'ഒറ്റയ്‌ക്കൊരാള്‍ കടല്‍ വരയ്ക്കുന്നു'. ആര്‍ സംഗീതയുടെ ആദ്യ കവിതാ സമാഹാരത്തിന്റെ ശീര്‍ഷകം ഇതാണ്. സംഗീതയുടെ കവിതകളിലേക്കുള്ള ഒരു പ്രവേശികയായി ഈ തലക്കെട്ടിനെ സമീപിക്കാം. പുളയ്ക്കുന്ന ജീവിതത്തിന്റെ ഓരത്തു കൂടി ഒറ്റയ്ക്ക് നടന്നുപോവുന്ന ഒരുവള്‍ ലോകത്തെ കാണുന്ന വിധം എന്ന് ആ കവിതകളെ വായിക്കാം. എന്നാല്‍, ഈ ഒറ്റയാവല്‍, എല്ലാത്തില്‍നിന്നുമുള്ള വിട്ടുനില്‍ക്കലല്ല. സാമൂഹ്യ ജീവി എന്ന നിലയില്‍ സജീവമായി നിലനില്‍ക്കുമ്പോഴും മറ്റുള്ളവര്‍ കാണാത്ത കാഴ്ചകള്‍ കാണാന്‍ വിധിക്കപ്പെട്ട ഒരുവളുടെ ഒറ്റയാവലാണത്. സാമൂഹ്യമായ ഉല്‍ക്കണ്ഠകള്‍, ജീവിതത്തെയും ലോകത്തെയും കുറിച്ചുള്ള ആധികള്‍, ചുറ്റിലും നുരയുന്ന പൊള്ളുന്ന ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവയെല്ലാം ആ കവിതകളില്‍ നമുക്ക് എളുപ്പം കണ്ടെടുക്കാം. എങ്കിലും പ്രമേയ സ്വീകരണത്തിലും ആഖ്യാനത്തിലും സംഗീത നടക്കുന്നത് അധികാമാരും നടക്കാത്ത വഴിയിലൂടെയാണ്. 

സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ ഓരത്തുതന്നെയാണ് സംഗീതയുടെയും നില്‍പ്പ്. ആ ജീവിതങ്ങളില്‍നിന്നാണ് സംഗീത കവിതകള്‍ കണ്ടെത്തുന്നത്. കഥയ്ക്കും കവിതയ്ക്കും ഇടയിലുള്ള നൂല്‍പ്പാലത്തിലൂടെയാണ് ആ വരികള്‍ നടക്കുന്നത്. നാട്ടുഭാഷയുടെ ചൂരും തനിമയും നിറഞ്ഞ വരികളാലാണ് ആ കവിതകള്‍ ജീവിതത്തെ പകര്‍ത്തുന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രകടനപരത പലപ്പോഴായി വന്നു ചേരുമ്പോഴും കവിതയ്ക്ക് മാത്രം കഴിയാവുന്ന വിധം വ്യത്യസ്തമായ മറ്റൊരു സമീപനം സംഗീത സ്വീകരിക്കുന്നുണ്ട്. സ്ത്രീ എന്ന അനുഭവരാശിയുടെ പകര്‍ച്ചകള്‍ കവിതകളായി നിറയുമ്പോഴും ശരീരത്തിന്റെ രാഷ്ട്രീയത്തിലൂന്നിയ തുറന്നുപറച്ചിലുകളുടെ ഇടമല്ല ആ കവിതാലോകം. മറിച്ച്, ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്‍നിന്നു മാറിനിന്ന് പെണ്‍മയുടെ സങ്കീര്‍ണ്ണമായ അവസ്ഥാന്തരങ്ങളെ സമീപിക്കുകയാണ് സംഗീത. 


 

മുയല്‍ വളര്‍ത്തല്‍

അപ്പോള്‍ പറഞ്ഞു വന്നത്
ദീര്‍ഘനാളായി 
നമ്മളേര്‍പ്പെട്ടിരിക്കുന്ന
മുയല്‍വളര്‍ത്തല്‍
എന്ന കലയെ കുറിച്ചാണ്

കാവല്‍ക്കാരന്റെ വേഷം
നീ തെരഞ്ഞെടുത്തപ്പോള്‍
പരിചരണം എനിക്കായി
നീക്കിവയ്ക്കപ്പെട്ടു. 

ഇളം കറുകയും കാരറ്റും
കിന്നരിപ്പുല്ലും 
ഞാന്‍ വളര്‍ത്തി. 
ഇണചേരാന്‍ പുല്‍മെത്തയൊരുക്കി.

നീ ഉറപ്പുള്ള
മുള്ള്വേലികള്‍
നാല് ചുറ്റും കെട്ടി. 

പുറത്തുചാടുന്നവയെ വീഴിക്കാന്‍
കൃത്യമായി കെണിയൊരുക്കി. 

