Asianet News MalayalamAsianet News Malayalam

ഇരുള്‍ ബോട്ടിലെ രാത്രി!

രഞ്ജിനി സുകുമാരന്‍ എഴുതുന്നു

Nights Women Ranjini Sukumaran

രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും? രാത്രി എന്ന അനുഭവം എന്തായിരിക്കും? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ. സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍, രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത്.

Nights Women Ranjini Sukumaran

അന്ന് എനിക്കേറ്റവും അപരിചിതമായിരുന്ന മാലെ സിറ്റിയുടെ വീതി കുറഞ്ഞ റോഡിലൂടെ ആ രാത്രിയില്‍  മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന ടാക്‌സികാറിന്റെ പിന്‍സീറ്റില്‍ ഒരു തരം നിര്‍വ്വികാരതയോടെ കയ്യിലുണ്ടായിരുന്ന ഒരു ബാഗിനെയും ചേര്‍ത്തണച്ചിരിയ്ക്കുമ്പോള്‍ എനിക്കറിയില്ലായിരുന്നു ഞാനെങ്ങോട്ടാണ് പോകുന്നതെന്ന്.

മാലദ്വീപില്‍  ആയിരത്തിലേറെയായി ചിതറിക്കിടക്കുന്ന ദ്വീപസമൂഹങ്ങളിലേതോ ഒരു ദ്വീപിലേക്കാണ് എനിയ്ക്ക് പോകേണ്ടിയിരുന്നതെന്ന് മാത്രമാണവര്‍ തന്ന വിവരം. എത്രയകലേയ്ക്കാണ്  പോകേണ്ടതെന്നോ എപ്പോഴവിടെ എത്തുമെന്നോ  അറിയില്ല. എങ്ങോട്ടെന്നറിയാത്ത രാത്രിയാത്ര.

പണ്ടൊക്കെ കോളേജില്‍ പോയി വരുമ്പോള്‍ അക്ഷമയോടെ എന്റെ ബസ് വരുന്നതും നോക്കി കവലയില്‍ കാത്തു നിന്നിരുന്ന അച്ഛന്‍ അറിയുന്നില്ലല്ലോ ഇന്ന് ഞാന്‍ എങ്ങോട്ടെന്നില്ലാതെ ഈ യാത്ര തുടരുന്നത്. ആ രാത്രി  വീട്ടിലേക്കു വിളിച്ചിരുന്നെങ്കിലും ആരോടും പറഞ്ഞിരുന്നില്ല ഇനി ഞാന്‍ തനിച്ചാണ് അകലെയെവിടേയ്‌ക്കോ പോകേണ്ടതെന്ന്.

നാട്ടിലേയോര്‍മ്മകള്‍ കണ്ണ് നനയിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. 'യേസ്...ഐയാം ബോള്‍ഡ്....' എന്ന് പലതവണ മനസില്‍ പറഞ്ഞുറപ്പിച്ചു.

ബോട്ട് ജെട്ടിയില്‍ നിര്‍ത്തി ഞാനിറങ്ങിയപ്പോഴേക്കും ഏതോ ഒരു മാലദ്വീപുകാരന്‍ ഓടിയെത്തി, ബാഗുകളെടുത്ത് ഒരു ബോട്ടിലേക്ക് കയറിപ്പോയി. രണ്ടു നിലകളുള്ള ഒരു വലിയ ബോട്ട്. ഒരുപാടു ബോട്ടുകള്‍ നിരന്ന് കിടക്കുന്നു.

രാത്രി ഏകദേശം എട്ടുമണിയും കഴിഞ്ഞിട്ടുണ്ടാകണം. ബോട്ടിനുള്ളില്‍ കയറിയിട്ട് അയാളെന്നെ ആംഗ്യം കാണിച്ച് അങ്ങോട്ട് വിളിക്കുന്നുണ്ട്.  ആദ്യമായാണ് ഇങ്ങനെയൊരു യാത്രാ ബോട്ടില്‍ കയറുന്നത്.

ഞാന്‍ ഉള്ളിലേക്ക് കയറിച്ചെന്നു. തടി കൊണ്ട് നിര്‍മ്മിച്ച ബോട്ടിന് സീറ്റുകളൊന്നുമില്ല. തടികൊണ്ടു തന്നെയുള്ള  തറയില്‍ കുറേപ്പേര്‍ ഇരിയ്ക്കുന്നുണ്ട്. ചിലര്‍ കിടക്കുന്നുണ്ട്. സ്ത്രീകള്‍ മിക്കവാറും പര്‍ദ്ദയാണ് ധരിച്ചിരിക്കുന്നത്. മലയാളികളായി ആരെയും കണ്ടില്ല. അതിനിടയില്‍ ആ മനുഷ്യന്‍ എന്റെ ബാഗുകള്‍ ബോട്ടിന്റെ ഏറ്റവും താഴത്തെ തട്ടില്‍ വെച്ചിട്ട് എന്റെയടുത്തേയ്ക്ക് വന്നു. രണ്ടാമത്തെ സ്‌റ്റോപ്പില്‍ ഇറങ്ങണമെന്ന് ഇംഗ്‌ളീഷില്‍ എന്നോടു പറഞ്ഞു. കൈവീശിക്കാട്ടി 'ബൈ' പറഞ്ഞിട്ട് അയാള്‍ ബോട്ടില്‍ നിന്നറിങ്ങിപ്പോയ്ി. 

