Asianet News MalayalamAsianet News Malayalam

ആ ഇംഗ്ലീഷ് ഓര്‍ക്കുമ്പോള്‍ ഇന്നും ചിരി വരും

  • ദേശാന്തരത്തില്‍ ലിസ് ജോസഫ്
deshantharam Liz Joseph
Author
First Published Jun 8, 2018, 5:30 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

deshantharam Liz Joseph

ആദ്യമായി ദുബായിയില്‍ വന്നു ജോലിക്ക് ശ്രമിക്കുന്ന കാലം. മലയാളം മീഡിയത്തില്‍ ഇംഗ്ലീഷ് പഠനവും കൂടി കഴിഞ്ഞു വന്ന എനിക്ക് ഫോണില്‍ വരുന്ന ഇന്റര്‍വ്യൂ കാള്‍  അറ്റന്‍ഡ് ചെയ്യാന്‍ പേടിയായിരുന്നു! മറ്റൊന്നുമല്ല. ഈ അമേരിക്കന്‍, ന്യുസിലാന്റ്റ്, ആസ്ത്രേല്യന്‍ ആള്‍ക്കാരൊക്കെ  ഇംഗ്ലീഷ് പറയുന്നത് കേള്‍ക്കുമ്പോള്‍ എന്തോ ചില അപശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നത് പോലെ മാത്രമായിരുന്നു അന്നെനിക്ക് തോന്നിയിരുന്നത്. അതോ, ഇനി അവരുടെ ഉച്ചാരണവടിവ് മോശമായത് കൊണ്ടാണോ ഇങ്ങിനെയൊക്കെ പറയുന്നേ എന്നൊരു സംശയവും! അതും നമ്മുടെ മലയാളം മീഡിയത്തിലെ ഇംഗ്ലീഷ് ടീച്ചര്‍മാര്,  KNOW - 'ക്നോ',  ALARM -'അലാറം', CAPACITY-'കപ്പാകിറ്റി' എന്നൊക്കെ സ്ഫുടമായി ഉച്ചരിക്കാന്‍ പഠിപ്പിച്ചു വിട്ടിരുന്ന എനിക്ക് അങ്ങിനെ തോന്നിയില്ലെങ്കിലല്ലേ അതിശയം തോന്നേണ്ടതുള്ളൂ?

അങ്ങിനെ പരിശ്രമത്തിനൊടുവില്‍ ഒരു കമ്പനിയില്‍ സെക്രട്ടറി പൊസിഷനില്‍ ജോലി കിട്ടി. ആദ്യത്തെ ദിവസം സമയത്തിനു പത്തു മിനിട്ട് മുന്‍പേ തന്നെ ഓഫീസിലെത്തി.   പുതിയ കെട്ടിടം. പുതിയ കമ്പനി, അവര്‍ തുടങ്ങിയിട്ടേ ഉള്ളു. പുതിയ സ്റ്റാഫിന്റെ നിയമനങ്ങള്‍ നടക്കുന്നതെയുള്ളു, ആയതിനാല്‍ മിക്കവാറും കാബിനുകള്‍ എല്ലാം കാലി. ഒഴിഞ്ഞു കിടന്നിരുന്ന ഒരു മുറിയില്‍ ഇട്ടിരുന്ന കസേരയും മേശയും ചൂണ്ടി കാട്ടി എന്നെ അപ്പോയിന്റ് ചെയ്ത മാനേജര്‍ പറഞ്ഞു 'യു കാന്‍ സിറ്റ് ദെയര്‍'. സന്തോഷമായി!

ഞാന്‍ സീറ്റില്‍ പോയി കമ്പ്യൂട്ടര്‍ ഒക്കെ ഓണാക്കി നോക്കിക്കൊണ്ടിരുന്നു.  അപ്പോള്‍ അതാ വരുന്നു എന്റെ മുറിയിലേക്ക് ഒരു അടിപൊളി സ്റ്റൈലില്‍ Blonde Hair എന്നൊക്കെ ഇവിടെ പറയുന്ന, നരച്ചതലയുള്ള ഒരു മദാമ്മ. പ്രായം ഒരു 55-60 തോന്നിക്കും. കൂളിംഗ് ഗ്ലാസും വച്ച് ബാഗും ഒക്കെ പിടിച്ചു വേഗത്തില്‍ എന്‍റെ മുറിയിലേക്ക് വരുന്നു, ഓഫീസിലേക്ക് വരുന്ന വഴിയാണ് . 

അവര് വാ തുറന്നു ഇംഗ്ലീഷ് തുടങ്ങിയാല്‍ എന്‍റെ കാര്യം കട്ടപൊഹ!

ഒറ്റനോട്ടത്തിലെ ഞാന്‍ ഞെട്ടി. കണ്ടാല്‍തന്നെ അറിയാം, അവര് വാ തുറന്നു ഇംഗ്ലീഷ് തുടങ്ങിയാല്‍ എന്‍റെ കാര്യം കട്ടപൊഹ! കാരണം കക്ഷി ഞാന്‍ മുകളില്‍ സൂചിപ്പിച്ച ഏതോ നാട്ടുകാരിയാണ്!