കണ്ണ് കീറുമ്പോഴേ 
അതിരുകള്‍ കാട്ടി പഠിപ്പിച്ചു. 

അവരുടെ ഉറക്കത്തിലൂടെ നടന്ന്
സ്വപ്നങ്ങള്‍ എണ്ണിയെടുത്തു.

ഞാന്‍ പുഴ വരച്ചപ്പോള്‍
നീ ദാഹിച്ചു മരിച്ച
തേറ്റകള്‍ വരച്ചു. 

ഞാന്‍ മരം വരച്ചപ്പോള്‍
നീ തടിയിലെ
പ്രാചീന വടുക്കളെ കാട്ടി. 

ഞാന്‍ പക്ഷിയെ വരച്ചപ്പോള്‍
നീ ദൂരങ്ങളെ ചൂണ്ടി.

ഇന്നലെ ഞാനവിടുന്നു
പുറത്താക്കപ്പെട്ടു. 

കാണാതായ മൂന്നെണ്ണത്തിന്
കാടിന്റെ കഥ 
പറഞ്ഞു കൊടുത്തതായിരുന്നു
കുറ്റം.


പഴയ നിയമത്തില്‍ ഒരു കിണര്‍

മഴനനയുന്ന 
കിണറിന്റെ സ്വപ്നം
ആവര്‍ത്തിച്ചു കണ്ട്
ഉറക്കം ഞെട്ടുന്നത് 
ശീലമാക്കിയ വീട്.
അകത്തേക്ക് പോരൂ... 
പോരൂ... എന്നു വിളിച്ചിട്ടും 
മഴയില്‍നിന്നും 
കേറിപ്പോരാനാവാത്ത വാവട്ടം. 

വര്‍ഷങ്ങളെത്ര കഴിഞ്ഞു...
അതേ സ്വപ്നം..
നിലയ്ക്കാത്ത പെയ്ത്ത്...
ആഴങ്ങളിലേക്ക്
ഉരുട്ടിവിട്ട ഇരുട്ടില്‍
ഒരുവളുടെ കാല്‍വെള്ളയിലെ
(അ) വിശുദ്ധമായ 
അടയാളം പോലെ
ആ രഹസ്യം.

പാളയും കയറുമിട്ട് കുത്തിക്കോരാത്ത കിണറ്റില്‍ പരക്കുന്ന പായലുപോലെ!

തുരുമ്പന്‍കപ്പിയുടെ അവസാനത്തെ നിലവിളി.
മറന്നുവച്ച ഒച്ചയുടെ പെരുപ്പ്.
പിഞ്ഞിയ ശിരോവസ്ത്രത്തിലെ
തുന്നല്‍വിട്ട ചെന്നായമണം.

പൊന്തുന്ന  
പായല്‍ വഴുവഴുപ്പില്‍
വലിയ ജനലുകളും വാതിലുമുള്ള
പഴയ കെട്ടിടത്തിന്റെ
തലകീഴായി തൂങ്ങുന്ന നിഴല്‍. *1
അതില്‍ ചുറ്റിപ്പിണഞ്ഞു
ഉലഞ്ഞും മിന്നിയും
പത്തൊന്‍പത് മെഴുകുതിരിനാളങ്ങള്‍.
അഥവാ
പത്തൊന്‍പത് മീന്‍ കുഞ്ഞുങ്ങള്‍.
അവയുടെ കണ്ണില്‍തറഞ്ഞ
തീ നിറമുള്ള കൊന്ത മണികള്‍.

രണ്ടു ലുത്തീനിയയുടെ
ദൂരത്തില്‍ 
അവളുടെ വീട്.
കളിച്ചു വളര്‍ന്ന മുറ്റം; മുറി
പാവാട ഞൊറികള്‍:
ചട്ടകീറിയ ബൈബിള്‍
ചിരിച്ച ചിരികള്‍; കവിള്‍ച്ചൂട്,
തിണ്ണയില്‍ ഒഴിഞ്ഞ കസേര.

ഇറ്റിച്ചു കാണാതായ നെഞ്ചിലെ കടല്‍
ബാക്കിയാക്കിയ പൂഴിയുടെ പുഴുങ്ങല്‍.
സെമിത്തേരിയില്‍
മരിച്ചവരുടെ ഭാഷ സംസാരിക്കുന്ന
ആ കുറ്റിച്ചെടി *2 

അകത്ത് അമ്മയുണ്ട്.
തിണര്‍ത്ത കണ്‍തടത്തില്‍
നെടുകെ പിളര്‍ന്ന
ഓര്‍മ്മയുടെ ചിറക്.
ആകാശത്തേയ്ക്ക് കൈയുയര്‍ത്തി
ഒരു മരം.

