ഭണ്ഡാരിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് ഈ മലയാളികളാണ്!

deshantharam abdul kalam mattummal
Highlights

  • ദേശാന്തരത്തില്‍ അബ്ദുൽ കലാം മാട്ടുമ്മൽ

 

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

തീപിടുത്തത്തില്‍ കത്തിക്കരിഞ്ഞ് മോര്‍ച്ചറിക്കുള്ളിലെ കട്ടപിടിച്ച അതിശൈത്യത്തില്‍ തടവിലാക്കപ്പെട്ട അഞ്ചോളം പഞ്ചാബ് സ്വദേശികളുടെ ഭൗതികശരീരങ്ങള്‍ നീണ്ട നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്കയക്കച്ച ഡോക്യൂമെന്റുകള്‍  ഏല്‍പ്പിക്കാനാണ് അന്ന് എംബസിയില്‍ എത്തിയത്. തിരിച്ചിറങ്ങാന്‍ നേരം രാജേന്ദ്രന്‍ സാര്‍ വിളിച്ചു. രണ്ടോ മൂന്നോ വര്‍ഷത്തേക്കുള്ള ഡെപ്യൂട്ടേഷനില്‍ എംബസിയില്‍ കാലാവധി തികക്കുന്ന, കണ്ടുശീലിച്ച ടിപ്പിക്കല്‍ സര്‍ക്കാരുദ്യോഗസ്ഥരുടെ സ്വഭാവവൈശിഷ്ട്യങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത പച്ചമനുഷ്യന്‍. അതിജീവനത്തിന് അറബിപ്പൊന്നിന്റെ നാട് പുല്‍കിയ അശരണര്‍ക്ക് രാപ്പകല്‍ ഭേദമന്യേ സാന്ത്വനത്തിന്റെ സങ്കീര്‍ത്തനം പൊഴിക്കുന്ന സന്നദ്ധപ്രവര്‍ത്തകന്‍.

'സിദ്ദിഖ, ഒരു ഹോസ്പിറ്റല്‍ കേസുണ്ട്, സഹായിക്കാന്‍ കഴിഞ്ഞാല്‍ വലിയ പുണ്യമാകും'-ഒപ്പമുള്ള സിദ്ദിഖയോട് അദ്ദേഹം പറഞ്ഞു. പ്രാഥമികവിവരങ്ങളടങ്ങിയ രേഖകളും ഫയലും ഏല്‍പ്പിക്കുകയും ചെയ്തു. 

കാലത്ത് തുടങ്ങിയ അലച്ചില്‍ കോട്ടുവായായി പുറത്തേക്കൊഴുകുന്നുണ്ടായിരുന്നു. അന്നേരം സിദ്ദിഖ വിളിച്ചു. 'റെഡിയാവൂ, ഞാനിപ്പം വരാം'. എങ്ങോട്ടാണെന്ന ചോദ്യത്തിന് പ്രതീക്ഷിച്ച മറുപടി തന്നെ. മദീനപ്പള്ളിയിലേക്ക്!

ആശുപത്രി റിസപ്ഷനില്‍ ആ തിരക്കുമ്പോള്‍ ആരാ എന്താ എന്നൊക്കെ ചോദ്യങ്ങള്‍ വന്നു. എംബസിയില്‍ നിന്നും കേസിന്റെ ഫോളോ അപ്പിനായി തന്ന രേഖകള്‍ അവരെ കാണിച്ചു. നേഴ്സിങ് സ്‌റ്റേഷന്‍ നമ്പര്‍ തേടിപ്പിടിച്ചു ചെല്ലുമ്പോള്‍ മലയാളിയായ മെയില്‍ നേഴ്‌സ് ഡ്യൂട്ടി തീര്‍ന്ന് പോവാനൊരുങ്ങുന്നു. റൂമിലേക്ക് നടക്കവേ നഴ്‌സ് ടോജി കാര്യങ്ങള്‍ വിശദീകരിച്ചു. സിനിമാക്കഥയുടെ അമ്പരപ്പോടെ അതു കേട്ടു.

