Asianet News MalayalamAsianet News Malayalam

ഒടുവില്‍ അയാള്‍ മരിച്ചു,  ഒരു പ്രവാസിയുടെ  സാധാരണ മരണം!

  • ദേശാന്തരത്തില്‍ സനു പി സ്‌കറിയ
Deshantharam sanu p skaria

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

Deshantharam sanu p skaria

ഗള്‍ഫിലെ ചൂടുകാറ്റില്‍ പറന്നു പോകാനുള്ള ഭാരമേ അയാള്‍ക്കുണ്ടായിരുന്നുള്ളൂ. ലേബര്‍ വിസയില്‍ വന്നതുകൊണ്ട് കുറച്ചുനാള്‍ അയാള്‍ക്ക് പുറംപണിയെടുക്കേണ്ടി വന്നു. 'ലേബര്‍' എന്നാല്‍ ഗള്‍ഫില്‍ ആര്‍ക്കും കുതിരകയറാവുന്ന ഒരു മനുഷ്യയന്ത്രമാണ്.

സൈറ്റ്, ക്യാമ്പ്, ഓഫീസ് എവിടെച്ചെന്നാലും പുല്ലുവില. കുളിക്കാന്‍ മുതല്‍ നാട്ടിലേക്ക് പൈസ അയക്കാന്‍ വരെ മനം മടുപ്പിക്കുന്ന ക്യൂ കാണും. 

ആന്ധ്രാക്കാരില്‍ കൂടുതലും ക്ലീനിങ് ജോലികള്‍ ചെയ്യുന്നവരാണ്. കുറച്ചു നാളുകള്‍ക്ക് ശേഷം അയാളെ ആരോ ഓഫീസിലെ ബാത്‌റൂം ക്ലീന്‍ ചെയ്യാനുള്ള ജോലിയില്‍ നിയമിച്ചു. മെലിഞ്ഞു പൊക്കം കുറവായ ശരീരത്തില്‍, മെലിഞ്ഞൊട്ടിയ മുഖത്ത്, കണ്ണുകളുണ്ടെന്ന് വളരെ അടുത്തുനിന്ന് നോക്കിയാലേ അറിയാന്‍ പറ്റൂ. വറ്റാറായ കിണറ്റിനുള്ളിലെ ഉറവച്ചാല്‍ പോലെ തോന്നിച്ചിരുന്നു ആ കണ്ണുകള്‍. ഒരിക്കല്‍ ഓഫീസില്‍ ജോലിക്കിടയില്‍ അയാള്‍ തലകറങ്ങി വീണു.

ആശുപത്രി വിട്ടപ്പോള്‍ മുതലാണ് ഞാനയാളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പേര് ബാല നരസയ്യ, വീട്ടില്‍ മൂന്നു പെണ്‍മക്കളാണ്. രണ്ട് പേര്‍ പഠിക്കുന്നു. മൂത്തയാള്‍ക്ക് ഇരുപത് വയസ്സായി, കല്യാണപ്രായം കഴിഞ്ഞുവെന്നും പറഞ്ഞ് അയാളുടെ ഉള്ളില്‍ ആധിയാണ്. അതുകൊണ്ടാണ്, നെഞ്ചില്‍ ഇടയ്ക്കിടെ ഉണ്ടാകാറുള്ള വേദന അവഗണിച്ച് ഖത്തറിലേക്കുള്ള വിസ ശരിയാക്കാന്‍ അയാള്‍ ഏജന്‍സിയില്‍് എണ്‍പതിനായിരം രൂപാ കൊടുത്തത്. അതും ഉള്ള സ്ഥലത്തിന്റെ ആധാരം പണയം വെച്ച്. ആശുപത്രിയില്‍ പോയി ഒരാഴ്ചയ്ക്ക് ശേഷമാണ് പിന്നെ അയാളെ കാണുന്നത്. കയ്യില്‍ രക്തമെടുത്തതിന്റെ അടയാളങ്ങള്‍, സ്വതവേ വിളറിയ മുഖത്ത് വ്യസനഭാവം. സംസാരിച്ചപ്പോഴാണ് അറിഞ്ഞത്, മൂന്ന് ദിവസം ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. 

