ആ മഴ ഇനിയും തോര്‍ന്നിട്ടില്ല ഫാത്തിമ സിപി എഴുതുന്നു
ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്. മഴക്കാലങ്ങള്. മഴയോര്മ്മകള്. മഴയനുഭവങ്ങള്. മഴക്കുറിപ്പുകള്ക്കായി ഒരിടം

മഴയ്ക്ക് സംഗീതം ഉണ്ടെന്നു ആദ്യമായി ഞാന് മനസിലാക്കിയത് ചോര്ന്നൊലിക്കുന്ന വീട്ടില് മഴത്തുളികള് ഇറ്റി വീഴാനായി വെച്ച പാത്രങ്ങളില് നിന്നാണ്. വീട്ടിലെ അടുക്കളയിലെ മിക്ക പാത്രങ്ങളും അന്ന് വീടിനുള്ളില് എത്തുമായിരുന്നു. അവയില് 'ഠോ' എന്ന പ്രത്യേക ശബ്ദത്തില് പതിക്കുന്ന മഴതുള്ളികളെയും അവയില് നിന്ന് ചിന്നി ചിതറുന്ന തുള്ളികളെയും നോക്കി അവയ്ക്ക് ചുറ്റും എന്തോ അത്ഭുതം കണ്ടിരിക്കുന്നപോലെ ഇരുന്ന ബാല്യങ്ങള്.
'അല്ലാഹ് നല്ല കാറ് വരുന്നുണ്ടല്ലോ. പടച്ചോനെ വിറകൊക്കെ നനഞ്ഞാല് ഞാന് നാളെ എന്തെടുത് കത്തിക്കും. അടുപ്പ് ഊതി ഊതി മതിയായി മനുഷ്യന്.'
ഇമ്മയുടെ സ്ഥിരം പരാതി മഴയെ കുറിച്ചായിരുന്നു. ഞാന് അതൊന്നും ശ്രദ്ധിക്കാതെ പുസ്തക താളുകളില് നിന്ന് കടലാസു തോണികള്ക്കുള്ള കടലാസ്സുകള് ശേഖരിക്കുന്ന തിരക്കിലായിരിക്കും.
'കഴിഞ്ഞായിച്ച വാങ്ങിയ ബുക്കാ പെണ്ണ് വലിച്ച് കീറുന്നെ. ഇപ്പ ഇങ്ങോട്ടു വരട്ടെ ശെരിയാക്കിതരം മുറ്റം മൊത്തം ചണ്ടി കൊണ്ട് നിറക്കാന്'-അത് കേള്ക്കേണ്ട താമസം ബുക്കും മടക്കി വെച്ച് നല്ല കുട്ടിയായി ഇരിക്കും.
ഗണപത് എല് പി (നമ്പി വീട്) സ്കൂളിലായിരുന്നു ഞാന് പഠിച്ചത് ആദ്യം. സ്കൂളില് പോകുമ്പോ സ്ഥിരം കുട എടുക്കാന് ഞാന് മറന്നു പോകുമായിരുന്നു. മനപൂര്വം മറക്കുന്നതാണെന്ന് പറയാം. മഴയില് നനഞ്ഞു കുതിര്ന്നു വരാന് വേണ്ടി....
വീട്ടില് നിന്ന് നടക്കാനുള്ള ദൂരമേ സ്കൂളിലേക്ക് ഉണ്ടായിരുന്നുള്ളൂ. വഴിക്ക് വലിയൊരു തോടുണ്ടായിരുന്നു. മഴ തുടങ്ങിയാല് പിന്നെ തോടേത് റോഡേതെന്ന് ഒന്നും മനസ്സിലാവില്ല. അതിലൂടെ എന്നും സാഹസിക യാത്രകള് ആയിരുന്നു സ്കൂളിലേക്ക്. ഇടക്കിടക്ക് തോട്ടില് നിന്ന് റോഡിലേക്കെത്തുന്ന മീനുകള് കാലുകളില് കൊതി ഇക്കിളി കൂട്ടിയിരുന്നത് ഇന്നും വല്ലാത്തൊരു കുളിര് നല്കുന്നു. അതിനു വേണ്ടി മാത്രം തിമര്ത്ത് പെയ്യുന്ന മഴയത്ത അനങ്ങാതെ എത്രയോ നിന്നിരുന്നു.