'സിദ്ദിഖ, ഒരു ഹോസ്പിറ്റല്‍ കേസുണ്ട്, സഹായിക്കാന്‍ കഴിഞ്ഞാല്‍ വലിയ പുണ്യമാകും'-

ശേഖര്‍ എന്നാണ് ആ മെലിഞ്ഞുണങ്ങിയ മനുഷ്യന് പേര്. ശേഖര്‍ ഭണ്ഡാരി. ആന്ധ്രാപ്രദേശില്‍ ദര്‍സികുണ്ടാപേട്ട് ഗ്രാമത്തിലെ ശരാശരി കര്‍ഷകന്‍. പത്തോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടല് കടന്നതാണ്. മകനെ നിയമം പഠിപ്പിക്കണം, നിയമജ്ഞനാക്കണം. കയ്യിലുള്ള വിഭവങ്ങള്‍ അതിനൊന്നും തികയില്ല.  ചെന്നെത്തിയത് മണലാരണ്യത്തിലെ കൃഷിയിടത്തില്‍. 

നാലാണ്ടിലെ ഒരേയൊരവധി കഴഞ്ഞെത്തിയ ശേഷം ശമ്പളവും മറ്റും യഥാസമയം ലഭ്യമായില്ല. അതോടെയാണ് മറ്റുജോലികള്‍ നോക്കിയത്. അതോടെ സ്‌പോണ്‍സര്‍ ഹുറൂബിലാക്കി. പക്ഷെ ലക്ഷ്യപൂര്‍ത്തീകരണം മുന്നില്‍ വന്നപ്പോള്‍ മറ്റൊന്നും നോക്കിയില്ല. കഴിയാവുന്ന ജോലികള്‍ക്കെല്ലാം രാപ്പകല്‍ വ്യത്യാസമില്ലാതെ വിയര്‍പ്പൊഴുക്കി. വെളുപ്പില്‍ കറുത്ത കോട്ടിട്ട മകനെന്ന സ്വപ്നത്തിന് ചാരുതയേകാന്‍ വിയര്‍പ്പുകണങ്ങളില്‍ നിന്നൂറിക്കൂടുന്ന നാണയത്തുട്ടുകള്‍ സ്വരുക്കൂട്ടി. രാവിരവുകള്‍  മാസങ്ങളിലേക്കും വര്‍ഷങ്ങളിലേക്കും ഓടുകയായിരുന്നു. എട്ടോളം വര്‍ഷത്തെ അയാളുടെ വിയര്‍പ്പുതുള്ളികളുടെ നനവില്‍  മകന്‍ നിയമപഠനം പൂര്‍ത്തിയാക്കി. 

ഹുറൂബിലായ വിസയുടെ നടപടിക്രമങ്ങള്‍ ബാക്കി കിടപ്പായിരുന്നു. മകനെ കാണാന്‍, കുടുംബത്തിലേക്ക് തിരിക്കാന്‍ ചിന്തിച്ചു തുടങ്ങുന്ന സമയത്താണ് സൗദിഭരണകൂടം പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. രേഖകള്‍ ശരിയാക്കി എക്‌സിറ്റ് അടിച്ചു, ടിക്കറ്റെടുത്തു.

പോവാനുറച്ചതിന്റെ തലേന്നാള്‍ രാത്രിയില്‍ അത്യാവശ്യം വേണ്ട ഒന്നുരണ്ട് സാധനങ്ങള്‍ കൂടെ വാങ്ങിക്കാന്‍ റൂമില്‍ നിന്നിറങ്ങിയതാണ് ഭണ്ഡാരി. 
പിറ്റേന്ന് തീരുമാനിച്ച ഷെഡ്യൂളില്‍ തന്നെ വിമാനം പറന്നു, ഭണ്ഡാരിയെ കൂടാതെ. റൂമിലുള്ളവര്‍ക്കും നാട്ടിലുള്ളവര്‍ക്കും ഭണ്ഡാരിയെ കുറിച്ച് വിവരമേതുമില്ലായിരുന്നു.   റിയാദിലുള്ള അകന്ന ബന്ധുവിന്റെയും ചില നാട്ടുകാരുടെയും നേതൃത്വത്തില്‍ അന്വേഷിച്ചെങ്കിലും ഒരറിവുമില്ലായിരുന്നു, ആഴ്ച്ചകളോളം.