എന്തുവന്നാലും പിടിച്ചു നില്‍ക്കാന്‍ ഞാനും മനസ്സില്‍ തീരുമാനിച്ചു. നേരെ എന്‍റെ അടുത്ത് വന്നിട്ട് 'ഹായ്, വേര്സേ ആഷ് പൂഷ്,,..... എനി ഐഡിയ?'.  ആദ്യം പറഞ്ഞ 'ഹായ്' എന്നതും അവസാനം പറഞ്ഞ 'ഐഡിയ' എന്നതും മാത്രം എനിക്ക് പിടി കിട്ടി. ഞാന്‍ പറഞ്ഞു 'നോ, നോ'.  പുള്ളിക്കാരി വിടില്ല, 'യു ഡോണ്‍ട.....ആഷ് പൂഷ്... സ്റ്റില്‍?'. ഇത്തവണ 'യു' എനിക്ക് പിടികിട്ടി, അവസാനത്തെ 'സ്റ്റില്‍' എന്ന വാക്കും. ഞാന്‍ വീണ്ടും പറഞ്ഞു, 'നോ, നോ'!

ആശാട്ടി വന്ന സ്പീഡില്‍ ഇറങ്ങി പോയി, ആകെ മൊത്തം ഓഫീസ് ഒന്ന് കറങ്ങി തിരിച്ചു വീണ്ടും വന്നു, എന്‍റെ കയ്യില്‍ പിടിച്ചു വലിച്ചു 'കം, ആഷ് പൂഷ്... 'എന്നും പറഞ്ഞു എന്നെയും കൊണ്ട് ലേഡീസ് ടോയ് ലെറ്റിന്‍റെ മുന്‍പില്‍ കൊണ്ട് നിര്‍ത്തി. എന്നിട്ട് toilet ചൂണ്ടികാണിച്ചു ഇത്തിരി ദേഷ്യത്തില്‍ എന്നോട് വീണ്ടും, 'യു നോ ആഷ് വിഷ്ബോഷ്... ' എല്ലാം പിടികിട്ടിയ ഭാവത്തില്‍ ഞാനും മറുപടി പറഞ്ഞു,  'yea,yea'. 

അങ്ങിനെ വിവിധ ഭാഷക്കാരുമായി കുറച്ചു ദിവസം ഇടപഴകി കഴിഞ്ഞപ്പോള്‍ എനിക്ക് പിടികിട്ടി, അന്ന് ആ ഓഫീസില്‍ പുള്ളിക്കാരിയുടെയും ആദ്യത്തെ ദിവസം ആയിരുന്നു. കക്കൂസില്‍ പോവാന്‍ മുട്ടി വന്ന പാര്‍ട്ടി എന്നോട് 'ടോയിലറ്റ് എവിടാ' എന്നാണ് ചോദിച്ചതെന്നും, ഞാന്‍ 'ഇവിടെ ടോയ് ലെറ്റ് ഇല്ലേ ഇല്ല' എന്ന് പറഞ്ഞ മറുപടിക്ക് അവര്‍ എന്നെ കൊണ്ട് പോയി അവിടുത്തെ toilet കാണിച്ചിട്ട്, 'ഇതാണെടി കെഴങ്ങി, ഇവിടുത്തെ ടോയിലറ്റ്' എന്നാണ് പറഞ്ഞതെന്നും!

എന്തായാലും ആ സംഭവവും കഴിഞ്ഞു വര്‍ഷങ്ങള്‍ കുറെ ആയെങ്കിലും ഇപ്പോഴും എനിക്ക് ഇത്തരം നാട്ടുകാര്‍ ഇംഗ്ലീഷ് സംസാരിക്കുന്നത് കേട്ടാല്‍ തന്നെ അലര്‍ജിയാണ് കേട്ടോ...

 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!

ആ കത്തിന് മറുപടി കിട്ടുംവരെ  ഒരു പ്രവാസി എങ്ങനെ ഉറങ്ങും?

മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!

സൗദിയിലെ ആ നല്ല മനുഷ്യര്‍!

സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!

ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!

പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!

മലയാളി വായിക്കാത്ത  മറ്റൊരു ആടുജീവിതം!

മരുഭൂമിയിലെ ആ നന്‍മമരങ്ങള്‍!

കാശുണ്ടെങ്കിലേ കൂട്ടുള്ളൂ!

ആ കാറും ആത്മഹത്യകളും തമ്മില്‍ എന്താണ് ബന്ധം?

അബൂദാബിയിലെ തടവറ!

പിന്നെയവര്‍ മലയാളമേ മറന്നു!

'ഉമ്മ കല്യാണം കഴിക്കാതെ  എനിക്കൊരു വിവാഹം വേണ്ട'

'ഞാന്‍ മരിച്ചാല്‍ നീയെന്ത് ചെയ്യും?'

പ്രവാസിയുടെ ബസ്!

ഒരു വേലി പോലുമില്ല,  ലോകത്തെ ഏറ്റവും  നീളം കൂടിയ ഈ രാജ്യാതിര്‍ത്തിക്ക്!

ഒമാനിലെ മാധവേട്ടന്‍

ഒറ്റയ്ക്ക് ഒരമ്മ!

പകച്ചുപോയി, ഞാനും ഡോക്ടറും!

അംഗോളയിലെ 'തേന്മാവിന്‍ കൊമ്പത്ത്'

ഉമര്‍ ഇപ്പോഴും പ്രാര്‍ത്ഥനയിലാണ്!

ഒരു കാന്താരി മുളക് കൊടുത്ത പണിയേ!

പ്രവാസം മിക്കവര്‍ക്കും ഇങ്ങനെ തന്നെയാവും!

അങ്ങനെ ഞാന്‍ അമേരിക്കന്‍ പൗരനായി!

ഒടുവില്‍ അയാള്‍ മരിച്ചു,  ഒരു പ്രവാസിയുടെ  സാധാരണ മരണം!

മരുഭൂമിയിലെ മാലാഖ!
 

Follow Us:
Download App:
  • android
  • ios