Asianet News MalayalamAsianet News Malayalam

13 വര്‍ഷം മുമ്പ് സൗദിയിലൂടെ  ഞാന്‍ കാറോടിച്ച ദിവസം!

  • ദേശാന്തരത്തില്‍ അഞ്ജന മാറോളി
Deshanatharam Anjana Maroli
Author
First Published Jun 26, 2018, 5:49 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

Deshanatharam Anjana Maroli

ഇന്ന് സൗദി അറേബ്യയയില്‍ ഒരു ചരിത്രപ്രധാനമായ ദിവസമാണ്; സ്ത്രീകള്‍ക്ക് ഇന്നുമുതല്‍ നിരത്തിലൂടെ വാഹനം ഓടിക്കാം. നിയമപ്രകാരം അതിന് അനുമതി കിട്ടി.

ജീവിതത്തില്‍ ആദ്യമായി  കാര്‍ ഓടിക്കാന്‍ ഞാന്‍ ഇറങ്ങിത്തിരിച്ചത് അങ്ങ്  സൗദി അറേബ്യയില്‍ ആയിരുന്നു. ഇപ്പോളെങ്ങും അല്ല , ഒരു പത്ത് പതിമൂന്നു കൊല്ലം മുമ്പ് അങ്ങ് സൗദി അറേബ്യയയില്‍. എന്റെ ആശാന്‍ എന്റെ ദേഷ്യക്കാരന്‍ അച്ഛന്‍ ആയിരുന്നു.

എന്നേക്കാള്‍ ആഗ്രഹം ആയിരുന്നു അച്ഛന് ഞാന്‍ ഡ്രൈവ് ചെയ്യണമെന്ന്. അനിയന്‍ അവന്റെ കാല് എത്തിപ്പിടിച്ചു ആക്‌സിലറേറ്റര്‍ ബ്രേക്ക് ഒക്കെ എത്തിയ അന്ന് തന്നെ അച്ഛന്‍ അവനേം കൊണ്ട് വണ്ടി ഓടിപ്പിക്കാന്‍ തുടങ്ങി. പൊതുവെ മടിച്ചി പോരാത്തതിന് ഇച്ചിരി ധൈര്യക്കുറവും കൂടെ ആയപ്പോ ഞാന്‍ ഇത്തിരി വൈകി, എന്നാലും എന്റെ ഒമ്പതാം ക്ലാസ്സില്‍ അച്ഛന്‍ എന്നെ ഡ്രൈവിംഗ് പഠിപ്പിക്കല്‍ തുടങ്ങി.

ഇന്നത്തെ ഖോബാര്‍-അസീസിയാഹ് റോഡില്‍  കോര്‍ണിഷ്  ഭാഗത്തു കുറെ അംബരചുംബികളായ കെട്ടിടങ്ങളുടെ പണികള്‍ നടന്നുകൊണ്ടിരിക്കുന്ന കാലം. രാത്രിയില്‍ അവിടെ വിളക്കുമരങ്ങളില്ല. അപ്പോള്‍ അച്ഛനുറപ്പിച്ചു ഇവിടെ ഇട്ടു ഡ്രൈവിംഗ് പഠിക്കാം. ഞാന്‍ അങ്ങിനെ ഡ്രൈവിംഗ് പഠിച്ചു, ഒരുവിധം ഓടിച്ചുകളിച്ചോണ്ട് ഇരിക്കുന്നു. എല്ലാ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രാത്രി അച്ഛന്‍ നമ്മളെ (അമ്മയെയും അനിയനെയും എന്നെയും ) എടുത്ത് വണ്ടിയിലിട്ട് ഡ്രൈവിംഗ് പഠിപ്പിക്കാന്‍ അവിടെ പോവും.

എന്നാലും ആഴ്ചയില്‍ രണ്ടുദിവസം അച്ഛന്‍ ഡ്രൈവിംഗ് പഠിപ്പിച്ച്  കൊണ്ടിരുന്നു.

