കുന്നവയായിരുന്നു ഉദാഹരണത്തിന്: രക്തനദികളുടെ ഉല്‍പ്പത്തി, ആപിള്‍ തോട്ടങ്ങളുടെ പാമ്പ്, അഭിഷേക തൈലത്തിന്റെ നിഴലില്‍, വയലില്‍ നിന്നുള്ള വിലാപം, നക്ഷത്രങ്ങളുടെ ന്യായവിധി എന്നിങ്ങനെ പോകുന്നു അത്. കടലിന്നഭിമുഖമായുള്ള എക്‌സോടസ് സത്രത്തിനരികിലൂടെ അവര്‍ നടന്നുനീങ്ങുമ്പോള്‍ ഭിഷഗ്വരന്മാര്‍ അവരെ സമീപിക്കുക പതിവ് കാഴ്ചയാണ്. മനുഷ്യശരീരത്തെയും രോഗങ്ങളെയും കുറിച്ചുള്ള അവരുടെ അറിവ് അഗാധമായിരുന്നു; ഇക്കാരണത്താല്‍ ശരീരത്തിന്റെ പ്രവാചകര്‍ എന്നും അവര്‍ ഭിഷഗ്വരര്‍ക്കിടയില്‍ അറിയപ്പെട്ടു.

വേനല്‍കാലത്ത് ചിത്രശലഭങ്ങളും മഴക്കാലത്ത് തലയില്‍ ചുവന്ന വരകളുള്ള ഒരിനം കടല്‍പക്ഷികളും മഞ്ഞുകാലത്ത് പരുന്തിന്‍കൂട്ടങ്ങളും    അവരെ അനുഗമിക്കുക പതിവാണ്. പട്ടണത്തിന്റെ കിഴക്ക്, ഘടികാര ചത്വരത്തിനരികെ കാലമേറെയായി അടഞ്ഞുകിടന്നിരുന്ന ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ മഞ്ഞുകാലത്ത്, കുന്തിരിക്കത്തിന്റെ രൂക്ഷഗന്ധം നിറഞ്ഞൊരു പുലരിയില്‍, അതിനകത്തെ വലിയ പൂമരത്തിന്റെ ചുവട്ടില്‍ കെരൂബുകള്‍ കൂട്ടത്തോടെ മരിച്ചു കിടന്നു. അവരുടെ തുറന്നുവെച്ച കണ്ണുകളില്‍നിന്നും പ്രകാശം മഞ്ഞില്‍ കുഴഞ്ഞു. അവര്‍ മരിച്ചുപോയതോടെ ആ പൂന്തോട്ടം ഞങ്ങള്‍ക്ക് വീണ്ടും തുറന്നുകിട്ടി.
 =================
*'മനുഷ്യനെ പുറത്താക്കിയശേഷം ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാക്കാന്‍ കിഴക്ക് അവിടുന്നു കെരൂബുകളെ കാവല്‍ നിര്‍ത്തി.' ഉല്പത്തി 3:24-പഴയനിയമം , ബൈബിള്‍ഒന്‍പതു മുതലകളുടെ തടാകം

നഗരം എന്നെ കൊള്ളയടിച്ച
രാത്രിയിലാണ് നിന്റെ വാതില്‍ക്കല്‍
വന്നു ഞാന്‍
ആദ്യം മുട്ടിയത്.

ഒന്‍പതു മുതലകളുടെ തടാകം
എന്ന പേരിലറിയപ്പെടുന്ന നിന്റെ
വീട്ടില്‍ അഭയംതേടുമ്പോള്‍
ഭയം ഇല്ലാതിരുന്നില്ല

നിന്റെ കിടപ്പുമുറിയിലെ
നിശാവസ്ത്രങ്ങളില്‍നിന്നും കറുകപ്പുല്ലു
തേടിയെത്തുന്ന മുയലിന്‍ കൂട്ടങ്ങളെ
നെഞ്ചില്‍ പിടിച്ചിരുത്തി
ഉമ്മകൊടുക്കുമ്പോള്‍ നീ
ഉദ്യാനത്തിലെ അരയന്നങ്ങളെ
കെട്ടിപ്പിടിച്ച് നഗ്‌നതയെ
അനുരാഗത്തിലേക്ക്
വിവര്‍ത്തനം ചെയ്യും.

