കാനഡയില്‍ പഠിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ അറിയാന്‍ ചില കാര്യങ്ങള്‍

ജീനാ രാജേഷ് |  
Published : Jul 04, 2018, 04:58 PM ISTUpdated : Oct 02, 2018, 06:44 AM IST
കാനഡയില്‍ പഠിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ അറിയാന്‍ ചില കാര്യങ്ങള്‍

Synopsis

ദേശാന്തരത്തില്‍ ജീനാ രാജേഷ്

'അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്



നമ്മുടെ സമൂഹത്തില്‍ ഇടത്തരക്കാരായ മാതാപിതാക്കള്‍ ജീവിക്കുന്നതും അധ്വാനിക്കുന്നതും മക്കള്‍ക്ക് വേണ്ടിയാണ്. രാവും പകലും അധ്വാനിക്കുന്ന ഇവരുടെ ഭാവിയിലേക്കുള്ള വിദൂര പ്രതീക്ഷയാണ് മക്കള്‍. തങ്ങള്‍ക്കായി മക്കള്‍ തിരിച്ചെന്തെങ്കിലും ചെയ്യണമെന്ന പ്രതീക്ഷയേക്കാള്‍ അവരുടെ ജീവിത നിലവാരം തങ്ങളുടേതിനേക്കാള്‍ മെച്ചപ്പെടുത്തണം എന്ന ആഗ്രഹമാണ് ഇതിനു പിന്നില്‍. പക്ഷെ പലപ്പോഴും കുട്ടികള്‍ക്ക് ഇത് മനസ്സിലാവാറില്ല. പ്രത്യേകിച്ചും വീടുകളിലെ കഷ്ടപ്പാടുകള്‍ അറിയാതെ വളരുന്നവര്‍ക്ക്. അവരെ സംബന്ധിച്ചിടത്തോളം അച്ഛനമ്മമാര്‍ എന്നും പഠിക്കാനും അധ്വാനിക്കാനും പറഞ്ഞു പിന്നാലെ നടക്കുന്നവര്‍. സ്വന്തം കഷ്ടപ്പാടുകള്‍ എണ്ണിയെണ്ണി പറഞ്ഞു കൊണ്ട് കുട്ടികളെ അലോസരപ്പെടുത്തുന്നവര്‍. എന്നാലും മക്കളുടെ നന്മക്കു വേണ്ടി എന്തു ത്യാഗവും ചെയ്യുന്നവരാണ് ഈ  മാതാപിതാക്കളെല്ലാം. മക്കള്‍ തോറ്റു പോകുമ്പോള്‍ പലപ്പോഴും മാതാപിതാക്കളും തോല്‍ക്കുന്നു. അതു കൊണ്ടാവാം അവര്‍ പലപ്പോഴും മക്കളുടെ പഠന കാര്യങ്ങളിലും മറ്റു വിഷയങ്ങളിലും അമിതമായ ശ്രദ്ധയും താല്‍പര്യവും പ്രകടിപ്പിക്കുന്നത്. 

കാനഡയില്‍ പഠനത്തിനായി മാത്രം എത്ര കുട്ടികളാണെന്നോ ഓരോ വര്‍ഷവും വന്നിറങ്ങുന്നത് അതില്‍ ചിലരെയെങ്കിലും കിടപ്പാടം പോലും പണയപ്പെടുത്തി ലോണ്‍ എടുത്താണ് മാതാപിതാക്കള്‍ അയക്കുന്നത്. കോളേജ് ഫീസിനും നിത്യച്ചിലവിനും മറ്റുമായി ലക്ഷക്കണക്കിന് രൂപയാണല്ലോ വേണ്ടത്. ഇരുപതും മുപ്പതും ലക്ഷങ്ങള്‍ കയ്യിലെടുക്കാനില്ലാത്ത മാതാപിതാക്കള്‍ക്ക് കടം വാങ്ങുകയല്ലാതെ മറ്റെന്ത് ആശ്രയം! ഇത്തരം കുടുംബങ്ങളുടെ മുഴുവന്‍ പ്രതീക്ഷയും മിക്കവാറും ഈ വിദ്യാര്‍ത്ഥിയില്‍ മാത്രമാണ് എന്നതാണ് വസ്തുത. 