നിലംപൊത്താറായ പ്രാര്‍ത്ഥന.
'ദൈവമേ
എന്റെ ഹൃദയം ക്ഷീണിക്കുമ്പോള്‍
ഭൂമിയുടെ ഒരറ്റത്തുനിന്നു
ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കും
നീയെന്നെ കൈവെടിയല്ലേ...
കൈവെടിയല്ലേ..' *3 

ഇരുട്ട്.
മഴ.
ആകാശം.
ഉയിര്‍പ്പിന്റെ ജപമാല.

ഇടയ്‌ക്കൊന്ന് തോര്‍ന്നപ്പോള്‍
തെളിഞ്ഞ
നിറം മങ്ങിയ വെയിലില്‍
വെള്ളത്തിന് മുകളില്‍
അവളും യേശുവും
നടന്നു പോകുന്നത് 
കണ്ടെന്ന് ആരോ ......

1) സിസ്റ്റര്‍  അഭയ മരിച്ചു കിടന്ന കിണര്‍ സ്ഥിതി ചെയ്യുന്ന പയസ് ടെന്‍ത് കോണ്‍വെന്റ്
2) ഐക്കരക്കുന്നേല്‍ തോമസ്. അഭയയുടെ അപ്പച്ചന്‍. 2016 ഇല്‍ മരണം
3 ) സങ്കീര്‍ത്തനങ്ങള്‍-വാക്യങ്ങള്‍ ( 62: 63)


പിരാനകളെ   വളര്‍ത്തുന്നത് 

ചില്ലുകൂട്ടിലെ കടല്‍
ജലപാളികളിലൂടെ
വീശിയടിക്കുന്ന
ഏകാന്തത
തവിട്ട് കലര്‍ന്ന കറുപ്പിന്റെ
ചെറു ചലനങ്ങള്‍
കൂര്‍ത്ത പല്ലുകള്‍
കടിച്ചു കുടഞ്ഞ
എല്ലിന്‍ ചീളിന്റെ
അവസാന തരി ത്തിളക്കം

ഈ മുറിയും
ഇതിരിക്കുന്ന വീടും
പണ്ടെങ്ങോ
കാടായിരുന്നിരിക്കണം
ചെവിയാട്ടുന്ന കാറ്റിന്റെ
കിരുകിരുപ്പ്
മലയിറങ്ങുന്നുണ്ടാവണം
ഒന്ന്കണ്ണടയ്ക്കുമ്പോള്‍
വഴിയില്‍ തലയറുത്തിട്ട കാട്ടുമൃഗം
അടികൊണ്ട പാടുകളില്‍
കട്ടച്ചചോര
തുറിച്ചു നോക്കുന്ന
മരക്കൂട്ടങ്ങള്‍
ഒറ്റപ്പെട്ട മട
നനഞ്ഞ മണ്ണിലെ
കാലടയാളങ്ങള്‍
കൊമ്പില്‍ കോര്‍ത്ത ചൂര്
നിലാവില്‍ തിളങ്ങുന്ന തേറ്റ
ദാഹം തീര്‍ത്ത ജലപാതങ്ങള്‍
വിശനലഞ്ഞ മലമ്പാതകള്‍
ഒടുക്കത്തെ പിടച്ചിലില്‍
പാറക്കൂട്ടത്തില്‍ തെറിച്ചുവീണ
പനന്തത്തയുടെ പറക്കല്‍

പെട്ടെന്ന്
മണ്ണ് പുതഞ്ഞ
അജ്ഞാതനായ ആദിവാസിയുടെ
തലയോടും പാട്ടും
കാലില്‍ തട്ടി 
പൊടിഞ്ഞുചിതറുന്നു

നൂറ്റാണ്ടുകളുടെ വിശപ്പായി
വെള്ളത്തിലൂടെ ഊളിയിട്ട്
അടുത്ത്‌ചെല്ലുമ്പോള്‍
സ്വന്തം നിഴലിനെ കണ്ട പോലെ
വെട്ടി വിയര്‍ത്ത 
എന്തോഒന്ന്
കയ്യേറിയ വീടിന്റെ ഓര്‍മ്മയെ
നിശ്ശബ്ദമായി
തിന്നുതുടങ്ങുന്നു

പിരാന്ന- ഒരു അലങ്കാര മല്‍സ്യം. 
മാംസഭോജിയായത് കൊണ്ട് മിക്കവാറുംഒറ്റപ്പെട്ട കൂട്ടില്‍ വളര്‍ത്തപ്പെടുന്നു

 

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍

'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍

യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം

യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍;  സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍

പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍

ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ

സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍

ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം 

വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

ഫെര്‍ണാണ്ടോ പെസൊവയുടെ 'അശാന്തിയുടെ പുസ്തകത്തിന്റെ'  (The Book of Disquiet)  വായനാനുഭവം.

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍

 പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ് 

എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

 പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