Asianet News MalayalamAsianet News Malayalam

'മ്മക്ക് ഒരു അറബിക്കല്യാണത്തിനു പോവാ..?'

  • ദേശാന്തരത്തില്‍ ഫബീന റഷീദ്
Deshantharam Fabeena Rasheed Arab Marriage
Author
First Published Jul 3, 2018, 5:41 PM IST

'അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

Deshantharam Fabeena Rasheed Arab Marriage
'മ്മക്ക് ഒരു അറബിക്കല്യാണത്തിനു പോവാ..?'

'ഏയ്.. ഇതു മറ്റേതല്ല..?

എന്നുവച്ചാല്‍ ചാവാന്‍ ജീവന്‍ ഇല്ലാത്ത അറബികിളവന്‍മാര്‍ നമ്മടെ നാട്ടില്‍ വന്നു കുഞ്ഞു പെണ്‍പിള്ളേരെ നിക്കാഹെന്ന പേരില്‍ പീഡിപ്പിക്കുന്ന കലാപരിപാടി അല്ല എന്ന്. 

ഇതു നല്ല അസ്സല് അറബിക്കല്യാണം!

സുവര്‍ക്കത്തിലെ ഹൂറി പോലുള്ള അറബിപെണ്ണും  തൊട്ടാല്‍ ചോര തെറിക്കുന്ന നിറമുള്ള അറബിച്ചെക്കനും തമ്മിലുള്ള കല്യാണം.

കെട്ട്യോന്റെ അര്‍ബാബിന്റെ മോന്റെ കല്യാണം.

കണ്ടാലൊരു 20 വയസ്സ് തോന്നിക്കുന്ന ചെറുക്കന്‍ എന്റെ മക്കളുമായി കൂട്ടാണ്. 

വാപ്പയും മോനും പ്രത്യേകം കല്യാണം വിളിച്ചിട്ടുണ്ടെന്നു പറഞ്ഞു കെട്ട്യോന്‍ കിടന്നു പോസ് കാണിക്കുന്നു.

അറിയാതെ അങ്ങേരുടെ വായില്‍നിന്നു വീണുപോയി നിന്നേം പിള്ളേരേം കൊണ്ടുവരാന്‍ മണവാളന്‍ പറഞ്ഞെന്ന്. ഞാനതില്‍ കേറിപിടിച്ചു എനിക്കും ടിക്കറ്റ് ഉറപ്പാക്കി.

എത്രയോ കാലമായി ഈ അറബ് മണ്ണില്‍. ആദ്യമായാണ് ഒരു കല്യാണം കൂടുന്നത്. ചാന്‍സ് മിസ്സാക്കാന്‍ തോന്നീല്ല.

നാട്ടിലെ കല്യാണങ്ങള്‍ക്ക് പ്രസന്‍േറഷന്‍ പൊതിയുമായി പോണ ഓര്‍മ്മയില്‍ ഞാന്‍ കെട്ട്യോനോട് ചോദിച്ചു എന്തേലും കൊണ്ടോവേണ്ടേ.

അപ്പൊ കെട്ട്യോന്‍ പറഞ്ഞു, സമ്മാനങ്ങള്‍ കൊണ്ടുവരാന്‍ ഉള്ളൊരു ചടങ്ങ് അവര്‍ തലേ ദിവസം വെക്കുമെന്ന്. അടുത്ത കുടുംബക്കാരും കൂട്ടരും തളികകളില്‍ സമ്മാനങ്ങളുമായി വരുമെന്ന്. വരന്റെ അല്ലെങ്കില്‍ വധുവിന്റെ കയ്യില്‍ കൊടുക്കുന്ന പരിപാടി ഇല്ല. പോരാത്തതിന് കല്യാണത്തിന്റെ പൊതുചടങ്ങില്‍ അങ്ങനെ കൊടുക്കല്‍ മോശവും ആണെന്ന്.

ഹാവൂ...രക്ഷപെട്ടു.

രാത്രിയില്‍ ആണ് കല്യാണം. എന്തിടണം എങ്ങിനെ ഒരുങ്ങണം എന്നൊക്കെ ആലോചി

അങ്ങനെ കല്യാണം ഇങ്ങെത്തി. രാത്രിയില്‍ ആണ് കല്യാണം. എന്തിടണം എങ്ങിനെ ഒരുങ്ങണം എന്നൊക്കെ ആലോചിച്ചു എനിക്കാകെ ഒരു അങ്കലാപ്പ്.