നാട്ടില്‍ നിന്നും നോക്കുമ്പോള്‍ കാനഡ ഒരു സ്വപ്ന ലോകമാണ്. സിനിമകളിലും മറ്റും കണ്ടിട്ടുള്ള ഒരു 'ലാവിഷ് കണ്‍ട്രി'. അതിന് ആക്കം കൂട്ടാന്‍ അമേരിക്കന്‍-കാനേഡിയന്‍ മലയാളികളുടെ പണക്കൊഴുപ്പുകളും ഉണ്ടാകും എന്നാല്‍ പലപ്പോഴും കുട്ടികള്‍ അറിയുന്നില്ല ഈ പണക്കൊഴുപ്പിലേക്കുള്ള പാത എത്രത്തോളം  ദുര്‍ഘടം പിടിച്ചതാണെന്ന്. കാനഡയിലും അമേരിക്കയിലുമൊക്കെ വന്നിറങ്ങി ദുരിത പര്‍വങ്ങളേറെ താണ്ടി അവസാനം ഒരു തീരത്തണഞ്ഞവരാണ് ഇവിടുള്ള പഴയ ആളുകളെല്ലാം തന്നെ. 

ജോലി തരപ്പെടുത്തുക
കുട്ടികള്‍ പലരും വന്നിറങ്ങി ഏറെക്കഴിയും മുമ്പേ തന്നെ തിരിച്ചറിയുന്ന ചില പരുക്കന്‍ യാഥാര്‍ഥ്യങ്ങളുണ്ട്. അതില്‍ ഒന്നാമത്തേതാണ് താങ്ങിനും തണലിനും അച്ഛനമ്മമാരോ മറ്റുള്ളവരോ പിന്നിലില്ലെന്നത്. ഈ മണ്ണില്‍ വന്നാലുടന്‍ ഒരു ജോലി തരപ്പെടുത്തുക എന്നതാകും ആദ്യത്തെ ശ്രമം.  എല്ലാവരുടെയും തുടക്കം ഏതെങ്കിലും റെസ്റ്റോറന്റുകളിലോ പലചരക്കു കടകളിലോ ആയിരിക്കും. അതല്ലാതെ മറ്റൊരു ജോലി കിട്ടുന്നവര്‍ ഭാഗ്യവാന്മാര്‍. പലരും നിയമപരമായ ഇരുപതു മണിക്കൂര്‍ ജോലി കൂടാതെ 'ക്യാഷ് ജോബ്' എന്ന ഓമനപ്പേരുള്ള വേറെയും ജോലികള്‍ ചെയ്യുന്നു. നിയമ വിധേയമല്ലാത്തതിനാല്‍ ക്യാഷ് ജോബില്‍ താരതമ്യേന വളരെ തുച്ഛമായ ശമ്പളം ആണ് കിട്ടുക. അതു കൊണ്ടു തന്നെ കുട്ടികള്‍ ഒന്നിലേറെ ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്നു. ശാരീരിക ക്ഷമത കൂടുതല്‍ വേണ്ട ഭാരോദ്വാഹനം പോലുളള ജോലികള്‍ ചെയ്ത് പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികള്‍ക്ക് പണം സമ്പാദിക്കാനാവുന്നുണ്ട്. എന്തായാലും ഈ  കുട്ടികളില്‍ പലര്‍ക്കും പഠനച്ചിലവും ദൈനം ദിന ചിലവുകളും മാത്രമല്ല താങ്ങേണ്ടത് നാട്ടിലെ ബാങ്കില്‍ നിന്നുമെടുക്കുന്ന ആദ്യം പറഞ്ഞ ആ വലിയ വിദ്യാഭ്യാസ വായ്പയുടെ ഭാരവും ഉണ്ടാകും.  