അന്നത്തെ രാത്രി റൂമില്‍ നിന്നിറങ്ങിയ ഭണ്ഡാരി അക്ഷരാര്‍ത്ഥത്തില്‍ ജീവച്ഛവമായി റെഡ്ക്രസന്റ് ആംബുലന്‍സിലാണ് ഹോസ്പിറ്റലില്‍ എത്തിയത്. കോമ സ്റ്റേജിലായിരുന്നു. സ്‌പോണ്‍സറോ ബന്ധുക്കളോ പരിചയക്കാരോ ഒന്നുമില്ലെന്ന് മാത്രമല്ല ആളെ കുറിച്ചൊരു വിവരവും ലഭ്യമായിരുന്നില്ല. ആകെയുള്ളത് പോക്കറ്റിലുണ്ടായിരുന്ന തര്‍ഹീലില്‍ (ഡീപോര്‍ട്ടേഷന്‍ സെന്റര്‍) നിന്നുള്ള ചോരയില്‍ കുതിര്‍ന്നൊരു സ്ലിപ് ആയിരുന്നു. അതുവെച്ചാണ് ഇന്ത്യക്കാരനാണെന്ന് മനസിലാക്കുന്നതും എംബസിയില്‍ ആശുപത്രി അധികൃതര്‍ വിവരമെത്തിക്കുന്നതും. അത്യാവശ്യം വേണ്ട ചികിത്സ ലഭ്യമാക്കാന്‍ എംബസി ഏര്‍പ്പാട് ചെയ്തു. മരുന്നും ഭക്ഷണവും നല്‍കുന്നത് തൊണ്ടക്കുഴിയില്‍ ഉണ്ടാക്കിയ സാമാന്യം വലിയ ദ്വാരത്തിലൂടെയാണ്. ശ്വാസോച്ഛാസമെടുക്കുമ്പോള്‍ അതില്‍ നിന്നുയരുന്ന ശബ്ദം എത്രത്തോളം ഭയാനകമാണെന്നോ!

ഹോസ്പിറ്റല്‍ രേഖകളും മറ്റും ശേഖരിച്ച് അന്ന് മടങ്ങി. പിന്നീടുള്ള മാസങ്ങളില്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗിന്റെ പ്രത്യേകിച്ചും ചെയര്‍മാന്‍ സിദ്ദിഖയുടെ ദിനചര്യയുടെ ഭാഗമായി മാറി ഭണ്ഡാരിയെ സന്ദര്‍ശിക്:ല്‍. പലപ്പോഴും സിദ്ദിഖയുടെ കൂടെ ലത്തീഫും ഞാനും കൂട്ടായി. തലയിലെ ആഴത്തിലുള്ള മുറിവ്. വാരിയെല്ലുകളില്‍ ചിലതില്‍ കാര്യമായ ചതവുകള്‍. ഇരുകാലുകളിലും ഒരു കയ്യിലും ഒന്നിലധികം ഒടിവുകള്‍. കോണ്‍ക്രീറ്റ് പില്ലറുകള്‍ക്കെന്നവണ്ണം ഒടിവുള്ള കാലില്‍ എല്ലുതുളച്ചിട്ട ആറോളം കമ്പികള്‍.  പുറത്തേക്ക് നീണ്ടുനില്‍ക്കുന്ന കമ്പിയുടെ അറ്റങ്ങളെ മൂന്ന് വൃത്താകൃതിയിലുള്ള ഇരുമ്പുവളയങ്ങളില്‍ ബന്ധിപ്പിച്ചിരിക്കുന്നു. ശ്വാസോച്ഛാസമെടുക്കുമ്പോള്‍ തൊണ്ടക്കുഴിയിലെ ദ്വാരത്തിലൂടെ പുറത്തേക്കെത്തുന്ന ഭീതിതമായ ശബ്ദത്തിനപ്പുറം ജീവന്റെ അടയാളങ്ങളേതുമില്ലാതെ ഒരേ കിടപ്പ്. ചലനമറ്റ് കിടക്കുന്ന ഭണ്ഡാരി ഏതൊരുവന്റെയും ഉള്ളകത്ത് നെരിപ്പോടായി നീറിനീറിപുകയാന്‍ ധാരാളമായിരുന്നു.   ഒന്നര മാസത്തിന് ശേഷമാണ് സ്വബോധത്തിലേക്ക് ഭണ്ഡാരി തിരികെ വന്നത്. ദ്വാരമിട്ട തൊണ്ടയോടെ സംസാരിക്കാന്‍ പിന്നെയും ആഴ്ച്ചകള്‍. 

