09:55 PM (IST) Jul 11

Malayalam News Live :കാട്ടാക്കടയിലെ കണ്ടക്ടർക്ക് കുരുക്ക്, പ്രിയദർശിനി ബസ് യാത്രയുടെ പേരിൽ സ്ത്രീകളെയും മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയേയും അധിക്ഷേപിച്ചെന്ന് പരാതി

കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ ടോമിക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. സാമൂഹ്യ മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അധിക്ഷേപിക്കുകയും പ്രിയദർശിനി ബസിലെ സ്ത്രീ യാത്രക്കാരെ അപമാനിക്കുകയും ചെയ്തുവെന്നാണ് ആരോപണം

Read Full Story
09:37 PM (IST) Jul 11

Malayalam News Live :'സാവരിയ കൊല്ലപ്പെട്ടതിന് പിന്നിൽ ലൗ ജിഹാദ്', സദറുൾ മതം മാറാൻ നിർബന്ധിച്ചെന്ന ആരോപണവുമായി വിഎച്ച്പി; കേന്ദ്ര-സംസ്ഥാന ഇടപെടൽ ആവശ്യപ്പെട്ടു

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനി സാവരിയ കൊല്ലപ്പെട്ട സംഭവം ലൗ ജിഹാദാണെന്ന് വിശ്വഹിന്ദു പരിഷത്ത് ആരോപിച്ചു. പ്രതിയായ സദറുൾ അനം മതം മാറാൻ നിർബന്ധിച്ചെന്നും ഇതിന് വഴങ്ങാത്തതിനാലാണ് കൊലപാതകം നടത്തിയതെന്നും വിഎച്ച്പി വക്താവ് പറഞ്ഞു

Read Full Story
09:18 PM (IST) Jul 11

Malayalam News Live :ലോകത്തെ അമ്പരപ്പിച്ച് ഇറാന്‍റെ പ്രഖ്യാപനം, 'യുദ്ധത്തിനിടെ രാജ്യത്തിന്‍റെ ഡ്രോൺ കരുത്ത് മൂന്നിരിട്ടിയാക്കി, യുദ്ധം ആയുധ ഉത്പാദനത്തെ ബാധിച്ചിട്ടില്ല'

പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം നിലനിൽക്കെ, രാജ്യത്തിന്‍റെ ഡ്രോൺ ഉത്പാദനം മൂന്നിരട്ടിയായി വർദ്ധിപ്പിച്ചതായി ഇറാൻ പ്രഖ്യാപിച്ചു. യുദ്ധം ആയുധ ഉത്പാദനത്തെ ബാധിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി

Read Full Story
08:56 PM (IST) Jul 11

Malayalam News Live :'കണ്ണൂരിൽ പോയി ഇക്കാര്യം പറഞ്ഞില്ലല്ലോ, വിവരമറിയും എന്നറിയാമല്ലേ', ആറന്മുള വിമാനത്താവള വിഷയത്തിൽ പി പ്രസാദിനെ കടന്നാക്രമിച്ച് ആന്‍റോ ആന്‍റണി

ആറന്മുള വിമാനത്താവള വിഷയത്തിൽ പി പ്രസാദിനെതിരെ രൂക്ഷ വിമർശനവുമായി ആന്റോ ആന്റണി. കണ്ണൂരിൽ വിമാനത്താവളത്തെ എതിർക്കാതിരുന്ന പ്രസാദ് പത്തനംതിട്ടയിൽ പരിസ്ഥിതിവാദം പഠിപ്പിക്കേണ്ടതില്ലെന്നും, ജില്ലയുടെ വികസനത്തിന് വിമാനത്താവളം അനിവാര്യമാണെന്നും പറഞ്ഞു

Read Full Story
08:24 PM (IST) Jul 11

Malayalam News Live :ജി സുധാകരന് സിപിഎമ്മിന്‍റെ താക്കീത്. 'ഇതുമാതിരി പണി അവസാനിപ്പിച്ചില്ലെങ്കിൽ ജനങ്ങൾ കൈകാര്യം ചെയ്യും', എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം

അമ്പലപ്പുഴ എംഎൽഎ ജി സുധാകരന്റെ ഓഫീസിലേക്ക് സിപിഎം പ്രതിഷേധ പ്രകടനം നടത്തി. സുധാകരൻ നിലവിലെ ശൈലിയിലുള്ള പ്രവൃത്തികൾ അവസാനിപ്പിച്ചില്ലെങ്കിൽ ജനങ്ങൾ കൈകാര്യം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ മുന്നറിയിപ്പ് നൽകി

Read Full Story
07:27 PM (IST) Jul 11

Malayalam News Live :നാട്ടുകാര് ജയിപ്പിച്ചത് കച്ചവടക്കാരൻ ആകാനല്ല, അബിൻ വർക്കിക്ക് പരിഹാസം, വിമാനത്താവള നീക്കമുണ്ടായാൽ അതിശക്ത സമരം ആറന്മുള കാണുമെന്നും പി പ്രസാദ്