പക്ഷേ കുട്ടികളേ, മാതാപിതാക്കളെ, കാനഡയില്‍ വന്നിറങ്ങിയാലുടന്‍ ഡോളറുകള്‍ വാരിക്കൂട്ടാമെന്നും നിങ്ങള്‍ നാട്ടിലെടുക്കുന്ന വായ്പയും മറ്റും ഇവിടെ വന്നിറങ്ങിയാലുടന്‍ അടച്ചു തുടങ്ങാമെന്നും സ്വപ്നം കാണരുത്. പ്രലോഭനങ്ങളില്‍ വീഴാതെ യാഥാര്‍ഥ്യങ്ങളെക്കുറിച്ചു നന്നായി വിശകലനം നടത്തി മാത്രം ഓരോ അടിയും മുന്നോട്ടു വയ്ക്കുക. മാതാപിതാക്കളേ, നിങ്ങളോര്‍ക്കുക നിങ്ങള്‍ ഇങ്ങോട്ടു മക്കളെ പഠിക്കാനാണ് വിടുന്നത്. പഠനം കഴിയുന്നത് വരെ അവര്‍ക്ക് അത് മാത്രമേ ചെയ്യാന്‍ കഴിയൂ. അത്യാവശ്യം നിലനില്‍പ്പിനു വേണ്ടിയുള്ള ധനസമ്പാദനം മാത്രമേ ആ കാലയളവില്‍ ഇവര്‍ക്ക് സാധിക്കുകയുള്ളൂ. കുറച്ചു പേരെങ്കിലും ഇതിനൊരപവാദമായി ഇല്ലെന്നെല്ല ഇപ്പറഞ്ഞതിനര്‍ത്ഥം.

എന്ത് ജോലിയും ചെയ്യാന്‍ തയ്യാറായി കടന്നു വരൂ
സമയബന്ധിതമല്ലാത്ത ജോലിയും പരിചിതമല്ലാത്ത കാലാവസ്ഥയുടെ കാഠിന്യവും ആദ്യ വര്‍ഷങ്ങളില്‍ കുട്ടികളെ വല്ലാതെ വലക്കും. സ്വന്തം വീടുകളില്‍ അവനവന്‍ ധരിച്ച വസ്ത്രം പോലും കഴുകാതെ വളരുന്ന പലരും  ജീവിതത്തിന്റെയും തൊഴിലിന്റെയും പരുക്കന്‍ യാഥാര്‍ഥ്യങ്ങളില്‍ പെട്ടു വലയുന്നത് സാധാരണം. എച്ചിലെടുക്കുന്നതും, ശുചിമുറികള്‍ വൃത്തിയാക്കുന്നതും എല്ലാം ഏതു ജോലിയും മഹത്തരമാണ് എന്നൊരു പാഠം കുട്ടികളെ പഠിപ്പിക്കുന്നുവെങ്കിലും ചിലരെയെങ്കിലും ഇത് താങ്ങാനാവാത്ത മാനസിക സമ്മര്‍ദ്ദത്തിലാഴ്ത്തുന്നു. മഹത്തായൊരു പാഠം പഠിക്കുന്നതിനു മുന്നേ കടന്നു പോകുന്ന ഒരു കടമ്പ. ചിലരൊക്കെ ഈ കടമ്പയില്‍ തളര്‍ന്നു വീഴുന്നത് കണ്ടിട്ടുണ്ട്. 

അതു കൊണ്ട് കുട്ടികളെ, നിങ്ങള്‍ കാനഡയിലേക്ക് വരുമ്പോള്‍ എന്ത് ജോലിയും ചെയ്യാന്‍ തയ്യാറായി കടന്നു വരൂ.ഏതു കഷ്ടപ്പാടിലും ഉറച്ചു നില്‍ക്കുമെന്നും അര വയറുണ്ടാലും മരം കോച്ചുന്ന തണുപ്പില്‍ നടന്നാലും ലക്ഷ്യത്തിലെത്തും എന്നുറച്ചു തന്നെ പോരണം. കാരണം സ്ഥിരോത്സാഹികളും കഠിനാധ്വാനികളും മാത്രമേ വിജയത്തിലെത്തിയതായി കാണുന്നുള്ളൂ.