പഠിച്ച് പഠിച്ച്  അച്ഛനെ സൈഡില്‍ ഇരുത്തി ഓടിക്കാന്‍ ആയി. എന്നാലും നിരത്തില്‍ ഇറങ്ങി ഓടിക്കാന്‍ പറ്റില്ല. പ്രായം മാത്രമല്ല, പെണ്ണ് വണ്ടി ഓടിക്കുന്നത് നിയമവിരുദ്ധം ആണ്. അതായത് എന്നെ പിടിച്ചു പിഴചുമത്തി ജയിലില്‍ ഇടും. അടിപൊളി ല്ലേ 

എന്നാലും ആഴ്ചയില്‍ രണ്ടുദിവസം അച്ഛന്‍ എന്നെ ആ ഇരുട്ടുപിടിച്ച വഴിയില്‍ ഇട്ടു ഡ്രൈവിംഗ് പഠിപ്പിച്ച്  കൊണ്ടിരുന്നു. ഡ്രൈവിംഗ് കഴിഞ്ഞ് വന്നു, രാത്രി അവിടുള്ള സൗദി ചെക്കന്മാര് ഫെറാറിയില്‍ പറക്കുന്ന പോലെ ഞാനും സ്വപ്നത്തില്‍ ഫെറാറിയും ഹമ്മറും ഒക്കെയായി  ഖോബാര്‍-ദമ്മാം ഹൈവേ കൂടെ ഓടിക്കുന്നത് സ്വപ്നം കാണും. ചെറിയ ചെറിയ സ്വപ്നങ്ങള്‍!

ഇനിയാണ് കഥയിലെ ട്വിസ്റ്റ്്. സൗദിയില്‍ തീവ്രവാദത്തിനു എതിരെ ജാഗ്രതയും മറ്റു മുന്‍കരുതലുകളും ഒക്കെ നടക്കുന്ന കാലം. റോഡ് അരികില്‍ , ഓരോ മൂക്കിനും മൂലയിലും പോലീസ് ആണെന്ന് മനസിലാവാത്ത വിധം സിഐഡി പോലീസുകാര്‍ ഒളിഞ്ഞിരുന്നു സാധാരണക്കാരെയും നാടും ശ്രദ്ധിക്കും. 

ഹാ...അങ്ങനൊരു ദിവസം അതാ ഞാനും അച്ഛനും വണ്ടിയോടിച്ചു പോകുന്നു. റേഡിയോയിലെ പാട്ടും കേട്ട് ഇടക്ക് ഇടക്ക് അച്ഛന്റെ വഴക്കും കേട്ട് ഓടിച്ചോണ്ട് ഇരിക്കുമ്പോള്‍ അതാ, നിലവിളി ശബ്ദം ഇട്ടുകൊണ്ട് മൂന്നു പോലീസ് വാഹനങ്ങള്‍ ആ സ്വകാര്യ റോഡിലേക്ക് കത്തിച്ചു വരുന്നു.

അച്ഛന്‍: 'നീ സൈഡ് കൊടുക്ക്, നമുക്ക് ഇന്നത്തെ ഡ്രൈവിംഗ് നിര്‍ത്തി പോവാം....എന്തെങ്കിലും പ്രശ്‌നം വല്ലതും കാണും കണ്ടില്ലേ പോലീസ്'

ഞാന്‍: 'മ്മ് ....ശെരി'

ഞാന്‍ സൈഡ് പിടിക്കുന്നതിനു മുന്‍പായി ധാ ഒരു നിലവിളി കാറ് എന്റെ കാറിനു മുന്‍പില്‍ വന്നു നിന്ന്, മറ്റൊന്ന് പുറകില്‍, അടുത്തത് എന്റെ കാറിന്റെ സൈഡില്‍!

ലെ ഞാന്‍: 'എസ്....ഐ ആം ട്രാപ്പ്ഡ്  അച്ചാ... ഞാന്‍ ജയിലില്‍ പോയാ അമ്മയോട് എന്ത് പറയും'

ലെ അച്ഛന്‍: ' അസത്തെ...മിണ്ടാതിരിക്ക് ചുമ്മാ ഇഖാമാ(ID card )  ചെക്കിങ് വല്ലതും ആയിരിക്കും. ഞാന്‍ പോയി നോക്കിയിട്ട് വരാം'

ലെ ഞാന്‍ 'ഒറ്റക്ക് ഞാന്‍ ജയിലില്‍'...അപ്പോഴേക്കും ഞാന്‍ വിയര്‍ത്ത് ഒലിച്ചു തുടങ്ങി ആ തണുതണുപ്പന്‍ എ സി കാറില്‍.

