Asianet News MalayalamAsianet News Malayalam

മരുഭൂമിയിലെ മാലാഖ!

  • ദേശാന്തരത്തില്‍ അനു ജോസഫ്
  •  
deshantharam Anu Joseph

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

deshantharam Anu Joseph

നിറഞ്ഞ ആകാംക്ഷയും ആശങ്കകളുമായിരുന്നു ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖത്തറിലേക്ക് വന്നിറങ്ങുമ്പോള്‍... വിവാഹശേഷമുള്ള ഉത്തരവാദിത്വങ്ങള്‍. 'നീയിപ്പോള്‍ ചെറിയ കുട്ടിയൊന്നുമല്ല. എല്ലാത്തിനും ഒരു ഉത്തരവാദിത്തമൊക്കെ വേണം' എന്ന അമ്മയുടെ ഇടയ്ക്കിടെ ഉള്ള ഓര്‍മ്മപ്പെടുത്തല്‍. 'കാര്യബോധമുള്ള വീട്ടമ്മ ' ആയെന്നു സ്വയമെങ്കിലും ബോധിപ്പിക്കാനുള്ള തത്രപ്പാടുകള്‍. പാചകപരീക്ഷണങ്ങള്‍. വീട്ടില്‍ നിന്നും നാട്ടില്‍ നിന്നുമൊക്കെ ഇത്രയും ദൂരം മാറി നില്‍ക്കേണ്ടി വന്നതിന്റെ സങ്കടം.

നാട്ടിലെ പച്ചപ്പും, മീനച്ചിലാറും, പെരുന്നാളുകളും, ചടങ്ങുകളും ഒക്കെ ഒരുപാട് നഷ്ടബോധമുണ്ടാക്കിയിരുന്നു. ആദ്യത്തെ തവണ നാട്ടില്‍ പോയി വന്നപ്പോഴാണ് ഒന്ന് രണ്ടു മലയാളം നോവലുകള്‍ കൊണ്ടുവന്നത്. പിന്നീടുള്ള ഓരോ വരവിലും മാധവിക്കുട്ടിയും, മലയാറ്റൂരും, ബെന്യാമിനും ഒക്കെ കൂടെ പോന്നു. കൂട്ടിന് എന്റെ പ്രിയപ്പെട്ട പാട്ടുകളും... 

എങ്കിലും വീട്ടിലിരുന്ന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ, എല്ലാ ദിവസവും ഒരേ പോലെ കടന്നുപോയപ്പോഴാണ് ജോലിയെക്കുറിച്ച് ചിന്തിക്കുന്നത്. പഠിച്ചിട്ടും നാല് കാശ് സമ്പാദിക്കാതെയിരിക്കുന്നതിലുള്ള കുറ്റബോധവും. ഉണ്ടായിരുന്നോ? ആഹ്... ഇരിക്കട്ടെ, ഒരു ഗദ്ഗദം. അങ്ങനെ ബയോഡേറ്റ ഉണ്ടാക്കി അയക്കാന്‍ തുടങ്ങി. ഒന്നു രണ്ടു വിളികള്‍ വന്നു. 

ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തു. ഒന്നും അങ്ങ് നടന്നില്ല.

അങ്ങനെയാണ് ഒരു ദിവസം ഹമദ് ഹോസ്പിറ്റലില്‍ സി.വി കൊടുക്കാന്‍ പോകുന്നത്. എച്ച.ആര്‍ ഓഫീസിനു മുന്നില്‍ ചെന്നപ്പോ, എനിക്ക് മുമ്പേ കയറിയ പെണ്‍കുട്ടി തിരികെ ഇറങ്ങിയിട്ട് പറഞ്ഞു. there is no vacancy for admin jobs. അഡ്മിന്‍ വേക്കന്‍സി ഇല്ലത്രെ  അങ്ങനെ ആ പ്രതീക്ഷയും നഷ്ടപ്പെട്ട് നില്‍ക്കുമ്പോഴാണ്  മലയാളത്തില്‍ ഒരു ചോദ്യം  'ഇങ്ങള് സി.വി കൊടുക്കാനാ?'