സ്ഥിര താമസത്തിനുള്ള വിസ
കാനഡയില്‍ വന്നിറങ്ങുന്ന വളരെ ചെറിയ ശതമാനം  വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഇവിടെ സ്ഥിര താമസത്തിനുള്ള വിസ കിട്ടാതെ പോകുന്നുളളൂ. പ്രധാന കാരണം പലപ്പോഴും സമയാസമയത്ത് അപേക്ഷകള്‍ അയക്കാത്തതോ അല്ലെങ്കില്‍ വളരെ പ്രധാനപ്പെട്ട പല വിവരങ്ങളോ രേഖകളോ കൊടുക്കാത്തതോ കൊടുക്കാനാവാത്തതോ ആവാം. പൊതുവെ വളരെ സൗഹാര്‍ദ്ദപരമായ സമീപനമുള്ള കാനഡ മതിയായ കാരണങ്ങളില്ലാതെ ആരെയും പുറം തള്ളിയതായി കാണുന്നില്ല. പൊതുവെ രണ്ടു വര്‍ഷത്തെ പഠന കാലാവധിയില്‍ കാനഡയില്‍ എത്തുന്ന കുട്ടികള്‍ക്ക് മൂന്നു വര്‍ഷത്തേക്ക് ഇവിടെ ജോലി ചെയ്യാന്‍ സാധിക്കും. ഒരു വര്‍ഷത്തെ പഠനത്തിന് വരുന്നവര്‍ക്ക് പിന്നെയും ഒരു വര്‍ഷം ജോലി ചെയ്യാനാകും. ഒരു വര്‍ഷത്തെ പഠന വിസ അത്ര സാധാരണമായി കുട്ടികള്‍ എടുത്തു കാണുന്നില്ല. കാരണം പഠനം കഴിഞ്ഞു കാനഡയില്‍ താമസിക്കാന്‍ അവര്‍ക്ക് കിട്ടുന്ന കാലാവധി തുച്ഛമാണ് എന്നത് തന്നെ. ഒരു വര്‍ഷത്തെ താമസ കാലയളവിനിടയില്‍ പലപ്പോഴും സ്ഥിരതാമസത്തിനുള്ള വിസ തരപ്പെടുത്താന്‍ മിക്കവര്‍ക്കും സാധിക്കാറില്ല. അതു പോലെ തന്നെ മതിയായ എക്‌സ്പീരിയന്‍സും ഉണ്ടാക്കിയെടുക്കാന്‍ പറ്റിയെന്നു വരില്ല.

കുട്ടികളെ.. സ്ഥിരതാമസത്തിനുള്ള വിസ കിട്ടുന്നത് വരെ എങ്കിലുമുള്ള നിങ്ങളുടെ ജീവിതം വ്യക്തമായി പ്ലാന്‍ ചെയ്തു വരൂ. അത്യാവശ്യം വേണ്ടുന്ന രീതിയില്‍ ചീത്ത വശങ്ങളും നല്ല വശങ്ങളും അറിഞ്ഞ് അവ പഠിച്ചു മാത്രം മുന്നോട്ടു പോവുക. ഇവിടെ വന്നിറങ്ങുന്ന മറ്റേതൊരാളെയും പോലെ നിങ്ങളുടെ കാര്യം നോക്കാന്‍ ഇവിടെ നിങ്ങള്‍ മാത്രമേ ഉള്ളു. വളരെ ചെറിയ തോതിലെങ്കിലും ചില പള്ളികളും ഇവിടെ വന്നിട്ടുള്ള പഴയ ചില ആളുകളും ഒരു ജോലിക്കായോ അല്ലെങ്കില്‍ മറ്റേതെങ്കിലും വിധത്തിലുള്ള സഹായത്തിനായോ ഹസ്തം നീട്ടുന്നുണ്ടെങ്കിലും അത്തരം ആളുകളും  സംഘടനകളും വിരലിലെണ്ണാവുന്നതാണ്.

കോളേജുകളില്‍ അഡ്മിഷന്‍
ഇവിടുത്തെ വിദ്യാഭ്യാസത്തെപ്പറ്റിയും നന്നായറിഞ്ഞു വച്ചോളു. ഇവിടെ കോളേജുകളില്‍ ഡിപ്ലോമ കോഴ്‌സുകളാണ് നടത്തപ്പെടുന്നത്. മുകളില്‍ പറഞ്ഞ ഇരുപതു മുതല്‍ മുപ്പതു ലക്ഷം രൂപ വരെയുള്ള ചിലവുകള്‍ ഡിപ്ലോമ കോഴ്‌സിനു വേണ്ടിയുള്ളതാണ. ബാച്ചിലര്‍ ഡിഗ്രി പഠിക്കുന്നത് യൂണിവേഴ്‌സിറ്റികളിലാണ്.  ഇതിന്റെ ചിലവാകട്ടെ ഡിപ്ലോമ കോഴ്‌സിന്റെ ഇരട്ടിയും. അതുകൊണ്ടു പന്ത്രണ്ടാം ക്ളാസ് കഴിഞ്ഞയുടന്‍ കാനഡയിലെ കോളേജുകളില്‍ അഡ്മിഷന്‍ എടുക്കുന്നവര്‍ വ്യക്തമായി ചോദിച്ചു മനസിലാക്കുക. നിങ്ങള്‍ എത്ര വര്‍ഷത്തെ കോഴ്‌സിനാണ് ചേരുന്നതെന്ന്.  