ആന്‍ജിയോഗ്രാം ചെയ്തു. എന്നും കഴിക്കാന്‍ ഗുളികകളുണ്ടിപ്പോള്‍

ആന്‍ജിയോഗ്രാം ചെയ്തു. എന്നും കഴിക്കാന്‍ ഗുളികകളുണ്ടിപ്പോള്‍. ചൂടും തണുപ്പും മാറിമാറി വന്നു. ഗള്‍ഫിലെ ചൂടിനെ നെഞ്ചിലേറ്റി, പൊടിതിന്ന്, കൂടെ ഗുളികകളും തിന്ന് അയാളുടെ ജീവിതവും ഒഴുകി.

പിന്നീട് ചിലര്‍ പറഞ്ഞാണറിഞ്ഞത്, അയാള്‍ക്കങ്ങനെ പ്രത്യേകിച്ച് കൂട്ടുകാര്‍ ആരുമില്ല. ജോലികഴിഞ്ഞു വന്നാല്‍ ഒരു  പാക്കറ്റ് കുബ്ബൂസ് വാങ്ങി എണ്ണയിലിട്ട് നാലെണ്ണം ഫ്രൈ ചെയ്യും. രണ്ടെണ്ണം രാത്രിയും രണ്ടെണ്ണം പിറ്റേദിവസം ഉച്ചത്തേയ്ക്കും. മിക്കവാറും തൈരാണ് കുബ്ബൂസിനു കറി. അപൂര്‍വ്വമായുണ്ടാക്കുന്ന സബ്ജി രണ്ടു ദിവസം ചൂടാക്കി കഴിക്കും. ഒരു പാക്കറ്റില്‍ പത്തെണ്ണമാണ് കുബ്ബൂസ്. ഒരു ദിവസമാണ് എക്‌സ്പയറി ഡേറ്റ്. ഇയാള്‍ പക്ഷെ രണ്ടു ദിവസം ഉപയോഗിക്കും. പതിയെ അയാള്‍ ചെക്കപ്പിനു പോകാതെയായി. ഡോക്ടര്‍മാര്‍ പറഞ്ഞ ഗുളികകള്‍ കഴിക്കാതെ ആയി. ഓഫീസില്‍ പോകുമ്പോള്‍ ഇടയ്ക്ക് അയാളെ കാണും. എന്താണ് നാട്ടില്‍ പോകാത്തത് എന്ന ചോദ്യത്തിന് മുഖത്തുനോക്കാതെ വ്യക്തമല്ലാത്ത എന്തൊക്കെയോ ഉത്തരങ്ങള്‍ പറഞ്ഞ് അയാള്‍ ഒഴിഞ്ഞുമാറി. കമ്പനിയില്‍ അറിഞ്ഞാല്‍ വിസ ക്യാന്‍സല്‍ ചെയ്ത് വിടുമെന്ന പേടിയില്‍ അയാള്‍ നെഞ്ചുവേദന സഹിച്ചു. ഇടയ്ക്കിടെ ഒരു  പനഡോള്‍ (പാരസെറ്റമോള്‍) കഴിച്ച് സദാസമയവും ക്ലീനിങ്ബ്രഷ് കയ്യിലേന്തി ഏതോ ഓര്‍മകളില്‍ മുഴുകി ജോലിചെയ്തു.

ഒരാഴ്ച അഡ്മിറ്റ് ആയി. കമ്പനി അയാളെ നാട്ടിലേക്ക് കയറ്റി വിട്ടു. 

രണ്ട് മാസത്തെ ലീവിന് നാട്ടില്‍ പോയി തിരിച്ചു വന്നശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് അയാളെ പറ്റി പിന്നെ ഓര്‍ക്കുന്നത്. ഒരു ആന്ധ്രാക്കാരനോട് ചോദിച്ചപ്പോള്‍ അറിഞ്ഞു. രണ്ടുമാസം മുമ്പേ അയാള്‍ പിന്നെയും തലചുറ്റി വീണു. ഒരാഴ്ച അഡ്മിറ്റ് ആയി. കമ്പനി അയാളെ നാട്ടിലേക്ക് കയറ്റി വിട്ടു. 

