വെയില്‍, സുജീഷ് എഴുതിയ കവിതകള്‍

By Vaakkulsavam Literary FestFirst Published Nov 14, 2019, 6:02 PM IST
Highlights

വാക്കുല്‍സവത്തില്‍ ഇന്ന് സുജീഷ് എഴുതിയ കവിതകള്‍

നാമറിയുന്ന കാഴ്ചകളാണ്. നാം വായിച്ച ലോകങ്ങളാണ്. നാം നടന്ന വഴികളാണ്. എന്നാല്‍, സുജീഷിന്റെ കവിതകളില്‍ എത്തുമ്പോള്‍ ആ ലോകങ്ങള്‍ അപരിചിതമായ അനുഭവങ്ങളുടെ ചിറകു വിരിക്കുന്നു. സൂചിമുനപോലെ അനുഭവങ്ങളുടെ കാമ്പു തൊടുന്നു. പുറത്തുനിന്നുള്ള കാഴ്ചയുടെ ഏകതാനതയല്ല. ആഴങ്ങള്‍ തൊടുന്ന സൂക്ഷ്മദര്‍ശനമാണ് അത്. ഇളക്കമില്ലാത്ത നദിയിലൂടെ ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിടുന്ന അനുഭവം. ഇവിടെ ഭാഷയും ആഖ്യാനവുമെല്ലാം അതേ മൂര്‍ച്ചയോടെ ജലോപരിതലം മുറിച്ച് അഗാധതകള്‍ തൊട്ടറിയുന്നു. ഒരു സ്‌കൂബ ഡൈവറുടെ ധ്യാനാത്മകതയോടെ അനുഭവങ്ങളുടെ അവസാനത്തെ അടരുമടര്‍ത്തുന്നു.  മൗനത്തിന്റെ, വെയിലിന്റെ, സ്വപ്‌നത്തിന്റെ, ഏകാന്തതയുടെ, തുളുമ്പലിന്റെ, വരള്‍ച്ചയുടെ, അഭാവങ്ങളുടെ, സാന്നിധ്യത്തിന്റെ, മുറിവിന്റെ, ആനന്ദത്തിന്റെ ഏറ്റവും സൂക്ഷ്മമായ കോശങ്ങളെ കവിതയുടെ സൂക്ഷ്മദര്‍ശിനി കാട്ടിത്തരുന്നു. 


 

നിഴലുകള്‍

അസ്തമയസൂര്യനുനേരെ
ഒരുകൂട്ടമാളുകള്‍
നിഴലുംവലിച്ച് നടന്നുനീങ്ങി,

അവര്‍ക്കുപുറകെപോയ
പകലിന്റെ നിഴലില്‍
ഈ നാടിപ്പോള്‍,

നാലുപാടുനിന്നും വെട്ടംവിതറും
രാത്തെരുവിന്‍ നടുവില്‍ ഞാന്‍ നിന്നു;
വെളിച്ചത്താല്‍ നേര്‍ത്ത എന്റെ നിഴല്‍
നാലുദിക്കിലേക്കും വീണു.

തെരുവുതിരക്കില്‍ നിന്നകന്ന്,
വഴിവിളക്കിന്‍ കീഴെ
തന്റെതന്നെ നിഴല്‍ വിരിച്ചതിന്മേല്‍
കിടന്നുറങ്ങുന്നുണ്ടൊരാള്‍.

ഉറക്കംവിട്ടയാള്‍ ഉണരുംനേരം,
ഇരുട്ടു തൂത്തുവാരിയെത്തും
വെയിലിനെ പേടിച്ച്,
ഇക്കാണുന്നവയെയെല്ലാം
മറയാക്കിയൊളിക്കും നിഴലുകള്‍.

 
പുസ്തകങ്ങള്‍

ഒരു താള്‍ മറിക്കുംപോലെ ഓരോ ദിവസവും കടന്നുപോകുന്നു. ഒരു പുസ്തകം വായിച്ചുമടക്കിവെക്കും പോലെ ഓരോ മനുഷ്യരും. പുസ്തകങ്ങള്‍ ചിലപ്പോള്‍ നമ്മെ കൂടുതല്‍ അസ്വസ്ഥരാക്കുന്നു. സന്തോഷം മാത്രമല്ല സന്തോഷമെന്നു നാമറിയുന്നു.