അപ്പോഴെല്ലാം ഭണ്ഡാരിയുടെ ഇരുകണ്ണുകളിലും പേമാരികണക്കെ കണ്ണീര്‍  പെയ്തിറങ്ങും.

തൊണ്ടക്കുഴിയില്‍ കുറുകുന്ന ജീവന്റെ പിടച്ചില്‍ നേരിട്ട് കാണുന്നതിന്റെ ഭയാനകത ഒരോര്‍മ്മപ്പെടുത്തലായി ഉയിരുള്ള കാലം നെഞ്ചകത്ത് പിടച്ചു കൊണ്ടേയിരിക്കും. ഭക്ഷണത്തിന്റെയും മരുന്നുകളുടെയും ശിഷ്ടങ്ങള്‍ തൊണ്ടക്കുഴിയിലെ ദ്വാരത്തിലൂടെ പുറത്തേക്കിറ്റുന്നുണ്ട്. അതിനേക്കാള്‍ കുറുകിയ കട്ടപിടിച്ച കഫവും. അസ്വസ്ഥതയോ അനിഷ്ടമോ ഇല്ലാതെ ക്ഷമയോടെ അതിലേറെ സൂക്ഷ്മതയോടെ അതെല്ലാം തുടച്ചു വൃത്തിയാക്കുന്ന ടോജിയോടും ഫിലിപ്പൈന്‍ സ്വദേശിയോടും തോന്നിയത് ആദരവും ആരാധനയുമായിരുന്നു. ജീവിതത്തിലിതിന് മുന്‍പ് കണ്ടിട്ടേയില്ലാത്ത, കേട്ടറിവ് പോലുമില്ലാത്ത, ഇനിയൊരുപക്ഷേ കാണില്ലെന്നുറപ്പുള്ള ഒരാളോട് കാണിക്കുന്ന സഹജീവിസ്‌നേഹവായ്പ്. 

അപ്പോഴെല്ലാം ഭണ്ഡാരിയുടെ ഇരുകണ്ണുകളിലും പേമാരികണക്കെ കണ്ണീര്‍  പെയ്തിറങ്ങും. പെയ്തിറങ്ങാതെ കണ്ണുകളുടെ ആഴങ്ങളിലേക്ക് തന്നെ അവ വരണ്ടുണങ്ങി വറ്റിയമരും