ഞാന്‍ ചുറ്റിനുമുള്ളവരെ നോക്കി. ഒറ്റയ്ക്ക് ഒരു പെണ്ണ് രാത്രി യാത്രയില്‍ നേരിടുന്ന പോലെയുള്ള തുറിച്ചു നോട്ടങ്ങളില്ല. എല്ലാവരും അവരവരുടെ ലോകത്താണ്. കുറച്ചപ്പുറത്തിരുന്ന ചെറുപ്പക്കാരിയായ മാലദ്വീപുകാരിയ്ക്ക് ഇംഗ്‌ളീഷ് അറിയാമെന്ന് തോന്നി.

'രണ്ടാമത്തെ സ്റ്റോപ്പ് - കുഡഫരി ദ്വീപാകുമ്പോള്‍ എന്നെ വിളിക്കണേ'- ഞാനവളെ ഓര്‍മ്മിപ്പിച്ചു. 

കയ്യിലുണ്ടായിരുന്ന ചെറിയ ബാഗില്‍ നിന്നൊരു ഷാളെടുത്ത് തറയില്‍ വിരിച്ചു. ബാഗ് തലയിണയാക്കി ഞാനവിടെ ചുരുണ്ടു കൂടിക്കിടന്നു. ചുറ്റിനും ആരൊക്കെയോ ഉണ്ടെങ്കിലും ഞാനിവിടെ ഏകയാണ്.

ബോട്ട് നീങ്ങിത്തുടങ്ങി. നല്ല തണുത്ത കാറ്റടിയ്ക്കുന്നുണ്ട്. നടുക്കടലിലൂടെ എത്ര നേരം യാത്ര ചെയ്താലാണ് എനിയ്ക്കിറങ്ങേണ്ട ദ്വീപെത്തുക എന്നറിയില്ല.
മാലെ സിറ്റിയിലെ കണ്‍ചിമ്മുന്ന പ്രകാശകിരണങ്ങളില്‍ നിന്ന് ഞാനകുന്നു കൊണ്ടിരിക്കുകയാണ്. ബോട്ട് അ തിരകളെ കീറിമുറിച്ച് അകലങ്ങളിലേയ്ക്ക് നീങ്ങുകയാണ്.

മൊബൈലിലെ റേഞ്ചും അപ്രത്യക്ഷമായിരിക്കുന്നു. മനസിലെ ആശങ്കകള്‍ക്കിനി സ്ഥാനമില്ല. ഉറങ്ങാമെന്ന് കണ്ണുകള്‍ ഇറുക്കിയടച്ച് ഞാന്‍ കിടന്നു....

കടല്‍ക്കാറ്റിന്റെ തണുപ്പില്‍ സുഖനിദ്ര...
ഒരിക്കലും നിമിഷങ്ങളായിരുന്നു ആ  കടല്‍യാത്ര...
ഒരിക്കലും മറക്കരുതാത്ത ഒരു രാത്രിയാത്ര...

അതിസുന്ദരമായ ആ ഗാഢനിദ്രയ്ക്ക് ശേഷം  പുലര്‍ച്ചെ കണ്ണ് തുറന്ന് നോക്കിയപ്പോള്‍ അകലെയായി ചെറിയ തുരുത്തുകള്‍ പോലെ ചെറിയ ദ്വീപുകള്‍!
അവയിലൊന്നായിരുന്നു എനിക്കിറങ്ങേണ്ടിയിരുന്ന ദ്വീപ്. 

അവിടെയിറങ്ങി....വര്‍ഷങ്ങള്‍ കടന്നു പോയി.

ഇന്ന് നാലു വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ തിരിച്ചറിയുന്നു ജീവിതത്തിലെ ഏറ്റവും ഭാഗ്യമുള്ള നിമിഷങ്ങളായിരുന്നു മാലദ്വീപിലെ തനിച്ചുള്ള ഓരോ ബോട്ടുയാത്രയുമെന്ന്. രാത്രിയില്‍ ബന്ധുക്കള്‍ കൂടെയില്ലാതെ ഒരു പെണ്ണ് നമ്മുടെ നാട്ടില്‍ സുരക്ഷിതമായി , ഒരു തുറിച്ചു നോട്ടത്തിന്റെ പോലും ശല്യമില്ലാതെ സഞ്ചരിക്കുകയെന്നാല്‍ അത് ഒരു പക്ഷേ അവളുടെ സ്വപ്നത്തില്‍ മാത്രമെന്ന്. 