ഒരൊറ്റ പുസ്തകം കണ്ടെത്താന്‍ അനേകം പുസ്തകങ്ങള്‍ നാം വായിച്ചുകൂട്ടുന്നു. ആ ഒരൊറ്റ പുസ്തകത്തിലേക്കാകട്ടെ എളുപ്പവഴിയില്ല. ഏതുപുസ്തകത്തില്‍ തുടങ്ങിയാലും അടുത്തതാകാം അടുത്തതാകാം അതെന്ന തേടലുമായി നാം വായന തുടരുന്നു. അങ്ങനൊരു പുസ്തകം കണ്ടെത്താനാകാതെ കുഴങ്ങുന്നു.

ചിലര്‍ ഒന്നുമെഴുതാത്ത പുസ്തകം തെരഞ്ഞെടുക്കുന്നു. കിട്ടാനും കൊടുക്കാനുമുള്ള കടങ്ങള്‍ കൊണ്ട് അവരില്‍ ചിലരുടെ താളുകള്‍ നിറയുന്നു. ചുരുക്കം ചിലര്‍ താന്‍ തേടുന്ന പുസ്തകം എഴുതിയുണ്ടാക്കുന്നു.

എഴുതപ്പെട്ട വാക്കുകള്‍ക്ക് ഓരോരുത്തരും അവരുടെ ശബ്ദം നല്‍കുന്നു. പുസ്തകങ്ങള്‍ അടച്ചുവെക്കുമ്പോള്‍, ചുവരുകള്‍ പോലെ പുറംചട്ടകള്‍. അടുത്തടുത്തായുള്ള താളുകളില്‍ വാക്കുകള്‍ മുഖാമുഖം നോക്കി ചേര്‍ന്നുകിടക്കുന്നു.

ഒരു പുസ്തകത്തിന് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല. എന്നാല്‍ തന്നോട് അടുക്കുന്ന മനുഷ്യനെ ആയുധമാക്കാന്‍ പുസ്തകങ്ങള്‍ക്കാകുന്നു. അലമാരയില്‍ വൃത്തിയില്‍ അടുക്കിവെച്ച പുസ്തകങ്ങള്‍ നോക്കൂ, നിങ്ങളിലൂടെ അവ പരസ്പരം വായിക്കുന്നു.

 

 
മൗനം

വാക്കുകള്‍
ഉച്ചരിക്കും മുമ്പ് മൗനം,
അതിനുശേഷവും.

ചെണ്ട, ഒഴിഞ്ഞ ചായകപ്പ്-
അകം പൊള്ളയായവയിലെല്ലാം
മൗനം നിറഞ്ഞുനില്‍ക്കുന്നു.

അനവസരത്തില്‍ പാലിച്ച മൗനം,
പറഞ്ഞുപോയ വാക്ക്
രണ്ടും തിരിച്ചെടുക്കാനാകുന്നില്ല.

ഒരൊറ്റ പ്രഹരമേറ്റാല്‍ മതി
അകം പൊള്ളയായതെന്തില്‍ നിന്നും
മൗനം കനത്ത ഒച്ചയായുണരാന്‍.

 


കാരണം

പറന്നുയര്‍ന്ന കിളികള്‍
ഇളക്കിവിട്ട ചില്ലയില്‍ നിന്നും
ഞെട്ടറ്റു വീണൊരില
താഴേ നില്‍ക്കും ചില്ലയൊന്നില്‍
തങ്ങി നില്‍ക്കുന്നു,

ഒന്നൊന്നായി ഇളക്കിയിളക്കി
ഇലകള്‍ക്കിടയിലൂടെ വീശും കാറ്റില്‍
ചിറകടിശബ്ദത്തില്‍ ഇളകിയിളകി
വിശറികളാകുന്നിലകള്‍.

നടന്നേറേ ക്ഷീണിച്ചൊരാളന്നേരം
പോകുംവഴിയാ മരത്തണലില്‍
തങ്ങിനില്‍ക്കുമെങ്കില്‍
തണുപ്പിനായുള്ള കാറ്റ്,

അങ്ങനെയൊരാളില്ലെങ്കില്‍
താഴേ ചില്ലയില്‍
മണ്ണെത്താനൊരുങ്ങി നില്‍ക്കും
ഞെട്ടറ്റൊരില വീഴും കാറ്റ്.

 

 
വെയില്‍

ഇല്ല, കുടിച്ചിരിക്കില്ല
വെയില്‍ കുടിച്ചിടത്തോളം
വെള്ളമാരും.