സിദ്ദിഖയെ കാണുമ്പോഴൊക്കെ ജ്വലിക്കുന്ന സന്തോഷത്തോടെ പതഞ്ഞുയരുന്ന കൃതജ്ഞതയോടെ കൈകള്‍ കൂപ്പും. അതിനകമ്പടിയായെത്തുന്ന ഉള്ളുതുറന്ന പുഞ്ചിരിക്ക് എന്തൊരഴകാണെന്നോ! തൊണ്ടക്കുഴിയിലെ ദ്വാരത്തിന് അടപ്പ് പോലെ ഘടിപ്പിച്ച ടോപ്പ് വിരല് കൊണ്ടമര്‍ത്തി പിടിക്കണം സംസാരിക്കുമ്പോള്‍. അല്ലാത്തപക്ഷം തൊണ്ടക്കുഴിയിലെ ദ്വാരത്തിലൂടെ വെറും കാറ്റായി സംസാരങ്ങള്‍ ചോര്‍ന്നുപോകും. ടോപ്പില്‍ വിരലമര്‍ത്തിക്കൊടുത്താല്‍ ആര്‍ത്തിയോടെ സംസാരിച്ചുതുടങ്ങിയ ഭണ്ഡാരി അത്ഭുതപ്പെടുത്തുകയായിരുന്നു. ശരീരത്തിന്റെ പലഭാഗങ്ങളും പല രീതിയില്‍ മാരകമായി പരിക്കേറ്റതാണെങ്കിലും അതിനുള്ളിലെ ചങ്കൂറ്റത്തെ തകര്‍ക്കാന്‍ അതിനൊന്നുമായിട്ടില്ലെന്ന് അയാളുടെ സംസാരം അടിവരയിട്ടു.

നാട്ടിലേക്ക് കൊണ്ടുപോവാനുള്ള ബാക്കി സാധനങ്ങള്‍ വാങ്ങാനിറങ്ങിയ ഭണ്ഡാരിയെ ഏതോ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നത്രെ. ആള്‍ത്തിരക്കില്ലാത്ത സ്ഥലവും രാത്രി വൈകിയതും കാരണം കുറെയേറെ സമയം റോഡില്‍ കിടന്നു. അതുവഴി വന്ന സ്വദേശിയാണ് പോലീസില്‍ വിളിച്ചറിയിച്ചത്. മരണം സംഭവിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ് റെഡ് ക്രസന്റിനെ വിവരമറിയിച്ചത്. മോര്‍ച്ചറിയിലേക്കുള്ള വഴിമധ്യേയാണ് ജീവനിപ്പോഴും ബാക്കിയുണ്ടെന്നറിഞ്ഞ റെഡ്ക്രസന്റ് ആംബുലന്‍സ് ഹോസ്പിറ്റലില്‍ എത്തിക്കുന്നത്.

എന്തിനെയും നിറപുഞ്ചിരിയോടെ നേരിടുന്ന ഭണ്ഡാരി വെല്‍ഫെയര്‍ വിംഗ് പ്രവര്‍ത്തകര്‍ക്കും പ്രചോദനമാവുകയായിരുന്നു. ഇടക്ക് കുസൃതിച്ചിരിയോടെ ഹിന്ദിയും തെലുങ്കും കലര്‍ത്തി മകനെ കാണാന്‍ പോവാറായോ എന്നന്വേഷിക്കും ടോജിയോട്. ടോജി ചിരിക്കും. ഏകദേശം ഏഴ് മാസങ്ങളിലെ അത്യാധുനികചികിത്സയുടെ ഭീമമായ ബില്ലിനെ കുറിച്ച് അദ്ദേഹത്തോട് പറയാനാവില്ലല്ലോ. പറഞ്ഞാല്‍ തന്നെ പരസഹായമില്ലാതെ സംസാരിക്കാന്‍ പോലുമാവാത്ത ശേഖറെന്ത് ചെയ്യാനാണ്? 

വെല്‍ഫെയര്‍ ടീം അതിനും മാര്‍ഗ്ഗങ്ങള്‍ തേടുകയായിരുന്നു. എംബസി രേഖകളും ആശുപത്രി രേഖകളും അടക്കമുള്ള ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സൗദിസര്‍ക്കാരിലേക്ക് അപേക്ഷ സമര്‍പ്പിച്ചു. അനുകൂലതീരുമാനമുണ്ടാകുമെന്ന പ്രത്യാശയോടെ വീണ്ടും ഇസിആര്‍ തരപ്പെടുത്തി. പക്ഷെ പൊടുന്നനെ യാത്ര ചെയ്യാന്‍ പറ്റാത്ത വിധം ഭണ്ഡാരിയുടെ ആരോഗ്യനില മോശമായി. ഇസിആര്‍ കാലാവധി തെറ്റുകയും ചെയ്തു.