ചേമ്പിലയില് നൃത്തം ചെയ്യുന്ന മഴത്തുള്ളികളോട് ഒരു പ്രത്യേക വാത്സല്യം ആയിരുന്നു. അവയെ ഒരിക്കലും മണ്ണിലേക്ക് വീഴ്ത്തില്ലെന്ന ഒരു വാശിയായിരുന്നു മനസ്സില് അന്ന്. പലപ്പോഴും തോറ്റു പോകുന്ന ഒരു വാശി.
അതില് വിജയിച്ചില്ലെന്നു കണ്ടാല് കൂട്ടുകാരുടെ മുന്പില് ഒരു മാജിക്കെന്ന പോലെ കാണിച്ചിരുന്നത് ചേമ്പില തല തിരിച്ച് അതില് വെള്ളമൊഴിച്ച് വെള്ളത്തിന്റെ നിറം ചുവപ്പാകുന്ന വിദ്യ ആയിരുന്നു. അവസാനം അവയുടെ നീര് തട്ടി ചൊറിഞ്ഞു വീര്ത്ത കൈകളുമായി വീട്ടിലേക്ക് ഒരൊറ്റ ഓട്ടമാണ്.
ബാഗും നെഞ്ചോടടുക്കി പിടിച്ച് മൊത്തം നനഞ്ഞു കുളിര്ത്തു വരുന്ന എന്നെയും നോക്കി കലി തുള്ളി ഇമ്മ മുന്നില് തന്നെ ഉണ്ടാകും.
'പാത്തു നിന്നോടെത്രേ തവണ പറഞ്ഞിട്ടുണ്ട് കുടയെടുത്ത് പോവാന്. ഈ കുപ്പായൊക്കെ എങ്ങനെ ഞാന് ഉണക്കിയെടുക്കും, പനിയെറ്റം പിടിച്ചാല് അവിടെറ്റം കിടക്കള്ളുട്ടോ ഇയ്യയ്' എന്ന് പറഞ് ഇറയത്ത് അയലില് തൂക്കിയിട്ടിരിക്കുന്ന നനഞ്ഞ തുണികളെ നോക്കി ഇമ്മ ഒന്നു നെടുവീര്പിടും....
ഉറക്കത്തില് മുഖത്തിറ്റു വീഴുന്ന മഴത്തുള്ളികളോട് എന്നും പരിഭവം ആയിരുന്നു.തിരിഞ്ഞും മറിഞ്ഞും നീങ്ങിയും അവയെ തോല്പിക്കാന് അന്ന് ശ്രമിച്ചിരുന്നു പക്ഷെ ഉറക്കം പിടിച്ച് തുടങ്ങുമ്പോള് കൃത്യമായി അത് മുഖത്ത് തന്നെ പതിക്കുമായിരുന്നു.
'ഇയ്യാറിഞ്ഞോ ഞമ്മളെ കടവിലേ തോണി മുങ്ങിയെന്ന്. നല്ല മഴയാ. തോണി നട്വിലെത്തിയപ്പോ ചെരിഞ്ഞതാ.പടച്ചോനെ ആര്ക്കും ഒരാ പതും പറ്റല്ലേ.....'
അടുത്ത വീട്ടിലെ ഇത്താത്ത ഉമ്മയോട് പറയുന്നേകേട്ടപ്പോഴാണ് മഴക്ക് ഇങ്ങനെയും ഒരു മുഖം കൂടിയുണ്ടെന്നു മനസിലായത്. അന്നാദ്യമായി മഴയോട് ദേഷ്യം തോന്നി.
