Asianet News MalayalamAsianet News Malayalam

'ആടന്ന് കീഞ്ഞ് ഈടെ എത്തി. ഇത്രേ ള്ളൂ'

  • ദേശാന്തരത്തില്‍ ഷംസ് വീട്ടില്‍
Deshantharam Shams veettil

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

Deshantharam Shams veettil
അജ്മാന്‍ സിറ്റി സെന്റര്‍ എന്ന വ്യാപാര സമുച്ചയത്തില്‍ പ്രധാന ഭാഗഭാക്കായ കേ രി ഫോര്‍ ഹൈപര്‍ മാര്‍ക്കറ്റിലെ ജോലിക്കാരനായി  ഇവിടെയെത്തിയിട്ട് പതിനാലു വര്‍ഷമായി.

ഒരുപാടു പേര്‍ ജോലിക്കായി അനുസ്യൂതം വരിക യും പോകുകയും ചെയ്തു കൊണ്ടിരിക്കുന്നതിനാലാവണം, അവയില്‍ നിന്നും ഒരുപാടു മുഖങ്ങള്‍ ചികഞ്ഞെടുക്കുവാനോ ഓര്‍ത്തുവെയ്ക്കാനോ കഴിയുന്നില്ല. പക്ഷെ  മലയാളികള്‍ മാത്രംപല പ്പോഴും അങ്ങനെയായിരുന്നില്ല. അവര്‍ ആ കാലയളവില്‍ മറക്കാനാവാത്ത എന്തെങ്കിലും ചെയ്‌തേ പോകാറുള്ളൂവെന്നതാണു പരമാര്‍ത്ഥം.

ആശിഖ് കണ്ണൂര്‍ക്കാരനായിരുന്നു. അത്യാവശ്യത്തിനു വിദ്യാഭ്യാസവും ജോലി നൈപുണ്യവുമുണ്ടായിരുന്നു. പാതി ന്യൂ ജെനറേഷനായ അവന്‍ ഞങ്ങള്‍ക്കിടയിലെ പ്രായം കുറഞ്ഞ സെയില്‍സ്മാന്‍ ആയിരുന്നതിനാല്‍ പലര്‍ക്കുമവന്‍ ഇഷ്ടപ്പെട്ട 'പെറ്റ്' തന്നെയായിരുന്നു. പക്ഷെ മലയാളം സംസാരിക്കുമ്പോള്‍ മാത്രം തനി പ്രാദേശികമായ തന്റെ ഭാഷ മാത്രം ഉപയോഗിച്ചിരുന്നതിനാല്‍ ഉദ്ദേശിച്ചതെന്താണെന്നു പലര്‍ക്കും മനസ്സിലാക്കിയെടുക്കുവാന്‍ അവനെക്കൊണ്ടു തന്നെ വീണ്ടും ആവര്‍ത്തിച്ചു പറയിപ്പിക്കുന്ന രീതിയായിരുന്നു ഞങ്ങള്‍ അവലംബിച്ചിരുന്നത്.

കണ്ണൂര് നിന്നും തിരുവനന്തപുരം വരെയുള്ളവരെയെല്ലാം  തന്നെ അവന്‍ തെക്കന്‍മാരെന്നു സംബോധന ചെയ്തു സംസാരിക്കാറാണു പതിവ്.
ആയിടക്കാണു കോട്ടയം ജില്ലയിലെ പാലായില്‍ നിന്നു ഷിബു എന്നു പേരുള്ള ഒരാള്‍ പ്രമോട്ടറായി ഞങ്ങള്‍ക്കിടയില്‍ രംഗ പ്രവേശം ചെയ്യുന്നത്. 'പയനീര്‍ ' എന്ന ബ്രാന്‍ഡിന്റെ കാര്‍ സ്റ്റീരിയോ,  ഡി. വി ഡി പ്ലെയര്‍, സൗണ്ട് സിസ്റ്റം എന്നിത്യാദി ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ വില്‍പനാര്‍ത്ഥം ആ കമ്പനി നിയോഗിച്ചയാളായിരുന്നു ഷിബു.