ദിവസങ്ങള്‍ കഴിയവേ ആശുപത്രി അധികൃതരും അസ്വസ്ഥരായ പോലെ തോന്നിച്ചു. രണ്ട് ലക്ഷത്തിലധികം റിയാലിന് അവരെ പഴിക്കുന്നതിലും അര്‍ത്ഥമില്ലല്ലോ. പക്ഷെ ചികിത്സയില്‍ അലംഭാവം കാണിക്കാനുള്ള ക്രൂരതയൊന്നും അവര്‍ക്കില്ലായിരുന്നു.

അണുബാധയില്‍ നിന്നും റിക്കവറി ആവുന്നുവെന്നും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അറിഞ്ഞ അതേ രാത്രിയാണ് സൗദി റെഡ്ക്രസന്റ് അധികൃതരും വലിയ സന്തോഷം അറിയിച്ചത്. ഭീമമായ ചികിത്സാചെലവ് റെഡ്ക്രസന്റ് തന്നെ വഹിക്കാമെന്ന രേഖാമൂലമുള്ള ഉറപ്പ് കിട്ടി. സന്തോഷത്തിലുപരി വെല്‍ഫെയര്‍ വിംഗിനെ സംബന്ധിച്ച് അതിയായ ആശ്വാസമായിരുന്നു അത്.

പിന്നെയുള്ള രണ്ടേരണ്ട് ദിവസങ്ങള്‍ കൊണ്ട് കാലാവധി തീര്‍ന്ന ഇസിആര്‍ വീണ്ടും ശരിയാക്കി. പണ്ടെങ്ങോ കാലാവധി തീര്‍ന്ന ഇഖാമയുടെ ഫൈനായ ചെറുതല്ലാത്ത സംഖ്യ ജവാസാത്ത് ഉദ്യോഗസ്ഥന്‍ ഒഴിവാക്കിത്തന്ന് സാമ്പത്തിക ബാധ്യതകളെ വീണ്ടും ലഘൂകരിച്ചു തന്നു.

ചികില്‍സോപകരണങ്ങള്‍ ഘടിപ്പിച്ച ആശുപത്രി സ്‌ട്രെച്ചറില്‍ മാത്രമേ ഭണ്ഡാരിക്ക് യാത്ര ചെയ്യാനാവൂ. ഏവിയേഷന്‍ വകുപ്പില്‍ ഭണ്ഡാരിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളടക്കം അപേക്ഷ നല്‍കി. ഭണ്ഡാരിക്കും സഹയാത്രികനുമുള്ള പതിനെട്ടായിരത്തോളം റിയാലിന്റെ യാത്രാച്ചിലവ് വഹിക്കാന്‍ എംബസിയെ സമീപിച്ചു. നിയമത്തിന്റെ നൂലാമാലകള്‍ തടയിടാന്‍ ശ്രമിച്ചെങ്കിലും രാജേന്ദ്രന്‍ സാറിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ കാര്യങ്ങള്‍ അനുകൂലമാക്കി.

പണമടച്ചതിന്റെ പിറ്റേദിവസം ഉച്ചയോടെ സൗദി എയര്‍ലൈന്‍സ് ഓഫീസില്‍ നിന്നും വിളിയെത്തി. നാളെ പുലര്‍ച്ചെ ഒന്നരയോടെ ശേഖര്‍ ഭണ്ഡാരിക്ക് നാട്ടിലേക്ക് പറക്കാം. ഒരുമണിക്കൂര്‍ മുന്‍പ് അദ്ദേഹത്തെ എയര്‍പോര്‍ട്ടില്‍ എത്തിക്കണം. അതിനും രണ്ട് മണിക്കൂര്‍ മുന്‍പ് ഫൈനല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടും.