ലെ ഞാന്‍: 'എസ്....ഐ ആം ട്രാപ്പ്ഡ്  അച്ചാ... ഞാന്‍ ജയിലില്‍ പോയാ അമ്മയോട് എന്ത് പറയും'

അച്ഛന്‍ സീറ്റ് ബെല്‍റ്റ് ഊരുമ്പോളേക്കും മുന്നിലെ കാറില്‍ നിന്ന് ഒരു പോലീസ് തോക്കും പിടിച്ചു ഇറങ്ങി എന്റെ ഡ്രൈവിംഗ് സീറ്റ് ഡോറിന്റെ അടുത്തേക്ക് വരുന്നു. ഏന്തി വലിഞ്ഞ സീറ്റ് ബെല്‍റ്റ് ഊരി ഞാന്‍ പുറകിലെ സീറ്റിലേക്ക് ചാടാന്‍ നോക്കുമ്പോള്‍. അച്ഛന്‍ പിടിച്ചു അവിടെ ഇരുത്തി പറയുവാണ്: 'നീ എവിടേക്ക് ഓടുവാ....നീ അവിടെ ഇരിക്ക്, പിടിച്ചോണ്ട് പോവുവാണേല്‍ ഞാനും ഇല്ലേ കൂടെ പിന്നെ ഇതുപോലൊരു സ്വകാര്യ റോഡില്‍ വണ്ടിയോടിച്ചാല്‍ എന്താ...ഒന്നുമില്ല പേടിക്കാന്‍'

ലെ ഞാന്‍: 'നമ്മള് രണ്ടും ജയിലില്‍ പോയാല്‍ , അമ്മയ്ക്കും അര്‍ജുനും ആരുമില്ലല്ലോ അച്ഛാ'

എന്റെ കഥാപ്രസംഗം തീരുന്നതിനു മുന്‍പ് ആ സുന്ദരന്‍ അറബി പോലീസ് എന്റെ ഡോര്‍ വന്നു തുറന്നു

ഞാന്‍ കീഴടങ്ങി, എന്നെ പിടിച്ചോണ്ട് പൊയ്‌ക്കോ എന്ന മട്ടില്‍ സ്റ്ററിങ്ങില്‍ കൈയും കൂപ്പി ഞാന്‍ ആ അറബി സുന്ദരന്‍ പോലീസിനെ നോക്കി. എന്റെ മുഖഭാവം വളരെ ദയനീയം ആണ്.

ലെ അറബി സുന്ദരന്‍ പോലീസ്:   'മാഫി ഡ്രൈവിംഗ് മാഫി മാഡം ഡ്രൈവിംഗ്'

എന്നും പറഞ്ഞു അച്ഛനോട് പുറത്ത് വരാന്‍ ഓര്‍ഡര്‍ ഇട്ടിട്ടു അങ്ങേരും അച്ഛനും കാറിനു മുന്നില്‍ പോയി കയ്യും കാലും പൊക്കി സംസാരിച്ച്, അറബി പോലീസ് അച്ഛന്റെ ചുമലില്‍ തട്ടി ടാറ്റ പറഞ്ഞു പോയി. ആ നിലവിളി ശബ്ദം ഒക്കെ നിര്‍ത്തി പോലീസ് കാര്‍ നമ്മളെ വിട്ടു ദൂരേയ്ക്ക് പോയി.

അച്ഛന്‍ തിരിച്ച് വന്നു കാര്‍  എടുത്ത് നമ്മള് നമ്മുടെ വീട്ടിലേക്ക് .