കയ്യിലുള്ളൊരു പാര്‍ട്ടിവെയര്‍ ചുരിദാറിട്ടു ഒരുങ്ങി. അറബികള്‍ക്കിടയിലേക്കല്ലേ തലയൊക്കെ മറച്ചേക്കാം എന്ന് വിചാരിച്ചു ഷാള്‍ ഒക്കെ തലയില്‍ ചുറ്റി കെട്ടി. 

കാറില്‍ ഞാനും മക്കളും കെട്ട്യോനും രണ്ടു സഹപ്രവര്‍ത്തകന്‍മാരും കൂടി പുറപ്പെട്ടു.

വഴിയറിയാതെ കുറെ ചുറ്റി കറങ്ങി അവസാനം ആളും മനുഷ്യനും ഇല്ലാത്തൊരു പ്രദേശത്തെത്തി.. ഗൂഗിള്‍ അമ്മച്ചി പറഞ്ഞു തന്ന വഴിയേ പോയി പോയി ഒടുവില്‍ അതാ കുറേ കാറുകളുടെ നിര.

വാച്ച്മാന്‍ പറഞ്ഞിടത്തു കാറും പാര്‍ക്ക് ചെയ്തു ഞങ്ങളിറങ്ങി നടന്നു... 

കുറച്ചപ്പുറത്താ വെളിച്ചം കൊണ്ടൊരു കൊട്ടാരം. മഞ്ഞവെളിച്ചം തൂകുന്ന ബള്‍ബുകള്‍ കൊണ്ടു മൊത്തത്തില്‍ അലങ്കരിച്ചിരിക്കുന്നു. 

ചെന്നുകേറുന്നിടത്ത് ചുവന്ന കാര്‍പെറ്റ് വിരിച്ച ഒരു കൂടാരം. മേല്‍ക്കൂര നിര നിരയായി തൂങ്ങിക്കിടക്കുന്ന വലിയ ബള്‍ബുകള്‍.

കെട്ട്യോനും കൂട്ടുകാരും എന്റെ മൂത്തമോനും കണ്ണില്‍ കണ്ട അറബികള്‍ക്കെല്ലാം കൈകൊടുക്കുന്നു. കെട്ടിപ്പിടിക്കുന്നു. മൂക്കുമുട്ടിക്കുന്നു.

എന്നെ ആരെങ്കിലും കെട്ടിപ്പിടിക്ക്യോ? സത്യമായും ഞാന്‍ പേടിച്ചു പോയി!

മുന്‍കരുതല്‍ എന്നോണം വേഗം ചെറിയ മോനെ എടുത്തു ഒക്കത്തു വെച്ചു. 

എന്നോട് അകത്തേക്ക് പൊയ്‌ക്കോളാന്‍ പറഞ്ഞ് അവരൊക്കെ സൈഡിലുള്ള ഡോറിലൂടെ കേറി പോയി. അപ്പോഴാണ് പണി പാളിയെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. 

പെണ്ണുങ്ങളും ആണുങ്ങളും വെവ്വേറെ ആണ് ആഘോഷം.പര്‍ദ്ദയില്‍ അടിമുടി മൂടിയ പെണ്‍കൂട്ടങ്ങള്‍ പോകുന്ന വഴിയേ ഞാനും അകത്തേക്ക് പോയി. 

പോകുന്ന വഴിക്കെല്ലാം നിരനിരയായി പൂക്കളുടെ അലങ്കാരങ്ങള്‍.അവിടെയൊരു റിസപ്ഷന്‍ കൗണ്ടര്‍ കണ്ടു. എല്ലാരും അവിടെ ഒന്നു നില്‍ക്കുന്നുണ്ട്. ഞാനും അവിടെ ചെന്നു നിന്നു.. ബാഗ് അവര് വാങ്ങിവച്ചു. ഞാന്‍ വേഗം ഫോണ്‍ എടുത്തിട്ട് ബാഗ് കൊടുത്തു.

അപ്പോഴവിടെ നിന്നിരുന്ന പെണ്ണുങ്ങള്‍ എന്താണ്ടൊക്കെയോ പറഞ്ഞു. ഫോണ്‍ അവിടെ വെക്കാന്‍ ആണെന്ന് തോന്നിയപ്പോ ബാഗിലേക്ക് തന്നെ വച്ചു അവര്‍ക്ക് ബാഗും കൊടുത്തു. വീണ്ടും അകത്തേക്ക് നടന്നു.