ആറന്മുള വിമാനത്താവള പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള നീക്കങ്ങൾക്കെതിരെ അതിശക്തമായ വിമർശനവുമായി മുൻ മന്ത്രി പി പ്രസാദ് രംഗത്ത്. അനധികൃത സർവേയെ ചോദ്യം ചെയ്ത അദ്ദേഹം, പദ്ധതിക്കെതിരെ ശക്തമായ സമരം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി

Read Full Story
07:02 PM (IST) Jul 11

Malayalam News Live :പ്രിയദർശിനി ബസിൽ നിറയെ യാത്രക്കാർ, പൊന്മുടി ആറാം വളവിൽ പൊടുന്നനെ ബ്രേക്ക് നഷ്ടമായി, ഡ്രൈവർ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ച് നിർത്തി; വൻ അപകടം ഒഴിവാക്കി

നിറയെ യാത്രക്കാരുമായി സഞ്ചരിച്ച കെഎസ്ആർടിസി പ്രിയദർശിനി ബസ് പൊന്മുടിയിൽ അപകടത്തിൽപ്പെട്ടു. ആറാം വളവിൽ വെച്ച് നഷ്ടപ്പെട്ടെങ്കിലും ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ബസ് സംരക്ഷണ ഭിത്തിയിൽ ഇടിപ്പിച്ച് നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി

Read Full Story
06:14 PM (IST) Jul 11

Malayalam News Live :സർക്കാരിന്റെ 'വിസ്മയ'ത്തോട് മേയർ വി വി രാജേഷിന് വിമുഖത, പരിപാടിയിൽ പങ്കെടുക്കാത്തതിൽ വിമർശനവുമായി മന്ത്രി; 'ആരോഗ്യമേഖലയിൽ സമഗ്ര മാറ്റം ഉറപ്പ്'

ആരോഗ്യമന്ത്രി കെ മുരളീധരൻ സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ സമഗ്രമായ മാറ്റങ്ങളും പുതിയ പദ്ധതികളും പ്രഖ്യാപിച്ചു. സർക്കാരിന്റെ 'വിസ്മയ' പരിപാടിയിൽ തിരുവനന്തപുരം മേയർ വി വി രാജേഷ് പങ്കെടുക്കാത്തതിനെ മന്ത്രി വിമർശിക്കുകയും ചെയ്തു

Read Full Story
05:34 PM (IST) Jul 11

Malayalam News Live :ഒന്നല്ല, 9 കുറ്റങ്ങൾ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിനെതിരെ കേന്ദ്രത്തിന്‍റെ വമ്പൻ പണി, കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തതിൽ നോട്ടീസ്

കാലാവധി കഴിഞ്ഞതും കേടായതുമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതിന് സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് FSSAI 9 കാരണം കാണിക്കൽ നോട്ടീസുകൾ അയച്ചു. പ്രോട്ടീൻ പൗഡർ, മുട്ടകൾ തുടങ്ങിയവ കേടായെന്ന പരാതികളും, ശുചിത്വമില്ലായ്മയും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു

Read Full Story
04:06 PM (IST) Jul 11

Malayalam News Live :രാഹുൽ ഗാന്ധിക്കും കെസി വേണുഗോപാലിനും ഒരഭിപ്രായം, എന്നിട്ടും യുഡിഎഫിൽ പോലും ചർച്ച ചെയ്യാതെ വിഴിഞ്ഞം ഓഹരി കൈമാറ്റം നടന്നതെങ്ങനെ? ചോദ്യങ്ങളുമായി ഐസക്

വിഴിഞ്ഞം ഓഹരി കൈമാറ്റം യുഡിഎഫിൽ പോലും ചർച്ച ചെയ്യാതെ നടന്നതെങ്ങനെയെന്ന് തോമസ് ഐസകിന്‍റെ ചോദ്യം. അദാനിയുടെ കാര്യത്തിൽ രാഹുൽ ഗാന്ധിക്കും കെസി വേണുഗോപാലിനും ഒരേ അഭിപ്രായമാണുള്ളതെന്നും, കോൺഗ്രസിനുള്ളിൽ തന്നെ ഭിന്നതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു

Read Full Story
03:50 PM (IST) Jul 11

Malayalam News Live :സമാധാന ധാരണ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് ഇറാൻ; കടുപ്പിച്ച് ട്രംപ്, ചർച്ചകൾ തുടരുന്നു

ഇറാൻ-അമേരിക്ക സമാധാന ധാരണ അട്ടിമറിക്കാൻ അന്താരാഷ്ട്ര ശ്രമം നടക്കുന്നതായി ഇറാൻ ആരോപിക്കുന്നു. ഹോർമൂസിലെ കപ്പൽ ആക്രമണത്തിന് പിന്നിൽ ധാരണ പൊളിക്കാൻ ലക്ഷ്യമിട്ട തീവ്രവിഭാഗങ്ങളാണെന്ന് ഇറാൻ സമ്മതിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

Read Full Story
02:21 PM (IST) Jul 11

Malayalam News Live :'നിങ്ങൾ ഇവിടെ ഈ വടിയും പിടിച്ച് നില്‍ക്കേണ്ടതില്ല', മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയുമെന്നും നിങ്ങൾ ഇവിടെ ഈ വടിയും പിടിച്ചു നിൽക്കേണ്ടതില്ല എന്നുമാണ് പിണറായി പറഞ്ഞത്