ഇടിയേയും മിന്നാലിനെയും പേടിച്ച് തുടങ്ങിയത് അന്നൊരു ദിവസം ആയിരുന്നു. ഇക്കാക്ക കിണറ്റിന്റെ അരിക്കില് നിന്ന് കുളിക്കുമ്പോ ഒരു ഇടി വന്നു വീണു. 'അല്ലാന്റെ കുദ്റത്ത് കൊണ്ട് ഓന് രക്ഷപ്പെട്ടു' എന്ന വലിയുമ്മാന്റെ വാക്ക് ഇന്നും മനസ്സില് കിടക്കുന്നുണ്ട്....
പിന്നീട് കനത്ത മഴയൊന്നുണ്ടാകുമ്പോള്, ഇപ്പയൊന്നു വരാന് നേരം വൈകിയാല് നെഞ്ചിലൊരു വല്ലാത്ത ആധിയായിരിക്കും. ഇമ്മയെ വട്ടം ചുറ്റി 'ഇപ്പ എപ്പോ വരും ഇമ്മ' എന്നിങ്ങനെ ചോദിച്ചോണ്ടേ ഇരിക്കും. വന്നാലേ പിന്നെ അത് നിര്ത്തൊള്ളൂ. പിന്നെ ഇപ്പയായിരിക്കും കടലാസ്സു തോണികള് ഉണ്ടാക്കാന് സഹായിക്കുക. ഇമ്മയെ ഒന്നു ഒളികണ്ണിട്ട് നോക്കി ഇപ്പയുണ്ടെന്ന സമാധാനത്തില് അത് വെള്ളത്തിലേക്ക് ഒഴുക്കി വിടും.
ഇനിയും തോരാത്ത മഴകള്
സുനു പി സ്കറിയ:മഴയുടെ സെല്ഫ് ഗോള്!
ധന്യ മോഹന്: പെരുമഴയത്തൊരു കല്യാണം!
ജില്ന ജന്നത്ത്.കെ.വി: പെണ്മഴക്കാലങ്ങള്
ജാസ്മിന് ജാഫര്: എന്റെ മഴക്കുഞ്ഞുണ്ടായ കഥ...
നിഷ മഞ്ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു വീട്
കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു; കടല് ഞങ്ങളെയും!
ജ്യോതി രാജീവ്: ആ മഴ നനയാന് അപ്പ ഉണ്ടായിരുന്നില്ല
സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!
കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില് ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?
ജാസ്ലിന് ജെയ്സന്: മഴയ്ക്കും മഞ്ഞിനുമൊപ്പം ആയിരം അടി മുകളില്!
സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള് അടര്ന്നു വീഴുന്ന മഴക്കാലം
ഹാഷ്മി റഹ്മാന്: കനലെരിഞ്ഞുതീര്ന്നൊരു മഴ
ഡോ. ഹസനത് സൈബിന്: ചാരായം മണക്കുന്നൊരു മഴ!
ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു
ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!
രോഷ്ന ആര് എസ്: ആലിംഗനത്തിന്റെ ജലഭാഷ!
നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്
ശരണ്യ മുകുന്ദന്: വയല് പുഴയാവുംവിധം
ഗീതാ സൂര്യന്: മഴയില് നടക്കുമ്പോള് ഞാനുമിപ്പോള് കരയും
റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്
ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!
മനു ശങ്കര് പാതാമ്പുഴ: കഞ്ഞിക്കലവും മണ്ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!
ഫാത്തിമ വഹീദ അഞ്ചിലത്ത് : ആ കടലാസ് തോണികള് വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു
ഉമൈമ ഉമ്മര്: ഉരുള്പ്പൊട്ടിയ മണ്ണിലൊരുവള് മഴ അറിയുന്നു!
ശംഷാദ് എം ടി കെ: മഴ എന്നാല് ഉമ്മ തന്നെ!