ഒരു വശത്ത് നീളന്‍ ടേബിളില്‍ പലതരം വെല്‍ക്കം ഡ്രിങ്കുകള്‍ നിരത്തി വച്ചിരിക്കുന്നു. ഒരെണ്ണം എടുത്തു കയ്യില്‍ പിടിച്ചു പതിയെ നടന്നു. കൂടെ നടന്ന പെണ്ണുങ്ങള്‍ ഒരു സൈഡ് കര്‍ട്ടന്‍ മാറ്റി ഉള്ളിലേക്ക് കേറിപോയി. 

ഞാന്‍ കേറണോ വേണ്ടയോ എന്ന് ശങ്കിച്ച് നിന്നു.

അപ്പോഴതാ അതിനുള്ളില്‍ നിന്ന് നല്ല മോഡേണ്‍ ആയി ഡ്രസ്സ് ചെയ്ത സുന്ദരികള്‍ കൂട്ടമായി ഇറങ്ങി വരുന്നു. കേറിപ്പോയ പര്‍ദ്ദധാരികള്‍ തന്നെയാണ് ആ ഇറങ്ങിവന്ന പച്ചപരിഷ്‌കാരികള്‍ എന്ന് മനസിലായപ്പോള്‍ ഞാന്‍ വായ പൊളിച്ചു നിന്നു.

ഇവരുടെ ഇടയിലേക്കാണല്ലോ ഇത്രേം ഡീസന്റ് ആയി ഞാന്‍ വന്നത് എന്ന് ആലോചിച്ച് എന്റെ കിളി പോയി.

വീണ്ടും അവരുടെ കൂടെ.
 
ഒരു വിശാലമായ ഹാളില്‍ എത്തി. ഒരു വശത്ത് നിരനിരയായി ഇരിപ്പിടങ്ങള്‍. വെള്ളയുടുപ്പിട്ടു മനോഹാരിയായി ഇരിക്കുന്ന കസേരകള്‍. 

ഒരു വശത്തു കുറേ പെണ്ണുങ്ങള്‍ തിളങ്ങുന്ന വസ്ത്രമണിഞ്ഞ് ദഫു പോലെ എന്തോ മുട്ടി പാടുകയും ആടുകയും ചെയ്യുന്നു. 

പാവക്കുട്ടിപോലുള്ള കുറേ പെണ്‍കുട്ടികള്‍ നൃത്തം ചെയ്യുന്നു. മുഖം നിറയെ മേക്കപ്പ് ഇട്ടു കുറെയെണ്ണം കൂട്ടം കൂടിയിരുന്ന് ചിരിയും വര്‍ത്തമാനവും. 

ഈ അറബികള്‍ കൊച്ചുവര്‍ത്തമാനം പറയുന്നത് പോലും തമ്മില്‍ അടികൂടുന്ന ടോണില്‍ ആണ്. 

ഞാനിതൊക്കെ കണ്ടു മെല്ലെ ഒരു മൂലയ്ക്കിരുന്നു. 

പൂക്കള്‍ കൊണ്ടു അലങ്കരിച്ച സ്‌റ്റേജില്‍ പുതുമണവാട്ടി വന്നു. തൂവെള്ള ഗൗണില്‍ ഒരു മാലാഖ!

ഇടയ്ക്കു ചില പെണ്ണുങ്ങള്‍ വന്നു എന്നോടെന്തൊക്കെയോ പറഞ്ഞിട്ടുപോയി. എനിക്കൊരക്ഷരം അറബിയും അവര്‍ക്കൊരക്ഷരം ഇംഗ്ലീഷും അറിയാത്തോണ്ടു ഞാനിരുന്നു ചിരിച്ചു കാണിച്ചു. 

പൂക്കള്‍ കൊണ്ടു അലങ്കരിച്ച സ്‌റ്റേജില്‍ പുതുമണവാട്ടി വന്നു. തൂവെള്ള ഗൗണില്‍ ഒരു മാലാഖ!

അവരുടെ വരച്ചു വച്ച പോലുള്ള പുരികങ്ങളും ബാര്‍ബി ഡോള്‍ തോറ്റു പോകുന്ന അഴകും കണ്ടു ഞാനൊരു ഫോട്ടോ എടുക്കാന്‍ ഫോണ്‍ തിരഞ്ഞു.

അപ്പോഴാണ് അവര്‍ ഫോണ്‍ വാങ്ങി വെക്കുന്നതിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്.

