സ്ത്രീകള്‍ രാത്രികള്‍ ഉമൈമ ഉമ്മര്‍ എഴുതുന്നു

രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും? രാത്രി എന്ന അനുഭവം എന്തായിരിക്കും? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ. സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍, രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത്.

വീട്ടിലെ പിന്‍വിളികളോട് ബൈ പറഞ്ഞ് തിരക്കുകള്‍ക്ക് സുല്ലിട്ട് ഇരുട്ടിന്റെ വശ്യതയിലേക്കിറങ്ങാന്‍ എന്നും എനിക്ക് വല്ലാത്ത ഉത്സാഹമാണ്. പ്രണയാര്‍ദ്രയായി നില്‍ക്കുന്ന രാത്രിയെ പ്രാപിക്കാനെത്തുന്ന നിലാവെളിച്ചത്തില്‍ സുന്ദരിയായി നില്‍ക്കുന്ന ഭൂമിയെ വര്‍ണിക്കാന്‍ എന്റെ വാക്കുകളോ പേനയിലെ മഷിയോ തികയാതെ വരും.

ആറു മണിക്കിപ്പുറം പെണ്ണിന് അസമയം കല്‍പ്പിച്ചിരുന്ന നാട്ടിന്‍ പുറത്തെ ഒരു കുടുംബമായിരുന്നു എന്റെത്. മറ്റെല്ലാ പെണ്‍കുട്ടികളേയും പോലെ വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ രാത്രിയെ സ്വപ്നത്തില്‍ മാത്രം കണ്ട് കഴിഞ്ഞിരുന്ന കുറേയേറെ നാളുകള്‍. രാത്രിയില്‍ വണ്ടിയെടുത്ത് കറങ്ങാന്‍ പോകുന്ന അനിയനോട് അസൂയ മൂത്ത് എന്റെ തല പൊട്ടിത്തെറിക്കും എന്നു വരെ തോന്നിയിട്ടുണ്ട്. അവന്റെ വിവരണങ്ങളിലെ രാത്രിയാത്രയെയും രാത്രി കാഴ്ചകളെയും എന്റെയുള്ളില്‍ അവനറിയാതെ ഞാന്‍ ആവാഹിച്ചിട്ടുണ്ട്. 

രാത്രിയോടുള്ള പ്രേമം മൂത്ത് വട്ടു പിടിച്ച ആ രാത്രിയില്‍, കൃത്യമായി പറഞ്ഞാല്‍ 2013 ഡിസംബര്‍ 31 ന്, തലച്ചോറില്‍ ഇടി മിന്നി. അന്ന് ധിനിയേട്ടന്റെ കൈ പിടിച്ച് കല്‍പ്പറ്റയുടെ ഹൃദയത്തില്‍ കാലു വെച്ചപ്പോള്‍ മനസില്‍ ഒളിപ്പിച്ച സ്വപ്നങ്ങള്‍ക്ക് ചിറകു മുളക്കുകയായിരുന്നു. തെരുവില്‍ നിന്ന് മദ്യത്തിന്റെ ഗന്ധം വമിച്ചിരുന്നെങ്കിലും മഞ്ഞ വെളിച്ചത്തില്‍ ആ നഗരം പതിവിലും സുന്ദരിയായി കാണപ്പെട്ടു. 

ട്രാഫിക് ബ്ലോക്കെന്ന് സ്ഥിരം കള്ളം പറഞ്ഞ് അവസാന വണ്ടിക്ക് കാത്തുനിന്നതും രാത്രിയില്‍ ചുരത്തിന്റെ ഭംഗി ആസ്വദിക്കാന്‍ വേണ്ടി മാത്രമായിരുന്നു. വ്യൂ പോയിന്റില്‍ നിന്ന് നോക്കിയാല്‍ താഴെ വീടുകള്‍ മഞ്ഞ പൊട്ടു പോലെ കാണാം, എന്റെ രാത്രിക്കാഴ്ച്ചകളെ കൂടുതല്‍ വര്‍ണാഭമാക്കിയത് അതാണ്. ഒടുക്കം എന്റെ വട്ട് വീട്ടില്‍ പിടിച്ച് വഴക്ക് കേട്ടപ്പോഴും മനസില്‍ രാത്രിയോടുള്ള പ്രണയം നിറഞ്ഞ് കത്തുകയായിരുന്നു. 

ആ പ്രണയം ഇന്നതിന്റെ മൂര്‍ധന്യത്തിലാണ്. ഫിലിം ഫെസ്റ്റിവലിന്റെ സമയങ്ങളില്‍ സിനിമയെക്കാള്‍ എന്നെ കീഴ്‌പ്പെടുത്തിയത് അനന്തപുരിയുടെ തെരുവുകളിലൂടെയുള്ള രാത്രിയാത്രകളാണ്. ചില രാത്രികളില്‍ ക്യാമ്പസിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഒറ്റക്ക് നടന്നിട്ടുണ്ട്. ക്യാമ്പസിന്റെ പിന്നിലെ വാട്ടര്‍ ടാങ്കിനോളം ഉയരത്തില്‍ സ്വപ്നങ്ങളെ കീഴടക്കിയതും അങ്ങനെ ഒരു രാത്രിയിലായിരുന്നു. മഴക്കെന്ന പോലെ രാത്രിക്കും വശ്യമായ ഒരു രാഗമുണ്ട്.

