ഇഷിത തന്റെ അമ്മയാണെന്ന് വിശ്വസിച്ച് ആദി.ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ.

അപകടത്തില്‍പെട്ട ആദിയ്ക്ക് പൂർണ്ണമായും ഓർമ്മ നശിക്കുന്നു. താൻ ആരാണെന്നോ എന്താണെന്നോ തിരിച്ചറിയാനാവാതെ ആദി ഇഷിതയെ അമ്മയാണെന്ന് സ്വയം സങ്കൽപ്പിക്കുന്നു. ഇഷിത ഞാൻ തന്നെയാണ് മോന്റെ 'അമ്മ എന്ന് പറഞ്ഞ് സ്വന്തം മകനെപ്പോലെ ആദിയെ നോക്കുന്നു. 

Share this Video

ആദിയും ഇഷിതയും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയാണ്. സ്വന്തം അമ്മയോടെന്നപോലെയാണ് ആദി ഇഷിതയോട് സംസാരിക്കുന്നത്. അവർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഭക്ഷണം വാരി നൽകുകയും, വീട്ടു വിശേഷങ്ങൾ സംസാരിക്കുകയും ചെയ്യുന്നു. ശേഷം ആദിയോട് തനിക്ക് നൈറ്റ് ഡ്യൂട്ടി ഉണ്ട് , രാവിലെ വരാമെന്ന് പറഞ്ഞ് കിടത്തി ഉറക്കിയ ശേഷം ഇഷിത ആക്‌സിഡന്റ് നടന്ന സ്ഥലം ലക്ഷ്യമാക്കി പോകുന്നു. അതേസമയാണ് ആകാശ് മേനോൻ ആദിയ്ക്ക് എന്ത് സംഭവിച്ചെന്ന് ഒരു എത്തും പിടിയും കിട്ടാതെ അവിടേയ്ക്ക് എത്തുന്നത്. അടുത്തുള്ള കടയിൽ നിന്നും ആദിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയ സ്ത്രീയെപ്പറ്റി അറിയാൻ ആകാശ് ശ്രമിക്കുന്നു. എന്നാൽ കടക്കാരൻ സ്ത്രീയെക്കണ്ടാൽ തിരിച്ചറിയില്ലെന്ന് പറഞ്ഞതോടെ ആ വഴിയും അടഞ്ഞു . ആദി ജീവനോടെ ഉണ്ടോ , ഉണ്ടെങ്കിൽ എവിടെ , ആർക്കൊപ്പം , അതോ മരിച്ചുപോയോ എന്നൊന്നും അറിയാതെ നിൽക്കുകയാണ് ആകാശ് . അപ്പോഴാണ് അയാൾ അവിടേക്കെത്തിയ ഇഷിതയെ കാണുന്നത്. 

Related Video