ആദ്യമാദ്യം നിശ്ചിത അകലം പാലിച്ചു നിന്നിരുന്ന അദ്ദേഹം പിന്നീടു മലയാളി സഹജമായ രീതിയില്‍ അടുക്കുകയും വളരെ നല്ല രീതിയില്‍ പെരുമാറുകയും താമസിയാതെ ഞങ്ങള്‍ക്കിടയിലെ ഒരംഗമാകുകയും ചെയ്തു.

ഷിബു നാട്ടില്‍ അദ്ധ്യാപകനായിരുന്നുവത്രെ. അക്കാലത്തു പത്താം  ക്ലാസിലും പ്രീഡിഗ്രിയ്ക്കും പഠിക്കുന്ന കുട്ടികള്‍ക്കു വേണ്ടി പാരലല്‍ കോളേജില്‍ ക്ലാസെടുത്തു വരികയായിരുന്നു. പിന്നീട് നാട്ടില്‍ സ്വന്തമായി പാരലല്‍ കോളേജ് തുടങ്ങാന്‍ തീരുമാനിച്ചു. അതനുസരിച്ച് ബാങ്കില്‍ നിന്നും വായ്പയെടുത്തു ദ്രുതഗതിയില്‍ സ്ഥലം സ്വന്തമായി വാങ്ങുകയും താമസിയാതെ പാരലല്‍ കോളേജുണ്ടാക്കി  പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. അതേ വര്‍ഷത്തില്‍ തന്നെ നിര്‍ഭാഗ്യവശാല്‍ കേരള സര്‍ക്കാര്‍ പ്രീഡിഗ്രി യെടുത്തു കളയുകയും പ്ലസ് ടു സ്‌കൂളില്‍ തന്നെ ആരംഭിയ്ക്കുകയും ചെയതു.

പ്രതീക്ഷകളെല്ലാം തന്നെ പൊട്ടി കടത്തില്‍ മുങ്ങി വീണ്ടും ജീവിതമാരംഭിക്കാന്‍ ഗള്‍ഫിലെത്തിയ ഷിബു അപ്പോഴും എല്ലാവരോടും ഒരദ്ധ്യാപകനെ പ്പോലെത്തന്നെയാണു സംസാരിച്ചിരുന്നത്. ഒഴിവു കിട്ടുന്ന സമയങ്ങളി ലെല്ലാം ഷിബുവിന്റെ അച്ചടിമലയാളത്തെ ആശിഖ് കളിയാക്കി. ഇത് കാണുമ്പോഴെല്ലാം ആശിഖിനെ ആ ശ്രമത്തില്‍ ഞാന്‍ വിലക്കി.

ഒരു ദിവസം ഡ്യൂട്ടി സമയവും കഴിഞ്ഞു അര മണിക്കൂര്‍ വൈകി ഷിബു സാധാരണ നടന്നു വരാറുള്ള വഴി മാറി പകച്ചു കൊണ്ട് വേഗത്തില്‍ നടന്നുവരുന്നതു കണ്ടു.

വിവരം ആരായാന്‍ ചെന്ന എന്നോട് അയാള്‍ ഇങ്ങനെ വിവരിച്ചു: ഇന്നു എത്താന്‍ വൈകി. ഉണരാന്‍ വൈകിയതാണ്. മേലെ ബാഡ്ജ് എടുക്കാന്‍ അകത്തു കയറിയപ്പോള്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ  സെക്ഷന്‍ മാനേജര്‍ എതിരെ നടന്നു വരുന്നതു കണ്ടു. അദ്ദേഹ ത്തിന്റെ ചോദ്യം ചെയ്യലില്‍ നിന്നും രക്ഷതേടി കാന്റീനിലെ വാതില്‍ മറപറ്റി നിന്നു. പിന്നീടു ഗോവണിയിറങ്ങി വെയര്‍ ഹൗസ് വഴി കയറി സെക്യൂരിറ്റിയുടെ ശ്രദ്ധയില്‍ പെടാതെ തന്നെ പതുങ്ങി നടന്നു അകത്തു കയറി. ശേഷം ആരും കണ്ടില്ലെന്നു ഉറപ്പു വരുത്തി സാധനങ്ങളെടുക്കുന്ന വ്യാജേന ട്രോളിയെടുത്തു. അതില്‍ ചിലവ പെറുക്കിയിട്ടു സൂപ്പര്‍വൈസര്‍ കാണാതെ ട്രോളി തള്ളിക്കൊണ്ടു ഷെല്‍ഫില്‍ അടുക്കാന്‍ ശ്രമിക്കവെ അയാള്‍ ഓഫീസിലേക്കു കയറി. ഭാഗ്യം! ഞാന്‍ സുരക്ഷിതനായി ഇവിടെയെത്തി.