അന്നത്തെ എന്റെ ആദ്യത്തെ ദീര്‍ഘദൂര  ബോട്ട് യാത്രമുതല്‍ ഇന്ന് രാത്രി കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി തനിയെ വിജനമായ ദ്വീപില്‍ കൂടി നടന്ന് വീട്ടിലേക്ക് വരുമ്പോള്‍ പോലും ഞാന്‍ അനുഭവിച്ചു തീര്‍ക്കുകയാണ് ഈ രാത്രിയാത്രകളുടെ ലഹരി....

അതേ....നമ്മുടെ നാട്ടിലെ പെണ്ണിന് മാത്രം സ്വാതന്ത്രമായി ആസ്വദിക്കാനാവാതെ പോകുന്ന രാത്രിയാത്രകളുടെ ലഹരി!

 

ഷംന കോളക്കോടന്‍​: രാത്രി എങ്ങനെ പെണ്ണിന്റെ ശത്രുവായി?

മഞ്ജു വര്‍ഗീസ്കൊത്തിപ്പറിക്കുന്ന കണ്ണുകളുടെ രാത്രി

ജില്‍ന ജന്നത്ത് കെ.വി: പാതിരാവില്‍ ഒരു സ്ത്രീ!

ആമി അലവി: എന്റെ പെണ്ണുങ്ങളേ, ചില  രാവോര്‍മ്മകള്‍ നമുക്കും വേണ്ടേ?

അര്‍ഷിക സുരേഷ്: ഒറ്റയ്‌ക്കൊരു രാത്രി!

സന്ധ്യ എല്‍ ശശിധരന്‍: സേഫ്റ്റി പിന്‍ എന്ന ആയുധം!

ആനി പാലിയത്ത്: അല്ല പെണ്ണുങ്ങളേ, നിങ്ങളെന്തിനാണ് രാത്രികളെ ഭയക്കുന്നത്?

ദീപ പ്രവീണ്‍: സ്ത്രീകള്‍ രാത്രികളെ ഭയക്കുന്നത് ഇക്കാരണങ്ങളാലാണ്!

രാധികാ മേനോന്‍: 'എനിക്ക് അടുത്ത ജന്‍മത്തില്‍ ആണ്‍കുട്ടിയാവണം'

ശരണ്യ മുകുന്ദന്‍: പകലിനെക്കാള്‍ ഇന്നെനിക്ക് ഇഷ്ടം രാത്രികളെ!

ദീപ്തി പ്രശാന്ത്: ബാംഗ്ലൂരിലെ പെണ്‍രാവുകള്‍!

അലീഷ അബ്ദുല്ല: രാത്രിയുടെ പൂക്കള്‍

എസ് ഉഷ: അന്നൊന്നും രാത്രി ഇത്ര അകലെയായിരുന്നില്ല!

ഷബ്‌ന ഷഫീഖ്: അതിമനോഹരമായ ഒരു രാത്രി!

വീണ എസ് നാഥ്: ഇരുട്ടിനെന്തൊരു വെളിച്ചം!

സൂര്യ സുരേഷ്: രാത്രിയോ സദാചാരമോ അല്ല മാറേണ്ടത്, ഭയമാണ്!

നജ്മുന്നീസ സി: രാത്രി നടത്തങ്ങള്‍ക്ക് വേഗത കൂടുന്നത് ഇങ്ങനെയാണ്

അഞ്ജലി അമൃത്: ഇരുട്ടല്ല വില്ലന്‍, മനസ്സാണ്

ഷഹ്‌സാദി കെ: 'മൂന്നുവര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലാണ്'

രാരിമ ശങ്കരന്‍കുട്ടി: അഞ്ച് പെണ്ണുങ്ങള്‍, അഞ്ച് സൈക്കിളുകള്‍, ഒരു ആലപ്പുഴ രാത്രി!

ഷെമി മരുതില്‍: ഹിമാലയത്തിലേക്ക് ഒരിക്കല്‍  ആ ബുള്ളറ്റ് പറക്കും!

സുതാര്യ സി: രാത്രി, മറ്റൊരു നേരം മാത്രം!

ശ്രുതി രാജന്‍: രാത്രി നല്‍കിയ സ്വാതന്ത്ര്യം

അപര്‍ണ എസ്: ചെന്നെയിലെ ആ രാത്രി!

ആന്‍വിയ ജോര്‍ജ്: 'നീയൊരു പെണ്‍കുട്ടി ആണെന്ന്  ഓര്‍മിക്കണം'

കാവ്യ പി ഭാസ്‌ക്കര്‍: ആണുങ്ങളേ നിങ്ങളോടെനിക്ക് കട്ട അസൂയ!

നമിത സുധാകര്‍: ഇരുട്ട് മാത്രമല്ല, രാത്രി!

Follow Us:
Download App:
  • android
  • ios