ആശുപത്രിയില്‍ ചെന്ന് ഭണ്ഡാരിയോട് യാത്രക്കൊരുങ്ങാന്‍ പറഞ്ഞപ്പോള്‍ ആസ്വദിച്ചു ചിരിച്ചു കൊണ്ട് തൊണ്ടയിലെ ക്ലിപ്പ് അമര്‍ത്തിപ്പിടിക്കാന്‍ ആംഗ്യം കാണിച്ചു. അമര്‍ത്തിക്കൊടുത്തപ്പോള്‍ ചിരിയോടെ പറഞ്ഞു, ഈ ക്ലിപ് അമര്‍ത്താന്‍ കൂടി കഴിയാത്ത ഞാനെന്ത് ഒരുങ്ങാനാണ്. ഇത്രേം ചെയ്ത നിങ്ങള്‍ തന്നെ ഒരുക്കാതെ ഞാനെങ്ങനെ പോവാനാണ്. കേറ്റിവിട്ടാല്‍ മതി നാട്ടിലെന്റെ  വക്കീല്‍മോനും കുടുംബവും കാത്തിരിപ്പാണെന്ന് ചിരിച്ചു കൊണ്ട് പറയുമ്പോള്‍ എന്റെ മാത്രമല്ല ചുറ്റുമുള്ളവരുടെ കണ്ഠങ്ങളും ഇടറിക്കാണണം

പോകാനൊരുങ്ങുമ്പോഴത്തെ ഭണ്ഡാരിയുടെ സന്തോഷം കാണാന്‍ എന്തൊരാനന്ദമായിരുന്നെന്നോ.

മെഡിക്കല്‍ റിപ്പോര്‍ട്ടുമായി എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോള്‍ ഫോണിലൂടെ എവിടെയാണെന്ന് ചോദിക്കുന്ന സുഹൃത്തിന് കുസൃതിയോടെ സിദ്ദിഖ നല്‍കുന്നൊരു മറുപടിയുണ്ട്. മദീന പള്ളിയില്‍ ഇഅ്തിഖാഫിലാണെന്ന് (ഭജന). 

പോകാനൊരുങ്ങുമ്പോഴത്തെ ഭണ്ഡാരിയുടെ സന്തോഷം കാണാന്‍ എന്തൊരാനന്ദമായിരുന്നെന്നോ. വിരിയുന്ന പുഞ്ചിരിക്ക് എന്തൊരു തെളിച്ചമായിരുന്നെന്നോ.

ആംബുലന്‍സില്‍ നിന്നിറക്കി എയര്‍പോര്‍ട്ടിനകത്തേക്ക് കേറ്റാനൊരുങ്ങവേ സിദ്ദിഖയെ കൈയെത്തിച്ചു പിടിച്ചു ശേഖര്‍. കൈകളില്‍ തലോടിക്കൊണ്ട് എന്തോ പറയാനാഞ്ഞു. പക്ഷെ വാക്കുകളെല്ലാം ഗദ്ഗദത്തിനിടയിലെവിടെയോ തടഞ്ഞുറഞ്ഞു പോയി. സ്‌ട്രെച്ചര്‍ നീങ്ങിത്തുടങ്ങുമ്പോള്‍ കൈകള്‍ നെഞ്ചോടടുപ്പിച്ച ശേഷം കൈകളില്‍ നിറചുബനം.

കിടപ്പിലായ രോഗികള്‍ക്കുള്ള സ്‌പെഷ്യല്‍ കൗണ്ടറും കടന്ന് സ്‌ട്രെച്ചര്‍ നീങ്ങുന്നു. ആശുപത്രികിടക്കയില്‍ കണ്ട കണ്ണാഴങ്ങളിലാണ്ടുപോയ കണ്ണീര്, അല്ല, കൃതജ്ഞതയുടെ പനിനീര് പ്രാര്‍ത്ഥനയായി കാഴ്ച്ചകളെ മറച്ചു പെയ്തുതിര്‍ന്ന് വീഴുമ്പോഴും വാശിയോടെ ഉയര്‍ത്തി കൈവീശുന്നു ഭണ്ഡാരി.

തിരിച്ചു നടക്കുമ്പോള്‍ സിദ്ദിഖയുടെ മുഖത്തേക്ക് ഒളികണ്ണിട്ടു. ശാന്തതയാണ്, മസ്ജിദുന്നബവിയില്‍ നിന്നും ഇഅ്തിഖാഫ് കഴിഞ്ഞിറങ്ങുന്ന തികഞ്ഞ ശാന്തത...