ശ്വാസമെടുത്തു വീണ്ടും തുടരാന്‍ ശ്രമിക്കവെ ആശിഖ് ഇടപ്പെട്ടു: 'എന്ത് ഭായ് .....എന്ത്?'

ഞങ്ങള്‍ അവനെ നോക്കി: 'ഇങ്ങ എന്ത് ടി.വി. ന്യൂസ് വായിക്കണ'

ദേഷ്യം അരിച്ചു കയറുന്ന ഷിബുവിന്റെ മുഖത്തു നോക്കി ആശിഖ് തുടര്‍ന്നു:' 'ആടന്ന് കീഞ്ഞ് ഈടെ എത്തി. ഇത്രേ ള്ളൂ. അയിനാണ് ഈ ചെങ്ങായ് ...'

ചിരി അടക്കാനായില്ല. ചിരി പൊട്ടിയതും ഷിബു ആശിഖിനെ അടിക്കാനോങ്ങി. പക്ഷെ അപ്പോഴേക്കുമവന്‍ ഒരു കാല്‍പന്തു കളിക്കാരന്റെ വൈഭവത്തോടെ ഓടി മറഞ്ഞിരുന്നു.

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!

ആ കത്തിന് മറുപടി കിട്ടുംവരെ  ഒരു പ്രവാസി എങ്ങനെ ഉറങ്ങും?

മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!

സൗദിയിലെ ആ നല്ല മനുഷ്യര്‍!

സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!

ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!

പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!

മലയാളി വായിക്കാത്ത  മറ്റൊരു ആടുജീവിതം!

മരുഭൂമിയിലെ ആ നന്‍മമരങ്ങള്‍!

കാശുണ്ടെങ്കിലേ കൂട്ടുള്ളൂ!

ആ കാറും ആത്മഹത്യകളും തമ്മില്‍ എന്താണ് ബന്ധം?

അബൂദാബിയിലെ തടവറ!

പിന്നെയവര്‍ മലയാളമേ മറന്നു!

'ഉമ്മ കല്യാണം കഴിക്കാതെ  എനിക്കൊരു വിവാഹം വേണ്ട'

'ഞാന്‍ മരിച്ചാല്‍ നീയെന്ത് ചെയ്യും?'

പ്രവാസിയുടെ ബസ്!

ഒരു വേലി പോലുമില്ല,  ലോകത്തെ ഏറ്റവും  നീളം കൂടിയ ഈ രാജ്യാതിര്‍ത്തിക്ക്!

ഒമാനിലെ മാധവേട്ടന്‍

ഒറ്റയ്ക്ക് ഒരമ്മ!

പകച്ചുപോയി, ഞാനും ഡോക്ടറും!

അംഗോളയിലെ 'തേന്മാവിന്‍ കൊമ്പത്ത്'

ഉമര്‍ ഇപ്പോഴും പ്രാര്‍ത്ഥനയിലാണ്!

ഒരു കാന്താരി മുളക് കൊടുത്ത പണിയേ!

പ്രവാസം മിക്കവര്‍ക്കും ഇങ്ങനെ തന്നെയാവും!

അങ്ങനെ ഞാന്‍ അമേരിക്കന്‍ പൗരനായി!

ഒടുവില്‍ അയാള്‍ മരിച്ചു,  ഒരു പ്രവാസിയുടെ  സാധാരണ മരണം!

മരുഭൂമിയിലെ മാലാഖ!

ആ ഇംഗ്ലീഷ് ഓര്‍ക്കുമ്പോള്‍ ഇന്നും ചിരി വരും

ഇറാഖ് അതിര്‍ത്തിയിലെ ഇരുണ്ട രാവുകള്‍

അങ്ങനെ ഞാനും  നോമ്പുകാരിയായി...

പ്രവാസിയുടെ പെരുന്നാള്‍

ഭണ്ഡാരിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് ഈ മലയാളികളാണ്!

Follow Us:
Download App:
  • android
  • ios