
കരുണിന് വഴിതുറക്കുമോ? സാധ്യതകളും വെല്ലുവിളികളും
ഒരു നൂറ്റാണ്ടോളമാകുന്ന ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ രണ്ട് ഇന്ത്യക്കാരിലൊരാളായിട്ടും ഒരു തിരിച്ചുവരവ് അയാളില്‍ നിന്ന് പലപ്പോഴും പറിച്ചെടുക്കപ്പെട്ടു. അവസാനമായി കരുണ്‍ ടെസ്റ്റില്‍ പാഡണിഞ്ഞത് 2017 മാര്‍ച്ച് അവസാന വാരമാണ്, ഇന്ന് കരുണിനൊപ്പം ടീമിലുള്‍പ്പെട്ട പലരും അണ്ടര്‍ 19 വിഭാഗത്തിനടുത്തുപോലും അന്ന് എത്തിയിട്ടില്ലെന്ന് ഓര്‍ക്കണം. എങ്കിലും ഈ തിരിച്ചുവരവിന് മധുരമുണ്ട്.