'സൂദി അറേബിയ ആണ് നാട് ....ശരിയത്താണ് കോടതി...ഡ്രൈവിംഗ് ഇനി ഇവിടെ വേണ്ട'

അങ്ങിനെ എന്റെ സൗദി ഡ്രൈവിംഗ് നിന്നു. അന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല ഇങ്ങനെ ഒരു നിയമ മാറ്റം ഉണ്ടാകുമെന്നു. 

ഇന്ന് ആ നിയമം മാറി. കാലത്തിനൊപ്പം മാറ്റങ്ങളും വരും. അത് ഏത് സൗദി അറേബ്യ ആണെങ്കിലും. 
 
അപ്പോള്‍ പറഞ്ഞ് വരുമ്പ ഞാന്‍ അല്ലേ സൗദിയിലെ ആദ്യത്തെ വനിതാ ഡ്രൈവര്‍!

സൗദി അറേബ്യയുടെ ഈ നല്ല മാറ്റത്തില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. ഇനിയും വരാനിരിക്കുന്ന നല്ല മാറ്റങ്ങള്‍ കാത്തിരിക്കുന്നു, എന്റെ കുഞ്ഞു കുഞ്ഞു സൗദി ഓര്‍മകളുടെ കൂടെ.

 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!

ആ കത്തിന് മറുപടി കിട്ടുംവരെ  ഒരു പ്രവാസി എങ്ങനെ ഉറങ്ങും?

മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!

സൗദിയിലെ ആ നല്ല മനുഷ്യര്‍!

സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!

ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!

പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!

മലയാളി വായിക്കാത്ത  മറ്റൊരു ആടുജീവിതം!

മരുഭൂമിയിലെ ആ നന്‍മമരങ്ങള്‍!

കാശുണ്ടെങ്കിലേ കൂട്ടുള്ളൂ!

ആ കാറും ആത്മഹത്യകളും തമ്മില്‍ എന്താണ് ബന്ധം?

അബൂദാബിയിലെ തടവറ!

പിന്നെയവര്‍ മലയാളമേ മറന്നു!

'ഉമ്മ കല്യാണം കഴിക്കാതെ  എനിക്കൊരു വിവാഹം വേണ്ട'

'ഞാന്‍ മരിച്ചാല്‍ നീയെന്ത് ചെയ്യും?'

പ്രവാസിയുടെ ബസ്!

ഒരു വേലി പോലുമില്ല,  ലോകത്തെ ഏറ്റവും  നീളം കൂടിയ ഈ രാജ്യാതിര്‍ത്തിക്ക്!

ഒമാനിലെ മാധവേട്ടന്‍

ഒറ്റയ്ക്ക് ഒരമ്മ!

പകച്ചുപോയി, ഞാനും ഡോക്ടറും!

അംഗോളയിലെ 'തേന്മാവിന്‍ കൊമ്പത്ത്'

ഉമര്‍ ഇപ്പോഴും പ്രാര്‍ത്ഥനയിലാണ്!

ഒരു കാന്താരി മുളക് കൊടുത്ത പണിയേ!

പ്രവാസം മിക്കവര്‍ക്കും ഇങ്ങനെ തന്നെയാവും!

അങ്ങനെ ഞാന്‍ അമേരിക്കന്‍ പൗരനായി!

ഒടുവില്‍ അയാള്‍ മരിച്ചു,  ഒരു പ്രവാസിയുടെ  സാധാരണ മരണം!

മരുഭൂമിയിലെ മാലാഖ!

ആ ഇംഗ്ലീഷ് ഓര്‍ക്കുമ്പോള്‍ ഇന്നും ചിരി വരും

ഇറാഖ് അതിര്‍ത്തിയിലെ ഇരുണ്ട രാവുകള്‍

അങ്ങനെ ഞാനും  നോമ്പുകാരിയായി...

പ്രവാസിയുടെ പെരുന്നാള്‍

ഭണ്ഡാരിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് ഈ മലയാളികളാണ്!

ആടന്ന് കീഞ്ഞ് ഈടെ എത്തി. ഇത്രേ ള്ളൂ'

എന്നിട്ടും ബാബുരാജ് ജയിലില്‍നിന്ന് മടങ്ങിവന്നു...

Follow Us:
Download App:
  • android
  • ios