പഠനം കഴിഞ്ഞു ജോലിയില്‍ ആയിരിക്കുന്ന കാലയളവില്‍ നിങ്ങള്‍ക്ക് സ്ഥിരതാമസത്തിനുള്ള വിസക്ക് വേണ്ടി അപേക്ഷിക്കാം. പല മാനദണ്ഡങ്ങള്‍ നോക്കിയാണ് വിസയുടെ യോഗ്യത നിര്‍ണയിക്കുന്നത്, ഇംഗ്ലീഷ് പരീക്ഷയുടെ സ്‌കോര്‍, കാനഡയിലും നാട്ടിലും നിങ്ങള്‍ക്കുള്ള വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം എന്നിങ്ങനെ പലതും തുലനം ചെയ്താണ് ഈ വിസ നല്‍കപ്പെടുന്നത്.  

ക്രെഡിറ്റ് ഹിസ്റ്ററി
മറ്റൊന്ന്, കാനഡയില്‍ സാമ്പത്തിക സംബന്ധമായ എന്തു കാര്യത്തിനും, എന്തിനു പറയുന്നു വാടകയ്ക്ക് ഒരു വീട് എടുക്കണമെങ്കില്‍ കൂടെ ആവശ്യമാണ് 'ക്രെഡിറ്റ് ഹിസ്റ്ററി'. കടം വാങ്ങുകയും സമയബന്ധിതമായി അത് തിരിച്ചടക്കുകയും ചെയ്യുമ്പോഴാണ് ഒരാളുടെ ക്രെഡിറ്റ് ഹിസ്റ്ററി നന്നാവുന്നത്. അല്ലാത്തപ്പോള്‍ ക്രെഡിറ്റ് സ്‌കോര്‍ താഴേക്ക് പോകും. ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടാക്കി എടുക്കാന്‍ പല വഴികള്‍ ഉണ്ടെങ്കിലും ഏറ്റവും എളുപ്പം ഒരു ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കുക എന്നതാണ്. ചതിക്കുഴി ഇതാണ്; നമ്മള്‍ കടം അടച്ചു തീര്‍ക്കുന്ന മുറയില്‍ ബാങ്കുകള്‍ നമ്മുടെ ബാലന്‍സ് കൂട്ടിക്കൊണ്ട് ഇരിക്കും. പലപ്പോഴും നമ്മള്‍  ഇതില്‍ പെട്ടു പോകുന്നു. വരവറിയാതെ ചെലവ് ചെയ്യുന്ന ചിലരെങ്കിലും കടത്തില്‍ മുങ്ങുന്നു. ബാങ്കുകളെ കൊള്ളയടിക്കാന്‍ ശ്രമിച്ചു കാനഡയില്‍ നിന്നെ പുറത്താക്കപ്പെട്ട ചില വിരുതന്മാരുടെ കഥകളും കേട്ടിട്ടുണ്ട്. 

ഇപ്പറഞ്ഞത് വിദ്യാര്‍ത്ഥികളെ മാത്രം ബാധിക്കുന്ന വിഷയമല്ല കേട്ടോ. വരവും ചിലവും സ്വയം കണക്കാക്കാനാവാത്ത ഏതൊരാളും ഇത്തരമൊരു വലയിലകപ്പെട്ടേക്കാം. പിന്നെ വര്‍ഷങ്ങളോളം അധ്വാനിച്ചു മാത്രമാണ് ഈ കടങ്ങളില്‍ നിന്ന് വെളിയില്‍ വരാനാവുക.

ഇനിയുമൊന്ന്, മാതാപിതാക്കളുടെ തണലില്‍ നിന്നും മാറി നില്‍ക്കുമ്പോള്‍ ചിലര്‍ തളര്‍ന്നു പോവുകയാണെങ്കില്‍ മറ്റു ചിലര്‍ നിയന്ത്രണമില്ലാതെ പാറിപ്പറക്കുന്നവരാണ്. നിയന്ത്രിക്കാനാളില്ലാതാവുന്നതിന്റെ പരിണിതഫലം പലപ്പോഴും മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ലോകവും വഴിപിഴച്ച കൂട്ടുകെട്ടുകളുമാണ്. പല പല മയക്കു മരുന്നുകള്‍ മാറി മാറി ഉപയോഗിക്കുന്നതാണത്രേ പുതിയ രീതി. കാനഡയിലിപ്പോള്‍ കഞ്ചാവ് നിയമവിധേയമായി വില്‍ക്കാനും വാങ്ങാനും പറ്റുന്ന സാഹചര്യങ്ങളില്‍ ശ്രദ്ധയുടെ ഒരു മൂന്നാം കണ്ണ് തുറക്കേണ്ടിയിരിക്കുന്നു. 