ഒരു സൈഡില്‍ ഭക്ഷണത്തിന്റെ സെക്ഷന്‍ ഉണ്ടെന്നു കണ്ടപ്പോള്‍ ഞാന്‍ അങ്ങോട്ട് പോയി.

വലിയ ഒരു തളികയില്‍ നിറയെ മജ്ബൂസ് നിരത്തി മേലെ ഒരു ആടിനെ അങ്ങനെ തന്നെ പൊരിച്ചു വച്ചിരിക്കുന്നു. തക്കാളിയും കുക്കുംബറും കൊണ്ടു അലങ്കരിച്ചിരിക്കുന്നു. ചുറ്റിനും അത്ര വലുപ്പമില്ലാത്ത തളികകളില്‍ അതെ ചോറും വലിയ കഷ്ണം ഇറച്ചിയും സലാഡും. നാലും അഞ്ചും  പേര്‍ ഓരോ തളികക്ക് ചുറ്റും ഇരുന്നു കഴിക്കുന്നു.

ഓരോ ടേബിളിലും ലബാനും (മോര് ) ജ്യൂസും വെള്ളവും ഇഷ്ടംപോലെ. 

കഴിച്ചു കഴിഞ്ഞവര്‍ കേക്കുകളും ഡെസ്സേര്‍ടുകളും  സെറ്റ് ചെയ്ത ടേബിളില്‍ നിന്നു ചെറിയ പ്ലേറ്റില്‍ എടുത്തു നിന്നും ഇരുന്നും കഴിക്കുന്നു.

ഞാന്‍ അവിടെ നിന്നൊരു പ്ലേറ്റും സ്പൂണും എടുത്തു വലിയ തളികയില്‍നിന്നു കുറച്ചു ചോറെടുത്തു. ആടിന്റെ ഇരിപ്പു കണ്ടു വേറെന്തൊക്കെയോ ഓര്‍മ്മ വന്നു വിശപ്പെല്ലാം പോയി.

ആ പ്ലേറ്റും കൊണ്ട് കുറച്ചപ്പുറം മാറി ഇരുന്നു മോനു കൊടുത്തു.

പിന്നെ പോയി വേറൊരു പ്ലേറ്റില്‍ കുറച്ചു പലഹാരങ്ങള്‍ എടുത്തു വന്നു എല്ലാം കടിച്ചു നോക്കി. പിന്നീടെന്റെ കെട്ട്യോന്‍ എല്ലാരുടേം കൂടെ തളികയില്‍ കയ്യിട്ടു കഴിക്കാത്തത് മോശമായെന്നു പറഞ്ഞു.

ഊദിന്റെയും ഭക്ഷണത്തിന്റെയും പേരറിയാത്ത എന്തൊക്കെയോ തീക്ഷ്ണ ഗന്ധങ്ങളുടെയും നടുവില്‍ ഞാനാകെ മുങ്ങി പോയിരുന്നു.

സമയം എത്രയായെന്നു പോലും അറിയാന്‍ നിവൃത്തിയില്ലാതെ ഞാന്‍ ആകെ പരിഭ്രമിച്ചു.

പുറത്തു അവരെന്നെ കാത്തു നില്‍ക്കുന്നുണ്ടാവുമോ എന്ന് പേടിച്ചു പുറത്തിറങ്ങാന്‍ തീരുമാനിച്ചു. 

നേരത്തെ എന്നോട് വന്നു ചിരിച്ചു സംസാരിച്ച ആരെയെങ്കിലും കണ്ടാല്‍ യാത്ര പറയാമല്ലോ എന്ന് കരുതി കുറേ നോക്കി.

എല്ലാരും ഒരേപോലെ ഉണ്ട്. ആരെയും തിരിച്ചറിയാന്‍ പറ്റുന്നില്ല.

എന്താ ദൈവമേ ഇവര്‍ക്കൊക്കെ സൗന്ദര്യം ഇങ്ങനെ വാരിക്കോരി കൊടുത്തത് എന്ന് മനസ്സില്‍ പരിഭവിച്ചു.

മെല്ലെ നടന്ന് ആദ്യം കണ്ട റിസപ്ഷനില്‍ എത്തി. ബാഗ് ചൂണ്ടിക്കാണിച്ചു കൊടുത്തു. ബാഗിന്റെ കൂടെ അവരെനിക്ക് ഒരു കവറും തന്നു. മക്കള്‍ക്ക് മറ്റ് രണ്ടു കുഞ്ഞു പൊതികളും. 