ഈ കുറിപ്പിന്റെ അവസാനത്തേക്കായി മാറ്റിവച്ച ചിലതുണ്ട്. എന്റെ രാത്രിയാത്രക്ക് ആദ്യമായി കൂട്ടു വന്ന ഏട്ടന്, രാത്രിയോടുള്ള എന്റെ പ്രണയത്തെ കൂടുതല്‍ വഴക്ക്പറഞ്ഞ് കൊല്ലാതെ വിട്ട വീട്ടുകാര്‍ക്ക്, രാത്രിയുടെ ഉയരങ്ങള്‍ കീഴടക്കാന്‍ തോളു ചേര്‍ന്നു നിന്ന ആതിക്കും അലീനക്കും എന്റെ സ്‌നേഹം. എന്റെ രാത്രിക്ക് മദ്യ ഗന്ധം പകര്‍ന്ന തെരുവിന്, അസഭ്യം പറഞ്ഞ സിഗരറ്റു മണമുള്ള നാവുകള്‍ക്ക്, വട്ടം ചാടിയ കാമം കത്തുന്ന ചുവന്ന കണ്ണുകള്‍ക്ക് എന്റെ നടുവിരല്‍ നമസ്‌കാരം..

ഷംന കോളക്കോടന്‍​: രാത്രി എങ്ങനെ പെണ്ണിന്റെ ശത്രുവായി?

മഞ്ജു വര്‍ഗീസ്കൊത്തിപ്പറിക്കുന്ന കണ്ണുകളുടെ രാത്രി

ജില്‍ന ജന്നത്ത് കെ.വി: പാതിരാവില്‍ ഒരു സ്ത്രീ!

ആമി അലവി: എന്റെ പെണ്ണുങ്ങളേ, ചില രാവോര്‍മ്മകള്‍ നമുക്കും വേണ്ടേ?

അര്‍ഷിക സുരേഷ്: ഒറ്റയ്‌ക്കൊരു രാത്രി!

സന്ധ്യ എല്‍ ശശിധരന്‍: സേഫ്റ്റി പിന്‍ എന്ന ആയുധം!

ആനി പാലിയത്ത്: അല്ല പെണ്ണുങ്ങളേ, നിങ്ങളെന്തിനാണ് രാത്രികളെ ഭയക്കുന്നത്?

ദീപ പ്രവീണ്‍:സ്ത്രീകള്‍ രാത്രികളെ ഭയക്കുന്നത് ഇക്കാരണങ്ങളാലാണ്!

രാധികാ മേനോന്‍: 'എനിക്ക് അടുത്ത ജന്‍മത്തില്‍ ആണ്‍കുട്ടിയാവണം'

ശരണ്യ മുകുന്ദന്‍: പകലിനെക്കാള്‍ ഇന്നെനിക്ക് ഇഷ്ടം രാത്രികളെ!

ദീപ്തി പ്രശാന്ത്: ബാംഗ്ലൂരിലെ പെണ്‍രാവുകള്‍!

അലീഷ അബ്ദുല്ല: രാത്രിയുടെ പൂക്കള്‍

എസ് ഉഷ: അന്നൊന്നും രാത്രി ഇത്ര അകലെയായിരുന്നില്ല!

ഷബ്‌ന ഷഫീഖ്: അതിമനോഹരമായ ഒരു രാത്രി!

വീണ എസ് നാഥ്: ഇരുട്ടിനെന്തൊരു വെളിച്ചം!

സൂര്യ സുരേഷ്: രാത്രിയോ സദാചാരമോ അല്ല മാറേണ്ടത്, ഭയമാണ്!

നജ്മുന്നീസ സി: രാത്രി നടത്തങ്ങള്‍ക്ക് വേഗത കൂടുന്നത് ഇങ്ങനെയാണ്

അഞ്ജലി അമൃത്: ഇരുട്ടല്ല വില്ലന്‍, മനസ്സാണ്

ഷഹ്‌സാദി കെ: 'മൂന്നുവര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലാണ്'

രാരിമ ശങ്കരന്‍കുട്ടി: അഞ്ച് പെണ്ണുങ്ങള്‍, അഞ്ച് സൈക്കിളുകള്‍, ഒരു ആലപ്പുഴ രാത്രി!

ഷെമി മരുതില്‍: ഹിമാലയത്തിലേക്ക് ഒരിക്കല്‍ ആ ബുള്ളറ്റ് പറക്കും!

സുതാര്യ സി:രാത്രി, മറ്റൊരു നേരം മാത്രം!

ശ്രുതി രാജന്‍: രാത്രി നല്‍കിയ സ്വാതന്ത്ര്യം

അപര്‍ണ എസ്: ചെന്നെയിലെ ആ രാത്രി!

ആന്‍വിയ ജോര്‍ജ്: 'നീയൊരു പെണ്‍കുട്ടി ആണെന്ന് ഓര്‍മിക്കണം'

കാവ്യ പി ഭാസ്‌ക്കര്‍: ആണുങ്ങളേ നിങ്ങളോടെനിക്ക് കട്ട അസൂയ!

നമിത സുധാകര്‍: ഇരുട്ട് മാത്രമല്ല, രാത്രി!

രഞ്ജിനി സുകുമാരന്‍: ഇരുള്‍ ബോട്ടിലെ രാത്രി!