ഈര്‍പ്പത്തെ മാത്രം വലിച്ചെടുത്ത്
വിയര്‍പ്പിന്റെ ഉപ്പിനെ,
കണ്ണീര്‍പാടുകളെ,
രക്തക്കറയെ ഉപേക്ഷിച്ച്
വരള്‍ച്ചയുടെ ഭൂപടം
വരച്ചെടുക്കുന്നു വെയില്‍.

ഇത്രയേറെ കുടിച്ചിട്ടും
ദാഹമടക്കാതെ വെയില്‍
മറുലോകംതേടിപ്പോകുന്നു;
ഇവിടം ഇരുളിലാകുന്നു.

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍

'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍

യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം

യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍;  സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍

പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍

ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ

സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍

ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം 

വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ

പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍

വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി

കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍

ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍

യമ എഴുതിയ കഥ, ഒരു വായനശാലാ വിപ്ലവം

 സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍

അയ്മനം ജോണ്‍ എഴുതിയ കഥ,  ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍

തൊടുക എന്നതിലും വലിയ മരുന്നില്ല, അരുണ ആലഞ്ചേരി എഴുതിയ നാല് കവിതകള്‍

മനോജ് ജാതവേദര് എഴുതിയ കഥ, ഘര്‍വാപസി

ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ, ചിന്‍ ഓ അസം 

ജലസങ്കീര്‍ത്തനം, രാജേഷ് ചിത്തിര എഴുതിയ കവിതകള്‍

വ്യാകുലമാതാവും പുത്രനും, സ്മിതാ ഗിരീഷ് എഴുതിയ കവിതകള്‍

ലീല, സുവിശേഷം അറിയും വിധം; ആരതി അശോക് എഴുതിയ കഥ

ആണുറക്കം, അന്‍വര്‍ അലിയുടെ അഞ്ച് കവിതകള്‍

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ കഥ, രണ്ട് എളേപ്പമാര്‍

കാടകപ്പച്ചകള്‍, ഡോ. എം പി പവിത്രയുടെ ആറ് കവിതകള്‍ 

 എന്റെ മേരീ നിന്നെ ഞാനിന്ന്, നജീബ് റസ്സല്‍ എഴുതിയ അഞ്ച് കവിതകള്‍

ജി. ആര്‍. ഇന്ദുഗോപന്‍ എഴുതിയ കഥ, ഉള്ളിക്കുപ്പം!

മടുപ്പേറിയന്‍ ഭൂപടത്തില്‍ നിന്നൊരു സഞ്ചാരിയുടെ കുറിപ്പുകള്‍, അയ്യപ്പന്‍ മൂലേശ്ശെരില്‍ എഴുതിയ കവിതകള്‍

കടലെറങ്കണ പെണ്ണുങ്കോ, ഡി അനില്‍കുമാര്‍ എഴുതിയ കവിതകള്‍

വെസ്റ്റീജിയല്‍ ഓര്‍ഗന്‍സ്, ഡോ. മനോജ് വെള്ളനാട് എഴുതിയ കഥ

ഒരു അപസര്‍പ്പക ഫലിതം, പ്രദീപ് എം. നായര്‍ എഴുതിയ കഥ

അരിനെല്ലിമരം, മീരാ രമേഷ് എഴുതിയ കവിതകള്‍ 

സുഖിയന്‍, ലാസര്‍ ഷൈന്‍ എഴുതിയ കഥ

ഹര്‍ഷാ മണി, വി ടി ജയദേവന്‍ എഴുതിയ ആറ് കവിതകള്‍

പൂജാ ഷോട്ട്, ശ്രീബാല കെ മേനോന്‍ എഴുതിയ കഥ

എട്ടെണ്ണം, ചാള്‍സ് ബുക്കോവ്സ്‌കി എഴുതിയ കവിതകള്‍


 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍

 പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ് 

എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?

കെട്ടുകാഴ്ച്ചകളുടെ ഒറ്റുകാര്‍;ഫിക്ഷനിലെ സൈബര്‍ ഇടങ്ങള്‍

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

 പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ

മീരയുടെ വിലാപങ്ങള്‍ 

സെക്കന്‍ഡ് ഹാന്‍ഡ് ഷോപ്പില്‍  പുസ്തകങ്ങള്‍ നമ്മെ തേടിവരുന്നു

 

click me!