സാനിയോ: മഴപ്പേടികള്ക്ക് ഒരാമുഖം
നിജു ആന് ഫിലിപ്പ് : മീന്രുചിയുള്ള മഴക്കാലങ്ങള്
മാഹിറ മജീദ്: മഴയെന്ന് കേള്ക്കുമ്പോള് ഉള്ളില് അവള് മാത്രമേയുള്ളൂ, ആ കുടയും...
ശംസീര് ചാത്തോത്ത്: ക്രിക്കറ്റ് മുടക്കുന്ന ദുഷ്ടന് മഴ!
അനാമിക സജീവ് : വീട്ടിലെത്തുമ്പോള് ഒരു വടി കാത്തുനില്പ്പുണ്ടായിരുന്നു!
രാരിമ എസ്: അന്നേരം എല്ലാ കണ്ണീരും പെയ്തുതോര്ന്നു
ജയ ശ്രീരാഗം: മഴയിലൂടെ നടന്നുമറയുന്നു, അച്ഛന്!
രേഷ്മ മകേഷ് : പിഞ്ഞിപ്പോയൊരു ഒരു മഴയുറക്കം!
ശിശിര : പെരുമഴയത്ത്, വിജനമായ വഴിയില് ഒരു പെണ്കുട്ടി
പ്രശാന്ത് നായര് തിക്കോടി: ഭൂമിയില് ഏറ്റവും മനോഹരമായ പുലരിയുടെ തലേന്ന്
മന്സൂര് പെരിന്തല്മണ്ണ: മഴയുടെ മലപ്പുറം താളം!
റിജാം റാവുത്തര്: മറ്റൊന്നും പോലെയല്ല ഈ മഴമേളം!
ഷഫീന ഷെഫി: മഴ മണക്കുന്ന വീട്!
തസ്ലീം കൂടരഞ്ഞി: മഴ നനയാന് കൊതിച്ച് കുട തുറക്കാത്തൊരു കുട്ടി
ജോബിന് ജോസഫ് കുളപ്പുരക്കല്: ആ മഴ ഞങ്ങളെയും കൊണ്ടുപോയേനെ...
രണ്ജിത്ത് മോഹന്: മരണമെത്തുന്ന കര്ക്കടകപ്പകലുകള്!
ശ്രുതി രാജന്: ആ പുകച്ചുരുളുകള് പ്രണയത്തിന്േറതു കൂടിയായിരുന്നു!
ഷോബിന് സെബാസ്റ്റ്യൻ: പാലാക്കാര്ക്ക് മഴ മറ്റ് ചിലതാണ്!
ഷീബാ വിലാസിനി: കര വെറും കാഴ്ചക്കാരിയാവുന്ന നേരങ്ങള്
മേഘ രാധാകൃഷ്ണന്: മഴക്കോട്ടിടാത്ത കുട്ടി
റോസ്ന റോയി: 'അത് പ്രേമലേഖനമല്ലാര്ന്നു സാറേ..'
ലിസ് ലോന: സ്വപ്നമല്ല, മുറിമുഴുവന് വെള്ളം ഒലിച്ചിറങ്ങുകയാണ്!
സതീഷ് ആറ്റൂര്: ഓഫീസില് കുടുങ്ങിയ രണ്ടുപേര്!
അഞ്ജു ഒ.കെ: മഴ പെണ്ണാണോ?
അമല് പത്രോസ് : മഴയ്ക്ക് ഒരു ചുവന്ന പൊട്ട്
ഹസീന ടി: ചോരുന്ന കൂരയോട് മഴ ചെയ്യുന്നത്
സി സന്തോഷ് കുമാര്: മഴത്തീവണ്ടിയില് യാത്രപോയിട്ടുണ്ടോ?
ജസീല് എസ് എ: മഴ എന്നാല് ഉമ്മ തന്നെ!
സുമ രാജീവ്: വയനാട്ടിലെ മഴ!
