ആ മഴ ഇനിയും തോര്‍ന്നിട്ടില്ല സുമ രാജീവ് എഴുതുന്നു
ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്. മഴക്കാലങ്ങള്. മഴയോര്മ്മകള്. മഴയനുഭവങ്ങള്. മഴക്കുറിപ്പുകള്ക്കായി ഒരിടം
മഴയോര്മ്മകള് മലയില് നിന്നും ഇരമ്പി വരുന്ന വയനാടന് മഴ. മലയിറങ്ങി സേട്ടുക്കുന്നില് എത്തുമ്പോള് കേള്ക്കാം മഴയുടെ ഇരമ്പുന്ന ശബ്ദം.
കുന്നിറങ്ങി വയലിലെ നെല്ലോലകളെ തഴുകി വീട്ടു മുറ്റത്ത് എത്തുമ്പോഴേക്കും നല്ല ഉഗ്രരൂപി ആയിട്ടുണ്ടാകും. അതിനു വല്ലാത്ത വന്യത ആയിരുന്നു. പല ശബ്ദത്തില്, താളത്തില്, മൂര്ച്ചയില് ഒഴിയാതെ അത് പെയ്തു കൊണ്ടേയിരിക്കും. നിറഞ്ഞൊഴുകുന്ന തോടുകളും പുഴയും. പെരുമഴക്കാലത്ത് ദ്വീപ് ആയി മാറുന്ന ചുറ്റും വയലുള്ള ഒരു ചെറിയ കുന്നിലായിരുന്നു വീട്.
മഴക്കാലത്തിന് മുന്നേ തുടങ്ങുന്ന ഒരുക്കങ്ങള്.വിറകു്പുരയില് മഴക്കാലം കഴിയാനാവശ്യമായ വിറകുകള് നിറക്കുന്നു. നെല്ല് കുത്തി അരി ആക്കി വെക്കുന്നു. തട്ടിന്പുറത്തു എത്തുന്ന ഉപ്പ് ചാക്ക്.അമ്മ ഉണക്കി വെക്കുന്ന കൊണ്ടാട്ടങ്ങള്.
മഴ തുടങ്ങിയാല് തണുക്കുന്നേ പറഞ്ഞു അടുപ്പിന്തീയരികില് നില്ക്കാനുള്ള ഗുസ്തിപിടുത്തം. തണുപ്പത്ത് മാങ്ങ തിന്നരുത് വയറു വേദന വരും എന്ന് പറഞ്ഞാലും മഴയില് പോയി മാങ്ങ പെറുക്കി കൊണ്ട് വന്നു തിന്നല്.
പുഴ നിറഞ്ഞു വെള്ളം പൊങ്ങി വയലും കരയും നിറയുമ്പോള് ഇക്കരെ കുന്നില് നിന്നും അക്കരെ കുന്നിലേക്കു നീന്തല് മത്സരം. കാഴ്ചക്കാരില് ഒരാളായി ഞാനും.
വാഴപിണ്ടികള് ചേര്ത്തുണ്ടാക്കിയ പാണ്ടി (ചങ്ങാടം) തുഴഞ്ഞു പോകുന്നവര്. പാണ്ടി തുഴഞ്ഞു വന്നു വെള്ളം കേറിയ സ്ഥലത്തെ കപ്പ പറിച്ചെടുക്കുന്ന കൊച്ചുണ്ണിമാര്. വെള്ളപൊക്കമുണ്ടായ സ്ഥലത്തു നിന്നും ആളുകളെ മാറ്റി പാര്പ്പിക്കാന് വരുന്ന പഞ്ചായത്തിന്റെ തോണി. നിമിഷം പ്രതി പൊങ്ങുന്ന ജലനിരപ്പ്.
കാണുമ്പോള് പലരുടെയും മനസ്സില് കനലെരിയും.എന്റെ വാഴയെന്നും നെല്ലെന്നും കപ്പയെന്നും ഓര്ത്തു ആ വേദന നെഞ്ചിലടക്കി പരന്നു കിടക്കുന്ന വെള്ളപ്പരപ്പിലേക്ക് നോക്കി നെടുവീര്പ്പിടും
പുഴയും വെള്ളപ്പൊക്കവും ഒക്കെ കുട്ടിക്കാലത്തിന്റെ ഓര്മ്മകള് ആണ്. ഇപ്പോളത് ഓര്മ്മകുടുക്കയിലെ സമ്പാദ്യം. ഓര്മ്മകളുടെ പുതപ്പും പുതച്ചു ഞാന് ഇങ്ങനെ ഇവിടെ മഴയിലേക്ക് കണ്ണും നട്ടിരിക്കുന്നു.
ഇനിയും തോരാത്ത മഴകള്
സുനു പി സ്കറിയ:മഴയുടെ സെല്ഫ് ഗോള്!
ധന്യ മോഹന്: പെരുമഴയത്തൊരു കല്യാണം!
ജില്ന ജന്നത്ത്.കെ.വി: പെണ്മഴക്കാലങ്ങള്
ജാസ്മിന് ജാഫര്: എന്റെ മഴക്കുഞ്ഞുണ്ടായ കഥ...
നിഷ മഞ്ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു വീട്
കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു; കടല് ഞങ്ങളെയും!
ജ്യോതി രാജീവ്: ആ മഴ നനയാന് അപ്പ ഉണ്ടായിരുന്നില്ല
സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!
കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില് ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?
ജാസ്ലിന് ജെയ്സന്: മഴയ്ക്കും മഞ്ഞിനുമൊപ്പം ആയിരം അടി മുകളില്!
സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള് അടര്ന്നു വീഴുന്ന മഴക്കാലം
ഹാഷ്മി റഹ്മാന്: കനലെരിഞ്ഞുതീര്ന്നൊരു മഴ
ഡോ. ഹസനത് സൈബിന്: ചാരായം മണക്കുന്നൊരു മഴ!
ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു
ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!
രോഷ്ന ആര് എസ്: ആലിംഗനത്തിന്റെ ജലഭാഷ!
നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്
ശരണ്യ മുകുന്ദന്: വയല് പുഴയാവുംവിധം
ഗീതാ സൂര്യന്: മഴയില് നടക്കുമ്പോള് ഞാനുമിപ്പോള് കരയും
റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്
ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!
മനു ശങ്കര് പാതാമ്പുഴ: കഞ്ഞിക്കലവും മണ്ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!
ഫാത്തിമ വഹീദ അഞ്ചിലത്ത് : ആ കടലാസ് തോണികള് വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു
ഉമൈമ ഉമ്മര്: ഉരുള്പ്പൊട്ടിയ മണ്ണിലൊരുവള് മഴ അറിയുന്നു!
ശംഷാദ് എം ടി കെ: മഴ എന്നാല് ഉമ്മ തന്നെ!
സാനിയോ: മഴപ്പേടികള്ക്ക് ഒരാമുഖം
നിജു ആന് ഫിലിപ്പ് : മീന്രുചിയുള്ള മഴക്കാലങ്ങള്
മാഹിറ മജീദ്: മഴയെന്ന് കേള്ക്കുമ്പോള് ഉള്ളില് അവള് മാത്രമേയുള്ളൂ, ആ കുടയും...
ശംസീര് ചാത്തോത്ത്: ക്രിക്കറ്റ് മുടക്കുന്ന ദുഷ്ടന് മഴ!
അനാമിക സജീവ് : വീട്ടിലെത്തുമ്പോള് ഒരു വടി കാത്തുനില്പ്പുണ്ടായിരുന്നു!
രാരിമ എസ്: അന്നേരം എല്ലാ കണ്ണീരും പെയ്തുതോര്ന്നു
ജയ ശ്രീരാഗം: മഴയിലൂടെ നടന്നുമറയുന്നു, അച്ഛന്!
രേഷ്മ മകേഷ് : പിഞ്ഞിപ്പോയൊരു ഒരു മഴയുറക്കം!
ശിശിര : പെരുമഴയത്ത്, വിജനമായ വഴിയില് ഒരു പെണ്കുട്ടി
പ്രശാന്ത് നായര് തിക്കോടി: ഭൂമിയില് ഏറ്റവും മനോഹരമായ പുലരിയുടെ തലേന്ന്
മന്സൂര് പെരിന്തല്മണ്ണ: മഴയുടെ മലപ്പുറം താളം!
റിജാം റാവുത്തര്: മറ്റൊന്നും പോലെയല്ല ഈ മഴമേളം!
ഷഫീന ഷെഫി: മഴ മണക്കുന്ന വീട്!
തസ്ലീം കൂടരഞ്ഞി: മഴ നനയാന് കൊതിച്ച് കുട തുറക്കാത്തൊരു കുട്ടി
ജോബിന് ജോസഫ് കുളപ്പുരക്കല്: ആ മഴ ഞങ്ങളെയും കൊണ്ടുപോയേനെ...
രണ്ജിത്ത് മോഹന്: മരണമെത്തുന്ന കര്ക്കടകപ്പകലുകള്!
ശ്രുതി രാജന്: ആ പുകച്ചുരുളുകള് പ്രണയത്തിന്േറതു കൂടിയായിരുന്നു!
ഷോബിന് സെബാസ്റ്റ്യൻ: പാലാക്കാര്ക്ക് മഴ മറ്റ് ചിലതാണ്!
ഷീബാ വിലാസിനി: കര വെറും കാഴ്ചക്കാരിയാവുന്ന നേരങ്ങള്
മേഘ രാധാകൃഷ്ണന്: മഴക്കോട്ടിടാത്ത കുട്ടി
റോസ്ന റോയി: 'അത് പ്രേമലേഖനമല്ലാര്ന്നു സാറേ..'
ലിസ് ലോന: സ്വപ്നമല്ല, മുറിമുഴുവന് വെള്ളം ഒലിച്ചിറങ്ങുകയാണ്!
സതീഷ് ആറ്റൂര്: ഓഫീസില് കുടുങ്ങിയ രണ്ടുപേര്!
അഞ്ജു ഒ.കെ: മഴ പെണ്ണാണോ?
അമല് പത്രോസ് : മഴയ്ക്ക് ഒരു ചുവന്ന പൊട്ട്
ഹസീന ടി: ചോരുന്ന കൂരയോട് മഴ ചെയ്യുന്നത്
സി സന്തോഷ് കുമാര്: മഴത്തീവണ്ടിയില് യാത്രപോയിട്ടുണ്ടോ?
ജസീല് എസ് എ: മഴ എന്നാല് ഉമ്മ തന്നെ!