ഇതാ ഒരു പോസിറ്റീവ് സ്‌റ്റോറി
ഇത്രനേരം കുറെ ചീത്ത വശങ്ങളെക്കുറിച്ചു പറഞ്ഞ ഞാനിനി ഒരു കഥ പറയാം, എനിക്കറിയാവുന്ന ഒരു കുട്ടിയുടെ. 

എന്‍ജിനീയറിങ് കഴിഞ്ഞാണ് അവള്‍ കാനഡയിലേക്ക് വന്നത്. അതു വരെ വീട്ടില്‍ നിന്നു പഠിച്ചു. ബസ്സിന് സമയമായി വീടിനു വെളിയിലേക്ക് ഓടുമ്പോഴാകും അമ്മ അവള്‍ക്ക് പുല്ലു കുറുക്കിയത് വായില്‍ വച്ചു കൊടുക്കുന്നത്. 'എന്റെ കുഞ്ഞ് എന്തെങ്കിലും ഒന്നു കഴിച്ചിട്ട് പോകൂ' എന്നും പറഞ്ഞ്. അതു പോലെ വളര്‍ന്ന അവള്‍ കാനഡയുടെ പച്ചപ്പിലേക്ക് സ്റ്റുഡന്റ് വിസയുമായി പറന്നിറങ്ങിയപ്പോളാണ് ജീവിതത്തിന്റെ പരുക്കന്‍ മുഖം ആദ്യമായി കണ്ടത്. എങ്കിലും ആദ്യത്തെ ഒരു സെമസ്റ്ററിലേക്കുള്ള ഫീസ് മാത്രം മാതാപിതാക്കളുടെ കയ്യില്‍ നിന്നും വാങ്ങിയ അവള്‍ പല പല ജോലികള്‍ ചെയ്താണ് ദൈനംദിന ചിലവുകള്‍ക്കും പിന്നീടുളള ഫീസിനുമുള്ള പണം കണ്ടെത്തിയത്. രണ്ടുവര്‍ഷത്തെ പഠനം കഴിഞ്ഞു രണ്ടു മാസത്തിനുള്ളില്‍ ജോലി കണ്ടെത്തിയ അവള്‍ അടുത്ത ഒരു വര്‍ഷത്തിനുളളില്‍ തന്നെ  സ്ഥിരതാമസത്തിനുള്ള വിസയും കരസ്ഥമാക്കി. സ്ഥിര താമസത്തിനുള്ള വിസ സ്റ്റാമ്പ് ചെയ്യാന്‍ അമേരിക്കന്‍ ബോര്‍ഡറില്‍ പോയ അവളെ ഇന്ന് സാധിക്കില്ല തിരക്കാണ്, മറ്റൊരു ദിവസം വരൂ എന്ന് പറഞ്ഞ അവിടെ നിന്നും തിരിച്ചയച്ചുവത്രെ. നയാഗ്ര വെള്ളച്ചാട്ടത്തിനോട് ചേര്‍ന്ന് അമേരിക്കയുമായി ബന്ധപ്പെടുത്തുന്ന നാല് പാലങ്ങളുണ്ട്. ഇതില്‍ ഒന്നിലുള്ള ഓഫീസില്‍ നിന്നാണ് ഈ മറുപടി കിട്ടിയത് അവള്‍ക്ക്. അല്‍പം പോലും സമയം മിനക്കെടുത്താതെ ഈ കുട്ടി മറ്റു മൂന്നു സ്ഥലങ്ങളിലും പോയി. അവസാനം നാലാമത്തെ സ്ഥലത്ത് അവര്‍ അവളെ കാനഡക്കു വെളിയിലിറങ്ങാന്‍ സമ്മതിക്കുകയും അതുവഴി; തിരിച്ചു കയറുമ്പോള്‍ (port of entry) ചെയ്യേണ്ടുന്ന എല്ലാ ഫോര്‍മാലിറ്റീസും പൂര്‍ത്തിയാക്കാനും സാധിച്ചുവത്രെ. ഈ കുട്ടിയെക്കുറിച്ച് ഞാന്‍ എടുത്തു പറയാന്‍ കാരണം ഇപ്പോള്‍ മനസ്സിലായല്ലോ. ഇതു പോലെ അടയുന്ന വഴികള്‍ക്കു മുന്നില്‍ പകച്ചു നില്കാതെ സമയോചിതമായി കാര്യങ്ങള്‍  ചെയ്യാന്‍  കഴിവുള്ളവരാണോ നിങ്ങള്‍, കാനഡ നിങ്ങളെ കൈവിടില്ലെന്നത് സുനിശ്ചിതം തന്നെ.