അതും വാങ്ങി പുറത്തെത്തി ഫോണെടുത്തു കെട്ട്യോനെ വിളിച്ചു. അവര്‍ തന്ന കവര്‍ നോക്കി. പൂക്കളും ചെറിയ കുപ്പി അത്തറുകളും ചോക്ലേറ്റുകളും ഈത്തപ്പഴവും. കുട്ടികള്‍ക്ക് കളര്‍പെന്‍സിലുകളും കളിപ്പാട്ടങ്ങളും ചോക്ലേറ്റും. കുറേ നേരം പുറത്തു നടക്കുന്ന അറബിച്ചെക്കന്‍മാരെ വായ്‌നോക്കി നിന്നു. ഒടുവില്‍ പോയവര്‍ പുറത്തുവന്നപ്പോള്‍ മെല്ലെ വീട്ടിലേക്കു വച്ചടിച്ചു.

ഏതോ മായികലോകത്തു നിന്നും ഇറങ്ങിവന്നപോലെ തോന്നി. മനസ്സിലും ശരീരത്തിലും ഊദിന്റെ സുഗന്ധം.

 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!

ആ കത്തിന് മറുപടി കിട്ടുംവരെ  ഒരു പ്രവാസി എങ്ങനെ ഉറങ്ങും?

മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!

സൗദിയിലെ ആ നല്ല മനുഷ്യര്‍!

സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!

ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!

പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!

മലയാളി വായിക്കാത്ത  മറ്റൊരു ആടുജീവിതം!

മരുഭൂമിയിലെ ആ നന്‍മമരങ്ങള്‍!

കാശുണ്ടെങ്കിലേ കൂട്ടുള്ളൂ!

ആ കാറും ആത്മഹത്യകളും തമ്മില്‍ എന്താണ് ബന്ധം?

അബൂദാബിയിലെ തടവറ!

പിന്നെയവര്‍ മലയാളമേ മറന്നു!

'ഉമ്മ കല്യാണം കഴിക്കാതെ  എനിക്കൊരു വിവാഹം വേണ്ട'

'ഞാന്‍ മരിച്ചാല്‍ നീയെന്ത് ചെയ്യും?'

പ്രവാസിയുടെ ബസ്!

ഒരു വേലി പോലുമില്ല,  ലോകത്തെ ഏറ്റവും  നീളം കൂടിയ ഈ രാജ്യാതിര്‍ത്തിക്ക്!

ഒമാനിലെ മാധവേട്ടന്‍

ഒറ്റയ്ക്ക് ഒരമ്മ!

പകച്ചുപോയി, ഞാനും ഡോക്ടറും!

അംഗോളയിലെ 'തേന്മാവിന്‍ കൊമ്പത്ത്'

ഉമര്‍ ഇപ്പോഴും പ്രാര്‍ത്ഥനയിലാണ്!

ഒരു കാന്താരി മുളക് കൊടുത്ത പണിയേ!

പ്രവാസം മിക്കവര്‍ക്കും ഇങ്ങനെ തന്നെയാവും!

അങ്ങനെ ഞാന്‍ അമേരിക്കന്‍ പൗരനായി!

ഒടുവില്‍ അയാള്‍ മരിച്ചു,  ഒരു പ്രവാസിയുടെ  സാധാരണ മരണം!

മരുഭൂമിയിലെ മാലാഖ!

ആ ഇംഗ്ലീഷ് ഓര്‍ക്കുമ്പോള്‍ ഇന്നും ചിരി വരും

ഇറാഖ് അതിര്‍ത്തിയിലെ ഇരുണ്ട രാവുകള്‍

അങ്ങനെ ഞാനും  നോമ്പുകാരിയായി...

പ്രവാസിയുടെ പെരുന്നാള്‍

ഭണ്ഡാരിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് ഈ മലയാളികളാണ്!

ആടന്ന് കീഞ്ഞ് ഈടെ എത്തി. ഇത്രേ ള്ളൂ'

എന്നിട്ടും ബാബുരാജ് ജയിലില്‍നിന്ന് മടങ്ങിവന്നു...

13 വര്‍ഷം മുമ്പ് സൗദിയിലൂടെ  ഞാന്‍ കാറോടിച്ച ദിവസം!

ദര്‍വീഷുകളുടെ രാത്രി!

ഈ കണ്ണീരു നനയാത്ത പ്രവാസികള്‍ ഉണ്ടാവില്ല!

അറിഞ്ഞതൊന്നുമല്ല, ദക്ഷിണാഫ്രിക്കന്‍ ജീവിതം!

Follow Us:
Download App:
  • android
  • ios