നാട്ടിലെത്തി ഒരാഴ്ച അയാള്‍ ഏതോ സര്‍ക്കാര്‍ ആശുപത്രിയില്‍ കിടന്നു. പിന്നെ തിരിച്ചു വീട്ടിലേക്കുതന്നെ പോയി. കമ്പനിയില്‍ നിന്ന് കിട്ടിയ അയാളുടെ സെറ്റില്‍മെന്റ് പണമുപയോഗിച്ച് മൂത്തമകളുടെ കല്യാണം നടത്തി. ബാക്കി വന്ന തുക മക്കളുടെയും ഭാര്യയുടെയും പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചു. മകളുടെ കല്യാണം കഴിഞ്ഞ് പത്തു ദിവസം ആയിക്കാണണം. ഒരു ദിവസം രാത്രിയില്‍ അദ്ദേഹത്തിന് വീണ്ടും നെഞ്ചുവേദന വന്നു. അടുത്തുള്ള സ്വകാര്യാശുപത്രിയില്‍  പോകാന്‍ ഭാര്യയും വീട്ടുകാരും നിര്‍ബന്ധിച്ചു. പക്ഷെ, ഒരു പെനഡോള്‍ കഴിച്ച് അയാള്‍ ഉറങ്ങാന്‍ കിടന്നു. അയാള്‍ പിന്നെ ഒരിക്കലും എഴുന്നേറ്റില്ല. 

ഗള്‍ഫുകാരന്‍ വീട്ടുകാര്‍ക്കായി കൊണ്ടുവരുന്ന സുഗന്ധദ്രവ്യങ്ങളും, ഈന്തപ്പഴവുമെല്ലാം അയാളിങ്ങനെ ഏതെങ്കിലും നേരങ്ങളില്‍ വേണ്ടെന്നു വെച്ച ഭക്ഷണത്തിന്റെയോ മരുന്നിന്റെയോ പൈസയാകാം.

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!

ആ കത്തിന് മറുപടി കിട്ടുംവരെ  ഒരു പ്രവാസി എങ്ങനെ ഉറങ്ങും?

മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!

സൗദിയിലെ ആ നല്ല മനുഷ്യര്‍!

സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!

ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!

പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!

മലയാളി വായിക്കാത്ത  മറ്റൊരു ആടുജീവിതം!

മരുഭൂമിയിലെ ആ നന്‍മമരങ്ങള്‍!

കാശുണ്ടെങ്കിലേ കൂട്ടുള്ളൂ!

ആ കാറും ആത്മഹത്യകളും തമ്മില്‍ എന്താണ് ബന്ധം?

അബൂദാബിയിലെ തടവറ!

പിന്നെയവര്‍ മലയാളമേ മറന്നു!

'ഉമ്മ കല്യാണം കഴിക്കാതെ  എനിക്കൊരു വിവാഹം വേണ്ട'

'ഞാന്‍ മരിച്ചാല്‍ നീയെന്ത് ചെയ്യും?'

പ്രവാസിയുടെ ബസ്!

ഒരു വേലി പോലുമില്ല,  ലോകത്തെ ഏറ്റവും  നീളം കൂടിയ ഈ രാജ്യാതിര്‍ത്തിക്ക്!

ഒമാനിലെ മാധവേട്ടന്‍

ഒറ്റയ്ക്ക് ഒരമ്മ!

പകച്ചുപോയി, ഞാനും ഡോക്ടറും!

അംഗോളയിലെ 'തേന്മാവിന്‍ കൊമ്പത്ത്'

ഉമര്‍ ഇപ്പോഴും പ്രാര്‍ത്ഥനയിലാണ്!

ഒരു കാന്താരി മുളക് കൊടുത്ത പണിയേ!

പ്രവാസം മിക്കവര്‍ക്കും ഇങ്ങനെ തന്നെയാവും!

അങ്ങനെ ഞാന്‍ അമേരിക്കന്‍ പൗരനായി!
 

Follow Us:
Download App:
  • android
  • ios