 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!

ആ കത്തിന് മറുപടി കിട്ടുംവരെ  ഒരു പ്രവാസി എങ്ങനെ ഉറങ്ങും?

മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!

സൗദിയിലെ ആ നല്ല മനുഷ്യര്‍!

സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!

ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!

പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!

മലയാളി വായിക്കാത്ത  മറ്റൊരു ആടുജീവിതം!

മരുഭൂമിയിലെ ആ നന്‍മമരങ്ങള്‍!

കാശുണ്ടെങ്കിലേ കൂട്ടുള്ളൂ!

ആ കാറും ആത്മഹത്യകളും തമ്മില്‍ എന്താണ് ബന്ധം?

അബൂദാബിയിലെ തടവറ!

പിന്നെയവര്‍ മലയാളമേ മറന്നു!

'ഉമ്മ കല്യാണം കഴിക്കാതെ  എനിക്കൊരു വിവാഹം വേണ്ട'

'ഞാന്‍ മരിച്ചാല്‍ നീയെന്ത് ചെയ്യും?'

പ്രവാസിയുടെ ബസ്!

ഒരു വേലി പോലുമില്ല,  ലോകത്തെ ഏറ്റവും  നീളം കൂടിയ ഈ രാജ്യാതിര്‍ത്തിക്ക്!

ഒമാനിലെ മാധവേട്ടന്‍

ഒറ്റയ്ക്ക് ഒരമ്മ!

പകച്ചുപോയി, ഞാനും ഡോക്ടറും!

അംഗോളയിലെ 'തേന്മാവിന്‍ കൊമ്പത്ത്'

ഉമര്‍ ഇപ്പോഴും പ്രാര്‍ത്ഥനയിലാണ്!

ഒരു കാന്താരി മുളക് കൊടുത്ത പണിയേ!

പ്രവാസം മിക്കവര്‍ക്കും ഇങ്ങനെ തന്നെയാവും!

അങ്ങനെ ഞാന്‍ അമേരിക്കന്‍ പൗരനായി!

ഒടുവില്‍ അയാള്‍ മരിച്ചു,  ഒരു പ്രവാസിയുടെ  സാധാരണ മരണം!

മരുഭൂമിയിലെ മാലാഖ!

ആ ഇംഗ്ലീഷ് ഓര്‍ക്കുമ്പോള്‍ ഇന്നും ചിരി വരും

ഇറാഖ് അതിര്‍ത്തിയിലെ ഇരുണ്ട രാവുകള്‍

അങ്ങനെ ഞാനും  നോമ്പുകാരിയായി...

പ്രവാസിയുടെ പെരുന്നാള്‍

ഭണ്ഡാരിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് ഈ മലയാളികളാണ്!

ആടന്ന് കീഞ്ഞ് ഈടെ എത്തി. ഇത്രേ ള്ളൂ'

എന്നിട്ടും ബാബുരാജ് ജയിലില്‍നിന്ന് മടങ്ങിവന്നു...

13 വര്‍ഷം മുമ്പ് സൗദിയിലൂടെ  ഞാന്‍ കാറോടിച്ച ദിവസം!

ദര്‍വീഷുകളുടെ രാത്രി!

ഈ കണ്ണീരു നനയാത്ത പ്രവാസികള്‍ ഉണ്ടാവില്ല!

അറിഞ്ഞതൊന്നുമല്ല, ദക്ഷിണാഫ്രിക്കന്‍ ജീവിതം!

'മ്മക്ക് ഒരു അറബിക്കല്യാണത്തിനു പോവാ..?'
 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്
നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്