Read Full Story
02:01 PM (IST) Jul 11

Malayalam News Live :താമസിച്ചിരുന്നത് ലോഡ്ജിൽ, പ്രൊഡക്ഷൻ കൺട്രോളർ പിടിയിലായത് കൊച്ചിയിൽ നിന്ന് എംഡിഎംഎയുമായി

കൊച്ചിയിൽ എംഡിഎംഎയുമായി പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ. തലയോലപ്പറമ്പ് സ്വദേശി വിശാൽ സോമനെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്

Read Full Story
01:54 PM (IST) Jul 11

Malayalam News Live :പാലക്കാട് അരുംകൊല; വൃദ്ധയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി, കൊലപാതകം തെളിഞ്ഞത് വൃദ്ധയെ കാണാനില്ലെന്ന പാരിതിയിൽ

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ കവർച്ചയ്ക്കിടെ വൃദ്ധയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി. ആട്ടയാമ്പതി സ്വദേശി സരസ്സമാളിനെയാണ് പ്രദേശവാസികളായ യുവാക്കൾ ചേർന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടത്

Read Full Story
01:15 PM (IST) Jul 11

Malayalam News Live :ജസ്റ്റ് മിസ്, രണ്ടു തവണയും ശ്രമിച്ചു, പക്ഷേ നടന്നില്ല, റെയില്‍വേ സ്റ്റേഷൻ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കള്ളൻ രക്ഷപ്പെടാൻ ശ്രമിച്ചു

ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തർസംസ്ഥാന കുപ്രസിദ്ധ മോഷ്ടാവ് കോടതിയിൽ ഹാജരാക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷപെടാൻ ശ്രമിച്ചു

Read Full Story
01:02 PM (IST) Jul 11

Malayalam News Live :അഭിപ്രായ ഭിന്നതയ്ക്ക് പിന്നാലെ നിർണായക കേന്ദ്രകമ്മിറ്റിയോഗത്തിൽ നിന്ന് വിട്ടുനിന്ന് ഇപി; കണ്ണൂരിൽ തുടരുന്നു, ഇപിയെ തള്ളി ദില്ലിയിലെത്തിയ നേതാക്കൾ

വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ ഭിന്നത രൂക്ഷമായി. ഇതിന് പിന്നാലെ ഇപി ജയരാജൻ ഡൽഹിയിൽ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ നിന്ന് വിട്ടുനിന്നു. 

Read Full Story
12:27 PM (IST) Jul 11

Malayalam News Live :നടി അൻസിബയുടെ ഫേസ് ബുക്ക്‌ പോസ്റ്റ്; പ്രതികരിച്ച് രമേശ് ചെന്നിത്തല, 'കമ്മിഷണർ തന്നെ പറ്റിക്കുന്നില്ല, അന്വേഷണം നടക്കട്ടെ'

നടി അൻസിബയുടെ പരാതിയിൽ അന്വേഷണം നടക്കട്ടെയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കമ്മിഷണർ തന്നെ പറ്റിക്കുന്നില്ലെന്നും ചെന്നിത്തല

Read Full Story
12:12 PM (IST) Jul 11

Malayalam News Live :'ദിവ്യ എസ് അയ്യരെ മാറ്റിയതില്‍ ദുരൂഹത, എല്ലാം അദാനിക്ക് വേണ്ടി'; വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സിപിഎമ്മില്‍ രണ്ടഭിപ്രായമില്ലെന്ന് എകെ ബാലൻ

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സിപിഎമ്മില്‍ രണ്ടഭിപ്രായമില്ലെന്ന് മുതിർന്ന സിപിഎം നേതാവ് എകെ ബാലൻ

Read Full Story
11:48 AM (IST) Jul 11

Malayalam News Live :ആറന്മുള വിമാനത്താവള പദ്ധതി; 'ഭൂവുടമയുടെ നീക്കവുമായി ബന്ധമില്ല', പ്രതികരിച്ച് അബിൻ, 'പാരിസ്ഥിതികാഘാത പഠനം കൃത്യമായി നടത്തണം'

ഒരിടവേളയ്ക്ക് ശേഷം ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും ചർച്ചയായതോടെ പ്രതികരിച്ച് ആറന്മുള എംഎല്‍എ അബിൻ വർക്കി

Read Full Story
11:47 AM (IST) Jul 11

Malayalam News Live :പൊലീസിന് നേരെ തോക്ക് ചൂണ്ടി, പന്നിപ്പടക്കമെറിഞ്ഞ് ​ഗുണ്ടാ സംഘത്തിന്റെ ആക്രമണം, 4 ഉദ്യോ​ഗസ്ഥർക്ക് പരിക്കേറ്റു

4 പേരാണ് മാവൂരിൽ ഒളിവിൽ താമസിച്ചിരുന്നത്. ഇവരുടെ ഫ്ലാറ്റ് വളഞ്ഞ് പിടികൂടാനായിരുന്നു ശ്രമം. പൊലീസ് സംഘത്തിലെ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Read Full Story