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

പൊള്ളുന്ന ചൂടില്‍, ആഡംബര  കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍

 ഗള്‍ഫിലെ ആദ്യ ശമ്പളം!

കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍  ആര്‍ക്കാണ് സഹിക്കുക?

സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?​

'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല,  പ്രതീക്ഷയും സ്വപ്‌നവുമാണ്!'

ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!

മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !

ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!

മരുഭൂമിയിലെ മൂന്നാര്‍!

പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല

നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍

പ്രവാസികളുടെ കണ്ണീര് വീണ  ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും

വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!

ഇസ്തംബൂളിലെ കേരള സാരി!

ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത്  മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു

ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?

സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!

നവാസിക്കയുടെ മകന്‍!

സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ. അലി നിശ്ശബ്ദനായി...

പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത്

വാഴ്ത്തണം ഈ സൗദി പൗരനെ!

ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി!

എല്ലാ ആണുങ്ങളെയും  ഒരേ കണ്ണില്‍ കാണരുത്

നിധിപോലെ  ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത്!

ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും?

പ്രവാസിയുടെ ഗൃഹാതുരത!

ആ കത്തിന് മറുപടി കിട്ടുംവരെ  ഒരു പ്രവാസി എങ്ങനെ ഉറങ്ങും?

മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം, കഴിയുമോ ബേട്ടാ...!

സൗദിയിലെ ആ നല്ല മനുഷ്യര്‍!

സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത്!

ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ!

പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല!

മലയാളി വായിക്കാത്ത  മറ്റൊരു ആടുജീവിതം!

മരുഭൂമിയിലെ ആ നന്‍മമരങ്ങള്‍!

കാശുണ്ടെങ്കിലേ കൂട്ടുള്ളൂ!

ആ കാറും ആത്മഹത്യകളും തമ്മില്‍ എന്താണ് ബന്ധം?

അബൂദാബിയിലെ തടവറ!

പിന്നെയവര്‍ മലയാളമേ മറന്നു!

'ഉമ്മ കല്യാണം കഴിക്കാതെ  എനിക്കൊരു വിവാഹം വേണ്ട'

'ഞാന്‍ മരിച്ചാല്‍ നീയെന്ത് ചെയ്യും?'

പ്രവാസിയുടെ ബസ്!

ഒരു വേലി പോലുമില്ല,  ലോകത്തെ ഏറ്റവും  നീളം കൂടിയ ഈ രാജ്യാതിര്‍ത്തിക്ക്!

ഒമാനിലെ മാധവേട്ടന്‍

ഒറ്റയ്ക്ക് ഒരമ്മ!

പകച്ചുപോയി, ഞാനും ഡോക്ടറും!

അംഗോളയിലെ 'തേന്മാവിന്‍ കൊമ്പത്ത്'

ഉമര്‍ ഇപ്പോഴും പ്രാര്‍ത്ഥനയിലാണ്!

ഒരു കാന്താരി മുളക് കൊടുത്ത പണിയേ!

പ്രവാസം മിക്കവര്‍ക്കും ഇങ്ങനെ തന്നെയാവും!

അങ്ങനെ ഞാന്‍ അമേരിക്കന്‍ പൗരനായി!

ഒടുവില്‍ അയാള്‍ മരിച്ചു,  ഒരു പ്രവാസിയുടെ  സാധാരണ മരണം!

മരുഭൂമിയിലെ മാലാഖ!

ആ ഇംഗ്ലീഷ് ഓര്‍ക്കുമ്പോള്‍ ഇന്നും ചിരി വരും

ഇറാഖ് അതിര്‍ത്തിയിലെ ഇരുണ്ട രാവുകള്‍

അങ്ങനെ ഞാനും  നോമ്പുകാരിയായി...

പ്രവാസിയുടെ പെരുന്നാള്‍

loader