അനന്തമായ മുറികളും
ഇടനാഴികകളുമുള്ള നിന്റെ
വീട്ടില്‍ നാമൊരിക്കലും കണ്ടുമുട്ടുന്നില്ല

എന്നിട്ടും നാമൊരുതരം നിഗൂഢമായ
പ്രേമത്തിലേര്‍പ്പെടുമ്പോള്‍
അകലെയല്ലാത്ത ഒരു മുറിയല്‍
കൊള്ളക്കാര്‍ രത്‌നങ്ങള്‍
പങ്കുവെക്കുന്നതിന്റെ തിരക്കില്‍
നിന്റെ ചിരി ഉയര്‍ന്നു പൊന്തുന്നത്
ഞാന്‍ കേള്‍ക്കുന്നുണ്ട്
മുതലകളുടെ ഇളകിയാട്ടംപോലെ.

 


നാവികന്റെ വിധവ

ഈ നാവികന്റെ ശവകുടീരത്തില്‍ 
തലവെച്ചുനോക്കൂ 
കടലുകള്‍ ഇരമ്പിയാര്‍ക്കുന്നത് 
കേള്‍ക്കുന്നില്ലേ

വിധവയുടെ വീട്ടുമുറ്റത്തെ
വലിയ പുളിമരത്തില്‍
ആയിരക്കണക്കിന്
തത്തകളിരുന്നിട്ടും
എന്തൊരു നിശബ്ദതയാണ്
ആ സ്ത്രീയുടെ മുഖത്ത്!

ഈ ഉദ്യാനത്തിലെ യാതനകള്‍
മുറിവുകളിലവരുടെ
സ്വപ്നങ്ങളെ
മറവുചെയ്യുന്നു
ചിത്രശലഭങ്ങളുടെ
ചിറകുകള്‍കൊണ്ട്
നാവികന്‍ മരിച്ചുകിടന്ന കപ്പല്‍
അകലങ്ങളെ ആകാശമാക്കുന്നു

പുരോഹിതര്‍
കാലുകുത്താത്ത ദേവാലയത്തില്‍നിന്നും
ദൈവത്തിന്റെ ദുര്‍ഗന്ധമില്ല
വയലിനും ഗിത്താറിനും
മാലാഖമാരുടെ മണം
മരണം വെയില്‍കായുന്ന
മരച്ചുവടാണ് നീ

ഓ നാവികന്റെ പ്രിയതമേ...
നിന്റെ കാമുകനായിരിക്കായാല്‍
ഉപ്പുകാറ്റില്‍ പനിനീര്‍പ്പൂവുകളുടെ
ഗന്ധം ഞാനറിയുന്നുണ്ട്

തുറമുഖനഗരത്തിലെ ലൈറ്റ് ഹൌസിനു
പിറകില്‍ നാം പരസ്പരം
ചുംബിച്ചുവിവശരാകുമ്പോള്‍
രാത്രിയുടെ ഓരോ
ശവക്കുഴികളില്‍നിന്നും
ആയിരക്കണക്കിനു
നാവികര്‍ നമ്മെ
തുറിച്ചുനോക്കുന്നുണ്ട്
അത് നീ മറക്കേണ്ട.

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍

'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍

യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം

യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍;  സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍

പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍

ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ

സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍

ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം 

വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ

പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍

വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി

കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍

ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍

യമ എഴുതിയ കഥ, ഒരു വായനശാലാ വിപ്ലവം

 സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍

അയ്മനം ജോണ്‍ എഴുതിയ കഥ,  ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍

തൊടുക എന്നതിലും വലിയ മരുന്നില്ല, അരുണ ആലഞ്ചേരി എഴുതിയ നാല് കവിതകള്‍

മനോജ് ജാതവേദര് എഴുതിയ കഥ, ഘര്‍വാപസി

ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ, ചിന്‍ ഓ അസം 

ജലസങ്കീര്‍ത്തനം, രാജേഷ് ചിത്തിര എഴുതിയ കവിതകള്‍

വ്യാകുലമാതാവും പുത്രനും, സ്മിതാ ഗിരീഷ് എഴുതിയ കവിതകള്‍

ലീല, സുവിശേഷം അറിയും വിധം; ആരതി അശോക് എഴുതിയ കഥ

ആണുറക്കം, അന്‍വര്‍ അലിയുടെ അഞ്ച് കവിതകള്‍

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ കഥ, രണ്ട് എളേപ്പമാര്‍

കാടകപ്പച്ചകള്‍, ഡോ. എം പി പവിത്രയുടെ ആറ് കവിതകള്‍ 

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍

 പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ് 

എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?

കെട്ടുകാഴ്ച്ചകളുടെ ഒറ്റുകാര്‍;ഫിക്ഷനിലെ സൈബര്‍ ഇടങ്ങള്‍

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

 പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ

മീരയുടെ വിലാപങ്ങള്‍