Asianet News MalayalamAsianet News Malayalam

അറിഞ്ഞതൊന്നുമല്ല, ദക്ഷിണാഫ്രിക്കന്‍ ജീവിതം!

  • ദേശാന്തരത്തില്‍ ഫെമിന അഷ്റഫ്

 

Deshantharam Femina Ashraf
Author
First Published Jul 2, 2018, 4:55 PM IST

'അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

Deshantharam Femina Ashraf

അയ്യോ നിങ്ങള്‍ സൗത്താഫ്രിക്കയില്‍ ആണോ?   വേറെ എങ്ങും കിട്ടിയില്ലേ ജോലിക്ക് പോകാന്‍? വല്ല അമേരിക്കയോ കാനഡയോ ഒക്കെ  നോക്കിക്കൂടായിരുന്നോ ... ഈ സിനിമയില്‍  ഒക്കെ  കാണുന്നത് പോലെയും പറഞ്ഞു കേട്ടത് പോലെയും തന്നെയല്ലേ അവിടുത്തെ കാര്യങ്ങള്‍?'

ദക്ഷിണാഫ്രിക്കയില്‍ വന്നതിനു ശേഷം ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ചോദ്യങ്ങളാണ് ഇവ. മിക്ക മലയാളികള്‍ക്കും സൗത്ത് ആഫ്രിക്ക എന്നാല്‍ ഇന്നും കേട്ടുകേള്‍വി കൊണ്ട് ഇരുണ്ടു പോയ ഒരു ഭൂഗന്ധമാണെന്നതാണ് സത്യം . അതല്ലെങ്കില്‍ ഉള്ളില്‍ ഉറഞ്ഞു കൂടിയ വംശീയത ആഫ്രിക്ക എന്ന് കേള്‍ക്കുമ്പോള്‍ തികട്ടി വരും. 

ഒരു മലയാളി എന്ന നിലയില്‍ കേട്ട് കേള്‍വികളില്‍ പകുതി വിശ്വസിച്ചൊക്കെ തന്നെയാണ് ഈ നാട്ടില്‍ വന്നിറങ്ങിയത്. എന്നാല്‍ ഞാന്‍ കണ്ട സൗത്ത് ആഫ്രിക്ക ഇതൊന്നുമായിരുന്നില്ല . 

ആഫ്രിക്കയിലെ എന്റെ  ജീവിതം ജൊഹാനസ് ബര്‍ഗിലാണ്.  ചെറുതും വലുതുമായുള്ള ധാരാളം മാളുകളും കെട്ടിടങ്ങളും വലിയ  പച്ചപ്പ് ഇല്ലാത്ത സ്ഥലങ്ങളും നിറഞ്ഞ ഒരിടം. വഴിയരുകില്‍ കിടക്കുന്ന തീരെ പാവപ്പെട്ടവര്‍ മുതല്‍ സ്വന്തം യാത്രക്ക്  വേണ്ടി ഹെലികോപ്റ്റര്‍ മുതല്‍ ചെറിയ ഫ്ളൈറ്റുകള്‍ വരെ ഉപയോഗിക്കുന്നവര്‍  നിറഞ്ഞ ഒരിടം.  ജീവിതത്തിന്റെ രണ്ടറ്റവും ഇവിടെ കാണാം.

വസ്ത്രങ്ങളിലെ നിറപ്പൊലിമ പോലെ തന്നെ ജീവിതം ആഘോഷമാക്കുന്നവരാണ് ഈ ജനത. കഴിഞ്ഞ ദിവസം ഒരു സ്ത്രീയോട് സംസാരിക്കാനിടയായി. ഭംഗിയായി ഒരുങ്ങുന്നതിലും വസ്ത്രധാരണം ചെയ്യുന്നതിലും വിട്ടുവീഴ്ച ചെയ്യാത്ത ഭംഗിയുള്ള സ്ത്രീകള്‍. വ്യായാമം ചെയ്തു കരുത്തരായ ആണും പെണ്ണും. ഇവിടത്തെ പെണ്ണിനുമുണ്ട് മെയ്ക്കരുത്തും കൈക്കരുത്തും. 

കൂടുതലും സ്ത്രീകള്‍ ഇവിടെ ഒറ്റക്ക് ജീവിക്കുന്നതില്‍ താല്‍പര്യം കാണിക്കുന്നു. ഈ രാജ്യത്തു പെണ്ണിനു ജീവിക്കാന്‍ പണം കൊണ്ടും ശരീരം കൊണ്ടും ഒരു ആണിനെ നിര്‍ബന്ധമില്ല. ഒരു പെണ്ണ് ഒറ്റക്കൊരു വീട്ടില്‍ താമസിക്കുന്നു എന്നും പറഞ്ഞ് നാട്ടിലെ പോലെ ആരും ചൊറിയാനും വരില്ല.