പര്‍ദ്ദയിട്ട ഒരു സുന്ദരിക്കുട്ടി മുന്നില്‍.  സ്റ്റാഫാണ്. അവളുടെ കയ്യില്‍ പിടിച്ചു ഞാന്‍ പറഞ്ഞു 'അതേ... പ്ലീസ് ഒന്ന് ഹെല്‍പ് ചെയ്യാമോ ? സി.വി ഒന്ന് അകത്തു കൊടുത്താ മാത്രം മതി ഓക്കേ ആണേല്‍ മാത്രം കണ്‍സിഡര്‍ ചെയ്യട്ടെ'

'എനിക്ക് സി.വി വാങ്ങാന്‍ പറ്റൂല്ലാ. ഇങ്ങള് ഒരു കാര്യം ചെയ്യ്.  ഇബ്‌ടെ നിക്കി.ഇപ്പൊ അകത്തൂന്ന് ഒരു 'മൊട്ടത്തലയന്‍' വരും. അവനു കൊടുത്താല്‍ മതി'.  
അങ്ങനെ  രണ്ടുമൂന്നു മിനിറ്റ് കാത്തു നിന്നപ്പോ ഒരാള്‍ വന്നു ചോദിച്ചു 'any admin cvs'? എന്റെ സി.വി അയാളുടെ കയ്യില്‍ കൊടുത്ത് ഞാന്‍ ആ പെണ്‍കുട്ടിയെ അവിടെയൊക്കെ നോക്കി.. 

കാണുന്നില്ല.  ഇത്ര പെട്ടെന്ന് ഇതെവിടെ പോയി?

അങ്ങനെ ഒരു മാസത്തിനുള്ളില്‍ ഇന്റര്‍വ്യൂ നടന്നു, ജോലിക്കു കയറി. ഇന്നും ഞാന്‍ ഓര്‍ക്കാറുണ്ട്. പേര് പോലും ചോദിയ്ക്കാന്‍ പറ്റിയില്ല.ആരായിരിക്കും അവള്‍? ഇപ്പോഴും അവിടെ ജോലി ചെയ്യുന്നുണ്ടാകുമോ? അതോ എന്റെ വിഷമം കണ്ടു ദൈവം അയച്ചതായിരിക്കുമോ? 

ആരായാലും, ഒരു മലയാളിയെ കണ്ടപ്പോ ഒരു വാക്ക് മിണ്ടാന്‍ അവള്‍ കാണിച്ച മനസ് കൊണ്ട് എനിക്ക് കിട്ടിയത് ഞാന്‍ ഒരുപാടു ആഗ്രഹിച്ച ഒരു ജോലിയാണ്.. 

ഇന്നും ഞാന്‍ ഓര്‍ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാറുണ്ട, അജ്ഞാതയായ ആ പെണ്‍കുട്ടിക്ക് വേണ്ടി... 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!

ആ കത്തിന് മറുപടി കിട്ടുംവരെ  ഒരു പ്രവാസി എങ്ങനെ ഉറങ്ങും?

മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!

സൗദിയിലെ ആ നല്ല മനുഷ്യര്‍!

സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!

ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!

പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!

മലയാളി വായിക്കാത്ത  മറ്റൊരു ആടുജീവിതം!

മരുഭൂമിയിലെ ആ നന്‍മമരങ്ങള്‍!

കാശുണ്ടെങ്കിലേ കൂട്ടുള്ളൂ!

ആ കാറും ആത്മഹത്യകളും തമ്മില്‍ എന്താണ് ബന്ധം?

അബൂദാബിയിലെ തടവറ!

പിന്നെയവര്‍ മലയാളമേ മറന്നു!

'ഉമ്മ കല്യാണം കഴിക്കാതെ  എനിക്കൊരു വിവാഹം വേണ്ട'

'ഞാന്‍ മരിച്ചാല്‍ നീയെന്ത് ചെയ്യും?'

പ്രവാസിയുടെ ബസ്!

ഒരു വേലി പോലുമില്ല,  ലോകത്തെ ഏറ്റവും  നീളം കൂടിയ ഈ രാജ്യാതിര്‍ത്തിക്ക്!

ഒമാനിലെ മാധവേട്ടന്‍

ഒറ്റയ്ക്ക് ഒരമ്മ!

പകച്ചുപോയി, ഞാനും ഡോക്ടറും!

അംഗോളയിലെ 'തേന്മാവിന്‍ കൊമ്പത്ത്'

ഉമര്‍ ഇപ്പോഴും പ്രാര്‍ത്ഥനയിലാണ്!

ഒരു കാന്താരി മുളക് കൊടുത്ത പണിയേ!

പ്രവാസം മിക്കവര്‍ക്കും ഇങ്ങനെ തന്നെയാവും!

അങ്ങനെ ഞാന്‍ അമേരിക്കന്‍ പൗരനായി!

ഒടുവില്‍ അയാള്‍ മരിച്ചു,  ഒരു പ്രവാസിയുടെ  സാധാരണ മരണം!

Follow Us:
Download App:
  • android
  • ios