ആദ്യമായി ഇവിടെക്ക്  കാലു കുത്തിയപ്പോള്‍ മുതല്‍ നെഞ്ചില്‍ നിറഞ്ഞു നില്‍ക്കുന്ന കാര്യം ഇവരുടെ വിഷ് ചെയ്യുന്ന രീതിയാണ്.  നിങ്ങള്‍ പാവപ്പെട്ടവനോ പണക്കാരനോ പരിചിതരോ അപരിചിതരോ  ആകട്ടെ നിങ്ങളെ ഒന്ന് വിഷ് ചെയ്യാതെ അവര്‍ കടന്നു പോകില്ല. മലയാളിയെ പോലെ ഫുട്ബാളും ക്രിക്കറ്റും നെഞ്ചില്‍ ഏറ്റിയ ഈ ജനത വളരെ പെട്ടന്നാണ് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായത്. ഇപ്പോ നാട്ടില്‍ നിന്നും ആളുകള്‍ ആഫ്രിക്കയിലാണോന്ന് കണ്ണ് മിഴിച്ചു ചോദിക്കുമ്പോള്‍ മാത്രമേ അക്കാര്യം ഞാനോര്‍ക്കാറുള്ളു. 

ഞാന്‍ ജീവിച്ചും കണ്ടു വളര്‍ന്ന നാട്ടിലെ സംസ്‌കാരങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ഇവിടം. വിവാഹം വളരെ കുറവും ലിവിംഗ് റ്റുഗതര്‍ കൂടുതലുമണിവര്‍ക്ക് .  കുഞ്ഞുണ്ടായ ശേഷമാണ് പലരും എന്നാല്‍ ഒന്ന് കല്യാണം കഴിച്ചാലോ എന്ന് ആലോചിക്കുന്നത് തന്നെ.  വിവാഹം കഴിക്കണമെങ്കില്‍ പുരുഷന്‍ സ്ത്രീക്ക് നല്ലൊരു തുക മഹറായി നല്‍കണം. വിവാഹ ബന്ധമോ പ്രണയ ബന്ധമോ തകര്‍ന്നാല്‍ എല്ലാ പാശ്ചാത്യരെയും പോലെ തന്നെ ഇവരും അവരുടെ ജീവിതവുമായി മുന്നോട്ട് പോകും. കരച്ചിലില്ല , പിഴിച്ചിലില്ല, പരാതികളില്ല. 

സ്ത്രീകള്‍ക്ക് സമത്വമുള്ള രാജ്യമാണ് ഇത്. മിക്ക സ്ത്രീകളും തൊഴിലെടുക്കുകയും സ്വന്തം കാലില്‍ നില്‍ക്കുകയും ചെയ്യുന്നു. സാമ്പത്തിക സുരക്ഷിതത്വം ഉള്ളത് കൊണ്ട് തന്നെ സ്ത്രീകള്‍ അഭിപ്രായ സ്വാതന്ത്ര്യം ഉള്ളവരും സ്വാതന്ത്രരുമാണ് . ചെറിയ കുഞ്ഞുങ്ങളുള്ള സ്ത്രീകള്‍ പോലും കുഞ്ഞിനെ ഡേ കെയറിലാക്കി ജോലിക്ക് പോകും. സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തിയുള്ളതിനാല്‍ ഇഷ്ടമില്ലാത്തതോ അസ്വാരസ്യമുള്ളതോ ആയ വിവാഹബന്ധങ്ങളില്‍ ഇവര്‍ തുടരാറുമില്ല . ഡിവോഴ്‌സ് വാങ്ങി സന്തോഷമായി ജീവിക്കും. വിവാഹത്തിനും പ്രണയത്തിനും പ്രായം ഒരു ഘടകമേ അല്ലെന്നു തെളിയിക്കുന്ന മനുഷ്യരാണ് ഇവര്‍. ഏത് പ്രായത്തിലും ഇവര്‍ പ്രണയബദ്ധരാവും. വിവാഹിതരാവും . 

ജീവിതത്തെ ആഘോഷിക്കുന്നവരാണ്. എല്ലു മുറിയെ പണി എടുക്കുന്നു. പ്രണയിക്കുന്നു. മദ്യപിക്കുന്നു, നൃത്തം ചെയ്യുന്നു. ആഹാരം കഴിക്കുന്നു. അതില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ല. ലക്ഷ്വറി കാറുകള്‍ ഒഴുകി നീങ്ങുന്ന വീഥികള്‍. പത്തു കാര്‍ പോയാല്‍ ആറും വില കൂടിയ കാറുകള്‍. വണ്ടിയും ഡ്രൈവിങ്ങും ഹരമാണിവര്‍ക്ക്. നീണ്ട യാത്രകള്‍. ഇത് കണ്ടു ഇവിടെ വരുന്ന എല്ലാ സ്ത്രീകളും ഡ്രൈവിങ് പഠിക്കും. 

ജീവിതത്തെ എത്ര ആത്മവിശ്വാസത്തോടെയാണ് ഇവര്‍ നേരിടുന്നതെന്നോ! അത്ര നിസ്സാരമായി. എന്റെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും ചിന്തകളെയുമൊക്കെ ഇവരുടെ ആത്മവിശ്വാസമുള്ള ജീവിതം സ്വാധീനിച്ചിട്ടുണ്ട്. ഇവിടെ വരുന്ന ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ നല്ല ജോലി കിട്ടിയാല്‍ ഇവിടെ സ്ഥിരതാമസമാക്കുന്നവര്‍ തന്നെയാണ്. ഫീസ് കൊടുക്കാന്‍ കഴിയുന്നവര്‍ക്ക് ഏത് നിലവാരത്തിലുമുള്ള നല്ല സ്‌കൂളുകളുണ്ട് , 

നാട്ടിലെ ആദിവാസി വിഭാഗം പോലെ ഉള്‍വലിഞ്ഞു നില്‍ക്കുന്ന ഗോത്രവര്‍ഗക്കാര്‍ tribals ഇവിടെയും ഉണ്ട്. ചില സുരക്ഷിത പ്രശ്‌നങ്ങളും ചില ഇടങ്ങളില്‍ ഉണ്ട് .  മുന്‍കരുതലുകള്‍ എടുത്തു ജീവിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. നാട്ടിലേക്ക് തിരിച്ചു പോകാതെ ഈ രാജ്യത്തു തന്നെ നില്‍ക്കാന്‍ ഓരോ ആള്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട്. നല്ല രീതിയില്‍ ജീവിക്കണം എന്ന് കരുതി വരുന്നവര്‍ക്ക് ഈ രാജ്യം പൂര്‍ണ സ്വാതന്ത്ര്യം കൊടുക്കുന്നു. അവരെ ഈ രാജ്യം സ്വാഗതം ചെയ്യുന്നു.

(In collaboration with FTGT Pen Revolution)

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!

ആ കത്തിന് മറുപടി കിട്ടുംവരെ  ഒരു പ്രവാസി എങ്ങനെ ഉറങ്ങും?

മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!

സൗദിയിലെ ആ നല്ല മനുഷ്യര്‍!

സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!

ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!

പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!

മലയാളി വായിക്കാത്ത  മറ്റൊരു ആടുജീവിതം!

മരുഭൂമിയിലെ ആ നന്‍മമരങ്ങള്‍!

കാശുണ്ടെങ്കിലേ കൂട്ടുള്ളൂ!

ആ കാറും ആത്മഹത്യകളും തമ്മില്‍ എന്താണ് ബന്ധം?

അബൂദാബിയിലെ തടവറ!

പിന്നെയവര്‍ മലയാളമേ മറന്നു!

'ഉമ്മ കല്യാണം കഴിക്കാതെ  എനിക്കൊരു വിവാഹം വേണ്ട'

'ഞാന്‍ മരിച്ചാല്‍ നീയെന്ത് ചെയ്യും?'

പ്രവാസിയുടെ ബസ്!

ഒരു വേലി പോലുമില്ല,  ലോകത്തെ ഏറ്റവും  നീളം കൂടിയ ഈ രാജ്യാതിര്‍ത്തിക്ക്!

ഒമാനിലെ മാധവേട്ടന്‍

ഒറ്റയ്ക്ക് ഒരമ്മ!

പകച്ചുപോയി, ഞാനും ഡോക്ടറും!

അംഗോളയിലെ 'തേന്മാവിന്‍ കൊമ്പത്ത്'

ഉമര്‍ ഇപ്പോഴും പ്രാര്‍ത്ഥനയിലാണ്!

ഒരു കാന്താരി മുളക് കൊടുത്ത പണിയേ!

പ്രവാസം മിക്കവര്‍ക്കും ഇങ്ങനെ തന്നെയാവും!

അങ്ങനെ ഞാന്‍ അമേരിക്കന്‍ പൗരനായി!

ഒടുവില്‍ അയാള്‍ മരിച്ചു,  ഒരു പ്രവാസിയുടെ  സാധാരണ മരണം!

മരുഭൂമിയിലെ മാലാഖ!

ആ ഇംഗ്ലീഷ് ഓര്‍ക്കുമ്പോള്‍ ഇന്നും ചിരി വരും

ഇറാഖ് അതിര്‍ത്തിയിലെ ഇരുണ്ട രാവുകള്‍

അങ്ങനെ ഞാനും  നോമ്പുകാരിയായി...

പ്രവാസിയുടെ പെരുന്നാള്‍

ഭണ്ഡാരിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് ഈ മലയാളികളാണ്!

ആടന്ന് കീഞ്ഞ് ഈടെ എത്തി. ഇത്രേ ള്ളൂ'

എന്നിട്ടും ബാബുരാജ് ജയിലില്‍നിന്ന് മടങ്ങിവന്നു...

13 വര്‍ഷം മുമ്പ് സൗദിയിലൂടെ  ഞാന്‍ കാറോടിച്ച ദിവസം!

ദര്‍വീഷുകളുടെ രാത്രി!

ഈ കണ്ണീരു നനയാത്ത പ്രവാസികള്‍ ഉണ്ടാവില്ല!
 

Follow Us:
Download App:
  • android
  • ios